വായനാനുഭവം **************** പ്രിയ സുഹൃത്ത് ജസ്‌ന താഷിബിന്റെ ‘പ്രണയവാതിൽ ‘ ഒറ്റ ദിവസം കൊണ്ടു വായിച്ചു തീർത്ത അനുഭവം, പുസ്തക പ്രകാശനച്ചടങ്ങിൽ പുസ്തക പരിചയം നടത്തിയ എഴുത്തുകാരനും ഞങ്ങളുടെ സുഹൃത്തും കൂടിയായ സാക്കിർ സാക്കി നിലമ്പൂർ പങ്കു വെച്ചപ്പോൾ എനിക്കുണ്ടായ അവിശ്വസനീയത ‘പ്രണയ വാതിലി’ന്റെ കൊളുത്തു തുറന്ന് അകത്തു കടക്കുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. വരാന്തയിൽ കയറിയപ്പോൾ നടുമുറിയിലേക്കും കൂടിയൊന്നു കയറാൻ തോന്നി. കയറിക്കയറി വീടു മൊത്തം ഒറ്റയിരുപ്പിൽ ചുറ്റിക്കണ്ടങ്ങു തീർത്തു. അതേ.. ഈ പ്രണയ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നാൽ മുഴുവൻ ചുറ്റിക്കാണാതെ ഒരാളും പിന്നെ ആ വാതിലിനു കൊളുത്തിടില്ല. ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കുമെന്ന് തീർച്ച.. തൗടും കുട്ടി എന്ന ആദ്യ അധ്യായത്തിൽ തുടങ്ങി സങ്കടപ്പുഴ എന്ന അവസാന അധ്യായത്തിൽ അവസാനിക്കുന്ന ഈ കൊച്ചു പുസ്തകത്തിൽ പലയിടങ്ങളിലും ഞാൻ കണ്ടത് എന്നെത്തന്നെയായിരുന്നു. പലപ്പോഴും ഹൃദയം വിങ്ങി.. കണ്ണുകൾ നിറഞ്ഞു. ഓർമ്മകളുടെ തീരങ്ങളിൽ ഒരു തിരയ്ക്കും ഒരിക്കലും വന്നു മായ്ച്ചു…
Author: Sajna.Vp
സാക്കിർ സാക്കി നിലമ്പൂരിന്റെ “ചക്കരച്ചോറ്” വായിച്ചിട്ടുണ്ടോ..? എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരിയുമായ ജസ്‌ന താഷിബിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ ചക്കരച്ചോറ് തിന്നാൻ കുണ്ടംപിഞ്ഞാണമൊന്നും മതിയാവൂല. വല്യ കുണ്ടംചെമ്പു തന്നെ വേണം.അത്രയും രുചികരം. തിന്നാൻ തുടങ്ങിയാൽ നിർത്താനാവില്ല. ഒറ്റയിരിപ്പിനു തന്നെ തിന്നു തീർക്കും..! സ്ഫുടതയുള്ള മലയാള ഭാഷയിലെ കഥകൾ മാത്രം വായിച്ചു ശീലിച്ചവർക്ക് ഒരു വെറൈറ്റി സദ്യ തന്നെയായിരിക്കും ഈ പുസ്തകം.സാക്കിയുടെ കഥകളുടെ പ്രധാന പ്രത്യേകത ഏറനാടൻ വായ്മൊഴി ചന്തം തന്നെയാണ്.ഏറനാടൻ മുസ്ലിം ഭാഷയുടെ മാധുര്യം നമുക്കിദ്ദേഹത്തിന്റെ ഓരോ രചനയിൽ നിന്നും ആസ്വദിക്കാനാവും. ഒരു പക്ഷേ ഈ രീതിയിൽ എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഉണ്ടായിരുന്നോ എന്നതും ഇന്നുണ്ടോ എന്നതും സംശയമാണ്.സാക്കിക്കഥകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾ മാത്രമല്ല കണ്ണുനീരിന്റെ ഉപ്പു രസവും നമുക്ക് രുചിച്ചറിയാം. ദൃശ്യപരതയുള്ള എഴുത്തു രീതിയാണ് സാക്കിയുടേത്. ഈ പുസ്തകത്തിലെ ‘ മീസാൻ കല്ലുകളുടെ വിലാപം ‘, ‘ കണ്ണു നട്ടു കാത്തിരുന്നിട്ടും ‘, ‘ആയ്ച്ചമ്മാന്റെ ബംഗ്ലാവ് ‘, ‘വർണ്ണങ്ങളുടെ അതിർ വരമ്പുകൾ…
ഇന്നലെ രാവിലെ കേട്ട ആ വാർത്ത മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി. തമിഴ്നാട്ടിൽ നടന്ന ഒരു കൊലപാതകം. ഇന്ന് കൊലപാതക വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ ഒന്നു പോലും ഇല്ലാത്തത് കൊണ്ടു തന്നെ ഇത്തരം വാർത്തകളിൽ നമുക്കൊരു പുതുമയും തോന്നാറില്ല. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി പിടിക്കപ്പെട്ടു പോലിസ് ഇടപെട്ടു വീട്ടിലേക്ക് തിരിച്ചെത്തിച്ച ഭർതൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ മകളെ ഉറങ്ങിക്കിടക്കുമ്പോൾ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഇതായിരുന്നു ഇന്നലത്തെ ആ വാർത്ത. അഞ്ചു വർഷം മുൻപായിരുന്നു ആ പെൺകുട്ടിയുടെ വിവാഹം. മദ്യപിച്ചു വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ്. മർദ്ദനവും പതിവ്. ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചു മകൾ ഒളിച്ചോടിയതിൽ മനം നൊന്താണ് അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എന്നാൽ, മകൾക്കു വേദനകൾ മാത്രം നൽകിയിരുന്ന അങ്ങനെയൊരു ഭർത്താവിനെ തന്റെ മകൾക്കു വേണ്ടെന്നു തീരുമാനിച്ചു കൊണ്ട് മകളെ ആ അച്ഛനൊന്നു ചേർത്തു പിടിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ആ പെൺകുട്ടിയുടെ മനസ്സ് തെറ്റിലേക്ക് വഴുതിപ്പോവില്ലായിരുന്നിരിക്കാം. സ്നേഹിക്കപ്പെടാൻ, പരിഗണിക്കപ്പെടാൻ എന്നും കൊതിക്കുന്നവരാണ് സ്ത്രീകൾ. എള്ളോളം…
വാതിലിൽ തുടരെത്തുടരെയുള്ള മുട്ടു കേട്ടാണ് അശ്വിൻ കണ്ണു തുറന്നത്. ” അച്ചൂട്ടാ.. സമയം എത്രയായി..നിനക്കിന്നു ബാങ്കിൽ പോവേണ്ടേ.. ” പുറത്തു നിന്നുള്ള അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് അശ്വിനു സ്ഥലകാല ബോധം വന്നത്. ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം ഏട്ടരയോടടുക്കുന്നു. അമ്മയ്ക്ക് മറുപടി നൽകി ചാടിപ്പിടഞ്ഞെഴുന്നേറ്റു. അലാറം അടിച്ചില്ലേയെന്നോർത്തു കൊണ്ട് ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. സ്വിച്ച് ഓഫ്.. രാത്രിയിൽ വൈഗയോട് സംസാരിച്ചെപ്പോഴോ ഉറങ്ങിപ്പോയതാണ്.. വൈഗയെക്കുറിച്ചോർക്കവേ അവന്റെ ചുണ്ടിൽ അതിമനോഹരമായൊരു ചിരി വിടർന്നു. നാലു മാസമായി തന്റെ ഹൃദയത്തിന്റെ പാതിയായവൾ… ഒരു മാസത്തിനു ശേഷം തന്റെ ജീവന്റെ പാതിയാകേണ്ടവൾ. അമ്മ കണ്ടെത്തിയതെങ്കിലും തന്റെ സങ്കല്പത്തിനൊത്തവൾ. ഗോതമ്പു നിറവും നീണ്ട മുടിയുമുള്ള വാ തോരാതെ സംസാരിക്കുന്ന തനി നാടൻ സുന്ദരി. നാലു മാസമായി രാവിലത്തെ ആദ്യ മെസ്സേജ് അവളുടേതായിരിക്കും. രാത്രിയിൽ ഉറക്കം കണ്ണിൽ വിരുന്നെത്തുന്നത് വരെ അവളുടെ കുറുമ്പും കൊഞ്ചലും കേട്ടിരിക്കൽ ഇന്നു തന്റെ ദിനചര്യകളിൽ പെട്ടതാണല്ലോ എന്നോർക്കവേ അശ്വിന്റെ ഉള്ളമൊന്നു കുളിർന്നു. ക്ലോക്കിലേക്കു…
പാതിരാവിലെപ്പോഴോ ഉറക്കമുണർന്ന് വീണ്ടുമെത്ര കണ്ണടച്ചു കിടന്നിട്ടും ഉറക്കം വരാതായപ്പോൾ മെഹ്റിൻ കാബോർഡിനു മുകളിലേക്ക് കയ്യെത്തിച്ചു ഫോണെടുത്തു സമയം നോക്കി.. 3 മണി. തൊട്ടരികിൽ തന്നെയും ചുറ്റിവരിഞ്ഞുറങ്ങുന്ന ഇഷ മോളെ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചുറങ്ങുന്ന ഷബീറിന്റെ മുഖത്തേക്ക് റൂമിലെ അരണ്ട വെളിച്ചത്തിൽ നോക്കുമ്പോൾ അവളുടെ ഉള്ളം പറഞ്ഞറിയിക്കാനാവാത്തത്രയും ആർദ്രമായിരുന്നു. അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി വെച്ച് രണ്ടുപേരെയും നന്നായി പുതപ്പിച്ചു കൊടുത്തു കൊണ്ട് ബാൽക്കണി ഡോർ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ചൊടിയിൽ വിരിഞ്ഞ കുഞ്ഞു ചിരി ഹൃദയവസന്തത്തിന്റെതായിരുന്നു.. പതിയെ ബാൽക്കണിയുടെ ഗ്ലാസ് വാളിന്റെ കർട്ടൻ നീക്കി ഗ്ലാസ് ഡോർ തുറന്നു ബാൽക്കണിയിലേക്കിറങ്ങുമ്പോൾ ഒഴുകിയെത്തിയ ഇളം തെന്നലിൽ അവളൊന്നാകെ കുളിർന്നു.. ഇരു കൈകൾ കൊണ്ടും പുതച്ചിരുന്ന ഷാൾ ഒന്നു കൂടി ദേഹത്തേക്ക് വലിച്ചു പിടിച്ചു കൊണ്ട് മെഹ്റിൻ റെയിലിങ്ങിലേക്ക് ചാരി നിന്ന് പുറത്തേക്കു നോക്കി. പുറത്തെ കട്ടപ്പിടിച്ച ഇരുട്ടിനെ ഭേദിച്ചു കൊണ്ടു റിസോർട്ടിനു പുറത്തു പലയിടങ്ങളിലായി പല ആകൃതിയിലുമുള്ള…
പത്താം തവണയും മുഴുവനായി റിംഗ് ചെയ്തു തീരുന്നത് വരെ ജാനകി ഫോൺ ചെവിയിൽ തന്നെ വെച്ചിരുന്നു. മുൻപത്തെ പോലെ തന്നെ മറുവശത്ത് അപ്പോഴും നിശബ്ദത മാത്രമായിരുന്നു. സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഫോൺ ബെഡിലേക്കിട്ടു കൊണ്ട് തലയിണയിൽ മുഖമമർത്തി തേങ്ങലുകൾ ഒതുക്കി വെക്കുമ്പോൾ അവളുടെ കണ്മുൻപിൽ തെളിഞ്ഞു നിന്നത് ഇന്നു വൈകിട്ട് ബീച്ചിൽ വെച്ച് വല്ലാത്തൊരു ഭാവത്തോടെ വേദന തിങ്ങിയ മിഴികളോടെ തന്നെ നോക്കി തിരിഞ്ഞു നടന്ന ആദിത്യന്റെ മുഖമായിരുന്നു. അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന ആ ഹൃദയം നുറുങ്ങുന്ന വേദന ഇപ്പോൾ ജാനകിയുടെ ഹൃദയത്തെ ആയിരം തുണ്ടങ്ങളാക്കി ഛേദിക്കുന്നതായി തോന്നിയവൾക്ക്. ആദിത്യൻ എന്ന ആദി.. ഓർമ്മ വെച്ച നാൾ മുതലുള്ള പ്രിയപ്പെട്ട കൂട്ടുകാരൻ..! അച്ഛന്റെ പ്രിയ സുഹൃത്ത് അഡ്വക്കറ്റ് ഹരിനാരായണന്റെ ഏക മകൻ. ഇരുവീടുകളും തമ്മിൽ ഒരു മതിൽ കെട്ടിന്റെ അകലമുണ്ടെങ്കിലും ഒരു വീടെന്ന പോലെ സ്നേഹിച്ചു ജീവിക്കുന്നവർ.. ചെറുപ്പം തൊട്ടേ അന്തർമുഖിയായിരുന്ന ജാനകിക്ക് സൗഹൃദമെന്നാൽ ആദി മാത്രമായിരുന്നു…
” ഇതെന്തു പറ്റി ഹരിയേട്ടാ..പതിവില്ലാത്തതാണല്ലോ…ന്റെ ഭ്രാന്തിനി അങ്ങടെങ്ങാനും പകർന്നോ..!?” നിറഞ്ഞ ചിരിയോടെയുള്ള വേദികയുടെ ചോദ്യം കേട്ടാണ് ഹരീഷ് ഞെട്ടിയുണർന്നത്.. താൻ കണ്ടതൊരു സ്വപ്നമായിരുന്നുവെന്ന തിരിച്ചറിവിൽ ഒരു പകപ്പോടെ അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു. ബാൽക്കണിയിലെ സ്വിങ് ചെയറിലിരുന്ന് വേദയുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരത്തിനിടയ്ക്കെപ്പോഴോ മയങ്ങിപ്പോയതാണ്. കൂടെയുണ്ടായിരുന്നപ്പോൾ ഒരിക്കലെങ്കിലും താൻ അവളെക്കുറിച്ചൊന്നോർത്തിരുന്നിട്ടുണ്ടോ..?! ഇല്ല.. ഒരിക്കലുമില്ല.. എന്നും കൂടെയുണ്ടാവുമെന്നുറപ്പുള്ളവരെക്കുറിച്ച് നാം ഒരിക്കലും ഓർക്കാറില്ല എന്നത് തന്നെയാണ് യാഥാർഥ്യം.. ഒരുപക്ഷെ അവർ ഒരിക്കലും തിരിച്ചു വരാൻ കഴിയാത്തത്ര ദൂരത്തേക്ക് അകന്നു പോകുമ്പോൾ മാത്രമായിരിക്കും അവരുടെ മൂല്യം നാം തിരിച്ചറിയുന്നത് തന്നെ. തങ്ങളുടെ ജീവിതത്തിന്റെ അച്ചുതണ്ടു തന്നെ അവരിലായിരുന്നു എന്നുള്ള ബോധ്യം നമ്മിലെത്തുമ്പോഴേക്കും അവർ തീർത്തും ഓർമ്മകൾ മാത്രമായി മാറിയിട്ടുണ്ടാവും. തീരാനഷ്ടങ്ങളാണല്ലോ മരിക്കാത്ത ഓർമ്മകളായി പുനർജ്ജനിക്കുന്നത്. ബാൽക്കണിയിൽ വേദ നട്ടു വളർത്തിയ മുല്ലവള്ളിയിലെ വിടർന്നു വരുന്ന മുല്ല മൊട്ടുകളിൽ നിന്നുമുള്ള സുഗന്ധം അവിടമാകെ പരന്നൊഴുകി. വേദയുടെ ഇഷ്ട ഗന്ധം..! നിലാവിന്റെ വെള്ളി വെളിച്ചത്തിലേക്ക് കണ്ണു പായിച്ചപ്പോൾ അയാളുടെ കണ്ണുകൾ അനുസരണയില്ലാതെ…
സരസ്വതി ടീച്ചർ ഓർമ്മക്കുറിപ്പ് ****************** നമുക്കേറെ പ്രിയപ്പെട്ട അധ്യാപകരെയും നമുക്കൊട്ടും ഇഷ്ടമില്ലാത്ത അധ്യാപകരെയും നാം ഒരിക്കലും മറക്കില്ല എന്നത് സത്യമായ കാര്യമാണ്. അതുപോലെ നമുക്ക് നിരീക്ഷിച്ചാൽ മനസ്സിലാവുന്ന മറ്റൊരു കാര്യമാണ്, ഒരു വിഷയം പഠിപ്പിക്കുന്ന ടീച്ചറുടെ പെരുമാറ്റ രീതികൾ കുട്ടികൾക്ക് ആ വിഷയത്തോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാക്കുന്നു എന്നത്. ഓരോ അധ്യാപക ദിനത്തിലും അല്ലെങ്കിൽ അധ്യാപകരുടെ ക്രൂര മർദ്ദന വാർത്തകൾ കാണുമ്പോൾ മനസ്സിലേക്ക് മിഴിവോടെ തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്. സരസ്വതി ടീച്ചറുടെ.. സ്നേഹം തുളുമ്പി നിൽക്കുന്ന ആ മുഖത്ത് വലിയ വട്ടപ്പൊട്ടു മാത്രമേ ഒരു അലങ്കാരമായി കാണാറുള്ളു.. മുടി മെടഞ്ഞിട്ട് മാത്രമേ കണ്ടിട്ടുള്ളു.. ഭൂമിയെ വേദനിപ്പിക്കാതെയുള്ള നടത്തം..എല്ലാവർക്കും പ്രിയപ്പെട്ട ടീച്ചർ.. അഞ്ചാം തരം മുതൽ തുടങ്ങുന്ന ഹിന്ദി എന്ന വിഷയത്തോട് എന്തോ ഒരിഷ്ടക്കേടായിരുന്നു എനിക്ക്.. എന്നാൽ ഏഴാം ക്ലാസ്സിൽ ഹിന്ദി ടീച്ചർ സരസ്വതി ടീച്ചറായിരുന്നു. ടീച്ചറുടെ പഠനരീതിയോ.. അല്ലെങ്കിൽ ടീച്ചറുടെ സ്വഭാവ രീതിയോടുള്ള ഇഷ്ടമോ എന്നറിയില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയമായി…
ഇക്കയും മക്കളും ഇറങ്ങിക്കഴിഞ്ഞു പതിവുപോലെ ഫോണിൽ ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്. ഫോൺ ചെവിയിൽ വെച്ചപ്പോൾ അപ്പുറത്ത് ഒരു പുരുഷ ശബ്ദം. ” ഹലോ.. എടാ ഇത് ഞാനാ.. ആനന്ദ്..നന്ദു.. ” ഏത് ആനന്ദ്..!?ഏത് നന്ദു..!!? ഞാൻ തല പുകക്കാൻ കൊടുത്തിട്ടും നോ രക്ഷ. അങ്ങിനെയൊരു പേര് ഭൂതത്തിലും വാർത്തമാനത്തിലും എവിടെയും കാണുന്നില്ല. ഞാൻ ഫോണും പിടിച്ച് ചിന്താമഗ്നയായി ഇരിക്കുമ്പോൾ അടുത്ത ചോദ്യം ” എടാ.. നിനക്കെന്നെ മനസ്സിലായില്ലേ.. ” ഇത് അതു തന്നെ.. നമ്പർ മാറിയത് തന്നെ. പിന്നെ ഒട്ടും അമാന്തിച്ചില്ല. അറിയാത്ത ഏതു നമ്പരിൽ നിന്ന് കാള് വന്നാലും പറയാറുള്ള സ്ഥിരം ഡയലോഗ് പുത്തെടുത്തു. വേറൊന്നുമല്ലട്ടോ.ഇതെന്നെ.. “സോറി.. റോങ്ങ് നമ്പർ. ” അതും പറഞ്ഞ് ഫോൺ കട്ടാക്കി ഞാൻ എന്റെ ചികയൽ തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ, അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ വീണ്ടും അതേ നമ്പറിൽ അടുത്ത കാൾ. കട്ടാക്കി.. വീണ്ടും അടുത്ത കാൾ.. രണ്ടു…
കല്യാണം കഴിഞ്ഞ നാൾ തൊട്ട് അവൾക്കു പറയാൻ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലേക്ക് ഒരു പിക്നിക് പോവണം താജ്മഹൽ കാണണം. എന്റെ കൈകളിൽ കൈകൾ കോർത്തു പിടിച്ചു നടന്നു കൊണ്ട് താജ്‌മഹലിന്റെ ഭംഗി ആസ്വദിക്കണം. എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ഒരുപാട് നേരം താജ്‌മഹലിലേക്ക് നോക്കിയിരിക്കണം. അങ്ങിനെയങ്ങിനെ എന്തൊക്കെയോ ഭ്രാന്തുകൾ…!! വല്ലാത്ത ഒരു ഭാവത്തോടെ അവൾ ആ സ്വപ്നത്തെ കുറിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കും. വിവാഹം കഴിഞ്ഞ സമയത്തെ അവധി രണ്ടു മാസമുള്ളത് പെട്ടെന്ന് ഒന്നായി കുറഞ്ഞു കമ്പനി തിരിച്ചു വിളിച്ചപ്പോൾ അവളുടെ ആഗ്രഹം അടുത്ത ലീവിലേക്ക് മാറ്റി വെയ്ക്കപ്പെട്ടു. അടുത്ത തവണത്തെ ലീവിന് അച്ഛന്റെ അസുഖകൂടുതൽ അവളുടെ ആഗ്രഹത്തിന് വിലങ്ങുതടിയായി. അതിനടുത്ത തവണ കുഞ്ഞു ചെറുതെന്ന കാരണം. അങ്ങനെ ഓരോ തവണ ഓരോരോ കാരണങ്ങളാൽ അവളുടെ ആഗ്രഹം ഒരു നടക്കാത്ത സ്വപ്നമായി മാറി. മക്കൾ വലുതാവുന്നതിനനുസരിച്ച് അവരുടെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും പിറകെയുള്ള ഓട്ടത്തിൽ അവളും അവളുടെ ആ സ്വപ്നം മറന്നു…
