ഒരു സമൂഹത്തിൻ്റെ സാംസ്കാരിക നിലവാരമറിയാൻ അവിടത്തെ മുതിർന്നവർ കുട്ടികളോട് എങ്ങിനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി എന്ന് പറയാറുണ്ട്. ആ അളവ്കോൽ വച്ച് നോക്കിയാൽ നമ്മുടെ നാട് സംസ്കാരമുള്ള ഒരു സമൂഹമായി മാറാൻ ഇനിയും ഒരുപാട് ദൂരം പോകേണ്ടി വരും.
മാദ്ധ്യമങ്ങളിൽ വരുന്ന കുട്ടികളോടുള്ള ക്രൂരമായ പെരുമാറ്റങ്ങളുടെ വാർത്തകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. പഠനത്തിൻ്റെ പേരിൽ ഇത്രയധികം പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങൾ നമ്മുടെ നാട്ടിലെ പോലെ ലോകത്ത് വേറെ കാണില്ല.
ബാല്യകാല ദുരനുഭവങ്ങളെ തുടർന്നുള്ള ട്രോമ ജീവിതകാലം മുഴുവൻ നിലനിൽക്കും. അത്കൊണ്ട് തന്നെ ബാല്യകാലത്തിന് വലിയ പ്രാധാന്യമുണ്ട്. പല മുതിർന്ന ആളുകളുടേയും വ്യക്തിത്വ വൈകല്യങ്ങളുടെ വേരുകൾ കിടക്കുന്നത് ബാല്യത്തിലാണ്.

കേരളത്തിൽ കുട്ടികളോടുള്ള പരമ്പരാഗത സമീപനങ്ങൾ പൊളിച്ചെഴുതേണ്ടതുണ്ട്. പുതിയ തലമുറ ഇക്കാര്യത്തിൽ താരതമ്യേന ഭേദമാണെങ്കിലും ഇനിയും ഒരുപാട് മാറാനുണ്ട്.
നമ്മുടേത് ഒരു ബാലസൗഹൃദ സമൂഹമായി മാറിയാൽ അതിന്റെ ഗുണപരമായ നേട്ടം ഭാവിയിൽ എല്ലാ മേഖലകളിലും പ്രതിഫലിക്കും.
ചിത്രത്തിന് കടപ്പാട് : ഇന്ത്യ ടീവീ


1 Comment
Well written 👍