Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇൻഫെർണോ
പുസ്‌തകം

ഇൻഫെർണോ

By Rahmaan AkkikavuJune 18, 2024Updated:July 4, 20242 Comments3 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭൂമിയിലെ നിയന്ത്രണമില്ലാതെ വർദ്ധിച്ചു വരുന്ന ജനസംഖ്യ പ്രശ്നത്തെ കുറിച്ച് പ്രതിഭാധനനും അതിസമ്പന്നനുമായ ഒരു ജനിതക ശാസ്ത്രജ്ഞൻ world health Organisation (WHO) ന്റെ അദ്ധ്യക്ഷയുമായി സംസാരിക്കുന്നു. ഈ നിലയിൽ ജനസംഖ്യ ഉയരുകയാണെങ്കിൽ ഭൂമിക്ക് ഒരു നൂറ്റാണ്ടു പോലും ആയുസ്സുണ്ടാവില്ല എന്നദ്ദേഹം സമർത്ഥിക്കുന്നു.. അത്ര ഭീമമായാണ് ഓരോ ദിനങ്ങളും ജനസംഖ്യ ഉയരുന്നത്.

ജനന-മരണ നിരക്കുകൾ തമ്മിൽ ഭീകരമായ അന്തരമുണ്ടായിരിക്കുന്നു.
360000 ശിശുക്കൾ ലോകത്ത് ഒരു ദിനം പിറന്നു വീഴുമ്പോൾ മരണസംഖ്യ കേവലം 150000 മാത്രമാണ്, അതായത് ഓരോ നാളും 210000 പേർ അധികമായി ഭൂമിയിലേക്ക് വരുന്നു.. ഓരോ വർഷവുo ഓരോ ജർമ്മൻ ജനസംഖ്യയാണ് അങ്ങനെ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്നത്. 1800 വരെ ലോക ജനസംഖ്യ 100 കോടിയാകാൻ ആയിരക്കണക്കിനു വർഷങ്ങൾ വേണ്ടിവന്നു, ഇരുനൂറ് കോടിയാകാൻ കേവലം നൂറു വർഷങ്ങൾ. 1970കളോടുകൂടി നാനൂറ് കോടിയാകാൻ എടുത്തത് കേവലം അമ്പതു വർഷങ്ങൾ മാത്രം. ഇപ്പോൾ 800 കോടി യാണ് ഭൂമിയിലെ ജനസംഖ്യ. ഇത് ഭൂമിക്ക് താങ്ങാവുന്നതിലും ഏറെയാണ്.

അതേ സമയം തന്നെ ഉപഭോഗവസ്തുക്കളുടെ ഉത്പാദനവും പ്രകൃതി വിഭവങ്ങളുടെ ശേഷിപ്പും ഭയാനകാം വിധം കുറഞ്ഞു വരുന്നു. ജലദൗർഭല്യം ഏറ്റവും വലിയ പ്രശ്നമായും രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്കും വഴിവെക്കുന്നു. അത് കൊണ്ട് WHO അതിന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആ ശാസ്ത്രജ്ഞൻ ആവശ്യപ്പെടുന്നു. മനുഷ്യ വംശവർദ്ധനവ് നിയന്ത്രിക്കാൻ കടുത്ത തീരുമാനങ്ങൾ വേണമെന്ന് അയാൾ ശഠിക്കുന്നു. ജനനനിരക്ക് കുറയുകയും മരണനിരക്ക് കൂടുകയും വേണം.

രോഗശമനത്തിനായുള്ള ആധുനിക വൈദ്യശാസത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ നിയന്ത്രിക്കണം എന്നിങ്ങനെ തുടരുന്നു അയാളുടെ ആവശ്യങ്ങൾ. സ്വാഭാവികമായും WHO അദ്ദേഹത്തിന്റെ ആവശ്വങ്ങളെ നിരാകരിക്കുന്നു, എങ്കിൽ താനത് സ്വയം നിറവേറ്റുമെന്ന് ആ പ്രതിഭാധനൻ WHOയെ വെല്ലുവിളിക്കുന്നു. അയാളെക്കുറിച്ച് തികച്ചും അറിയാമായിരുന്ന WHO അയാളെ ജൈവ തീവ്രവാദിയായി പ്രഖ്യാപിക്കുകയും നിരീക്ഷണത്തിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു.

കൺസോർഷ്യത്തിന്റെ സഹായത്തോടെ WHO യുടെ കണ്ണുവെട്ടിച്ച് അയാൾ ആർക്കും കണ്ടെത്താനാവാത്ത ഒരിടത്ത് സ്വന്തമായ പരീക്ഷണശാലയിർ ഒരു വൈറസിനെ സൃഷ്ടിക്കുകയാണ്. വൈറസിനെ സൃഷ്ടിച്ച വിവരവും അതു സൂക്ഷിച്ച ഇടവും പരക്കുന്ന തീയതിയും അയാൾ ചില സൂചനകൾ മുഖേന WHOയെ അറിയിക്കുന്നു.
സ്വാഭാവികമായും മനുഷ്യവംശത്തെ ഇല്ലായ്മ ചെയ്യാനുള്ള വൈറസ് ആയിരിക്കും അതെന്ന് WH0 കരുതുന്നു. വൈറസ് നിക്ഷേപിച്ചയിടത്തു നിന്നും അയാൾ ലോകത്തോട് പറയുന്ന ഒരു Video ചിത്രീകരണം കൂടി ഇന്ന ദിവസം ലോകത്തിന് പ്രക്ഷേപണം ചെയ്യണമെന്ന് പറഞ്ഞ് അയാൾ കൺസോർഷ്യത്തിൽ ഏൽപ്പിക്കുന്നുണ്ട്.

അതിന്റ നിഗൂഡത ഉൾകൊണ്ട കൺസോർഷ്യം video WHOയുടെ അദ്ധ്യക്ഷയെ കാണിക്കുന്നു. സിംബോളജി പ്രൊഫസർ റോബർട്ട് ലാങ്ങ്ഡന്റെ സഹായത്തോടെ അയാളെയും വൈറസിനെയും കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമത്തിൽ WHO ഏർപ്പെടുന്നു. ഒടുവിൽ കണ്ടെത്തിയെങ്കിലും അവർക്ക് പിടികൊടുക്കാതെ അയാൾ ആത്മഹത്യ ചെയ്യുന്നു. സൂചനകൾ പ്രകാരം അവർ അത് നിക്ഷേപിച്ചയിടത്ത് എത്തിയെങ്കിലും അലിഞ്ഞില്ലാതെയാകുന്ന ഒരു പ്രത്യാകതരം പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിച്ച് വെള്ളത്തിനടിയിൽ സൂക്ഷിച്ചിരുന്ന വൈറസ്, സ്പ്രെഡ് ചെയ്യുമെന്ന് Video യിൽപറഞ്ഞിരുന്നതിനു മുൻപ് തന്നെ പകർന്നതായി WHO മനസ്സിലാക്കുന്നു.
എന്നാൽ തങ്ങൾ കരുതിയ പോലെ അത് മരണത്തിന്റെ വൈറസ് അല്ല, എന്നവർ മനസിലാക്കുന്നു.

പ്രതിഭാധനനായ ആ ജനിതകശാസ്ത്രജ്ഞൻ/_ ബെർട്രാണ്ട് സോബ്രിസ്റ്റ് – സൃഷ്ടിച്ചത്.
വൈറൽ വെക്ടർ എന്നറിയപ്പെടുന്ന വൈറസ് ആയിരുന്നു. വൈറസ് ആക്രമിക്കുന്ന കോശത്തിൽ ചില ജനിതക വിവരങ്ങൾ സ്ഥാപിക്കും. ആതിഥേയ കോശത്തെ കൊല്ലുന്നതിന്നു പകരം അവിടെ ചില പുതിയ DNA വിവരങ്ങൾ സ്ഥാപിക്കും. അത് കോശത്തിന്റെ അടിസ്റ്റാനപരമായ സ്വഭാവത്തെ മാറ്റിമറിക്കും. യാതൊരു അണുബാധയും ഉണ്ടായില്ലെന്ന് തോന്നിക്കും അസുഖവും ഉണ്ടാക്കില്ല, എന്നാൽ അത് ബാധിച്ചവരെ അത് ജനിതകമായി മാറ്റിമറിക്കുo. മനുഷ്യരെ ഷണ്ഡീകരിക്കുന്ന – വന്ധ്യതയുടെ – വൈറസ് ആണത്. എല്ലാ ജനങ്ങളയും ബാധിക്കുമെങ്കിലും, യാതൊരു നിർണ്ണായകത്വവുമില്ലാത്ത ഒരു പ്രത്യേക വിഭാഗം ആളുകളിൽ മാത്രമാവും അത് പ്രവർത്തിക്കുക.
തലമുറകൾ തോറും ഇത് പകർത്തപ്പടുക വഴി മനുഷ്യകുലം മാതൃകാപരമായ ഒരു സംഖ്യയിൽ നിൽക്കുമെന്ന് സോബ്രിസ്റ്റ് കരുതുന്നു. മനുഷ്യരാശി നേരിടുന്ന പ്രശ്നത്തിന് തികച്ചും ആഭിജാത്യം കലർന്നതും മാനുഷികമായ വുമായ ഒരു പരിഹാരവുമാണ് താൻ കണ്ടെത്തിയതെന്ന് അദ്ദേഹം വിശ്വസിച്ചു…..
…………..
ഡാൻ ബ്രൗൺ എഴുതിയ ഇൻഫെർണോ:
മൂന്നാലു വർഷങ്ങൾക്കു മുമ്പേ വായിച്ചതാണ്.
കൊറോണാ വൈറസ് കാലത്ത് വീണ്ടുമൊരിക്കൽ കൂടി വായിച്ചു.
കൊറോണ എന്ന നശീകര വൈറസിൻ്റെ വ്യാപനത്തിൻ്റെ പശ്ചാത്തലം, വായനയുടെ പ്രസക്തി ഒന്നുകൂടി വർദ്ധിച്ചു എന്നാണ് ബോധ്യം വരുന്നത്.

റഹ്മാൻ അക്കിക്കാവ്

Post Views: 45
2
Rahmaan Akkikavu

not perfect

2 Comments

  1. RBK on June 18, 2024 4:32 PM

    എനിക്കും പ്രിയപ്പെട്ട പുസ്തകം ❤️

    Reply
    • Rahmaan Akkikavu on June 18, 2024 4:53 PM

      Thanks

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.