എൻ്റെ ഹൃദയത്തിൽ ഒരു പതിനാറേക്കർ സ്ഥലം ഉണ്ട്..
പതിനഞ്ചു ഏക്കർ ഉഴുതു മറിച്ച ഒരാളുണ്ട്..
ബാക്കി ഭൂമിയിൽ താമസം തുടങ്ങാത്ത ഒരു പുരയുണ്ട്..
ഇനിയും വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവ നിറഞ്ഞ ഒരു കിണറുണ്ട്..
പ്രതീക്ഷയുടെയും സഹനത്തിന്റെയും ചെല്ലും ചെലവും
കൊടുത്തു പോറ്റുന്ന കുഞ്ഞികിളികൾ ഉണ്ട്..
കിളിവാതിൽ തുറന്നാൽ പടിഞ്ഞാറ്ന്ന് വരുന്ന കാറ്റുണ്ട്..
മഴ പെയ്താൽ ഓടിയിറങ്ങാനൊരു ചെറു മുറ്റമുണ്ട്..
മുല്ലയും മൈലാഞ്ചിയും ചെത്തിയും ചെമ്പരത്തിയും
പടർന്നുനിൽക്കുന്ന തൊടിയുണ്ട്..
ഉഴുതു കഴിഞ്ഞുവരുന്ന ആ മനുഷ്യനെ കാത്ത് പടിവാതിലിൽ ഞാനുമുണ്ട്.. ❤️
1 Comment
🥰🥰