“ഞാനെത്ര പ്രാവശ്യം നിന്നോട് പറഞ്ഞതാ, അവൻ അടുത്ത് വരാൻ സമ്മതിക്കരുതെന്ന്? എപ്പോഴും എന്നെ അനുസരിച്ച നിന്നെ ഞാൻ വിശ്വസിച്ചു. പക്ഷേ, ഒരു മാസത്തേക്ക് ഞാൻ പുറത്ത് പോയപ്പോൾ നീ അനുസരണക്കേട് കാട്ടി. നിന്റെ ശരീരത്തിനാണ് വേദനിച്ചതെങ്കിൽ എന്റെ ഹൃദയമാണ് നുറുങ്ങിപ്പോയത്. ഞാനില്ലാത്തതുകൊണ്ട് നീ സ്വാതന്ത്ര്യം സ്ഥാപിച്ച് അവന്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തു. ഇനി നിന്നെ ഇവനിൽനിന്ന് രക്ഷിക്കാൻ എനിക്കാവില്ല.”
“എന്നെ തഴുകാനും തലോടാനും ആരെയും കാനാഞ്ഞപ്പോൾ ചുമ്മാ മിണ്ടിയും പറഞ്ഞും സമയം കളയാൻ ഞാനൊന്ന് അവനെ ചരിഞ്ഞു നോക്കിയതേയുള്ളൂ. നിമിഷനേരം കൊണ്ട് അവൻ എന്നെ തൊട്ട് ഉമ്മവെച്ചു. പിന്നെ എന്നെ വാരിപ്പുണർന്നു. അവന്റെ ആലിംഗനത്തിൽനിന്ന് ഞാൻ കുതറിമാറാൻ ശ്രമിച്ചപ്പോഴാണ് അവന്റെ ശരീരത്തിലെ മുള്ളിനൊപ്പം എന്റെ ശരീരത്തേയും പിൻ ചെയ്തിരിക്കുകയാണെന്ന് മനസ്സിലായത്.”
‘തൊട്ടാവാടി’ അങ്ങനെയാ ചതിക്കില്ല. ഒരിക്കൽ സ്വന്തമാക്കിയാൽ പിന്നെ അവനെ വെട്ടി മാറ്റുന്നതുവരെ വിടില്ല.
എനിക്ക് നഷ്ടമായത് മൂപ്പെത്തിയ ഒരു കപ്പച്ചെടിയാണ്. തൊട്ടാവാടി ചുറ്റിയ കപ്പ കയ്ക്കുമെന്ന് ആരോ ചൊല്ലി.
യാശോദ