Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലൈംഗിക തൊഴിലാളി
കഥ ജീവിതം

ലൈംഗിക തൊഴിലാളി

By MohinirajeevJune 27, 2024No Comments2 Mins Read15 Views
Bookmark Now
Please login to bookmark Close

No account yet? Register

കടും ഓറഞ്ച് നിറത്തിലുള്ള സാരിയും നന്നേ ഇറക്കി വെട്ടിയ ബ്ലൗസും വലിയ ചുവന്ന വട്ട പൊട്ടും മടഞ്ഞിട്ട മുടിയിൽ നിറയെ മുല്ലപ്പൂവും ഒക്കെ ആയി ഒരു സ്ത്രീ അവളുടെ അടുത്ത് വന്നിരുന്നു. വീട്ടിലും ഓഫീസിലുമായി രാവിലെ മുതലുള്ള നിറുത്താതെ ഓട്ടം തൽക്കാലത്തേക്ക് എങ്കിലും അവസാനിച്ചതിൻ്റെ ആശ്വാസത്തിൽ പുറപ്പെടാനായി നിറുത്തിയിട്ട ബസ്സിലെ സീറ്റിലിരുന്ന് ഒന്ന് മയങ്ങിയതായിരുന്നു അവൾ. സീറ്റിൽ വേണ്ടത്ര സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നിട്ടും തൻ്റെ മേൽ ചാരിയുള്ള അവരുടെ ഇരിപ്പും അവരുടെ ദേഹത്ത് നിന്നുയർന്ന പെർഫ്യൂമിൻ്റെ രൂക്ഷ ഗന്ധവും അവളിൽ അസ്വസ്ഥത ഉണർത്തി.

അവരെ പതുക്കെ ഒന്നു തള്ളി കൊണ്ട് അവൾ പറഞ്ഞു, “കുറച്ച് നീങ്ങി ഇരിക്കാമോ.. എനിക്ക് വേദനിക്കുന്നു.”
അവളെ ഒന്ന് പുച്ഛത്തിൽ നോക്കി കൊണ്ട് ആ സ്ത്രീ അവരുടെ ബലിഷ്ഠമായ കൈകൾ കുറെ കൂടി അവളുടെ ദേഹത്ത് അമർത്തി.
ടിക്കറ്റ് മുറിക്കാനായി വന്ന കണ്ടക്ടറോട് അവർ ഉറക്കെ അശ്ലീല ചുവയോടെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. അവളെ കൂടി ചൂണ്ടി കാട്ടി, ഞങ്ങൾക്ക് ടിക്കറ്റ് വേണോ എന്ന ചോദ്യത്തിന് ഒരു നേർത്ത പുഞ്ചിരിയോടെ ഒന്നും മിണ്ടാതെ ടിക്കറ്റ് മുറിക്കാതെ കണ്ടക്ടർ അടുത്ത സീറ്റിലേക്ക് നീങ്ങി.

യാത്രക്കാരിൽ പലരും അവളെയും ആ സ്ത്രീയെയും നോക്കുന്നതും ഒരു പരിഹാസ ചിരിയോടെ എന്തൊക്കെയോ രഹസ്യം പറയുന്നതും കണ്ട് അവൾ ചൂളി പിടിച്ച് ഇരുന്നു. പിന്നെ ധൈര്യം സംഭരിച്ച് അവൾ അവരുടെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. അതോടെ ദേഷ്യത്തോടെ അവളുടെ നേർക്ക് തിരഞ്ഞ ആ സ്ത്രീ അവളോട് കയർക്കാൻ തുടങ്ങി..
“ഓ സുന്ദരി കോതക്ക് പിടിച്ചില്ലായിരിക്കും ഞാൻ അടുത്തിരുന്നത്.. എന്തേ നിനക്ക് കറുത്തവരെ ഇഷ്ടമല്ലേ? അതോ എൻ്റെ മേക്കപ്പും സംസാരവും ഇഷ്ടപ്പെട്ടില്ലേ.. എടി കൊച്ചേ, നീയൊക്കെ ഓഫീസിൽ നിന്ന് ഒരു മാസം ഉണ്ടാക്കുന്നത് ഞാൻ നാല് ദിവസം കൊണ്ട് ഉണ്ടാക്കുന്നുണ്ടെടി. ഇതും ഒരു തൊഴില് തന്നെയാടി….”

നിറുത്താതെ ഉള്ള അവരുടെ വായ്ത്താരിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ ശക്തിയോടെ അവരുടെ കൈകൾ തള്ളി മാററി നീങ്ങാൻ തുടങ്ങിയ ബസ്സിൽ നിന്നും പുറത്തേക്ക് ധൃതിയിൽ ഇറങ്ങി. നേരം വൈകി വീട്ടിലെത്തിയാൽ അവിടുത്തെ പണികൾ എപ്പോൾ തീർക്കാനാണ് എന്ന വേവലാതിയിൽ ബസ് സ്റ്റാൻഡിൽ അടുത്ത ബസ്സിനായി കാത്തു നിൽക്കുന്ന അവളുടെ അടുത്തേക്ക് വന്ന രണ്ടു പേർ അവളോട് ചോദിച്ചു.

“പോരുന്നോ…. എത്രയാ റേറ്റ്?”

Post Views: 16
1
Mohinirajeev

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.