Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അജ്ഞാതർ…. പുസ്തകാസ്വാദനം
പുസ്‌തകം

അജ്ഞാതർ…. പുസ്തകാസ്വാദനം

By Silvy MichaelOctober 18, 2023Updated:October 19, 20232 Comments2 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

വിധി വൈപരീത്യത്താൽ സ്വർഗ്ഗതുല്യമായ ഒരു കുടുംബത്തിൽ നിന്നും നിഷ്കരുണം ചീന്തി എടുക്കപ്പെട്ട് അനാഥത്വത്തിന്റെ മടിത്തട്ടിൽ ജീവിതം ജീവിച്ചു തീർക്കേണ്ടി വന്ന കുഞ്ചെറിയ എന്ന ഒറ്റയാന്റെ കഥ പറയുന്ന നോവലാണ് ‘അജ്ഞാതർ’. അധ്യാപകനും വിവർത്തകനുമായ ശ്രീ വർഗീസ് മള്ളാത്തിന്റെ ആദ്യ നോവൽ സംരംഭം.. ആദ്യത്തേത് എന്ന് തോന്നിപ്പിക്കാത്ത വിധം ഒഴുക്കുള്ള വായന സമ്മാനിക്കുന്നു, പാത്രസൃഷ്ടിയിലും പശ്ചാത്തല സൃഷ്ടിയിലും അസാമാന്യപാടവം അനുഭവപ്പെടുത്തുന്ന ഈ കൃതി.

1940 കളിലാരംഭിച്ച് തൊണ്ണൂറുകളിലെത്തിനിൽക്കുന്ന നീണ്ട കാലയളവാണ് കഥയുടെ കാലഘട്ടം. കാലം അനുക്രമം കടന്നുപോകുന്ന പരിണാമ പ്രക്രിയയുടെ നേർച്ചിത്രം, കുഞ്ചെറിയയുടെ ജീവിതത്തോടൊപ്പം നമ്മുടെ മുന്നിൽ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധവും ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന വർഷങ്ങളുമൊക്കെച്ചേർന്ന് ദുരിതമയമായ കാലഘട്ടത്തിൽ മണ്ണിനോടും മഴയോടും പ്രകൃതിയോടും മല്ലിട്ട് വല്ലവിധേനയും കഴിഞ്ഞുകൂടുന്ന ഒരുപറ്റം സാധു മനുഷ്യരുടെ ഇടയിലേക്കാണ് കുഞ്ഞിര എന്ന കുഞ്ചെറിയ തന്റെ പിഞ്ചു ബാല്യത്തിൽ എത്തിച്ചേരുന്നത്. അവിടെ അവന് അഭയ കേന്ദ്രം ആകുന്നത് തിറുതി വല്യമ്മ എന്ന ഒരു അനാഥ സ്ത്രീയാണ്. ജീവിതത്തിൽ ദുരനുഭവങ്ങളുടെ കയ്പ്പുമാത്രമറിഞ്ഞ ആ സ്ത്രീ,പക്ഷേ തന്റെ അറിവുകേടോ നിസ്സഹായതയോ ഒക്കെമൂലമാവാം ആ ദുരന്തങ്ങളോടൊക്കെയും പരിഭവങ്ങളൊന്നുമില്ലാതെ സമരസപ്പെടുന്ന കാഴ്ച വായനക്കാരിൽ ഒരു കനൽ കോരിയിടുന്നുണ്ട്. എങ്കിലും നന്മ വറ്റാത്ത ഒരു മനസ്സിനുടമയാണ് അവർ. ആ നന്മയാണ് കുഞ്ചേറിയായുടെ ബാല്യത്തിന് തുണയാകുന്നത്. പാറയിടുക്കിലൊന്നിൽ കാട്ടുകമ്പുകളും ഓലയും കൊണ്ടുതീർത്ത ചെറ്റക്കുടിലിൽ അവർ അവന് അഭയം നൽകുന്നു. ചന്തയിലും മറ്റും പുറം ജോലികൾ ചെയ്ത് അവനെ പഠിപ്പിക്കുന്നു. പക്ഷേ കുഞ്ചെറിയ എസ് എസ് എൽ സി പാസാവുന്ന നേരത്ത് വസൂരി വന്ന വല്യമ്മ മരണത്തിന് കീഴടങ്ങുന്നു… വീണ്ടും അനാഥത്വം!

എന്നാൽ വിധി കുറെ നല്ല മനുഷ്യരുടെ രൂപത്തിൽ വന്ന് അവിടെയും അവന് തുണയാകുന്നു. പി എസ് സി പാസായി ഒരു സർക്കാർ ജോലി തരപ്പെടുത്തുന്ന അയാൾ പക്ഷേ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ തീർത്ത അപകർഷതയുടെ തടവറയിൽ നിന്ന് ഒരിക്കലും വിമോചിതനാകുന്നില്ല. പിന്നീടുള്ള ജീവിതം, അച്ഛനും അമ്മയും കുഞ്ഞു പെങ്ങളും അടങ്ങിയ, നഷ്ടപ്പെട്ടുപോയ തന്റെ കുടുംബത്തെ തേടിപ്പിടിക്കുന്നതിനായി അയാൾ ഉരുക്കഴിക്കുകയാണ്. ആ അന്വേഷണത്തിനിടയിൽ എന്നോ മരണപ്പെട്ട തന്റെ അമ്മയെയും മംഗല്യവതിയായി സ്വസ്ഥജീവിതം നയിക്കുന്ന പെങ്ങളെയും കുറിച്ച് അയാൾക്ക് അറിവ് കിട്ടുന്നു.എങ്കിലും സന്തതസഹചാരിയായ അപകർഷത അവളുമായുള്ള പുന:സമാഗമത്തിൽ നിന്ന് അയാളെ പുറകോട്ടു വലിക്കുന്നു. അച്ഛന്റെ തിരോധാനത്തെക്കുറിച്ചും തങ്ങൾ അനാഥരാക്കപ്പെട്ട ആ കറുത്ത രാത്രിയെക്കുറിച്ചും അറിയുമ്പോഴേക്കും കുഞ്ചെറിയ റിട്ടയർമെന്റ് പ്രായത്തിൽ എത്തിയിരുന്നു. ഔദ്യോഗിക ജീവിതകാലത്ത് സംഘടനാ പ്രവർത്തനങ്ങളിലും മറ്റും തിളങ്ങിയിരുന്നു എങ്കിലും നിഷ്ക്കപടനായ ആ സാധു തനിക്കായി ഒന്നും സ്വരക്കൂട്ടിയിരുന്നില്ല. എന്തിനേറെ.. ആശിച്ച പെണ്ണിനോട് അതൊന്നു തുറന്നു പറയാനുള്ള ധൈര്യം പോലും അയാൾക്കുണ്ടായിരുന്നില്ല!
ഒടുവിൽ ചില സുമനസ്സുകളുടെ സഹായത്തോടെ അച്ഛനായി ഒരു സ്മാരകവും ലൈബ്രറിയും അയാൾ പണിതുയർത്തുന്നു. ജീവിതത്തെ കാലങ്ങളായി പിന്തുടരുന്ന ദൗർഭാഗ്യം ഇവിടെയും അയാളെ വിട്ടൊഴിയുന്നില്ല. അനാഥത്വം, ഏറ്റവും ക്രൂരമായ അവസ്ഥയിൽകുഞ്ചെറിയായെ പുണരാനൊരുങ്ങുന്നു. അവിടെ അയാളിലേക്ക് നീളുന്ന അലിവിന്റെ കരം ഏതായിരിക്കാം??

വായിക്കൂ.. ശ്രീ വർഗീസ് മള്ളാത്ത് സാറിന്റെ ‘അജ്ഞാതർ’. ആഗോളവൽക്കരണത്തിനുമുൻപുള്ള കേരളീയ ഗ്രാമ്യ ജീവിതത്തെക്കുറിച്ചും ഈ കൃതി നമുക്ക് ഒരു ഉൾക്കാഴ്ച തരുന്നുണ്ട്. ഒരു നല്ല വായനാനുഭവം പകരുന്ന ഈ കൃതിയുടെ പ്രസാധകർ ചിന്ത പബ്ലിക്കേഷൻസ് ആണ്. വായനയെ സ്നേഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാവും ഈ പുസ്തകം എന്നതിൽ രണ്ടു പക്ഷമില്ല.

Post Views: 34
1
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

2 Comments

  1. Sreeja Ajith on October 24, 2023 9:28 PM

    Nice review

    Reply
    • Silvy Michael on October 27, 2023 3:49 PM

      Thank you ശ്രീജ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.