Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » THE MOST FEARLESS MAN.
അറിവുകൾ ജീവിതം ജോലി പ്രചോദനം

THE MOST FEARLESS MAN.

By Akhilesh ParameswarAugust 28, 2024Updated:September 23, 20243 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഗിവ് മി എ ഹഗ്”, വാടാ. വയനാട്ടിലെ ദുരന്തഭൂമിയിൽ ഇരുകൈകളും വിടര്‍ത്തി, മുഖംമറച്ച പട്ടാള ഓഫീസർ ഓഫ് റോഡേഴ്‌സിനെ വിളിച്ച് ചേർത്തു നിർത്തുന്ന വീഡിയോ വൈറലാണ്.

വയനാട്ടിലെ ഉരുള്‍ബാധിത പ്രദേശമായ മുണ്ടക്കൈയിലും ചൂരല്‍മലയിലും തുടക്കം മുതൽ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ആ ഓഫീസറാണ് ലഫ്നന്റ് കേണൽ ഋഷിരാജലക്ഷ്മി.

ഓഫ് റോഡേഴ്‌സിനെ ചേർത്ത് പിടിച്ച മുഖംമറച്ച ഓഫീസർ ആരെന്ന് തിരയുന്നവർ ഒപ്പം ചോദിക്കുന്ന ചോദ്യമാണ് എന്ത് കൊണ്ടാണ് അദ്ദേഹം മുഖം മറച്ചിരിക്കുന്നതെന്ന്?

ആ കറുത്ത മാസ്കിന് പിന്നിൽ ചോരയുറഞ്ഞു പോകുന്ന ധീരതയുടെ ചരിത്രമുണ്ട്. എനിക്കുറപ്പുണ്ട് ഇത് വായിക്കുന്ന ഓരോ വ്യക്തിയും മനസ്സ് കൊണ്ട് അദ്ദേഹത്തെ സല്യൂട്ട് ചെയ്യും.

The Most Fearless Man. 

ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിയായ ഋഷി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കെ.എസ്.ഇ.ബി ജീവനക്കാരനായി, പിന്നീട് എയര്‍ ഇന്ത്യയില്‍ ജോലി ലഭിക്കുകയും സൈനികനാവണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടുള്ള പരിശ്രമത്തിനൊടുവിൽ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.

അമ്മയോടുള്ള സ്നേഹത്തിനും ഒപ്പം ജാതിവാലിനോടുള്ള പ്രതിഷേധവും കൊണ്ട് പേരിനൊപ്പം അമ്മ രാജലക്ഷ്മിയുടെ പേര് ചേർത്ത് ഋഷി രാജലക്ഷ്മിയായി.

അമ്മയുള്ളപ്പോൾ മരിക്കാനും അമ്മയില്ലാത്ത കാലത്ത് ജീവിക്കാനും തനിക്ക് ഭയമാണെന്ന് ഒരു ടി.വി ഷോയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കശ്മീരികൾ സ്നേഹത്തോടെ “ഖാൻ സാബ്” എന്ന് വിളിക്കുന്ന ഋഷിയുടെ മുഖത്തെ കറുത്ത മാസ്ക് ധീരതയുടേയും അതിജീവനത്തിന്റേയും അടയാളമാണ്. അതിന്റെ പിന്നിലെ ചരിത്രത്തിലേക്ക് പോകാം.

2017 മാർച്ച് 4 – കശ്മീരിലെ പുൽവാമയിലുള്ള ത്രാൽ ഗ്രാമത്തിലെ ഒരു വീട്ടിൽ ജയ്ഷേ മുഹമ്മദിലെ പ്രധാനികളായ രണ്ട് തീവ്രവാദികൾ നുഴഞ്ഞു കയറുന്നു, അന്ന് മെക്കനൈസ്ഡ് ഇൻഫെൻട്രി 42 ബറ്റാലിയനിൽ {രാഷ്ട്രീയ റൈഫിൾസ്} മേജറായിരുന്ന ഋഷി ഒരു സംഘത്തോടൊപ്പം അങ്ങോട്ട് തിരിച്ചു.

മലമടക്കിൽ പാറകൾ നിറഞ്ഞൊരു പ്രദേശത്തായിരുന്നു തീവ്രവാദികൾ ഒളിച്ച വീടുണ്ടായിരുന്നത്. വീടിനകത്ത് കുടുങ്ങിയ സാധാരണക്കാർക്ക് പരിക്കേൽക്കാതെ വേണം ഓപ്പറേഷൻ നടത്താൻ എന്നുള്ളത് കൊണ്ട് സൈന്യത്തിന് വിദൂരനിയന്ത്രിത മിസൈലുകളോ ഷെല്ലുകളോ ഉപയോഗിച്ചുള്ള ആക്രമണം സാധ്യമായിരുന്നില്ല.

ആദ്യപടി വെടി വയ്പ്പ് തുടങ്ങി, പക്ഷേ തീവ്രവാദികൾ കീഴടങ്ങുന്ന ലക്ഷണമൊന്നും കാണാതെ വന്നതോടെ അവരെ പ്രതിരോദത്തിലാക്കാൻ വീടിന്റെ ഒരു വശം ബോംബ് വച്ച് തകർക്കാൻ സൈന്യം തീരുമാനിച്ചു. ചില പ്രധാന വെല്ലുവിളികൾ ഇവിടെയുണ്ടായിരുന്നു. “രാത്രിയാണ്, “വെളിച്ചക്കുറവ് “, “തീവ്രവാദികൾ നിലയുറപ്പിച്ച സ്ഥാനം വ്യക്തമല്ല”.

സഹപ്രവർത്തകരിൽ ഒരാളെ അയക്കുന്നതിന് പകരം ബോംബ് സ്ഥാപിക്കാനുള്ള ദൗത്യം മേജർ ഋഷി തന്നെ ഏറ്റെടുത്തു, അദ്ദേഹം ഐ.ഇ.ഡി ബോംബുമായി വീടിനെ സമീപിക്കുകയും ബോംബ് സ്ഥാപിക്കുകയും ചെയ്തു, പക്ഷേ തിരികെ മടങ്ങുമ്പോഴേക്ക് ഭീകരരിൽ ഒരാൾ ഇരുട്ടിൽ നിന്ന് വെടിയുതിർത്തു.

ആദ്യ വെടിയുണ്ട മേജറിന്റെ ഹെൽമറ്റിൽ തട്ടി തെറിച്ചു പോയി, തിരിച്ചടിക്കാൻ തുടങ്ങുമ്പോഴേക്ക് രണ്ടാമത്തെ വെടിയുണ്ട മൂക്കും വായും തകർത്തു, മൂന്നാമത്തെ ഷോട്ട് കവിളും താടിയെല്ലും തകർത്തു കളഞ്ഞു. ഇത്രയൊക്കെ സംഭവിച്ചിട്ടും വീണു പോകാതിരുന്ന ഋഷി അകത്ത് ഒളിച്ച രണ്ട് കൊടുംഭീകരരേയും വക വരുത്തിയ ശേഷം പതിയെ നിലംപറ്റി പിന്നോട്ട് ഇഴയുകയും സഹപ്രവർത്തകർ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആരും പേടിച്ച് പോകുന്ന അവസ്ഥയിൽ ശ്രീനഗർ സൈനിക ആശുപത്രിയിലെത്തിച്ച മേജർ 35 ദിവസം ഐ.സി.യു.വിലായി, അപ്പോഴൊക്കെ തന്നെ കാണാൻ എത്തിയവർക്ക് അദ്ദേഹം ധൈര്യം പകർന്നു. തനിക്കൊന്നും സംഭവിക്കില്ലെന്നും തിരിച്ചു വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അതീവഗുരുതരാവസ്ഥയിലായിട്ടും ധൈര്യം കൈവിടാതെ, താൻ തിരിച്ചു വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ ആ ധീരജവാനെ മുൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് “The Most Fearless Man” എന്ന് വിശേഷിപ്പിച്ചു. ആ വിശേഷണത്തിന് എന്ത് കൊണ്ടും ഋഷി അർഹനാണ്, കാരണം വെടിയേറ്റ് മുഖം തകർന്നിട്ടും താൻ വീണു പോയാൽ തന്റെ സഹപ്രവർത്തകർ മുകളിലേക്ക് വരുമെന്നും അവരും അപകടത്തിൽപ്പെടുമെന്നും മനസ്സിലാക്കി രണ്ട് ഭീകരരേയും വധിച്ച ശേഷം മാത്രം പിന്മാറുകയും എട്ട് മേജർ സർജറി ഉൾപ്പെടെ 23 ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്ത ഒരാൾ “ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ” തന്നെയാണ്.

രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മേജർ വൈകാതെ തന്നെ സൈന്യത്തിൽ തിരിച്ചെത്തുകയും കൂടുതൽ ചുമതലകൾ ഏറ്റെടുത്ത് ലഫ്നന്റ് കേണൽ പദവിയിലേക്ക് ഉയരുകയും ചെയ്തു.

രാജ്യ സുരക്ഷയ്ക്ക് സ്വന്തംമുഖം പകരം നൽകിയ അദ്ദേഹം ഇന്നും കൂടുതൽ കരുത്തോടെ തന്റെ കർത്തവ്യപഥത്തിൽ തിളങ്ങി നിൽക്കുന്നു.

ജയ് ഹിന്ദ്.

#rishirajalakshmi

#Most #fearless #man

#wayanad

#Real #Story

#indianarmy

Post Views: 30
4
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

3 Comments

  1. Nishiba M on August 31, 2024 12:58 PM

    ആ ധൈര്യത്തിനു മുന്നിൽ ഒരു സല്യൂട്ട്..

    Reply
  2. sabira latheefi on August 29, 2024 4:55 PM

    👍🏻👍🏻

    Reply
  3. Divya Sreekumar on August 28, 2024 2:57 PM

    Really proud of him ❤️
    ജയ് ഭാരത് 🇮🇳🇮🇳🇮🇳

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.