Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ ചില്ലയിൽ നിന്നും..
പുസ്‌തകം

ഈ ചില്ലയിൽ നിന്നും..

By Rahmaan AkkikavuAugust 9, 2024Updated:August 9, 20242 Comments2 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

ശ്രീ റഫീഖ് അഹമ്മദിന്റെ “ഈ ചില്ലയിൽ നിന്ന് ” എന്ന ലേഖന സമാഹാരത്തിന്റെ ആസ്വാദനക്കുറിപ്പ് ഇവിടെ എഴുതാമെന്ന് കരുതുന്നു.

അടുത്ത കാലത്ത് വായിച്ച ലേഖനങ്ങളിൽ ഏറ്റവും മികച്ച എന്ന നിലയിൽ മാത്രമല്ല, എക്കാലവും നിലനിൽക്കുന്ന മാനുഷിക വിഷയം എന്ന നിലയിലും ഈ ലേഖനങ്ങൾ പ്രസക്തമെന് ഞാൻ കരുതുന്നു. ഇരുപത്തിയഞ്ച് ലേഖനങ്ങൾ അടങ്ങിയ ഈ സമാഹാരത്തിലെ ആദ്യത്തെ രണ്ട് ലേഖനങ്ങളുടെ ആസ്വാദനക്കുറിപ്പ് എഴുതുന്നു.

ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകൾ…

ശ്രീ റഫീഖ് അഹമ്മദ് എഴുതിയ “ഈ ചില്ലയിൽ നിന്ന് ” എന്ന ലേഖന സമാഹാരം വായിച്ചു തുടങ്ങിയപ്പോൾ ആദ്യം തോന്നിയ വിചാരമാണ് മുൻപേ കുറിച്ചത്. ” ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകൾ ” എന്ന്… പുറം കാഴ്ചയിൽ തുടങ്ങി കേച്ചേരിയുടെ പ്രസക്തിയിൽ അവസാനിക്കുന്ന 25 ലേഖനങ്ങളുടെ സമാഹാരം ഒരു കവിക്ക് മാത്രം സാധിക്കുന്ന തൻമയത്വത്തോടെ റഫീഖ് അവതരിപ്പിക്കുന്നു.

ഒട്ടുമിക്ക എഴുത്തുരും തന്നെ സൈബർ കാലഘട്ടത്തിന്റെ പ്രതലങ്ങളെ അവനവന്റെ എഴുത്തിലും ജീവിതത്തിലും വരണ്ട ഭാഷയായി കുടഞ്ഞിടുകയും വിരാചിതരായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഇന്നിൽ ഈ കുറിപ്പുകൾക്ക് വല്യ പ്രസക്തിയുണ്ട്. ഭാഷയുടെ സർഗ്ഗാത്മകത തുളുമ്പി നിൽക്കുന്ന അക്ഷര നൈപുണ്യം എന്നതിനപ്പുറം, നിരന്തരം നാമനുഭവിക്കുകയും, എന്നാൽ നാമല്ല അത് എന്ന ഭാവത്തിൽ, ഉൾപ്പെടാതെ അവനവന്റെ സ്വകാര്യതയിലേക്ക് ഊളിയിട് പോകുകയും ചെയ്യുന്ന നമ്മളെയെല്ലാം പ്രതിനിധീകരിച്ചു കൊണ്ടാണ് റഫീഖ് ഈ അക്ഷരങ്ങളത്രയും എഴുതിത്തീർത്തതെന്ന് കരുതാനാണ് എനിക്കിഷ്ടം.

ഒരു പുറംകാഴ്ച എന്നആദ്യത്തെ ലേഖനം നോക്കൂ. തിരക്കള്ള ബസ് യാത്രയ്ക്കിടയിൽ, തന്റെ ഇരിപ്പിടത്തിൽ ഒരല്ലം സ്ഥലമൊരുക്കി ഏഴോ എട്ടോ വയസ്സുള്ള കുട്ടിക്ക് യാത്രാ സൗകര്യമൊരുക്കുന്ന ലേഖകൻ… സ്വാഭാവിക കുശലാന്വേഷണങ്ങൾക്കിടയിൽ മനസിലാക്കുന്നത് കുട്ടി ആശുപത്രിയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാനാണ് പോകുന്നതെന്ന്. എന്നാൽ അമ്മയുടെ രോഗമോ ഗൗരവാവസ്ഥയോ അവൻ അറിഞ്ഞിട്ടല്ല. മാത്രമല്ല അമ്മയെ കണ്ട ശേഷം മൃഗശാല കാണിച്ചു കൊടുക്കാമെന്ന് അച്ഛൻ ഏറ്റിട്ടുമുണ്ട്. വിഹ്വലനായി കാണപ്പെട്ട അച്ഛന്റെ പാത്ര ചിത്രീകരണത്തിൽ നിന്ന് ലേഖകൻ, കുട്ടിക്കറിയാത്ത രോഗാവസ്ഥയുടെ സങ്കീർണ്ണത വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. ഒടുവിൽ അർബുദ രോഗികളുടെ ആശുപത്രിയുടെ സ്റ്റോപ്പിൽ ആ അച്ഛനും മകനും ഇറങ്ങിപ്പോകുമ്പോൾ, ഇതുപോലെ അനേകം തവണ നമ്മുടെ മടികളിൽ നിന്നിറങ്ങിപ്പോയ ബാല്യങ്ങളുടെ മുഖങ്ങളിൽ കണ്ട നിഷ്കളങ്കത -നിസ്സഹായത – വേദന ഒക്കെ തിരിച്ച് വായനക്കാരന്റെ മനസിലക്ക് ഇരച്ചു കയറുന്നുണ്ട്. ഏതൊരനുഭവം പറയാൻ ബാക്കി വെച്ചാവാം അവരൊക്കെ യാത്രയുടെ പടികളിൽ ഇറങ്ങിപ്പോയിട്ടുണ്ടാവുക?

കൗതുകകരമായ ഒരു പേരുകൊണ്ടു തുടങ്ങുന്ന രണ്ടാമത്തെ ലേഖനം : “മുള്ളൻപന്നി ഇൻ കുന്നംകുളം ” പക്ഷേ പ്രതിപാദിക്കുന്നത് ഗൗരവതരമായ വേദനാജനകമായ വിഷയമാണ്. ഇടം നഷ്ടപ്പെട്ട ജീവികളുടെ അധിനിവേശം…. പട്ടിക്കൂട്ടിനടുത്ത് കാണപ്പെടുന്ന മുള്ളൻ പന്നിയിൽ തുടങ്ങി മനുഷ്യന്റെ അടുക്കള ഭാഗത്ത് തന്റെ അന്നത്തിനായ് കാത്തു നിൽക്കുന്ന മുഗരാജനിൽ അവസാനിക്കുന്ന ഈ ലേഖനം ഒരു യഥാർത്ഥ പ്രകൃതി സ്നേഹിയുടെ ആശങ്കകളാണ് രേഖപ്പെടുത്തുന്നത്.

” പാടങ്ങൾ നഷ്ടപ്പെട്ട് മുൻ പാടങ്ങ” ളിൽ പണിത വീടുകളുടെ അഴുക്കുചാലുകളിൽ; നീണ്ട കൊക്കുകൾ കൊണ്ട് കൊത്തിയും ചികഞ്ഞും അന്നം തിരയുന്ന, അലക്കിത്തേച്ച വസ്ത്രമുടുത്ത് പാടങ്ങളിൽ തലയുയർത്തി നിന്നിരുന്ന കൊറ്റികളും വേദനയായ് നിറയുന്നു. മയൂര നൃത്തത്തെ ക്കുറിച്ച് ലേഖകൻ സുചിപ്പിക്കുമ്പോൾ അതിശയോക്തി എന്ന് ആരും കരുതേണ്ടതില്ല. ആ പരിസരങ്ങളിൽ ഇന്നും മയൂരങ്ങൾ ഗതികെട്ടാതെ എന്നവണ്ണം ജീവിതാവസ്ഥ നഷ്ടപ്പെട്ട്, ഇല്ലാതായ കാടുകളിൽ നിന്ന് മനുഷ്യയിടങ്ങളിലേക്ക് എത്തിപ്പെടുന്നു. അലക്കു കല്ലിന്റെ അരികിലിട്ടു കൊടുക്കുന്ന ചോറ് പതിവായ് ഒരേ സമയത്ത് വന്ന് കൊത്തിത്തിന്നുന്നു. നോഹയുടെ പെട്ടകത്തിൽ എന്ന പോലെ എല്ലാ ജീവജാലങ്ങളും മനുഷ്യനിലേക്ക് എത്തിച്ചേർന്ന്.. ഒടുവിൽ…?

(റഹ്മാൻ അക്കിക്കാവ്)

Post Views: 35
2
Rahmaan Akkikavu

not perfect

2 Comments

  1. Joyce Varghese on January 14, 2026 12:43 AM

    നല്ല review.👏

    Reply
  2. മിനി സുന്ദരേശൻ on January 13, 2026 10:40 AM

    സുന്ദരമായ എഴുത്തിന് ചേർന്ന ആസ്വാദനം👍🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.