Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാത്തിരുന്ന പെയ്ത്ത്
  • “പ്രണയാന്ധതയുടെ വിഴുപ്പ് ചുമന്ന കാലങ്ങൾക്കിപ്പുറം — ഒരു മുറിവിൻ്റെ ആത്മകഥ”
  • ചിലന്തി
  • താരാട്ട് ( അവസാന ഭാഗം )
  • ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 5: കോവിലകത്തെ ചതുരംഗം
  • കവിത :മാറ്റത്തിന്റെ വഴി
  • തനിക്ക് വന്നൂടെ എൻ്റെ കൂടെ…
  • കാറ്റൂർന്നു പോകുന്ന ബലൂൺ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 31
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒന്നു ചിരിച്ചാലെന്താ
അനുഭവം പ്രചോദനം

ഒന്നു ചിരിച്ചാലെന്താ

By Rema DamodaranNovember 29, 2024Updated:December 25, 20241 Comment3 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്കുണ്ടായ ഒരനുഭവമാണ്.

ഒരേ സന്ദർഭത്തിൽ രണ്ടു വ്യക്തികളിൽ നിന്നുണ്ടായ വ്യത്യസ്ഥ തരത്തിലുള്ള പെരുമാറ്റമാണ് ഇതെഴുതാൻ പ്രേരിപ്പിച്ച ഘടകം.

ഞാനും ഭർത്താവും കൂടി ഒരു ഫർണിച്ചർ ഷോപ്പിലെത്തുന്നു. ഒരു സ്റ്റീൽ അലമാര വാങ്ങുകയായിരുന്നു ഉദ്ദേശം. കടയിലുള്ള വിവിധ മോഡലുകൾ കച്ചവടക്കാരൻ കാണിച്ചു തന്നു. ഞങ്ങൾ അതിൽ ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ട് ചെയ്തു. അതിന്റെ വില അയാൾ പറഞ്ഞു. ഞങ്ങൾ വാങ്ങാൻ ചെന്ന ആളിന്റെ സ്വാഭാവികമായൊരു രീതിയിൽ വിലയിൽ എന്തെങ്കിലും കുറയില്ലേ എന്ന് ചോദിച്ചു. എന്തു വാങ്ങിയാലും ചെറിയൊരു ഡിസ്ക്കൗണ്ടു കിട്ടിയാലല്ലേ നമുക്കൊരു സന്തോഷമുള്ളു.

” ഇല്ല… വില ഒട്ടും കുറയ്ക്കാൻ നിർവ്വാഹമില്ല, ഇത് ഞങ്ങളിവിടെ ഉണ്ടാക്കിയെടുക്കുന്നതാണ്. ക്വാളിറ്റിൽ 100% ഗ്യാരന്റി തരാം പ്രൈസ് ഫിക്സഡ് ആണ്” അയാളുടെ ഉറച്ച മറുപടി.

അലമാരയുടെ ക്വാളിറ്റി ഞങ്ങളും കണ്ടു ബോധ്യപ്പെട്ടിരുന്നതു കൊണ്ട് പിന്നീട് വില പേശാൻ നിൽക്കാതെ ആ വിലയ്ക്കു തന്നെ ഞങ്ങളത് വാങ്ങാൻ തീരുമാനിച്ചു. പേയ്മെന്റ് രീതിയൊക്കെ പറഞ്ഞുറപ്പിച്ച് അടുത്ത ഘട്ടത്തിലേയ്ക്കു കടന്നു. സാധാരണയായി ഫർണിച്ചറുകളൊക്കെ കടക്കാർ ഹോം ഡലിവറി ചെയ്യാറാണ് പതിവ്.

” വീട്ടിലെത്തിച്ചു തരില്ലേ? ” എന്നു ചോദിച്ചു കൊണ്ട് ഞങ്ങൾ അഡ്രസ്സ് കൊടുത്തു. അയാളതു സമ്മതിച്ച മട്ടിൽ തലയാട്ടി.

“അവിടെ വന്നാൽ ഇറക്കി വീടിനുള്ളിലേയ്ക്ക് വയ്ക്കാൻ ഒരാളെക്കൂടി വിടില്ലേ?” എന്ന ഞങ്ങളുടെ ചോദ്യത്തിന്
” അത് പറ്റില്ല. അവിടെ ഇറക്കാൻ നിങ്ങൾ ലോഡിങ് കാരെ വേണമെങ്കിൽ വിളിയ്ക്കണം” എന്നായിരുന്നു മറുപടി.

അയാളുടെ ശബ്ദത്തിന് ഒരു മയവുമുണ്ടായിരുന്നില്ല. സ്വതേ പരുക്കനായ മുഖമാണയാളുടേത് എന്ന് ആദ്യമേ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. പെരുമാറ്റവും അങ്ങിനെ തന്നെയായിരുന്നു. കടയിലെ സാധനങ്ങൾ വിറ്റു പോകണമെന്ന് യാതൊരു താല്പര്യവുമില്ലാത്ത രീതി. അയാളുടെ പരുഷമായ തരത്തിലുള്ള ഈ മറുപടി ഞങ്ങളെ ശരിക്കും ചൊടിപ്പിച്ചു. പിന്നീടയാളോട് അധികം സംസാരിയ്ക്കാൻ നിൽക്കാതെ ഞങ്ങൾ അവിടെ നിന്നും അലമാര വാങ്ങണ്ട എന്നു തീരുമാനിച്ച് തിരിച്ചിറങ്ങി.

ഞങ്ങൾ മറ്റൊരു ഫർണിച്ചർ ഷോപ്പിലെത്തി. അവിടത്തെ കച്ചവടക്കാരൻ ഒരു പുഞ്ചിരിയോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. വളരെ ഉത്സാഹപൂർവ്വം
അയാൾ ഞങ്ങളെ ഓരോന്നും കാണിച്ച് വിലയും മറ്റും പറഞ്ഞു കൂടെ നിന്നു . ആദ്യത്തെ കടയിൽ കണ്ട അതേ മോഡൽ തന്നെയാണ് ഞങ്ങൾ സെലക്ടു ചെയ്തത്. ക്വാളിറ്റിയിലും വിലയിലും മാറ്റമില്ല.

” വില കുറയില്ലേ” എന്ന പതിവു ചോദ്യം ചോദിക്കാൻ ഞങ്ങൾ മറന്നില്ല.

” ലേശം കുറച്ചു തരാം , അതിൽക്കൂടുതൽ പറ്റില്ലാ മാഡം”

ഒരു ചിരിയോടെയും ഞങ്ങളതു വാങ്ങണമെന്ന താല്പര്യത്തോടെയും അയാളതു പറയുമ്പോൾ വമ്പിച്ചൊരു ഡിസ്ക്കൗണ്ടു കിട്ടിയ പ്രതീതിയായിരുന്നു ഞങ്ങളിലുണ്ടായത്. അതയാളിലെ കച്ചവടക്കാരന്റെ തന്ത്രം അല്ലെങ്കിൽ വിജയം.

രണ്ടാം ഘട്ടം – ഹോം ഡെലിവറി. ആദ്യത്തെ ഷോപ്പിൽ ഉന്നയിച്ച അതേ ആവശ്യം ഞങ്ങളിവിടെയും പറഞ്ഞു.

” തീർച്ചയായും ഒരാൾ കൂടെ വരും. സാധനം സെയ്ഫ് ആയി വീട്ടിൽ കയറ്റി വച്ചു തരും. അതുറപ്പ്. പിന്നെ… കൂടെ വരുന്നയാളിന് ചായ കുടിയ്ക്കാൻ എന്തെങ്കിലും കൊടുത്തോളൂ ”

അയാളുടെ വാക്കുകൾ കേട്ടപ്പോൾ ആദ്യത്തെ കടക്കാരന്റെ മുറടൻ മുഖമാണ് എനിക്കോർമ്മ വന്നത്.

പേയ്മെന്റ് ഡീറ്റെയ്ൽസ് എല്ലാം പറഞ്ഞുറപ്പിച്ച് ഫോൺ നമ്പറുകൾ കൈമാറി ഞങ്ങൾ പോന്നു.

പറഞ്ഞ സമയത്തു തന്നെ സാധനം എത്തി. വളരെ ശ്രദ്ധയോടെ വീടിന്റെ മുകളിലത്തെ നിലയിൽ ഞങ്ങൾ പറഞ്ഞിടത്തു തന്നെ അവർ അലമാര കൊണ്ടു വച്ചു തന്നു. കടക്കാരൻ പറഞ്ഞതനുസരിച്ച് അവർക്ക് ചായ കുടിയ്ക്കാനുള്ള ചെറിയൊരു കാശും കൊടുത്തു പറഞ്ഞയച്ചു.

കച്ചവടക്കാരനും ഹാപ്പി, ഞങ്ങളും ഹാപ്പി.

ഒരേ സന്ദർഭത്തിലെ രണ്ടുപേരുടെ പെരുമാറ്റം നോക്കു. ആദ്യത്തെയാളിന് കച്ചവടം നടന്നാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന രീതിയായിരുന്നെങ്കിൽ രണ്ടാമത്തെയാൾക്ക് എങ്ങിനെയും കച്ചവടം നടക്കണമെന്നും തന്റെ കട അഭിവൃദ്ധിപ്പെടണമെന്നുമാണ്. ആ ഒരു ഉത്സാഹമാണ് കച്ചവടത്തിനു വേണ്ടത്.

ഇങ്ങിനെയാണ് ജീവിതത്തിൽ പല സന്ദർഭങ്ങളിലും പലരുടെയും പെരുമാറ്റ രീതി. കച്ചവടത്തിലെന്നല്ല, ജീവിതത്തിലെ പല അസന്നിഗ്ദ്ധഘട്ടങ്ങളിൽപ്പോലും ഇത്തരം പെരുമാറ്റ വൈപരീത്യം നമുക്കു കാണാൻ കഴിയും.

സ്വന്തമായി വലിയ നഷ്ടങ്ങളൊന്നും സഹിക്കാതെ തന്നെ ചിലർക്ക് നല്ല പെരുമാറ്റവും സംസാരവും കൊണ്ട് നമ്മളെ സന്തോഷിപ്പിക്കാനാകുമ്പോൾ മറ്റു ചിലർ അവരുടെ ദുർമുഖവും പരുക്കൻ രീതികളും കൊണ്ട് നമ്മെ വെറുതെ ഖിന്നരാക്കുന്നു .

ജീവിത വഴിയിൽ ഇനിയും ഇത്തരം എത്രയെത്ര ആൾക്കാരെ കണ്ടുമുട്ടേണ്ടിയിരിയ്ക്കുന്നു.. അല്ലേ?

✍️ രമ ദാമോദരൻ

Post Views: 25
1
Rema Damodaran

പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നൊരാൾ

1 Comment

  1. Suma Jayamohan on December 5, 2024 9:24 PM

    വളരെ ശരിയാണ്. ഏതു കാര്യവും നയപരമായി സൗമ്യതയോടെ കൈകാര്യം ചെയ്യുന്നവരെ എല്ലാവരും ഇഷ്ടപ്പെടും❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.