അടുക്കളയിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ അറിയാതെ ഒരു സ്റ്റീൽ പാത്രം കൈ തട്ടി വീണു.
അഞ്ചു വയസുകാരി മകളുടെ രംഗ പ്രവേശം. “പൊട്ടിക്ക്… എല്ലാം നശിപ്പിക്ക്..”, അവളെന്നോട്… 😬😬
പകച്ചു പണ്ടാരടങ്ങി ഞാൻ. സമനില വീണ്ടെടുത്തു അവളോട് പറഞ്ഞു,”എന്റെ വീട്.. എന്റെ അടുക്കള.. എന്റെ പാത്രം.. ഞാൻ പൊട്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യും. നീയാരാ ചോദിക്കാൻ”
“ചെവി എന്റെ ആണ് ന്ന്.. എന്തൊരു ഒച്ചപ്പാട് ആണ്. എന്തൊരു ചൊറ ആന്ന് പ്പാ..”,മുറി മലയാളത്തിൽ അവളത് പറഞ്ഞതും എന്റെ കിളി പാറി പോയി.
കൊടുത്തത് അല്ലെ കിട്ടൂ. പണ്ട് ഞാനും എന്റെ അമ്മയോട് ഇങ്ങനെ ആയിരുന്നു 😎😎😎