അയാളുടെ മുഖംമൂടി വലിച്ചു കീറി എറിഞ്ഞ് അവൾ നിന്ന് കിതച്ചു.
അയാൾ അവൾക്ക് മാന്യനായിരുന്നു…. പകലുകളിൽ മാത്രമാണെന്നറിയുന്നത് വരെ.
അച്ഛനെ പോലെയായിരുന്നു…’അച്ഛൻ കരുതലുകൾ’ കുരുക്കാണെന്ന് അറിയുന്നതുവരെ.
നീണ്ടു വന്ന സഹായങ്ങൾ, ഉപദേശങ്ങൾ, കരുതലുകൾ, ചേർത്തുപിടിക്കലുകൾ, തലോടലുകൾ.. എല്ലാമെല്ലാം ആ മുഖംമൂടിക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച കാമവും ക്രൗര്യവും കുടിലതയുമാണെന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ നിമിഷം പകൽ വെളിച്ചത്തിൽ തിളങ്ങുന്ന മുഖംമൂടി വലിച്ചുകീറി ഒരു കഷണം അയാളുടെ ഭാര്യയുടെ മുന്നിലേക്കും ഒരു കഷണം മകളുടെ മുന്നിലേക്കും ബാക്കി വന്നത് പൊതു സമൂഹത്തിന് മുന്നിലേക്കും എറിഞ്ഞു കൊടുത്തു അവൾ തിരിഞ്ഞു നടന്നു, മുഖംമൂടിയില്ലാത്തവരെ തേടി….