Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മധുരമുള്ള സാന്നിധ്യമായ്…
ഓർമ്മകൾ

ഒരു മധുരമുള്ള സാന്നിധ്യമായ്…

By MohinirajeevJune 15, 20241 Comment2 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഏകദേശം ആറു കൊല്ലം ആവാനായി. ഇന്നും ഞങ്ങളുടെ കൂടെ മധുരമുള്ള എണ്ണിയാലോടുങ്ങാത്ത ഓർമകളിലെ നിറ സാന്നിധ്യമായി ഞങ്ങൾക്ക് മുന്നോട്ടു നീങ്ങാനുള്ള കരുത്തും ശക്തിയുമായി അദൃശ്യനായി അച്ഛനുണ്ട്..

ഒന്ന് കണ്ണടക്കുക കൂടി വേണ്ട… എനിക്ക് കേൾക്കാം അച്ഛനെന്നെ വിളിക്കുന്നത്‌. തന്റെ നീട്ടിപിടിച്ച കൈകളിലേക്ക് ഓടിയെത്തുന്ന വായാടി പെണ്ണിനെ നെഞ്ചോട്‌ ചേർത്ത് നൂറായിരം കഥകൾ പറഞ്ഞ് തരുന്ന, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പല നിറങ്ങളിലും ആകൃതിയിലും ഉള്ള പൊട്ടുകൾ തൊട്ടു തരുന്ന, മുടി പോണി ടെയിൽ കെട്ടി തരുന്ന, ചോറ് ഉരുട്ടി വായിൽ വെച്ചു തരുന്ന അച്ഛൻ.

അച്ഛന്റെ നെഞ്ചിൽ തല വെച്ചു കിടന്നു കേട്ട കഥകളിൽ കൂടെ അറിയാതെ പഠിച്ചെടുത്ത നല്ല ശീലങ്ങൾ.. അരുതുകൾ… ആ വിരൽ തുമ്പിൽ പിടിച്ച് തുള്ളി ചാടി നടന്ന ബാല്യം. പഠിക്കാനും കളിക്കാനും വികൃതി കാട്ടാനും എല്ലാം കൂടെ കൂടുന്ന, നേർവഴി കാട്ടേണ്ട ഇടത്ത്‌ കർശനക്കാരനായി നേർവഴി കാട്ടി തന്ന കളികൂട്ടുകാരനും ഗുരുസ്ഥാനീയനും. തനിക്കു കിട്ടാതെ പോയ അമ്മയുടെ സ്‌നേഹം കൂടി ഞങ്ങൾ മക്കൾക്ക്‌ വാരി കോരി തന്ന അച്ഛൻ.. ഏത് പ്രതിസന്ധിയേയും ചങ്കൂറ്റത്തോടെ സത്യസന്ധതയിൽ നിന്ന് വ്യതിചലിക്കാതെ നേരിട്ട അച്ഛനെക്കാൾ എന്നെ സ്വാധീനിച്ച വേറെ ഒരാൾ ഇല്ല. സുഖത്തിലും ദുഃഖത്തിലും എല്ലാ വിഷമ ഘട്ടങ്ങളിലും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു പിടിച്ച് സ്നേഹിച്ച ആൾ. അസുഖം ബാധിച്ചു ഓർമ്മകൾ നഷ്ടപെടുന്നത് വരെ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു തല ഉയർത്തി പിടിച്ച് നെഞ്ചു വിരിച്ചു നടന്നു അച്ഛൻ.

ഒടുവിൽ ഓർമ്മകൾ ഓരോന്നായി വിട്ടൊഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ശൈശവത്തിലേക്കു മടങ്ങിയ അച്ഛൻ. അങ്ങനെ, സ്വന്തം അച്ഛനെ മകനായി വളർത്താനുള്ള ഭാഗ്യം കൂടി എനിക്ക് തന്നു. ബാല്യത്തിൽ കഥകൾ പറഞ്ഞ് എന്നെ ഊട്ടിയ അച്ഛന് അത് പോലെ കഥകൾ പറഞ്ഞ് കാക്കയെയും പൂച്ചയെയും കാട്ടി കൊടുത്തു ഞാൻ ഊട്ടി. അന്നത്തെ പോലെ കളികൾ പറഞ്ഞ് ഐസ് ക്രീമും പായസവും പങ്കിട്ടു കഴിച്ചു. കുളിപ്പിച്ച് ചന്ദനം തൊടുവിച്ചു തലമുടി ചീകി കൊടുത്ത് കളി തമാശകൾ പറഞ്ഞ് വാശി കാട്ടുമ്പോൾ ശാസിച്ച് അച്ഛന് കുട്ടിക്കാലത്തു കിട്ടാതെ പോയ അമ്മയുടെ സ്നേഹവും കരുതലും വയസ്സ് കാലത്ത് ഞങ്ങൾ വീണ്ടെടുത്തു കൊടുത്തു.

നിഷ്കളങ്കമായ ചിരിയോടെ കുട്ടീ, നീ എന്റെ ആരാണ് എന്റെ അമ്മയാണോ എന്ന് ചോദിച്ച അച്ഛനെ നോക്കി ഞാൻ പലപ്പോഴും നിറഞ്ഞ കണ്ണുകളോടെ തലയാട്ടി. ഓർമ്മകൾ തിരിച്ചു കിട്ടുന്ന ചില നിമിഷങ്ങളിൽ ആ വിറക്കുന്ന കൈകൾ എന്റെ തലയിൽ കൈ വെച്ച് “ഗോഡ് ബ്ലെസ് യൂ “എന്ന് പറഞ്ഞ് പുഞ്ചിരി തൂകുന്ന അച്ഛനെ ഇന്നും എനിക്ക് തെളിമയോടെ കാണാം.. എന്റെ ഓർമ്മകൾ എന്നോട് വിടപറയും വരെ അച്ഛനും ഒരു മധുരമുള്ള സാന്നിധ്യമായി എന്നോട് കൂടെ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പാണ് .

#എന്റെരചന #അച്ഛൻ #കൂട്ടക്ഷരങ്ങൾ.

Post Views: 37
2
Mohinirajeev

1 Comment

  1. Suma Jayamohan on June 18, 2024 9:53 PM

    നന്നായി എഴുതി❤️👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.