Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊട്ടീം മക്കളും പോ..പോ..ശീവോതിം മക്കളും വാ വാ..
ആഘോഷങ്ങൾ ഓർമ്മകൾ വീട്

പൊട്ടീം മക്കളും പോ..പോ..ശീവോതിം മക്കളും വാ വാ..

By Sruthi SreedharJuly 16, 2025Updated:July 16, 202510 Comments2 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

“പൊട്ടീം മക്കളും പോ.. പോ.. ശീവോതിം  മക്കളും വാ വാ.. “

രാവിലെ ഫേസ്ബുക് തുറന്നപ്പോൾ കണ്ടതാ കർക്കിടക സംക്രാന്തിയെ പറ്റി ആരോ എഴുതിയിരിക്കുന്നു..
ഇപ്പോ ആർക്കാ അതൊക്കെ ഓർക്കാൻ നേരം. അമ്മ, ഫോൺ വിളിച്ചപ്പോ പറഞ്ഞത് കേട്ടില്ല.. അതൊക്കെ അച്ഛമ്മ ഉള്ള കാലം. അച്ഛമ്മ പോയേൽ പിന്നെ അതൊന്നും ശ്രദ്ധിക്കാറില്ല.
ഓർമകൾ പുറകോട്ട് പോയി.. 

കർക്കിടകം വരുവാ.. വീടും പരിസരവും വൃത്തിയാക്കണം.. അച്ഛമ്മ നേരത്തെ മുന്നറിയിപ്പ് തരും. എന്നേം കൂട്ടി താഴത്തെ പറമ്പിൽ പോയി ഇല പറിക്കും ആദ്യം.
‘പാറോത്ത് എല’ എന്റെ നാട്ടിൽ അതാ പറയുന്നെ. കയ്യിൽ തൊട്ടാൽ ആകേ ഒരു മുരു മുരുപ്പാ.. നീളം ഉള്ള ഒരു തരം ഇല. അതു വച്ചു ഉരച്ച് ഉരച്ചു വാതിലുകളും ജനലുകളും പലകകൾ, കട്ടിൽ വരെ കഴുകും ഇച്ചിരി സോപ് പൊടിയും കൂടെ ചേർത്ത്. മുക്കും മൂലയും എല്ലാം ചൂലെത്തണം. പിന്നെ മാറാല തട്ടണം എല്ലാം കൂടെ പറഞ്ഞാൽ മൊത്തത്തിൽ പുര ഒന്ന് ഇളക്കിമറിക്കും. 

കർക്കിടകം പിറക്കുന്നെന്റെ രണ്ടൂസം മുന്നേ ആണ് ഇതൊക്കെ ചെയ്യുന്നേ. 

കർക്കിടക സംങ്ക്രാന്തി യുടെ അന്ന് (കർക്കിടകം ഒന്നിന്റെ തലേന്ന്) വൈകുന്നേരം സന്ധ്യ ആകുന്നെന്റെ മുന്നേ അമ്മ പഴയ മുറം,ചട്ടി ഇവയൊക്കെ എടുത്ത് വെക്കും. പിന്നെ കരി ചേർത്ത് ചോറിന്റെ ഉരുള തയ്യാറാക്കും, മഞ്ഞൾ ചേർത്ത മഞ്ഞൾ ഉരുള, പിന്നെ വെള്ള ഉരുള.. 

അടുത്ത പരുപാടി പ്ലാവില എടുത്ത് കുമ്പിൾ കുത്തും,കാള രൂപം ഉണ്ടാക്കും. പിന്നെ വാഴ ഇലയുടെ നടുക്കുള്ള കനം കൂടിയ കഷ്ണം എടുത്ത് ഈർക്കിൽ കുത്തി ഏണി, വീട് രൂപം അങ്ങനൊക്കെ ഉണ്ടാക്കി എടുക്കും. വാഴ തണ്ട് വലുത് എടുത്ത് പാതി ചീന്തി വെക്കും. അത് എടുത്ത് കൈ വെച്ച് വീശിയാൽ നല്ല സൗണ്ട് വരും. ഇതെല്ലാം കൂടെ മുറത്തിൽ വെച്ച് കുറ്റി ചൂലും പൊട്ടിയ ചട്ടിയും  ആയാൽ റെഡി ആയി. 

വീടിനു ഉള്ളിലൂടെ ആണ് ഇതെല്ലാം പിടിച്ചു അച്ഛമ്മ നടക്കാൻ തുടങ്ങുന്നെ മറ്റെ കയ്യിൽ കത്തിച്ച ചൂട്ടും കാണും. പിന്നെ ഉറക്കെ തുടങ്ങും.. 

പൊട്ടീം മക്കളും പോ.. പോ.. ശീവോതിം (ശ്രീ പാർവതി) മക്കളും വാ വാ.. 

അച്ഛമ്മയുടെ ഉച്ചത്തിൽ ഉള്ള ശബ്ദവും, വാഴ തണ്ട് അടിച്ചുള്ള ശബ്ദവും ഉയർന്ന് വരും.. ഞങ്ങൾ കുട്ടികൾ പുറകിൽ പോയി നിക്കും വരാൻ പോകുന്ന പുതിയ വർഷം നല്ലതാകാനും ആണ് പൊട്ടീനാട്ടൽ. കർക്കിടകം ദുർഘടം എന്നാണല്ലോ പറയ്യാ.. അതോണ്ട് തന്നെ ഒരു ആപത്തും വരാതെ കാത്തോളണേ പറഞ്ഞ് എല്ലാ ചേട്ടകളെയും പറഞ്ഞയച്ച് ശ്രീ പാർവതിയെ വരവേൽക്കുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്.
വീടിന്റെ ബാക്കിലൂടെ ഇറങ്ങി വീടിനു ചുറ്റും വലം വെച്ച് നാലും കൂടിയ സ്ഥലം നോക്കി കയ്യിലു ള്ളതെല്ലാം അവിടെ ഇട്ട് പുറം തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് വരണം. 

അച്ഛമ്മ ഇതെല്ലാം ചെയ്ത് വീടിന്റെ ഉമ്മറത്തേക്ക് വരുമ്പോഴേക്കും അമ്മ നിലവിളക്ക് കത്തിച്ചു ഉമ്മറത്ത്‌ വെക്കും. കിണ്ടിയിൽ വെള്ളം എടുത്തു കാലു കഴുകി അച്ഛമ്മ അകത്തേക്ക് വരും. 

ചില വീടുകളിൽ പലഹാരങ്ങളും മറ്റും ഉണ്ടാക്കും സംക്രാന്തിക്ക്. നെയ്യപ്പം ,ഉണ്ണിയപ്പം അങ്ങനെ പോകും ഐറ്റംസ് വേറെ. പിറ്റെന്ന് കർക്കിടകം തുടങ്ങും

രാമായണ പാരായണം ചെയ്തു, പത്തില കൂട്ടും കർക്കിടക കഞ്ഞിയും കുടിച്ച് സർവ്വ ഐശ്വര്യങ്ങൾക്കായ് കർക്കിടകത്തെ എല്ലാർക്കും വരവേൽക്കാം. 

ചിത്രത്തിന് കടപ്പാട് : MA Center FB Page

Post Views: 48
5
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

10 Comments

  1. Sunandha on July 17, 2025 11:16 PM

    ഞങ്ങൾക്ക് ഇതൊന്നും ഇല്ല.. വീട് മൊത്തം വൃത്തിയാക്കും.. ശിവോതി വയ്ക്കും, രാമായണം വായിക്കും.

    Reply
    • Sruthi Sreedhar on July 18, 2025 9:30 AM

      😊

      Reply
  2. Joyce on July 16, 2025 10:24 PM

    നല്ല രസമുണ്ട്, പഴയ ആചാരങ്ങൾ മുന്നിൽ കാണുന്ന പോലെ വിവരിച്ചു.
    👏👌
    ഞങ്ങളുടെ നാട്ടിൽ പൊട്ടിയെ പുറത്തിക്കി, ചേട്ടയെ പുറത്താക്കി ഭഗോതിയെ വിളിക്ക്വാ എന്നൊക്കെ പറയും. ഒരു total cleaning മലയാളികളുടെ വൃത്തി സംസ്ക്കാരമാകാം.

    Reply
    • Sruthi on July 17, 2025 8:32 AM

      ❤️❤️

      Reply
  3. മിനി സുന്ദരേശൻ on July 16, 2025 9:23 PM

    നന്നായെഴുതി👍❤️വായനയിലൂടെയാണ് ഈ ആചാരങ്ങളെക്കുറിച്ച് അറിയുന്നത്….. ഇവിടെ അങ്ങിനെയൊന്നുമില്ല….

    Reply
    • Sruthi on July 17, 2025 8:34 AM

      😍

      Reply
  4. Suma Jayamohan on July 16, 2025 6:11 PM

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. കഥകളിലൂടെയാണ് ഇതൊക്കെ അറിഞ്ഞത്. നല്ല ഓർമ്മകൾ❤️🌹👌

    Reply
    • Sruthi on July 17, 2025 8:34 AM

      ❤️❤️

      Reply
  5. Nishiba M on July 16, 2025 3:27 PM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ

    Reply
    • Sruthi on July 17, 2025 8:33 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.