ബോർഡിങ് പാസ്സെടുത്ത് ലോഞ്ചിൽ ഇരിക്കുമ്പോൾ കുറച്ചു നേരമായി അസ്വസ്ഥതയോടെ കർച്ചീഫ് കൊണ്ട് ഇടയ്ക്കിടക്ക് കണ്ണ് തുടയ്ക്കുന്ന ആ ചെറുപ്പക്കാരനിലായിരുന്നു അയാളുടെ ശ്രദ്ധ. ഇരുപത്തിയഞ്ച് വർഷം മുൻപുള്ള തന്നെയായിരുന്നു അയാൾ ആ ചെറുപ്പക്കാരനിൽ കണ്ടത്. അന്ന് നെഞ്ച് പൊട്ടിക്കൊണ്ട് ഇത് പോലെ താനും… ഗൾഫിൽ പോയി രണ്ടാമത്തെ വരവിലാണ് വിവാഹം. വിവാഹത്തിന് മുൻപുള്ള ഗൾഫിൽ പൊക്കു പോലെയായിരുന്നില്ല വിവാഹം കഴിഞ്ഞുള്ള തിരിച്ചു പോക്ക്. വിരഹവേദന കൊണ്ട് ഉള്ളം പൊടിഞ്ഞു ചോര കിനിഞ്ഞ നാളുകൾ. അവളുടെ കരഞ്ഞു കൊണ്ടുള്ള ” നിയ്ക്ക് ഇങ്ങളിലാണ്ടിവിടെ പറ്റിണില്ല ഇക്ക. ഇങ്ങള് ഇങ്ങട്ട് പോരി. നാട്ടിൽ എല്ലാരും ഗൾഫിൽ പോയിട്ടാണോ ജീവിക്കുന്നേ..? “എന്ന എന്നുമുള്ള ചോദ്യം ആ മുറിവിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വർഷം എങ്ങിനെയോ തീർത്ത് പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉള്ള ജോലി കളഞ്ഞ് പോന്നതിന് കുറ്റപ്പെടുത്താൻ സ്വന്തക്കാരും ബന്ധുക്കാരും എല്ലാവരുമുണ്ടായിരുന്നു. വർഷങ്ങൾ കൂടും തോറും ആവശ്യങ്ങൾ കൂടിക്കൊണ്ടിരുന്നു. പണ്ട് സ്നേഹം…
Author: Sajna.Vp
ഓഫീസിൽ നിന്നിറങ്ങിയപ്പോഴേ വണ്ടി പണിമുടക്കി. വണ്ടി വർക്ക്ഷോപ്പിൽ ഏല്പിച്ച് അടുത്തുള്ള ബസ്സ്‌റ്റോപ്പിലേക്ക് കയറുമ്പോഴാണ് എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ഒരാൾ കണ്ണട ശരിയാക്കി നെറ്റിചുളിച്ച് എന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടത്. അയാൾ ചോദിച്ചു. ” ഹരിയുടെ മോനല്ലേ!? ” ഞാൻ അതേയെന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ അയാൾ തുടർന്നു. ” എന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഞാൻ നിന്റെ അച്ഛന്റെ പഴേ ഒരു പരിചയക്കാരനാണ് .” അച്ഛന്റെയും അമ്മയുടെയും വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു “മോന്റെ ഇളയുതുങ്ങൾ..?”ആരുമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ “ഒറ്റക്കുട്ടിയാണല്ലേ..!?” ഒരു നെടുവീർപ്പോടെ മൂപ്പര് ചോദിച്ചു. പിന്നിടദ്ദേഹം എന്തോ ചോദിക്കാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ബസ് വന്നു. അച്ഛന്റെ നമ്പർ വാങ്ങി മൂപ്പര് പോയപ്പോൾ അങ്ങേര് ചോദിച്ച ‘ഒറ്റക്കുട്ടിയാണല്ലേ,,!?’എന്ന ചോദ്യം ഓർത്തപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. ഒരു കാലത്ത് ഒറ്റക്കുട്ടിയായതിന്റെ എല്ലാ സുഖങ്ങളും ആവോളം ആസ്വദിച്ചിരുന്നെങ്കിലും കല്യാണമന്വേഷണം തുടങ്ങിയപ്പോഴാണ് നല്ല എട്ടിന്റെ പണികിട്ടിയത്. ഒറ്റമോളുള്ളോർക്കു പോലും ഒറ്റമോനെ വേണ്ട. എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാവാം മുപ്പതാം വയസ്സിലെങ്കിലും എനിക്ക്…
“നന്ദേട്ടാ പ്ലീസ്, ഒന്നു പോയിത്തരോ. എനിക്ക് ഒന്നും സംസാരിക്കാനില്ല.. നല്ല തലവേദനയാണ്… എനിക്ക് കിടക്കണം…” കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്ന്, തന്റെ ഇരുവശവുമായി തന്നോട് ചേർന്നു കിടന്നുറങ്ങുന്ന മക്കളുടെ തലയിലൂടെ പതിയെ തലോടിക്കൊണ്ടിരിക്കുമ്പോൾ അല്പസമയം മുൻപ് തന്റെ മുന്നിൽ കൂപ്പിയ കൈകൾ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് അഭിരാമി പറഞ്ഞ വാക്കുകൾ നന്ദന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ അമർത്തിയടയ്ക്കുമ്പോൾ കൺപീലികൾ മിഴിനീരിനാൽ നനഞ്ഞുകുതിർന്നിരുന്നു. ഈശ്വരാ, എന്തുപറ്റി എന്റെ ആമിയ്ക്ക്..!? ഒരു ചെറിയ പനി വന്നാൽ പോലും കൊച്ചുകുട്ടികളെപ്പോലെ തന്നെ അടുത്തു നിന്ന് മാറാൻ അനുവദിക്കാത്തവളാണ്.. തന്റെ മുഖഭാവമൊന്ന് മാറിയാൽ കണ്ണുനിറയ്ക്കുന്നവളാണ്.. ” നന്ദേട്ടൻ തീരുമാനിച്ചാൽ ഏതു കാര്യവും പെർഫെക്ട് ആയിരിക്കും. ” എന്നും പറഞ്ഞ് ഒരു കാര്യവും സ്വയം തീരുമാനിക്കാതെ, എല്ലാം തന്റെ ഇഷ്ടത്തിന് വിട്ടു തരുന്നവളാണ്.. തന്റെ മുൻപിൽ മാത്രം,കുസൃതിയും കുറുമ്പും കാട്ടുന്ന, അപ്പുവിനെക്കാളും അച്ചുവിനെക്കാളും ചെറുതായിരുന്നു അവളെന്നും.. അവളിലെ ആ കുറുമ്പും കുസൃതിയും താനും ഏറെ ആസ്വദിച്ചിരുന്നു.. തന്റെ മുന്നിലെ കുട്ടിത്തം…
തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു. ’ഇത്രയും സമയമായോ? സാധാരണ പുലർച്ചെ എന്നെ വിളിച്ചുണർത്തി എന്റെ കാര്യങ്ങളെല്ലാം ഹഫ്സ ചെയ്തു തരുന്നതാണ്. ഇന്നെന്തു പറ്റി?’ അയാൾ ആകുലതയോടെ ഓർത്തു. ഒന്ന് വിളിച്ചു നോക്കാമെന്നു വെച്ചാൽ തന്റെ നാവ് വഴങ്ങില്ലല്ലോ! ആകെ തന്റെ ശരീരത്തിൽ ജീവനുണ്ടെന്നുള്ളതിന്റെ തെളിവ് മിടിക്കുന്ന ഹൃദയവും ചലിക്കുന്ന കണ്ണുകളും ശ്വാസനിശ്വാസങ്ങളും മാത്രമല്ലേ.. വർഷം ഒന്ന് കഴിഞ്ഞു ഈ കിടപ്പ് തുടങ്ങിയിട്ട്. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണുനീർ അയാളുടെ ഇരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങി. തൊണ്ടയുടെ വരൾച്ച കൂടിക്കൂടി വരുന്നു. എന്നും രാവിലെ സുബ്ഹി നമസ്ക്കാരം കഴിഞ്ഞ് തന്നെ വൃത്തിയാക്കി തന്റെ തലഭാഗം ഉയർത്തി വെച്ച് സ്പൂൺ കൊണ്ട് വായിൽ കട്ടൻ ചായ ഒഴിച്ച് തരും ഹഫ്സ. മതിയാക്കാൻ സമ്മതിക്കാതെ അര ഗ്ലാസ്സെങ്കിലും അവൾ നിർബന്ധിച്ചു കുടിപ്പിച്ചിരിക്കും. ഓരോ നേരവും അങ്ങിനെത്തന്നെ. ഭക്ഷണവും മരുന്നുമെല്ലാം…
സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ മുൻപിലെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ” നമുക്കോരോ ചായ കുടിച്ചാലോ..? ” എന്നു ചോദിച്ചതും അവൻ നിറഞ്ഞ അമ്പരപ്പോടെ എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. അതിനു കാരണമുണ്ട്. ഇടയ്ക്ക് അവൻ അവിടെ ചായ കുടിക്കാൻ കയറുന്നതാണ് . തന്നെ കൂട്ടിനു വിളിക്കുമ്പോഴൊക്കെയും ഒഴിഞ്ഞു മാറാറാണ് തന്റെ പതിവ്. തനിക്ക് പണ്ടു മുതലേ പുറത്ത് നിന്നുള്ള ഒരു ഭക്ഷണവും ഇഷ്ടമല്ല എന്നറിയാവുന്നത് കൊണ്ട് അവനാണെങ്കിൽ നിർബന്ധിക്കാറുമില്ല. അതാണ് ഇന്നു തന്റെ വായിൽ നിന്നിത് കേട്ടപ്പോൾ അവനന്തം വിട്ടത്. എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന അവന്റെ മുഖത്തു നോക്കാതെ ദൂരേക്ക് നോക്കിക്കൊണ്ട് ഞാൻ തുടർന്നു. “ഓളുണ്ടായിരുന്നപ്പോ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ലെടാ. ഞാൻ നിസ്ക്കാരം കഴിഞ്ഞ് ചെല്ലുമ്പോഴേക്കും ഓള് ചായ ഇണ്ടാക്കി ന്നെ കാത്തിരിക്കും.. ഓള് പോയപ്പോ എല്ലാം പോയി.”അവനെന്റെ തോളിൽ തട്ടിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണെന്ന് ഞാൻ അറിഞ്ഞത്.”ഞാനിപ്പോ ചെല്ലുമ്പോ മരുക്കളൊക്കെ ഒരെ മുറീലായിരിക്കും.…
വീട്ടുജോലിക്ക് വരുന്ന സൈനത്താത്ത ലീവായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ പാത്രങ്ങൾ കഴുകിവെക്കുന്ന തിരക്കിലായിരുന്നു ഞാൻ. കല്യാണത്തിന് ഇനി മൂന്നാഴ്ചയാല്ലേയുള്ളു. ഉച്ചയ്ക്ക് ശേഷം പർച്ചേഴ്സിംഗിനിറങ്ങാം എന്ന് ഇക്ക പറഞ്ഞിരുന്നു. മനസ്സ് കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ മാനം പോലെയായിരുന്നു. ഉള്ളം സന്തോഷത്തിൽ തുടികൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ മാത്രമല്ല വീട്ടിലെല്ലാവരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. ഉമ്മയുടെ സന്തോഷവും ആവേശവും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ആഷിയുടെ ഓരോ കല്യാണക്കാര്യവും മുടങ്ങിപ്പോവുമ്പോൾ ഉമ്മ വേവലാതിയോടെ പറയാറുണ്ട് : “ഇന്റെ കുട്ടിന്റെ നിക്കാഹ് കാണാനുള്ള യോഗം എനിക്കുണ്ടാവില്ലേ റബ്ബേ ” എന്ന്. അത് കൊണ്ട് തന്നെ ഈ നിക്കാഹ് ഉറച്ചത് മുതൽ ഉമ്മ ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ആഷിയുടെ നിക്കാഹ് എന്നത് തങ്ങളുടെ എത്ര നാളത്തെ കാത്തിരിപ്പാണ്. ഓരോന്നോർത്തു കൊണ്ട് കഴുകിയ പത്രങ്ങൾ അടുക്കി വെക്കുമ്പോഴാണ് അകത്തു നിന്നും ഉമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. എന്തെങ്കിലും ദേഷ്യം വന്നാലേ ഉമ്മയുടെ സ്വരം ഉയരാറുള്ളു.’ഇതിപ്പോൾ എന്തുപറ്റി? ആത്തി എന്തെകിലും പണിയൊപ്പിച്ചോ?’ ആധിയോടെ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഹാളിലെ…
