Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്ലച്ച് ഏതാ, ബ്രേക്ക് എവിടെ?
അനുഭവം കഥ നര്‍മം വിവാഹം വീട്

ക്ലച്ച് ഏതാ, ബ്രേക്ക് എവിടെ?

By Salman SaliJuly 9, 20242 Comments3 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

”ഇക്കാ.. എനിക്കും ഡ്രൈവിങ് പഠിക്കണം.. ഇങ്ങളല്ലേ മുന്നേ പറഞ്ഞത് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരുമെന്ന്… 

രാവിലെ തന്നെ ഓൾക് ഡ്രൈവിങ് പഠിക്കണമെന്ന് കേട്ടപ്പോൾ പുട്ട് നെറുകം തലയില് കേറിപ്പോയി.. 

അപ്പുറത്തെ വീട്ടിലെ റസിയാത്ത വരെ ലൈസൻസ് എടുത്ത് ഇങ്ങള് എന്നെ ഇവിടെ പൂട്ടി വെച്ചോ… എന്ന് സങ്കടം പറഞ്ഞപ്പോ ഓളെ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണ് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരാമെന്ന്.. 

നാട്ടിൽ വന്ന് മൂന്നാം ദിവസം തന്നെ ഓള് ഇത് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.

”ഉം… ഇയ്യ് പണിയെല്ലാം വേഗം തീർത്താൽ നമുക്ക് ഗ്രൗണ്ടില് പോയി പഠിക്കാം.

എവിടെയെങ്കിലും പൊവാനുണ്ട് വേഗം ഇറങ് ന്ന് പറഞ്ഞാൽ ചുറ്റിത്തിരിഞ്ഞു കളിക്കുന്നവൾ അന്ന് എത്ര പെട്ടെന്നാ പണി തീർത്തത്.

ഗ്രൗണ്ടില് പോയി ഗിയറും ക്ലച്ചും ബ്രെക്കും ഒക്കെ പഠിപ്പിച്ചു കുറച്ചു നേരം അവിടുന്ന് ഓടിച്ചു തിരിച്ചു വരുമ്പോൾ തുടങ്ങി ഓൾടെ തള്ള്.

“ഇക്ക ഇത് ഇത്ര ഈസി ആയിരുന്നു അല്ലെ? ഇത് ഇനി ഒരു ദിവസം കൂടി ഓടിച്ചാൽ മ്മക്ക് ലൈസന്സിനു കൊടുക്കാം അല്ലെ… 

നേരാ വണ്ണം സെക്കന്റ് ഗിയറിൽ ഇതുവരെ അവൾ ഇട്ടിട്ടില്ല. പിന്നെ പെട്രോളിന്റെ വില ഓർത്ത് കുറച്ച് നേരം ഓടിച്ചപ്പോൾ തന്നെ “നെെ വേഗം പഠിച്ചല്ലോ” എന്നും പറഞ്ഞു വീട്ടിലേക്ക് പോന്നതാണ്.. 

അന്ന് മുതൽ അടുക്കളയിലെ പ്‌ളേറ്റ് സ്റ്റിയറിങ്ങും ഇടക്ക് കത്തി ഗിയറുമൊക്കെ ആക്കി ഓള് വണ്ടി ഓടിക്കാൻ തുടങ്ങി.

”ഇക്കാ ഒന്ന് വണ്ടി നീക്കിയെ, അവിടെ ഒന്ന് അടിക്കണം.”

ഞാൻ ഉറങ്ങുന്ന നേരം നോക്കി അവളുടെ മുറ്റമടി ഇച്ചിരി കൂടുതലാണ്.. 

”നീ തന്നെ നീക്കിയിട്ടെക്ക് എന്ന് പറഞ്ഞു തീരും മുൻപ് വണ്ടി സ്റ്റാർട്ടായിരിക്കും.. വണ്ടീടെ തക്കൊല് കയ്യിൽ പിടിച്ചോണ്ടാണ് ഈ ഇക്കാ വിളിയെന്ന് എനിക്കുമറിയാം.

ഒരീസം രാവിലെ ഓളെ വിളി.. 

“ഇക്ക കുമാരേട്ടൻ തെങ്ങിൽ കേറാൻ വന്നിക്ക് ആ വണ്ടി ഒന്ന് മാറ്റികൊടുക്കണം.”

“ഇയ്യ് അങ്ങട് മാറ്റികൊടുക്ക്…” ന്ന് പറഞ്ഞിട്ടും വണ്ടി സ്റ്റാർട്ട് ആവാത്തതുകൊണ്ട് ജനൽ തുറന്നു ഒന്ന് നോക്കിയതാണ് ഓള് വണ്ടിക്ക് ചുറ്റും നടന്നോണ്ട് ഇടക്ക് ആകാശത്തോട്ട്നോക്കുന്നു. 

”കുമാരേട്ടാ വണ്ടി അവിടെ ഇട്ടാൽ മതിയോ” കാറിന്റെ ഡോർ തുറന്നു ഒരു കാൽ ഉള്ളിലിട്ടോണ്ട് ഓൾടെ ചോദ്യത്തിന് ആകാശത്തോട്ട് നോക്കികൊണ്ട് കുമാരേട്ടൻ മറുപടി കൊടുത്തു. 

ഓളാണ് വണ്ടി ഓടിക്കുന്നത് എന്ന് കുമാരെട്ടനെ അറിയിക്കാനുള്ള പരിപാടി പൊളിഞ്ഞെങ്കിലും, ഓള് വിട്ടുകൊടുത്തില്ല.. ”വേണേൽ ഞാൻ അപ്പുറത്ത് കൊണ്ടിടാം കേട്ടോ.. “

“വെണ്ട, വണ്ടി അവിടെ തന്നെ നിന്നൊട്ടെ” എന്നും പറഞ്ഞു കുമാരേട്ടൻ തെങ്ങിലേക്ക് കേറിപോയി.

വണ്ടി സ്റ്റാർട്ട് ആവുന്ന സൗണ്ടിനോടൊപ്പം തന്നെ വലിയൊരു ശബ്ദം കൂടി കേട്ടപ്പോൾ കിടക്കയിൽ നിന്നെണീറ്റ് മുറ്റത്തേക്കോടി.. 

”ന്റെ റബ്ബേ കാർ മതിലിന്റെ ഉമ്മവെച്ചു കിടക്കുന്നു… ഒരു വളിച്ച ചിരിയുമയി ഓള് കാറിൽനിന്നിട്ടിറങ്ങി വന്ന് താക്കോൽ ന്റെ കയ്യിൽ തന്നു അപ്പുറത്തേക്ക് മാറി നിന്നു.

ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ചു വന്നെങ്കിലും ഓളെ ഒന്നും പറയാൻ നിന്നില്ല.

“അല്ല മോളേ നിനക്ക് കാർ ഓടിക്കാൻ അറിയില്ലെങ്കിൽ അവിടെ വെച്ചാൽ പോരായിരുന്നോ…” കുമരെട്ടന് തെങ്ങിൽ നിന്നിറങ്ങികൊണ്ട് അതും പറഞ്ഞു ഏണിയും എടുത്തു നടന്നു.

അന്ന് പിന്നെ ഓള് ന്നോട് മിണ്ടിയില്ല. ഓളെ നടപ്പ് കണ്ടാൽ തോന്നും ഓളെ വണ്ടി ഞാൻ ഓടിച്ചിട്ട് മതിലിനു മുട്ടിയതാണെന്ന്… 

വണ്ടി വർക്ഷോപ്പിൽ കൊണ്ടിട്ട് തിരിച്ചു വരുമ്പോൾ ഓൾക് ഇഷ്ടമുള്ള കോൺ ഐസ് ക്രീം കൊണ്ടാണ് വന്നത്. പക്ഷെ ഓള് അത് വാങ്ങി ഫ്രിഡ്ജിൽ വെച്ച് ന്നോട് മിണ്ടാതെ നടന്നു… 

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ ഓളോട് ചോദിച്ചു ”ഡീ നമുക്ക് ലൈസൻസ് എടുക്കാൻ കൊടുത്താലോ.. ?”

”ഇൻക് ഇങ്ങളെ ലൈസന്സും വേണ്ട വണ്ടിയും വേണ്ട ഒന്ന് ഉറങ്ങാൻ നോക്.. “

രാവിലെ എണീറ്റ് വണ്ടിക്ക് പതിനായിരത്തിന്റെ പണിയും തന്നിട്ട് പിന്നേം എനിക്കിട്ട് തന്നെ കൊട്ട്… ഞാനും തിരിഞ്ഞു കിടന്നു ഉറങ്ങാൻ തുടങ്ങി.

ഉറക്കംപിടിച്ചു വരുമ്പോഴാണ് കഴുത്തിൽ ഒരു കൈ വന്നു പതിഞ്ഞത്.. ”പടച്ചോനെ ഇവൾ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള പരിപാടിയാണോ എന്നാലോചിച്ചു കണ്ണുതുറന്നപ്പോ കണ്മുന്നിൽ അവളുടെ മുഖം.. 

”അതേയ്… ഇങക്ക് ന്നോട് ദേഷ്യം ണ്ടോ വണ്ടി തട്ടിയതിന്”

”ഏയ് എന്തിന് അതൊക്കെ സാധാരണയല്ലേ..”

”ആ അത് തന്നെയാ ഞാനും പറയാൻ വന്നത്. എന്റെ തെറ്റൊന്നുമല്ല വണ്ടി തട്ടിയത്. ആക്സിലേറ്ററും ബ്രെക്കും ഒരു സ്ഥലത്ത് തന്നെ വെച്ചിട്ടല്ലെ ബ്രെക്കിനു പകരം ഞാൻ ആക്സിലേറ്റർ ചവിട്ടിയത്. വണ്ടി ഉണ്ടാക്കിയവർക്ക് ബുദ്ധി ഇല്ലേ.. ബ്രേക്ക്  കുറച്ച് ഇപ്പുറത്തേക്ക് വെച്ചാലെന്താ.. അറിയാതെ ഒന്ന് ചവിട്ടിപോയതിന് കുറ്റം തീർത്തും എനിക്കും… “

വണ്ടി തട്ടിയതും പതിനായിരം പോയതും ഞാൻ ക്ഷമിക്കുമായിരുന്നു. പക്ഷെ ഓളെ ന്യായീകരണം കേട്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നിയതാ. പക്ഷെ അതിന്റെ പേരിൽ മിണ്ടാതെ നടന്നാൽ അതിനും വേറെ ചിലവാക്കണമല്ലോ എന്നോർത്ത് മിണ്ടാതെ കിടന്നുറങ്ങി… 

സഹികിക്കുക തന്നെ… അല്ലതിപ്പൊ എന്താ ചെയ്യാ… ഈ പെണ്ണുങ്ങളുടെ ന്യായീകരണം കേട്ടാൽ ന്റമ്മോ പെറ്റ തള്ള സഹിക്കൂല… 

സൽമാൻ

Post Views: 37
2
Salman Sali

2 Comments

  1. മിനി സുന്ദരേശൻ on August 4, 2025 2:32 AM

    എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാൻ വീട്ടുകാർ കുറെ ശ്രമിച്ചതാണ്. ജീവനുകളുടെ വിലയോർത്ത് ഞാനതിന് വഴിപ്പെട്ടില്ല😀 രസകരമായി എഴുതി👍😄

    Reply
  2. Suma Jayamohan on August 2, 2025 10:08 PM

    ഞാൻ ഡ്രൈവിംഗ് പഠിക്കാത്തതിൻ്റെ കാരണം ഇതു തന്നെ.😂😂😂
    രസകരം😀👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.