Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അടച്ചിട്ട ജനാലകൾ
കഥ ജീവിതം മാനസികാരോഗ്യം

അടച്ചിട്ട ജനാലകൾ

By SHYNI CELIN THOMASFebruary 18, 20252 Comments2 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

പാതി തുറന്നിട്ട ജനലരികിൽ തിളക്കം കുറഞ്ഞതെങ്കിലും കഥകളാൽ സജലങ്ങളായ കണ്ണുകൾ തുറന്നുവച്ചു വീതി കുറഞ്ഞ ചെമ്മൺ പാതയിലേക്ക് അവൾ ആർക്കോ വേണ്ടി വീണ്ടും വീണ്ടും പരതികൊണ്ടിരുന്നു. തണുപ്പിൽ കുതിർന്ന വിളറിയ ഒരു ചെറുകാറ്റ് മാത്രം ഇടയ്ക്കിടെ എത്തിനോക്കി അവളുടെ ദീർഘനിശ്വാസങ്ങളിൽ ഉലഞ്ഞു വന്ന വഴിയേ പോയ്ക്കൊണ്ടിരുന്നു. ചെമ്മൺ പാതയിൽ ഇരുട്ടു പരന്നപ്പോൾ അവളുടെ കണ്ണുകളിലൂടെ ഒഴുകിപ്പോകുമായിരുന്ന കഥകൾ കേൾക്കാൻ അന്നിനി ആരും എത്തില്ലെന്നുറപ്പായപ്പോൾ പാതി തുറന്നു വച്ച ജനാലകൾക്ക് അവൾ കൊളുത്തിട്ടു.

രാവിലെ മുതൽ ജനലരികിലെ മേശമേൽ മൂടിവച്ച തണുത്തുറഞ്ഞ ഭക്ഷണത്തിലേക്ക് വരി വരിയിട്ട് പോകുന്ന ഉറുമ്പുകളെ അവഗണിച്ച് അവളുടെ നോട്ടം പിന്നെയും ചെന്ന് നിന്നത് അടച്ചിട്ട ചില്ലുജനാലക്കപ്പുറത്തെ ഇരുട്ടിലേക്കായിരുന്നു. കട്ടിൽ കാലിൽ ബന്ധിച്ച ചങ്ങലയുടെ അറ്റം കണങ്കാലിൽ ഉരഞ്ഞ് പൊട്ടി നിലത്ത് പടർന്ന ചുവപ്പിനും പറയാനുണ്ടായിരുന്നു അവളുടെ കഥകൾ.

സംശയമുനകളുടെ കത്തി കുത്തേറ്റ് ചോര വാർന്നൊഴുകി ഒറ്റയ്ക്കായി പോയ അവളുടെ തലച്ചോറിൽ ദുഃഖങ്ങൾ ഘനീഭവിക്കുകയും ചിന്തകൾ കടന്നൽ കൂട് ഇളക്കുകയും ചെയ്തപ്പോൾ അവൾ ബന്ധനസ്ഥയായ കഥ. ഒറ്റയ്ക്കല്ല എന്നുറപ്പിക്കാൻ കാലിൽ ഉരയുന്ന ചങ്ങലക്കണ്ണികളുടെ ശബ്ദത്തെയും ജനാലയ്ക്കപ്പുറത്തെ നരച്ച പകലിനെയും പ്രതീക്ഷകളെയും അവൾ പ്രണയിച്ചു തുടങ്ങിയ കഥ. കുഴിയിലാണ്ട് പോയ കണ്ണുകൾക്കും ശുഷ്ക്കിച്ച ദേഹത്തിനും ഇടയിൽ അവളുടെ ആത്മാവിനെ നഷ്ടപ്പെട്ട കഥ.

കഥകൾ ഒരുപാടു ഉണ്ടായിരുന്നെങ്കിലും കേൾക്കാൻ ആരുമില്ലാതെയാകുമ്പോഴാണല്ലോ അവ വെറും കെട്ടുകഥകൾ ആയി മാറുന്നത്.

അന്ന്, പതിവിലും കൂടുതൽ അവളുടെ കാലിലെ ചങ്ങല നിലത്തുരഞ്ഞു. തലച്ചോറിലെ കടന്നൽ കൂടുകൾ പൊളിച്ച് കടന്നലുകൾ പുറത്തേക്ക് ആർത്തുപറന്നു. അടച്ചിട്ട ജനാലക്ക് പുറത്തേക്ക് പറക്കാൻ അവ മത്സരിച്ചു. തോൽവിയുടെ രണ്ടും മൂന്നും യാമങ്ങൾക്കൊടുവിൽ ഭ്രാന്തമായ ചിന്തകളുടെ കടന്നൽ കുത്തേറ്റ് തല പൊട്ടി പിളർന്നു ശ്വാസം നിലയ്ക്കുന്നതിനു മുൻപേ കണ്ണുകളിലും നെഞ്ചിലും സൂക്ഷിച്ചിരുന്ന കഥകളുടെ ഭാരം ഒരു ഭാണ്ഡകെട്ടിനുള്ളിൽ ആക്കി കാലിലെ ചങ്ങലക്കണ്ണികളിൽ കൊളുത്തിയിടാൻ അവൾ മറന്നില്ല. അല്പം മടിച്ചാണെങ്കിലും അവളുടെ കഥകൾ കേൾക്കാൻ എത്തിയ ഒരിളംകാറ്റ് വിതുമ്പലോടെ അടച്ചിട്ട ജനലിനു പുറത്തെ ഇരുട്ടിൽ കാത്തിരുന്നതറിയാതെ കഥയില്ലാലോകത്തേക്ക് അവൾ പറന്നു പോയിക്കൊണ്ടിരുന്നു…

Post Views: 38
2
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

2 Comments

  1. Seji on February 18, 2025 11:04 AM

    മനസ്സിന് ഒരു വിങ്ങൽ ഇതു വായിച്ചപ്പോൾ 💞

    Reply
    • Suma Jayamohan on February 22, 2025 7:57 PM

      പാതിവഴിയിൽ തീർന്നു പോയ പോലെ……. ആ ചങ്ങലക്കണ്ണിയിൽ കൊളുത്തിയിട്ട ഭാണ്ഡമൊന്നു തുറന്നെങ്കിൽ …….
      ❤️🌹👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.