Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഘടികാരം
കഥ ജീവിതം

ഘടികാരം

By Sajila VikasAugust 19, 2024Updated:September 18, 202411 Comments3 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏതോ മരുന്ന് കഴിച്ചുറങ്ങിയ നിശബ്ദതയെ ആലോസരപ്പെടുത്തിക്കൊണ്ട് ഘടികാര സൂചികൾ സമയം തെറ്റാതെ ശബ്‌ദിച്ചുകൊണ്ടിരുന്നു.

നീണ്ട ഇടനാഴിക്കിരുവശവും ക്രമം തെറ്റാതെ നിരത്തിയ കസേരകളിൽ ആളുകൾ വന്നിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിന്റെ അനിഷ്ടം കണ്ണുകളിൽ നിറച്ച് നോക്കിയതുകൊണ്ടാവാം ഘടികാരം തന്നെ പരിഹസിക്കുന്നതായി അയാൾക്ക് തോന്നിയത്. വന്നിട്ട് അരമണിക്കൂർ ആയി ഇതുവരെ ഡോക്ടർ എത്തിയിട്ടില്ല. മനസ്സിലെ അമർഷം വാക്കുകളായി പുറത്ത് വന്നപ്പോൾ ഭാര്യയും മകനും അയാളെ പുച്ഛത്തോടെ നോക്കി.

“ഡോക്ടർ അച്ഛനെ പോലെ അല്ല ഒരുപാട് തിരക്കുള്ളയാളാണ്, കുറച്ച് സമയം കാത്തിരുന്നാൽ എന്താണ്, പോയിട്ട് മലമറിക്കാനുണ്ടോ?”

മകന്റെ ദേഷ്യത്തോടെയുള്ള മറുപടി അയാളെ നിശ്ശബ്ദനാക്കി. കാത്തിരിപ്പിന്റെ മുഷിപ്പില്ലാതെ മകൻ ഫോണിലേക്ക് മുഖം താഴ്ത്തിയപ്പോൾ ദീർഘനിശ്വാസത്തോടെ അയാൾ കണ്ണുകളടച്ച് കസേരയിൽ ചാരിയിരുന്നു. അടഞ്ഞ കൺപോളകൾ കാഴ്ചകളെ മറച്ചപ്പോൾ അകക്കാഴ്ചകൾക്ക് തെളിമ കൂടി വന്നു.

” നേരമിത്രയായിട്ടും നീ എഴുന്നേറ്റില്ലേ..?”

അമ്മ വിളിച്ചപ്പോൾ ഒന്നുകൂടി പുതച്ചു കിടക്കാനാണ് തോന്നിയത്. അരിച്ചിറങ്ങുന്ന തണുപ്പിനെ വകഞ്ഞുമാറ്റിക്കൊണ്ട് നിറച്ച പാൽക്കുപ്പികളുമായി ഇടവഴിയിലേക്കുള്ള പടികളിറങ്ങുമ്പോൾ പലചരക്കു കടക്കാരൻ ഗോവിന്ദേട്ടൻ അമ്മയോടു പറയാനായി പറഞ്ഞ പറ്റ് ബുക്കിലെ വലിയ അക്കങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.

പാടവരമ്പിലെ തൊട്ടാവാടികൾ കാലിൽ കൊണ്ടപ്പോൾ ചെറുതായി വേദനിച്ചു. സമയം തെറ്റി സ്കൂളിലെത്തിയാൽ സമ്മാനമായി കിട്ടിയിരുന്ന ചൂരൽ കഷായത്തിന്റെ ഓർമയിൽ അതെല്ലാം മറന്ന് കാലുകളുടെ വേഗത കൂട്ടി.

ഇരുട്ടിന്റെ കനത്ത കുപ്പായം കീറി മുറിക്കാൻ മാത്രം കരുത്ത് മണ്ണെണ്ണ വിളക്കിന്റെ ശുഷ്കിച്ച തിരിനാളങ്ങൾക്ക് ഇല്ലാത്തതു കൊണ്ട്, സന്ധ്യയ്ക്ക് മുന്നേ പണികളൊക്കെതീർക്കണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു.

അങ്ങനെ എന്തൊക്കെ , സ്വന്തമായി ഒരു ഘടികാരമില്ലാത്ത കാലത്ത് ഘടികാര സൂചികളെ ഓടിയും നടന്നും കിതച്ചും തോൽപിച്ച എന്തെല്ലാം ഓർമകൾ. സമയത്തെ ഓടിപ്പിടിക്കാൻ ശ്രമിക്കുന്ന വാശിക്കാരനാക്കി മാറ്റിയ ജീവിതാനുഭവങ്ങൾ പിന്നെയും ഒരുപാടുണ്ട്..
എവിടെയൊക്കെയോ ഒറ്റപ്പെട്ടു പോയതും ഇതേ കാരണം കൊണ്ടായിരുന്നു.

ഓർമകളിൽ നിന്ന് വിളിച്ചുനർത്തിയ പല്ലിയെ അന്വേഷിച്ച അയാളുടെ കണ്ണുകൾ ഉടക്കിനിന്നത് ‘പരിശോധന സമയം 4 മണി മുതൽ ‘ എന്നെഴുതിയ ബോർഡിലായിരുന്നു. അലസമായി ഫോണിൽ സംസാരിച്ചുകൊണ്ട് ഡോക്ടർ മുറിയിലേക്ക് കയറുമ്പോൾ പുറത്തെ ഓട്ടു കമ്പനിയിൽ നിന്ന് അഞ്ച് മണിക്കുള്ള അലാറം മുഴങ്ങിത്തുടങ്ങിയിരുന്നു.
അൽപസമയം കഴിഞ്ഞപ്പോൾ തോടിനുള്ളിൽ നിന്നും ഒച്ച് തലനീട്ടുന്നതു പോലെ വാതിലിനിടയിൽ കൂടി നഴ്സ് തല പുറത്തേക്കിട്ട് നീട്ടി വിളിച്ചു “നാരായണൻ”,
ഭാര്യയും മകനും ചാടി എഴുന്നേറ്റ് ഉള്ളിലേക്ക് കയറി. ഏറെ നേരം ഇരുന്നതിൽ പ്രതിഷേധിച്ചു പണി മുടക്കിയ മുട്ടുകളെ തടവി അനുനയിപ്പിച്ചു കൊണ്ട് അയാൾ മെല്ലെ എഴുന്നേറ്റു നടന്നു. വാതിൽ വീണ്ടും ശക്തിയോടെ തുറന്ന് നഴ്സ് പറഞ്ഞു.

”വേഗമാവട്ടെ ഡോക്ടറിന് തിരക്കുണ്ട് ”

ഒരു മണിക്കൂർ കാത്ത് നിന്നവനോട് ഒരു മിനിറ്റിന്റെ കണക്ക് പറയുന്ന വിരോധാഭാസം.
അയാൾ മുറിയിലേക്ക് കയറി. സുമുഖനായ ഡോക്ടർ കണ്ണട ശരിയാക്കികൊണ്ട് അയാളോട് ഇരിക്കാൻ പറഞ്ഞു.

“എന്താണ് പ്രശ്നം..”

ഡോക്ടറുടെ ചോദ്യം മുഴുമിപ്പിക്കും മുൻപേ ഭാര്യയും മകനും പ്രശ്നങ്ങളുടെ ഭണ്ഡാരം തുറന്നു. ആ പഴയ ഭണ്ഡാരത്തിൽ നിന്നും പുറത്തേക്ക് ചാടിയ കുറ്റങ്ങൾ ഇരിക്കാൻ സ്ഥലമില്ലാതെ മേശയിൽ തിക്കും തിരക്കും കൂട്ടി. ആദ്യം അലസതയോടെയും പിന്നീട് അതീവ ശ്രദ്ധയോടെയും എല്ലാം കേട്ട ഡോക്ടർ എന്തൊക്കെയോ കുത്തിക്കുറിച്ചു.
തന്റെ മുഖത്തേക്ക് നോക്കുന്ന കണ്ണുകളുടെ കൂട്ടത്തിൽ രോഗിയുടെ കണ്ണുകളില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ മുഖത്ത് നിരാശയുടെ നിഴൽ വീഴ്ത്തിയെങ്കിലും അതു മറച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു തുടങ്ങി.

“നിങ്ങൾ കുറച്ച് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്, ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. എന്നാൽ ഇതിൽ കാര്യമായ ഒരു മാറ്റം വരുത്താനും സാധ്യമല്ല. ഒരുകാലത്ത് വ്യാപകമായി കണ്ടിരുന്ന ഈ ഒരു പ്രശ്നം ഇന്ന് വളരെ അപൂർവമാണ്. ഇത്തരക്കാരുടെ വീട്ടുകാർക്കാണ് ഇതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ട്. എല്ലാം കൃത്യസമയത്തു നടക്കണം എന്ന നിർബന്ധബുദ്ധിയാണ് ഇവരുടെ പ്രധാന പ്രശ്നം പ്രത്യേകിച്ചു മരുന്നോ ചികിത്സയോ ഇല്ലാത്ത ഈ അവസ്ഥയ്ക്കുള്ള പരിഹാരം,ഇവരോട് ഇടപഴകുന്നവർ കുറച്ച് അഡ്ജസ്റ് ചെയ്യുക എന്നത് മാത്രമാണ് ആകെ ചെയ്യാവുന്നത്.”

ഡോക്ടർ വിശദീകരണം അവസാനിപ്പിക്കുമ്പോൾ അയാൾ നിർവികാരതയോടെ മകന്റെ സ്മാർട്ട് വാച്ചിൽ സമയം തിരയുന്നുണ്ടായിരുന്നു. അവിടുന്നു പുറത്തേക്കിറങ്ങുമ്പോൾ മകൻ പതിയെ അമ്മയോടു പറഞ്ഞു.
“വെറുതെ സമയം പോയി.. സഹിക്കുക തന്നെ ”

കൃത്യനിഷ്ഠ തെറ്റാണെന്ന് തോന്നിപ്പിക്കുന്ന കാലം. കൊടും കുറ്റവാളിയെ പോലെ അയാൾ തല താഴ്ത്തി അവരുടെ പിന്നാലെ നടന്നു. നേരം തെറ്റാതെ സ്കൂളിലെത്താൻ ഓടുന്ന ഒരു കുട്ടി അപ്പോഴും മനസ്സിൻ്റെ മൺ വഴിയിലെവിടെയോ നിന്ന് അയാളോട് വഴക്കിടുന്നുണ്ടായിരുന്നു.

സജില വികാസ്

Post Views: 23
7
Sajila Vikas

കണ്ണൂർ സ്വദേശി ആണ്..തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്സ് അധ്യാപികയാണ്..എഴുത്തും വായനയും ഇഷ്ടം..

11 Comments

  1. Shiju KP on August 21, 2024 10:13 PM

    നന്നായെഴുതി.. ആശംസകൾ 💞

    Reply
  2. Sanna Saleena on August 21, 2024 9:30 AM

    മനോഹരമായി എഴുതി. ജീവിതത്തിരക്കുകളിൽ സമയത്തിന് വില കല്പിക്കാത്തവർ ധാരളം .

    Reply
    • Sajila on August 21, 2024 12:14 PM

      Thanks🥰🥰

      Reply
  3. Sreeja Ajith on August 21, 2024 4:07 AM

    Nice 👌👌

    Reply
  4. Nishiba M on August 20, 2024 4:38 PM

    മനോഹരം.. മനസ്സിലുറച്ചുപോയ ശീലങ്ങളുടെ ബാക്കിപത്രങ്ങൾ. നന്നായി എഴുതി..

    Reply
    • Sajila on August 20, 2024 10:33 PM

      Thanks🥰🥰

      Reply
  5. sabira latheefi on August 20, 2024 4:32 PM

    👍🏻👍🏻

    Reply
  6. Manna Mereeza on August 20, 2024 4:20 PM

    Good one

    Reply
    • Anju Ajish on August 20, 2024 11:51 PM

      Nice

      Reply
  7. Divya Sreekumar on August 20, 2024 3:26 PM

    നന്നായിട്ടുണ്ട് 👌👌❤️

    Reply
  8. Joyce Varghese on August 19, 2024 6:32 PM

    നല്ല എഴുത്ത്. തലമുറകളുടെ മൂല്യബോധത്തിൽ വന്നയിടിവും മുൻതലമുറ ഓടിപ്പിടിച്ച ജീവിതവും നന്നായി എഴുതിയിരിക്കുന്നു.
    👌👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.