Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആനന്ദാശ്രുക്കൾ
അനുഭവം കഥ ജീവിതം ഭിന്നശേഷി

ആനന്ദാശ്രുക്കൾ

By Sajna.VpDecember 22, 2023Updated:July 19, 202436 Comments5 Mins Read671 Views
Bookmark Now
Please login to bookmark Close

No account yet? Register

വീട്ടുജോലിക്ക് വരുന്ന സൈനത്താത്ത ലീവായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ പാത്രങ്ങൾ കഴുകിവെക്കുന്ന തിരക്കിലായിരുന്നു ഞാൻ. കല്യാണത്തിന് ഇനി മൂന്നാഴ്ചയാല്ലേയുള്ളു. ഉച്ചയ്ക്ക് ശേഷം പർച്ചേഴ്സിംഗിനിറങ്ങാം എന്ന് ഇക്ക പറഞ്ഞിരുന്നു.

മനസ്സ് കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ മാനം പോലെയായിരുന്നു. ഉള്ളം സന്തോഷത്തിൽ തുടികൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ മാത്രമല്ല വീട്ടിലെല്ലാവരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. ഉമ്മയുടെ സന്തോഷവും ആവേശവും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ആഷിയുടെ ഓരോ കല്യാണക്കാര്യവും മുടങ്ങിപ്പോവുമ്പോൾ ഉമ്മ വേവലാതിയോടെ പറയാറുണ്ട് : “ഇന്റെ കുട്ടിന്റെ നിക്കാഹ് കാണാനുള്ള യോഗം എനിക്കുണ്ടാവില്ലേ റബ്ബേ ” എന്ന്. അത് കൊണ്ട് തന്നെ ഈ നിക്കാഹ് ഉറച്ചത് മുതൽ ഉമ്മ ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ആഷിയുടെ നിക്കാഹ് എന്നത് തങ്ങളുടെ എത്ര നാളത്തെ കാത്തിരിപ്പാണ്. ഓരോന്നോർത്തു കൊണ്ട് കഴുകിയ പത്രങ്ങൾ അടുക്കി വെക്കുമ്പോഴാണ് അകത്തു നിന്നും ഉമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. എന്തെങ്കിലും ദേഷ്യം വന്നാലേ ഉമ്മയുടെ സ്വരം ഉയരാറുള്ളു.’ഇതിപ്പോൾ എന്തുപറ്റി? ആത്തി എന്തെകിലും പണിയൊപ്പിച്ചോ?’ ആധിയോടെ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഹാളിലെ സോഫയിലിരുന്ന് ടിവിയിൽ കാർട്ടൂൺ കണ്ടു പൊട്ടിച്ചിരിക്കുന്ന ആത്തിയെയാണ് കണ്ടത്. ആശ്വാസത്തോടെ നെഞ്ചിൽ കൈകൾ വെക്കുമ്പോൾ വീണ്ടും ഉമ്മയുടെ ശബ്ദം കേട്ടതിൽ നിന്നും അത് വിസിറ്റിങ് റൂമിൽ നിന്നാണെന്നു മനസ്സിലായി. അവിടെയെത്തിയപ്പോൾ കണ്ടത് തലക്ക് പിന്നിലേക്ക് കൈകൾ പിണച്ചു വെച്ച് കണ്ണുകളടച്ചു സെറ്റിയിൽ ചാരിക്കിടക്കുന്ന ഇക്കയെയും തൊട്ടടുത്തു ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഉമ്മയെയുമാണ്. കാര്യമറിയാതെ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നോണം ഉമ്മ എന്നോടായി പറഞ്ഞു :”അറിഞ്ഞോ ഇയ്യ്.. ഈ നിക്കാഹ് നടക്കൂല. ”

“നടക്കൂലാന്നോ!!?”ആധിയോടെ ഞാൻ ഉമ്മയോട് ചോദിച്ചു.

“അതെ നടക്കൂല… പെണ്ണ് സമ്മതിക്കാതെ കെട്ടു നടക്കോ?”

എന്റെ ചോദ്യത്തിനുള്ള ഉള്ള ഉത്തരമായി ഉമ്മ ചോദിച്ചത് മറുചോദ്യമായിരുന്നു.

“അതിനാ കുട്ടിക്ക് സമ്മതമാണെന്നല്ലേ പറഞ്ഞത്..!?”അന്ധളിപ്പോടെയാണ് ഞാൻ ചോദിച്ചത്.

“അതെ.. ഇന്നലെ വരെ അങ്ങനെയായിരുന്നു. എന്നാലിന്നലെ ആത്തിയെ കണ്ടപ്പോൾ അതിനോട് ആരൊക്കയോ എന്തൊക്കയോ പറഞ്ഞു കൊടുത്തു. ഇപ്പൊ ആ കുട്ടി അമ്പിനും വില്ലിനും അടുക്കുന്നില്ലാന്ന്.. മൂസ ആണ് ഇന്നെ വിളിച്ചു പറഞ്ഞെ. ആലിമിനെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാണ് ഓനിന്നെ വിളിച്ചത്. “സൗമ്യമായി അത്രെയും പറഞ്ഞ ഉമ്മയുടെ സ്വരം പെട്ടെന്ന് കടുത്തു.” ഞാൻ ഇങ്ങളോടൊക്കെ എത്ര പറഞ്ഞതാ പെണ്ണുകാണാലിനു നിങ്ങളൊക്കെ പോയാ മതി ആത്തിനോട് കാര്യം പറയണ്ട ഞാനും ഓനും ഇവിടെ നിന്നോളാന്ന്… കേട്ടോ ഇങ്ങളാരെങ്കിലും..? ആഷിക്കല്ലേനോ ആത്തിനെ കൊണ്ടോണംന്ന് നിർബന്ധം. ഇപ്പൊ എന്തായി? അനുഭവിച്ചോ…”അത്രയും പറഞ്ഞു അരിശത്തോടെ ഉമ്മ അകത്തേക്ക് നടന്നു.

മനസ്സിലെ നീറ്റൽ കണ്ണുകളിലൂടെ ഒഴുകിത്തുടങ്ങിയിരുന്നു. നീറിപ്പുകയുന്ന വേദനയോടെ ഞാൻ ഇക്കയുടെ അരികിലായിരുന്നു.’റബ്ബേ ഇത്രയൊക്കെ മോഹിപ്പിച്ചിട്ട്…’ഉള്ളം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഇരുപത്തിയഞ്ച് വയസ്സ് മുതൽ കല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു ആഷിക്ക്. ഇപ്പൊ വയസ്സ് ഇരുപത്തിയെട്ട് കഴിഞ്ഞു.’ഒരു നെടുവീർപ്പോടെയോർത്തു.

ബുദ്ധിവളർച്ച കുറവുള്ള മൂത്ത സഹോദരനുണ്ടെന്നുള്ളത് കുടുംബമഹിമയുള്ളവനായിട്ടും MBA ക്കാരനായിട്ടും രണ്ടുമൂന്നു ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമയായിരുന്നിട്ടും സർവ്വോപരി സുമുഖനും സൽസ്വഭാവിയുമായിരുന്നിട്ടും ആഷിയുടെ തുലാസിന്റെ തട്ട് താഴ്ത്തിത്തന്നെയിട്ടു.

ഒടുവിൽ കഴിഞ്ഞായഴ്ച്ച ഉമ്മയെ കാണാൻ വന്ന ഉമ്മയുടെ ഒരു അകന്ന ബന്ധുവായ മൂസക്ക കൊണ്ടുവന്നതാണീ ആലോചന. മൂപ്പരുടെ ഒരു കൂട്ടുകാരന്റെ മോളാണ്. തടി സ്വല്പം കൂടുതലാണെങ്കിലും കുട്ടി സുന്ദരിയായിരുന്നു.

പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു വരുമ്പോൾ പെണ്ണിന് തടി കൂടുതലാണ്, വീട് ഞങ്ങളുടെ വീടിന്റെ പകുതിയേയുള്ളു. അങ്ങിനെ ബന്ധുക്കളുടെ വിലയിരുത്തലുകൾ പലതായിരുന്നു. പക്ഷെ ഞങ്ങൾക്കതൊന്നും ഒരു കുറവുകളല്ലായിരുന്നു. ആത്തിയുടെ കാര്യമറിഞ്ഞിട്ടും ഒരു എതിർപ്പുമില്ലാതെ ആ വീട്ടുകാർ ഈ കല്യാണത്തിന്  സമ്മതം അറിയിച്ചതായിരുന്നു  ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.

ആ കുട്ടിയുടെ ഉപ്പക്ക് അടുത്ത മാസം ആദ്യത്തിൽ ഗൾഫിലേക്ക് തിരികെ പോവണമെന്നുള്ളത് കൊണ്ട് ഈ മാസാവസാനം നിക്കാഹ് നടത്താൻ തീരുമാനിച്ചിരുന്നതാണ്. എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായല്ലോ റബ്ബേ.’ നെടുവീർപ്പോടെ ഓരോന്നോർത്തി രിക്കുമ്പോഴാണ് ഇക്ക പറഞ്ഞത്.

“ഞാൻ കിരണിനെയും അനസിനെയും വിളിച്ചു വിവരം പറയട്ടെ. ആഷിയോട് അവര് പറയുന്നതാവും നല്ലത്.”ഞാൻ പതിയെ തലയാട്ടിയപ്പോൾ ഇക്ക ഫോണും പിടിച്ചു പുറത്തേക്കിറങ്ങി. ഗാർഡനിലേക്കാണെന്നു മനസ്സിലായി.

കിരണും അനസും ആഷിയുടെ ഉറ്റച്ചങ്ങാതിമാരാണ്. ഇക്കയുടെ കൂട്ടുകാരൻ രാജേഷേട്ടന്റെ മകനായ കിരണുമായി കുഞ്ഞിലേ ഉള്ള കൂട്ടാണ് ആഷിക്ക്. പോരാത്തതിന് പത്താംക്ലാസ്സ്‌ വരെ ഒരേ ക്ലാസ്സിലാണ് പഠിച്ചതും. പ്ലസ് വണ്ണിനു പഠിക്കുമ്പോൾ അവർക്ക് കിട്ടിയ പുതിയ കൂട്ടായിരിന്നു അനസ്. ടൗണിൽ വർക്ക്‌ ഷോപ്പ് നടത്തിയിരുന്ന അനസിന്റെ ഉപ്പ അവൻ ഡിഗ്രിക്ക്  പഠിക്കുമ്പോഴാണ് അകാരണമായി പെട്ടെന്ന് മരണപ്പെട്ടത്. തുടർന്നുള്ള അവന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും ഏറ്റെടുക്കാൻ ഇക്ക തയ്യാറായിരുന്നെങ്കിലും സ്നേഹപൂർവ്വം അവനതെല്ലാം നിരസിച്ചു.  പഠനം നിർത്തി അവൻ ഉപ്പയുടെ വർക്ക്‌ ഷോപ്പ്  ഏറ്റെടുത്ത് നടത്തി വരികയാണ്. ഇന്നിപ്പോൾ അത് ടൗണിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനമാണ്. ഉപ്പയുടെ അഭാവം അറിയിക്കാതെ ഉമ്മയെയും പെങ്ങളെയും പൊന്നു പോലെ നോക്കുന്ന ആ ചെറുപ്പക്കാരനോട് എല്ലാവർക്കും വല്ലാത്തൊരു ബഹുമാനമാണ്.

“ആച്ചീ…, ആച്ചീ,,,” എന്ന ആത്തിയുടെ നിലവിളിയാണ് വീണ്ടും ചിന്തയിലാണ്ടു പോയ എന്നെ ഉണർത്തിയത്.

ഹാളിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് ആഷിയെ വട്ടം പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു നിലവിളിക്കുന്ന ആത്തിയെയാണ്. ഇടതു കൈ കൊണ്ട് ആത്തിയെ ചേർത്തുപിടിച്ച ആഷി വലതു കൈ കൊണ്ട് ഉമ്മയുടെ രണ്ടു കൈകളും കൂടി ചേർത്ത് പിടിച്ചിട്ടുണ്ട്.

“ന്നെ വിട് ആഷി.. ഞാനീ ടിവി ഓഫാക്കിയേനാ..ഓനിന്നെ പിടിച്ചു തള്ളിയെ. പടച്ചോന്റെ കൃപ കൊണ്ടാണ് ഒന്നും പറ്റാഞ്ഞത്.”കലിതുള്ളിക്കൊണ്ടാണ് ഉമ്മ പറയുന്നത്. ആഷി കൈ വിട്ടപ്പോൾ വീണ്ടും ആത്തിയെ അടിക്കാൻ ആഞ്ഞ ഉമ്മയെ ആഷി  തടഞ്ഞു.

”പുന്നാരിച്ചോ പുന്നാരിച്ചോ. പുന്നാരിച്ചു തലേക്കറ്റിക്കോ… കിട്ടിയതൊന്നും പോരല്ലോ അനക്ക്..”

ഇത്രയും പറഞ്ഞു ദേഷ്യത്തോടെ ഉമ്മ മുറിയിലേക്ക് നടന്നു. നിസ്സഹായയായി നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിയോടെ ഒന്നു കണ്ണടച്ചു കാണിച്ചു കൊണ്ട്  ആത്തിയെയും കൂട്ടി ആഷി മുകളിലേക്ക് നടക്കുന്നത് നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കി നിന്നു. ആത്തിയെ ആരെങ്കിലും എന്തെങ്കിലും പറയുന്നതോ ചെയ്യുന്നതോ കുഞ്ഞിലേ മുതൽ അവനിഷ്ടമല്ല. അത്രക്ക് സ്നേഹമായിരുന്നു ആഷിക്ക് അവനോട്. എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കൽ അവനും കിരണും അനസും ആത്തിയെ പാർക്കിലും ബീച്ചിലുമെല്ലാം കൊണ്ടുപോവും. ആത്തിയുടെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു അതെല്ലാം.  ആത്തിയോടുള്ള കിരണിന്റെയും അനസിന്റെയും പെരുമാറ്റം കൊണ്ട് തന്നെ ആഷിയെപോലെ ആത്തിക്ക് പ്രിയപ്പെട്ടവരായിരുന്നു അവർ രണ്ടു പേരും. ഓരോന്നോർത്ത് എപ്പോഴാണ് ഉറങ്ങിപ്പോയതെന്നോർമ്മയില്ല. ഇക്ക വന്ന് വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്.”നീ അനസിന്റെ പെങ്ങളെ അടുത്തെങ്ങാനും കണ്ടിട്ടുണ്ടോ?”നിറഞ്ഞ ചിരിയോടെയുള്ള ഇക്കയുടെ ചോദ്യം കേട്ടപ്പോഴേ മനസ്സിലേക്ക് തെളിഞ്ഞു വന്നു.. നുണക്കുഴിക്കവിളുകളുള്ള വെളുത്തു മെലിഞ്ഞ സുന്ദരിക്കുട്ടിയുടെ രൂപം. അശ്ചര്യത്തോടെ നോക്കുന്ന എന്നോടായി ഇക്ക പറഞ്ഞു.

“നമ്മുടെ ആഷിക്ക് ചേരുമോന്നറിയാനാണ്. ”

“ഞാൻ കുറച്ചു മുൻപ് കണ്ടിട്ടുണ്ട്. ഒരു സുന്ദരിക്കുട്ടിയാണ്. നഴ്സിങ്ങിനാണ് പഠിക്കുന്നതെന്നു അനസ് പറഞ്ഞിട്ടുണ്ട്.”

വർദ്ധിച്ചു വന്ന സന്തോഷത്തോടെ അത്രയും പറയുമ്പോഴും എന്റെ മനസ്സിൽ പലവിധ ചിന്തകളായിരുന്നു.’അനസിതിനു സമ്മതിക്കുമോ? അവന്റെ ഉമ്മക്കും പെങ്ങൾക്കും സമ്മതമാവുമോ?’ അങ്ങിനെ പലതും.

“സുലു. നീയെന്താണ് ചിന്തിക്കെന്നെന്ന് എനിക്കറിയാം.. എടീ.. അനസ് ആണ് കിരണിനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവർക്ക് സമ്മതാണ്. ഓന്റെ സ്വഭാവം അനക്കറിയൂലെ.. ഓന് നേരിട്ട് പറയാൻ മടിയായത് കൊണ്ട് കിരണിനെ ഏല്പിച്ചിരിക്കയാണ് ആഷിയുടെയും നമ്മുടെയും അഭിപ്രായം ചോദിക്കാൻ… ഒറ്റ ഡിമാന്റെ ഓനുള്ളു…ആ കുട്ടിയുടെ കോഴ്സ് കഴിയാൻ ആറു മാസം കൂടിയുണ്ട്. ആ കുട്ടി അത്രയും ആഗ്രഹിച്ചെടുത്ത കോഴ്സ് ആയതു കൊണ്ട് അത് പൂർത്തിയാക്കാനുള്ള സാവകാശം വേണം. അത്രേ ഉള്ളൂ. ആഷിക്ക് സമ്മതാന്നാ കിരൺ പറഞ്ഞെ. ഇനി നമ്മളാണ് അഭിപ്രായം പറയേണ്ടത്…എന്താണ് നിന്റെ അഭിപ്രായം..!?”

ഇക്ക ചോദിച്ചു നിർത്തിയതും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട്  ഇക്കാനെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു.. അതിലുണ്ടായിരുന്നു എന്റെ സമ്മതം മുഴുവനും. ഇക്ക എന്നെ ചേർത്ത് പിടിച്ചു ബെഡിലേക്കിരുന്നു. എത്രനേരമാണ് ആ ഇരിപ്പ് ഇരുന്നതെന്നറിയില്ല. ഒടുവിൽ ഇക്ക ചോദിച്ചു “ഉമ്മയോട് വിവരം പറയണ്ടേ..?”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. ഉടനെത്തന്നെ ഇക്ക പറഞ്ഞു “ഉമ്മയിപ്പോൾ ഉറക്കമല്ലേ…എണീറ്റിട്ട് പറയാം.”  ഞാനും അത് ശരി വെച്ചു.

”അല്ലാ. എവിടെപ്പോയി ഇക്കാക്കയും അനിയനും….?”തമാശരൂപത്തിൽ ഇക്ക ചോദിച്ചപ്പോൾ , ചിരിച്ചുകൊണ്ട് മുകളിലുണ്ടെന്ന് ഞാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.

“എങ്കിൽ വാ.. ” എന്നുപറഞ്ഞു ഇക്ക എന്നെ ചേർത്ത് പിടിച്ചു മുകളിലേക്കു നടക്കാൻ തുടങ്ങി. ചാരിയിട്ടിരുന്ന ആഷിയുടെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച ഞങ്ങൾ രണ്ടുപേരുടെയും ഉള്ളം ഒരു പോലെ കുളിരണിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

രണ്ടു പേരും നല്ല ഉറക്കമാണ്. ആഷിയുടെ ഇടതു കയ്യിൽ മൊബൈലുണ്ട്. വലതുകൈ കൊണ്ട് തന്നെ ചേർന്ന് കിടക്കുന്ന ആത്തിയെ ചേർത്ത്പിടിച്ചിട്ടുണ്ട്. ആഷിയുടെ മൊബൈലെടുത്തു ഇക്ക ഡ്രസിങ്ടേബിളിലേക്ക് മാറ്റി വെച്ചു. ശേഷം വാതിൽ ചാരി നിറപുഞ്ചിരിയോടെ എന്നെ ചേർത്ത് പിടിക്കുമ്പോൾ ആ കണ്ണുകളിലെ നീർത്തിളക്കം ഞാൻ കണ്ടിരുന്നു. തിരികെ നടക്കുമ്പോൾ എന്റെ കണ്ണുകളിമുണ്ടായിരുന്നു അതേ നീർതിളക്കം. ഇക്കയുടെ കണ്ണുകളിലുണ്ടായിരുന്ന അതേ ‘ആനന്ദാശ്രുക്കൾ’

Post Views: 59
13
Sajna.Vp

36 Comments

  1. Seenanavaz on December 27, 2023 8:19 AM

    ഹൃദയഹാരിയായ കഥ. നന്മയുള്ള കുറേ മനുഷ്യർ… കുറേയേറെ ജീവിതങ്ങൾ❤️spreds positivity👌🥰

    Reply
    • Sajna on December 27, 2023 3:56 PM

      🥰🥰🥰

      Reply
  2. Bahja Adil on December 26, 2023 7:29 PM

    ഇത്താ….. ഒന്നും പറയാനില്ല, ഓരോ വരികൾ വായിക്കുമ്പോഴും അടുത്ത വരികൾ എന്തായിരിക്കും എന്നറിയാനുള്ള മനസ്സിന്റെ വിങ്ങൽ ശരിക്കും അനുഭവിച്ചു,വായനക്കാരന്റെ മനസ്സിനെ പിടിച്ചിരുത്തുവാനുള്ള കഴിവ് ഓരോ വരികൾ ക്കുമുണ്ട്, ഇനിയും എഴുതണം, 23 വർഷത്തെ ഇടവേള എഴുത്തിനു തിളക്കം കൂട്ടുകയേ യുള്ളൂ 👍🏻

    Reply
    • Sajna on December 26, 2023 7:57 PM

      ❤️❤️

      Reply
  3. Yazir Hameed on December 24, 2023 6:21 PM

    Nice thought, simple language excellent work.. Expecting more from you..

    Reply
    • Sajna on December 24, 2023 7:25 PM

      Thank you dear🥰

      Reply
  4. Sajna on December 23, 2023 7:50 PM

    നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ എഴുതിയ എന്റെ രചനയെ നിങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു. എല്ലാവർക്കും എന്റെ ഹൃദത്തിന്റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. 😘😘🥰
    23 വർഷത്തെ ഇടവേളയ്ക്കു ശേഷം എന്നെ എഴുത്തിലേക്ക് തിരികെയെത്തിച്ച എന്റെ പ്രിയ സുഹൃത്ത് സാബിറ ലത്തീഫിയ്ക്ക് എന്റെ ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു. ❤️❤️❤️

    Reply
    • Sabira latheefi on December 25, 2023 9:30 AM

      🥰🥰🥰

      Reply
  5. M.R. K on December 23, 2023 9:06 AM

    Good luck

    Reply
    • Saleena k k on December 23, 2023 2:38 PM

      Good story Sajna

      Reply
    • Sajna on December 23, 2023 4:48 PM

      Thank you my dear

      Reply
    • Sajna on December 23, 2023 7:53 PM

      നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ എഴുതിയ എന്റെ രചനയെ നിങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു. എല്ലാവർക്കും എന്റെ ഹൃദത്തിന്റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. 😘😘🥰
      23 വർഷത്തെ ഇടവേളയ്ക്കു ശേഷം എന്നെ എഴുത്തിലേക്ക് തിരികെയെത്തിച്ച എന്റെ പ്രിയ സുഹൃത്ത് സാബിറ ലത്തീഫിയ്ക്ക് എന്റെ ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു. ❤️❤️❤️

      Reply
    • Sajna on December 24, 2023 7:30 PM

      🥰🥰🥰

      Reply
    • Sajna on January 4, 2024 9:15 AM

      ❤️❤️

      Reply
  6. Joyce Varghese on December 23, 2023 3:10 AM

    കുറെ നല്ല മനുഷ്യരെ കുറിച്ചെഴുതി.
    നല്ല കഥ 👌❤

    Reply
  7. Sajna on December 22, 2023 11:10 PM

    Thank you dear😘

    Reply
  8. Anisha on December 22, 2023 9:55 PM

    നന്നായിട്ടുണ്ട് സജ്‌ന. 23 വർഷത്തെ ഇടവേള അനുഭവപ്പെടുന്നേയില്ല.
    അഭിനന്ദനങ്ങൾ 🌹

    Reply
    • Sajna on December 22, 2023 11:11 PM

      Thank you dear😘

      Reply
      • Niyas on December 23, 2023 12:14 PM

        👌👌👌👌👍👍👍👍🌹🌹🌹🌹

        Reply
        • Sajna on December 24, 2023 7:29 PM

          🥰🥰🥰

          Reply
    • Sreeja Ajith on December 26, 2023 11:10 AM

      Nice 😍

      Reply
      • Sajna on January 3, 2024 9:44 PM

        ❤️

        Reply
  9. Divya Sreekumar on December 22, 2023 9:27 PM

    വളരെ നന്നായി എഴുതി.തുടര്‍ന്നും കഥകള്‍ പ്രതീക്ഷിക്കുന്നു 👌👌😍💐

    Reply
    • Sajna on December 23, 2023 8:24 AM

      Thank you dear🥰

      Reply
    • Manna Mereeza on December 26, 2023 10:54 AM

      ലളിതമായ ഭാഷയിൽ ചിന്തിപ്പിക്കുന്ന നല്ലൊരു കഥ…ഒത്തിരി ഇഷ്ടായി

      Reply
      • sajna on January 4, 2024 11:03 PM

        ❤️❤️❤️

        Reply
  10. Sunandha Mahesh on December 22, 2023 9:07 PM

    നല്ല ഒഴുക്കുള്ള എഴുത്ത്… വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവ് എഴുതുകരിക്കുണ്ട്..
    ഇനിയും ഇനിയും എഴുതൂ 👍👍

    Reply
    • Sajna on December 22, 2023 9:28 PM

      Thank you dear😘

      Reply
  11. Sabira latheefi on December 22, 2023 8:57 PM

    സജ്‌ന വളരെ നന്നായിട്ടുണ്ട്, ബുദ്ധിമാന്ദ്യം ഒരു കുറ്റം പോലെ കൊണ്ടു നടക്കുന്ന ആളുകൾ ഇന്നും ഉണ്ട്. ❤️❤️

    Reply
    • Sajna on December 22, 2023 9:13 PM

      Thank you dear😘

      Reply
    • Fathima C on December 29, 2023 12:42 AM

      May Allah bless you 🤞🤞🤞 🥰🥰🥰

      Reply
      • Nafs nafs on January 3, 2024 6:55 AM

        നല്ല ഒഴുക്കോടെ എഴുതി.

        Reply
        • Riyas on September 29, 2024 5:50 AM

          പിടിച്ചിരുത്തുന്ന വായാനാനുഭവം..

          അനുഗ്രഹീത തൂലിക

          Reply
      • Sajna on January 3, 2024 9:45 PM

        ❤️❤️❤️

        Reply
      • sajna on January 4, 2024 11:04 PM

        Thank you dear🥰

        Reply
      • Sajna on January 4, 2024 11:10 PM

        🥰🥰🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.