Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറയ്ക്കൽ – കേരളത്തിലെ ഏക മുസ്ലിം രാജവംശം
അറിവുകൾ

അറയ്ക്കൽ – കേരളത്തിലെ ഏക മുസ്ലിം രാജവംശം

By Akhilesh ParameswarOctober 15, 20234 Comments3 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

കാനന്നൂര്‍ എന്ന കണ്ണൂര്‍ കേന്ദ്രമായി നാട് ഭരിച്ച കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍.

11ആം നൂറ്റാണ്ടില്‍ പുതിയതെരു അഥവാ ചിറയ്ക്കല്‍ ആസ്ഥാനമാക്കി നാട് ഭരിച്ച കോലത്തിരി രാജാവിന്റെ മന്ത്രിയായിരുന്ന അരയന്‍ കുളങ്ങര നായര്‍ കോലത്തിരി കോവിലകത്തെ രാജകുമാരിയുമായി ഇഷ്ടത്തിലായി, പില്‍ക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ച നായര്‍ മുഹമ്മദാലി എന്ന പേര് സ്വീകരിച്ചു.

മുഹമ്മദാലിയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന രാജകുമാരിയുടെ വാശിക്ക് വഴങ്ങിയ രാജാവ് അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും കണ്ണൂരില്‍ ഒരു കൊട്ടാരം പണിത് നല്‍കുകയും ചെയ്തു. അതാണ് അറയ്ക്കല്‍ കെട്ട്.

അറയ്ക്കല്‍ കെട്ടിലെ ആദ്യ രാജാവായ മഹമ്മദലി “അറയ്ക്കല്‍ ആലി രാജ” എന്നും ബീവി അറയ്ക്കല്‍ ബീവി എന്നും അറിയപ്പെട്ടു. എന്നിരുന്നാലും ചിറയ്ക്കലുമായി അടുത്ത ബന്ധമായിരുന്നു അറയ്ക്കലിനുണ്ടായിരുന്നത്.

കേരളത്തിലെ നാടുവാഴികള്‍ക്കും നായര്‍ തറവാടുകള്‍ക്കുമിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സംമ്പ്രദായമായിരുന്നു അറയ്ക്കലും പിന്തുടര്‍ന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീ ഭരണാധികാരികള്‍ നിലനിന്നതും അറയ്ക്കലിലാണ്.

വിദേശ കമ്പോളങ്ങള്‍ കൈയ്യടക്കിയ അറയ്ക്കല്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്ലിം കച്ചവടക്കാരെയും നാവികരെയും കണ്ണൂരിലേക്കെത്തിച്ചു. അന്നത്തെ ഭരണാധികാരി ആലിരാജയുടെ കീഴില്‍ ശക്തമായൊരു നാവികപ്പട കൂടി ഉടലെടുത്തതോടെ അറബിക്കടലിലെ ദ്വീപ് സമൂഹങ്ങള്‍ അവര്‍ പിടിച്ചെടുത്തു.

ആലിരാജാപ്പണം അഥവാ കണ്ണൂര്‍പ്പണം എന്നറിയപ്പെട്ടിരുന്ന നാണയങ്ങള്‍ വരെ സ്വതന്ത്രമായി അടിച്ചിറക്കാനുള്ള അവകാശവും ആലി രാജ നേടിയെടുത്തു.

1502- 1524 കാലഘട്ടത്തിനുള്ളില്‍ കേരളത്തില്‍ ശക്തമായ അടിത്തറപാകിയ പോര്‍ച്ചുഗീസുകാര്‍ക്ക് മുന്‍പില്‍ അറയ്ക്കലിന്റെ നാവിക മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു.

സുഗന്ധവ്യജ്ഞ്ജനങ്ങളുടെ കുത്തകാവകാശം പോര്‍ച്ചുഗീസുകാര്‍ കൈയ്യടക്കിയതോടെ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരക്കുത്തക അറയ്ക്കലിന് നഷ്ടമായി.

കടല്‍ കടന്ന് വന്ന ശത്രുവിനെ കടലില്‍ തന്നെ നേരിടാനുറച്ച അന്നത്തെ ഭരണാധികാരി ആലി രാജ ഏറ്റവും ബലവത്തായ ഒരു നാവികവ്യൂഹം സൃഷ്ടിച്ചു, പക്ഷേ ശക്തമായി തിരിച്ചടിച്ച പോർച്ചുഗീസ് നാവികപ്പട 1553-ല്‍ ലക്ഷദ്വീപില്‍ നിന്നും ആലി രാജയുടെ നാവികരെ പുറംതള്ളി ദ്വീപ് കൈവശപ്പെടുത്തി.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വസന്നാഹങ്ങളുമായി പടനയിച്ച അറയ്ക്കലിന്റെ നാവികസേന പോര്‍ച്ചുഗീസുകാരില്‍ നിന്നും ദ്വീപ് തിരിച്ചുപിടിച്ചു.

വീണ്ടും ശക്തി പ്രാപിച്ച പോര്‍ച്ചുഗീസ് മുന്നേറ്റത്തെ തടയാന്‍ ബിജാപ്പൂര്‍ സുല്‍ത്താനായ ആദില്‍ഷായോട് ആലി രാജാ സഹായമഭ്യര്‍ഥിച്ചു, അതോടെ ബീജാപ്പൂര്‍-ഈജിപ്ഷ്യന്‍ നാവികവ്യൂഹങ്ങള്‍ ആലിരാജായെ സഹായിക്കുവാന്‍ മുന്നോട്ടുവരികയും ത്രികോണ ശക്തികളും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള നാവിക യുദ്ധം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

എന്നാല്‍ ഈ യുദ്ധങ്ങള്‍ കണ്ണൂരിന്റെ സാമ്പത്തിക ഘടനയെ പ്രതികൂലമായി ബാധിക്കുകയും അറയ്ക്കല്‍ രാജവംശത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ചെയ്തു.

അറയ്ക്കലിന്റെ കച്ചവട കുത്തക ഇടിഞ്ഞിരിക്കുന്ന സമയത്തായിരുന്നു ഡച്ചുകാർ മലബാറിലെത്തുന്നത്, അവര്‍ അറയ്ക്കലുമായുള്ള സുഹൃദ്ബന്ധം ആദ്യം മുതല്‍ തന്നെ ശക്തമാക്കി.

ശത്രുവിന്റെ ശത്രു മിത്രം എന്ന്‍ മനസ്സിലാക്കിയ അറയ്ക്കല്‍ പോർച്ചുഗീസുകാർക്കെതിരായി ഡച്ചുകാരെ സഹായിക്കുകയും കച്ചവടത്തിനാവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു, തത്ഫലമായി 1663-ൽ കണ്ണൂർ നഗരത്തിലെ കടല്‍ത്തീരത്ത് പോര്‍ച്ചുഗീസുകാര്‍ പടുത്തുയര്‍ത്തിയ സെന്‍റ് ആഞ്ചലോ എന്ന കൂറ്റന്‍ നക്ഷത്രക്കോട്ട ഡച്ചുകാർ കീഴടക്കി.

ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ട പൊളിച്ച് പണിത ഡച്ചുകാര്‍ 110 വര്‍ഷം കോട്ട കൈവശം വച്ചു, പിന്നീട് മലബാറിലെ കച്ചവടത്തില്‍ പ്രതീക്ഷിച്ച ലാഭം കിട്ടാതെ വന്നതോടെ കോട്ട ഒരു ലക്ഷം രൂപയ്ക്ക് അറയ്ക്കലിന് വിറ്റു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വൈദേശിക ശക്തികളോട് എറ്റുമുട്ടിയ സുല്‍ത്താന ജുനൂമ്മ ബീവി പതിറ്റാണ്ടോളം അറയ്ക്കലിന്റെ പ്രതാപം കാത്തു

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. മലബാറില്‍ ഭരണമുറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി വന്ന ബ്രിട്ടീഷുകാര്‍ കണ്ണൂര്‍ കോട്ട വളയുകയും സുല്‍ത്താനയെ കോട്ടയില്‍ത്തന്നെ തടവിലാക്കുകയും ചെയ്തു.

1763 -ൽ കർണാടകയിലെ ബദ്നൂർ മൈസൂർ സുൽത്താനായ ഹൈദർ അലി കീഴടക്കിയതറിഞ്ഞ അറയ്ക്കൽ ആലി രാജ ഹൈദരെ മലബാറിലേക്ക് ക്ഷണിച്ചു.

ഹൈദർ 1766 -ൽ മംഗലാപുരം വഴി 12000 കാലാൾപ്പടയോടും 4000 കുതിരപ്പടയോടും കൂടി മലബാറിലേക്ക് പുറപ്പെട്ടു, ഹൈദറിന്റെ വരവറിഞ്ഞ ഫ്രെഞ്ചുകാരും സഖ്യകക്ഷികളും ബ്രിട്ടീഷുകാരെ നേരിടാൻ ഈ നീക്കം ഉപകരിക്കുമെന്ന് മനസ്സിലാക്കി തങ്ങളുടെ നിയന്ത്രണത്തിലുള്ള മാഹി വഴി ആയുധങ്ങളും പടക്കോപ്പുകളും കണ്ണൂരിൽ എത്തിച്ചിരുന്നു.

നേത്രാവതി കടന്ന് വന്ന ഹൈദർ കോലത്തുനാട്ടിൽ തുടങ്ങി മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരെയും കീഴടക്കി ഇതിനോടകം തന്റെ ആജന്മ ശത്രുവായി മാറിയ കോലത്തിരിയുടെ കൊട്ടാരം ആലിരാജ പിടിച്ചെടുക്കുകയും തീ വയ്ക്കുകയും ചെയ്തു.

ഹൈദറിന്റെ പട കണ്ണൂരിൽ കടന്നതോടെ കോട്ടയില്‍ തമ്പടിച്ച ബ്രിട്ടീഷുകാര്‍ അവിടെ നിന്നും പിന്മാറി.

മലബാർ വിട്ട മൈസൂർ പട കോഴിക്കോട് സമൂതിരിക്ക് നേരെ തിരിഞ്ഞതോടെ ബ്രിട്ടീഷുകാരും അറയ്ക്കലും തമ്മിലുള്ള പോരാട്ടം വീണ്ടും ആരംഭിച്ചു.

18 ആം നൂറ്റാണ്ടില്‍ സുല്‍ത്താന ഇമ്പിച്ചി ബീവി ആദിരാജ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ ലക്ഷദ്വീപുകള്‍ മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്ക് അടിയറവ് വച്ചു, അതിന് പകരമായി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അറയ്ക്കല്‍ ഭരണാധികാരികള്‍ക്ക് സുല്‍ത്താന്‍ പദവി നല്‍കുകയും വര്‍ഷം തോറും “മാലിഖാന്‍” അഥവാ പാരമ്പര്യ പെന്‍ഷന്‍ എന്ന നിലയ്ക്ക് 23,000 രൂപ അനുവദിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ തലശ്ശേരിയിലും ആധിപത്യമുറപ്പിച്ചതോടെ ചിറയ്ക്കലുമായും കോഴിക്കോടുമായും നേരിട്ട് ബന്ധം പുലർത്താൻ തുടങ്ങി. അതോടെ കച്ചവടത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തിരുന്ന അറയ്ക്കൽ സ്വരൂപത്തിന് പുതിയ ഭീഷണിയായി.

1790 – മൂന്നാം മൈസൂർ യുദ്ധം ആരംഭിക്കുകയും 1793 ഡിസംബർ 14 ന് റോബർട്ട് ആബർ ക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം കണ്ണൂർ കീഴടക്കുകയും കോട്ട വീണ്ടും പിടിച്ചെടുക്കുകയും ചെയ്തു.

മൈസൂര്‍ യുദ്ധാനന്തരം മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോൾ അറയ്ക്കൽ രാജവംശവും അവര്‍ക്ക് കീഴിലായി.

സര്‍വ്വ പ്രതാപങ്ങളുമസ്തമിച്ച കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന് പിന്നീട് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഏര്‍പ്പെടുത്തിയ അടുത്തൂണ്‍ അഥവാ പെന്‍ഷന്‍ മാത്രം കൈപ്പറ്റി ഒതുങ്ങേണ്ടി വന്നു.

ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവി പഴ്സ് എന്ന പെന്‍ഷന്‍ സിസ്റ്റം ഇന്നും മുടങ്ങാതെ നില്‍ക്കുന്നത് അറയ്ക്കലിനാണ്.

inbound6848280655186693353

Post Views: 49
2
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

4 Comments

  1. Shreeja R on October 22, 2023 10:07 PM

    ചരിത്രത്തിലേയ്ക്ക് ഒരു എത്തി നോട്ടം 👍👍

    Reply
  2. അനാമിക s on October 22, 2023 12:46 PM

    നല്ല വിവരണം 👌

    Reply
  3. Sunandha Mahesh on October 21, 2023 5:16 PM

    വിശദമായി എഴുതി 👌👌👌

    Reply
  4. Reshma lechus on October 21, 2023 11:44 AM

    പഠിക്കുന്ന കാലത്ത് ചരിത്രത്തിൽ പഠിക്കാൻ ഉണ്ടായിരുന്നു. അറയ്ക്കൽ മുസ്ലിം രാജ വംശത്തെ കുറിച്…കൂടുതൽ ഈ ലേഖനത്തിലൂടെ അറിയാൻ സാധിച്ചു 🥰👏🏻👏🏻👏🏻💐💐💐💐💐💐💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.