Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അഭയാർത്ഥി.
കഥ ജീവിതം

അഭയാർത്ഥി.

By MohinirajeevJune 21, 2024Updated:July 11, 20241 Comment2 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

 ആർത്തലച്ചു വന്ന മഴ തകര ഷീറ്റിനു മേൽ ഉച്ചസ്ഥായിയിൽ പല താളത്തിൽ കൊട്ടി കയറി. അതിന് അകമ്പടിയായി മുഴങ്ങിയ ചെകിടടപ്പിക്കുന്ന ഇടിയിലും ആഞ്ഞു വീശിയ കാറ്റിലും തകര ഷീറ്റ് കിടുകിടെ വിറച്ചു. വരാന്ത മുഴുവൻ നനച്ചു കൊണ്ടു താണ്ഡവമാടിയ മഴയിൽ നനഞ്ഞൊട്ടി പീടിക വരാന്തയുടെ ഒരു മൂലയിൽ,  നിരപലകയിൽ ചാരി അയാൾ ഇരുന്നു. എണ്ണമയമില്ലാതെ  അയാളുടെ മുടിയിൽ ഒരു ചരടിൽ കോർത്ത മുത്തു മണികളെ പോലെ വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരുന്നു. വഴിയിൽ മിന്നിയും കെട്ടും കൊണ്ടു നിന്ന വഴിവിളക്കിലെ വെളിച്ചത്തിൽ ആ വെള്ളത്തുള്ളികൾ വജ്ര കല്ലുകളെ പോലെ തിളങ്ങി.

അയാളുടെ മുഷിഞ്ഞ തുണിയിൽ മഴ വെള്ളം വീഴുമ്പോഴൊക്കെ ചുറ്റിലും ഒരു മടുപ്പിക്കുന്ന മണം ഉയർന്നു. അതിൽ അസ്വസ്ഥനായെന്ന പോലെ അയാൾ  ആരോ കൊടുത്ത കടലാസു പൊതിയിൽ  നിന്നും ഒരു കീറിയ കമ്പിളി വസ്ത്രമെടുത്ത് തലയിൽ കെട്ടി.   ശരീരത്തിൻ്റെ വിറയൽ മാറ്റാൻ മറ്റൊരു ഷർട്ട് കൂടി തപ്പി എടുത്തിട്ട്, ആ വരാന്തയിൽ അയാൾ എന്താല്ലാമോ ആലോചനയിൽ മുഴുകി കൂനി പിടിച്ചിരുന്നു.

അയാളുടെ മരവിച്ച മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ അപ്പോഴും സുഖസൗകര്യങ്ങളുള്ള ഒരു വീടും അവിടത്തെ ആളുകളുടെ വർത്തമാനങ്ങളും കളി ചിരികളും  ഉണ്ടായിരുന്നു. ആ ഓർമ്മചിത്രത്തിൽ എല്ലാവരും കൂടിയിരുന്നു ചൂട് ചായയും പലഹാരങ്ങളും കഴിക്കുകയും പല കാര്യങ്ങളെ പറ്റി  പറഞ്ഞ് സന്തോഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ആർത്തലച്ചു വന്ന മഴവെള്ളത്തിനും അതിനേക്കാൾ ശക്തിയിൽ താഴേക്കു വന്ന മണ്ണിന്റെയും പാറ കഷണങ്ങളുടെയും കുത്തൊഴുക്കിൽ അവരെല്ലാം സ്ലേറ്റിലെ അക്ഷരങ്ങളെ പോൽ ഒരു നിമിഷം കൊണ്ടു മാഞ്ഞു പോയി. നാലു തലമുറയ്ക്ക് കഴിയാനുള്ളത് ഉണ്ടാക്കിയിട്ടുണ്ട് ഞാൻ എന്ന് വീമ്പു പറഞ്ഞ അയാൾ മാത്രം പാഞ്ഞു വന്ന ഏതോ മരക്കൊമ്പിലുടക്കിയത് കാരണം ബാക്കിയായി.പിന്നെയും കുറെ കഴിഞ്ഞപ്പോൾ ആരുടെയോ കൈകൾ അയാളെ കോരിയെടുത്തു പുറത്തേക്കു ഇട്ടു അവിടെ നിന്നും അയാളെ മറ്റാരോ പീടികതിണ്ണയിലേക്ക് മാറ്റി. അങ്ങിനെ ഒടുവിൽ, കുറച്ച് നേരം മുൻപ് നടന്ന കണക്കെടുപ്പിൽ പേര് പോലും ഓർമയില്ലാത്ത അയാൾ വെറുമൊരു ഊരും പേരും അറിയാത്ത അജ്ഞാതനായി തൊട്ടടുത്ത ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കേണ്ട അഭയാർത്ഥി ആയി.

#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #അഭയാർത്ഥി

Post Views: 27
1
Mohinirajeev

1 Comment

  1. Mohan. Karuvadi on June 27, 2024 8:21 AM

    തീവമായ ജീവിതാനുഭവത്തിന്റെ പൊള്ളുന്ന അനുഭവത്തിനെ കുറഞ്ഞ വാക്കുകളിൽ ശക്തമായി വരച്ചു വെച്ചു അഭിനന്ദനങ്ങൾ… ഇനിയും ധാരാളം എഴുതു

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.