Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരികെ
കഥ ജീവിതം ബന്ധങ്ങൾ വിവാഹം വീട് സ്ത്രീ

തിരികെ

By Veena SinkarusAugust 20, 202412 Comments2 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതം ചിലപ്പോൾ ഇങ്ങിനെയൊക്കെയാണ്. നമുക്ക് പിടി തരാതെ ഏതൊക്കെയോ വഴികളിലൂടെ പിടിച്ചു വലിച്ചുകൊണ്ടോടും. ഒന്നു വിശ്രമിക്കാൻ കൊതിക്കുന്ന നേരത്ത് കൂടുതൽ തിരക്കുകളിലേക്ക് കുരുക്കിയിടും. തിരക്കിലേക്ക് ഊഴിയിടാൻ കൊതിക്കുമ്പോൾ വിശ്രമിപ്പിക്കും.

ആശുപത്രിക്കിടക്കയിലിരുന്നു ജനാലയ്ക്ക് അപ്പുറം അങ്ങോട്ടുമിങ്ങോട്ടും നടന്നു പോകുന്ന ആളുകളെ നോക്കിക്കൊണ്ട് അവൾ ഓർത്തു. വീട്ടിലെ ജോലികളും ഓഫീസിലെ തിരക്കും ശ്വാസം മുട്ടിച്ചിരുന്ന ദിവസങ്ങളിൽ ഒന്നു കൊതി തീരെയുറങ്ങാൻ എത്ര കൊതിച്ചതാണ്. ഇന്നിപ്പോൾ യാതൊരു തിടുക്കവുമില്ല. ഈ കിടക്കയിൽ ഇടയ്ക്കിടെ വന്നു വേരാഴ്ത്തുന്ന വേദനകളോട് മല്ലിട്ട്… മടുത്തു തുടങ്ങിയിരിക്കുന്നു.

എന്നാണ് അസ്വസ്ഥതകൾ തുടങ്ങിയത് എന്നോർമ്മയില്ല. പീരീഡ്‌സിൻ്റെ കണക്ക് തെറ്റുമ്പോൾ അടുത്ത പോന്നോമനയെന്ന സ്വപ്‌നത്തെ ഉള്ളിൽ താലോലിച്ചു തുടങ്ങിയിരുന്നു. ഒടുവിൽ ഉള്ളിൽ വേരുറപ്പിച്ചിരിക്കുന്നത് അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭൂമി പിളർന്നു താഴേയ്ക്ക് പോയിരുന്നെങ്കിൽ എന്നാശിച്ചു പോയി.

വയസ്സ് കൊണ്ട് ഇളയതെങ്കിലും മൂന്ന് മക്കളിൽ ഏറ്റവും പക്വതയോടെ ഏതവസ്ഥയും നേരിടുന്നവളെന്നു അച്ഛൻ അഭിമാനത്തോടെ തന്നെക്കുറിച്ച് പറയുമായിരുന്നത് ഓർത്തപ്പോൾ ഉള്ളുരുകി കവിൾത്തടങ്ങളെ നനച്ചു.

ഹോസ്‌പിറ്റൽ റിപ്പോർട്ടുമായി വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ എണ്ണിയാൽ ഒടുങ്ങാത്ത ആശകളുമായി ജീവിച്ചിരുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് താനെന്നവൾ തിരിച്ചറിഞ്ഞു.

“വേദനിച്ചില്ലല്ലോ?” ഓരോ ഇൻജെക്ഷനും എടുത്ത് കഴിഞ്ഞു ഡോക്‌ടറുടെ ഒരു ചോദ്യമുണ്ട്. വേദനകൾ സഹിച്ച് ശരീരം മരവിച്ചു പോയിരിക്കുന്നു.

ഇനിയെന്ത് വേദന? തൊലിയിലൂടെ സൂചി ആഴ്ന്ന‌ിറങ്ങുമ്പോൾ ഇത്തിരി കാലം കൂടി ജീവിക്കാനുള്ള അമൃത് ലഭിക്കുകയാണെന്നോർക്കും.

ഒരു കാലത്ത് ഉറുമ്പ് കടിക്കുന്ന വേദന പോലും സഹിക്കാൻ കഴിയാതിരുന്ന ഒരുവളെ എല്ലാ വേദനകളും സഹിക്കാൻ പ്രാപ്‌തയാക്കുന്നത് ഓരോ നിമിഷവും ജീവിതത്തെ കൂടുതൽ കൊതിയോടെ കൈയെത്തിപ്പിടിക്കാനുള്ള അടങ്ങാത്ത കൊതി തന്നെയാകും.

സൂരജ് അടുത്തിരുന്നു ശോഷിച്ചു പോയ കൈകളിൽ തലോടുമ്പോഴേക്കും അവൾ ഒന്നു മയങ്ങിപ്പോയി. എന്തൊക്കെയോ ഓർമ്മകളോ സ്വപ്‌നങ്ങളോ അവളെ ചുറ്റിക്കൊണ്ടിരുന്നു.

വൈകുന്നേരത്തെ വെയിലിന്റെ ചൂടേറ്റ് ഏതോ പാറക്കല്ലുകൾക്ക് മീതെ ചേർന്നു കിടക്കുന്ന ഒരു പുരുഷനും സ്ത്രീയും. സ്ത്രീയ്ക്ക് തൻ്റെ അതേ മുഖമാണ്. കൈ നീട്ടി ആ മനുഷ്യൻ്റെ കവിളിൽ തൊടാനൊരുങ്ങുമ്പോഴേക്കും എവിടെ നിന്നോ പറന്നു വന്ന കറുത്ത പക്ഷികൾ വന്നു ഒരു തൂവലെന്ന പോലെ തന്നെ എടുത്തുകൊണ്ടു പോകുന്നു.

എവിടേയ്ക്കാണ് ഈ യാത്ര?

എന്ന സംഭ്രമത്തോടെ ഞെട്ടിയുണരുമ്പോൾ ചുറ്റും ഇരുട്ട്. ഞെട്ടിയെണീറ്റ് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളോടെ അവൾ ആലോചനയിൽ മുഴുകി. കുഞ്ഞാറ്റ ജനിച്ചതിന് ശേഷം അവളിലേക്ക് ലോകം ചുരുങ്ങിപ്പോയി. തനിക്ക് സൂരജിനെ സ്നേഹിക്കാൻ നേരമില്ലെന്ന പരാതി പലപ്പോഴും അവൾ കേട്ടില്ലെന്നു നടിച്ചു. എന്തുകൊണ്ടോ ഉള്ളിലെ ഭാര്യയെക്കാൾ അമ്മയായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

സ്വയം നഷ്‌ടപ്പെടുത്തിയത് എന്തൊക്കെയാണ്?

കൈ കോർത്തു നടന്നു ഇനിയും കണ്ട് തീരാത്ത കാഴ്‌ചകളെത്രയുണ്ടാകും?

പിണങ്ങുമ്പോൾ കൊടുക്കാതെ ബാക്കി വെച്ച ഉമ്മകൾ…

വാശികളിൽ പങ്കുവയ്ക്കാതെ പോയ സ്നേഹപ്രകടനങ്ങൾ…

കുഞ്ഞാറ്റയ്ക്ക് പറഞ്ഞു കൊടുക്കാൻ ഉള്ളിൽ കരുതി വെച്ച വാത്സല്യത്തിന്റെ മധുരങ്ങൾ..

ഒക്കെയും ബാക്കിയാക്കി പോകേണ്ടി വന്നാൽ..

“എന്താണിത്ര ആലോചന?” മുറിയിലേക്ക് കടന്നു വന്ന സുരജ് ചോദിച്ചു.

“മരിക്കാൻ പേടിയാകുന്നു ” തൊണ്ടയിലെവിടെയോ വാക്കുകൾ കുടുങ്ങിയത് പോലെ അവൾക്ക് തോന്നി.

“ഇങ്ങനൊന്നും പറയാതിരിക്കൂ ” സൂരജ് പതിയെ നെറ്റിയിൽ തലോടി.

“എന്നോട് ദേഷ്യമുണ്ടോ?”

“എന്തിന്?”

“കുഞ്ഞാറ്റ ജനിച്ച ശേഷം ഞാൻ തരാതെ പോയ പരിഗണനകളോർത്ത്”

“അങ്ങനെയൊന്നുമില്ല.”

“ഞാൻ വെറുതെ ചോദിച്ചതാണ്. എനിക്കറിയാം നിങ്ങൾക്ക് എന്നോട് അങ്ങിനെ ഒന്നും പെരുമാറാനാകില്ലെന്ന്”

ഒരുപാട് നാളുകൾക്കു ശേഷം ഉള്ളു നിറഞ്ഞൊരു ചിരി ഇരുവരുടെയും മുഖത്ത് പരന്നു. ആശ്വാസത്തോടെ അവൾ അയാളുടെ തോളിലേക്ക് ചാഞ്ഞിരുന്നു.

മരണമേ,

നീ വന്നു വിളിച്ചാലും ഈ മനുഷ്യൻ്റെ കരുതലിൻ്റെ ചിറകിനടിയിൽ നിന്ന്, അയാൾക്ക് കൊടുക്കാൻ ഞാൻ നിറച്ചു വയ്ക്കുന്ന സ്നേഹവും കുഞ്ഞാറ്റയുടെ കിലുങ്ങുന്ന ചിരിയും നിറഞ്ഞ ഇത്ര മനോഹരമായ ജീവിതത്തിൽ നിന്ന് എനിക്കെങ്ങിനെയാണ് വരാനാകുക?

കീമോയുടെ ആഘാതങ്ങളിൽ നിന്നും ഇത് വരെ തിരിച്ചു കയറാത്ത ഒരുവൾ. വേദന കൊണ്ട് ജീവിതം പോലും മരവിച്ചു പോയെന്നു കരുതിയ ഒരുവൾ.

മരണമേ, നിന്നോട് യാത്ര പറഞ്ഞു വീണ്ടും ജീവിതത്തിലേക്ക് പോകുകയാണ്.

– വീണ സിങ്കാരൂസ്

Post Views: 48
7
Veena Sinkarus

💜

12 Comments

  1. Sayara Fathima KARU KUNNATH on September 13, 2025 9:27 PM

    Nice& Heart touching

    Reply
  2. Joyce on September 13, 2025 5:42 PM

    ജീവിതത്തെ സ്റ്റേഹിക്കുന്നവർ, രോഗത്തെ അതിജീവിക്കും. നന്നായി എഴുതി.👏

    Reply
  3. Nishiba M on September 13, 2025 2:35 PM

    ആഴത്തിലുള്ള സ്നേഹം. നോവുകൾ.. നന്നായി എഴുതി..

    Reply
  4. Divya Sreekumar on August 26, 2024 5:24 PM

    ഹൃദയസ്പര്‍ശിയായ രചന

    Reply
    • Veena Sinkarus on November 20, 2024 11:57 AM

      സ്നേഹം ❤️

      Reply
  5. Sunandha Mahesh on August 22, 2024 10:55 PM

    Nice 😍

    Reply
    • Sobha Narayanasharma on August 28, 2024 8:32 PM

      നല്ല കഥ .നന്നായി എഴുതി. 👍👍❤️🙏

      Reply
    • Veena Sinkarus on November 20, 2024 11:58 AM

      സ്നേഹം ❤️

      Reply
    • Veena Sinkarus on November 20, 2024 11:59 AM

      ഒത്തിരി സ്നേഹം ❤️

      Reply
    • Veena Sinkarus on July 27, 2025 11:22 AM

      സ്നേഹം ❤️❤️

      Reply
  6. sabira latheefi on August 22, 2024 8:48 PM

    😔🥹

    Reply
    • Veena Sinkarus on November 20, 2024 12:00 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.