Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ മകൻ
കഥ

എന്റെ മകൻ

By Sunandha MaheshJanuary 13, 2024Updated:January 18, 202434 Comments4 Mins Read1,115 Views
Bookmark Now
Please login to bookmark Close

No account yet? Register

സുശീല ഇനിയില്ല!

ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. .
ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി ശേഖരനെ പിടിച്ചു കട്ടിലിരുത്തി.

ഭാര്യയുടെ മരവിപ്പുറങ്ങുന്ന മേനി വീട്ടിലെ സ്വീകരണമുറിയിൽ, എരിയുന്ന സാമ്പ്രാണികൾക്കു മുന്നിൽ കിടത്തിയിരിക്കുന്നത് കാണാൻ ശേഷിയില്ലാതെ അയാൾ അകത്തെ  മുറിയിൽത്തന്നെ കൂനിക്കൂടിയിരുന്നു. അയാൾക്കുചുറ്റും പടർന്ന സാമ്പ്രാണിത്തിരിയുടെ ഗന്ധത്തിനൊപ്പം സുശീലമാത്രം അയാളിൽ വ്യക്തമായി നിറഞ്ഞുനിന്നു. മുമ്പ് പലതവണ ഭാര്യ ആവർത്തിച്ചു പറഞ്ഞ കാര്യമപ്പോൾ അയാളുടെ ചെവിയിൽ മുഴങ്ങി.

“ശേഖരേട്ടാ,അവൻ സ്നേഹമുള്ളവനാണ്. നമ്മുടെ മക്കളിൽ ബന്ധങ്ങൾക്ക് വില കല്പിക്കുന്നത് അവൻ മാത്രമാണ്. ഇനിയും നിങ്ങളവനെ വെറുക്കരുത്, അവനെ ‘അവനായി’ തന്നെ കാണണം.”

ഇടയ്ക്കിടെ ആരൊക്കെയോ മുറിയിലേക്കു കയറിവന്ന് ശേഖരന്റെ അടുത്തിരുന്ന് സാന്ത്വനമെന്നോണം അയാളുടെ കൈയിൽ മുറുകെപ്പിടിച്ചു. അയാൾ ആരെയും കണ്ടില്ല. ഭാര്യയുടെ മുഖം അയാളിൽ തറഞ്ഞു നിന്നു. ഒപ്പം അവന്റെയും….

മരണമറിഞ്ഞെത്തി പുറത്ത് കൂടിനിൽക്കുന്ന ചിലർ കുഞ്ഞുമോന്റെ കാര്യം ചർച്ച ചെയ്യുന്നത് ഇടയ്ക്കെപ്പോളോ അയാളുടെ കാതിൽ പതിഞ്ഞു. കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്ന അവനെയിനി ആരുനോക്കുമെന്നതാണ് അവരുടെ സംസാരവിഷയം. സുശീല വീണ്ടും അയാളെ ഒട്ടിച്ചേർന്നുനിന്നു.. മരണം ഏറെക്കുറെ ഉറപ്പായപ്പോഴും അവൾക്കു കുഞ്ഞുമോന്റെ കാര്യത്തിൽ ആധിയൊന്നുമില്ലായിരുന്നു.

“നമ്മുടെ കാലശേഷം, കൂടപ്പിറപ്പിന്റെ സ്നേഹവും സംരക്ഷണവും നൽകി കുഞ്ഞുമോനെ രാജ നോക്കിക്കോളും ശേഖരേട്ടാ.”

അവൾക്ക് രാജിയെ…. അല്ല അവളുടെ മകൻ രാജയെ അത്രയ്ക്കങ്ങു വിശ്വാസമാണ്.

തോളിലൊരു കൈ പതിഞ്ഞതറിഞ്ഞു ശേഖരൻ തിരിഞ്ഞുനോക്കി. സുഹൃത്ത് മാധവനാണ്.

” ആ കുട്ടി പുറത്തുവന്നു നിൽപ്പുണ്ട്. മരണവീടല്ലേ അകത്തേക്ക് വന്ന് ആർക്കും മുഷിച്ചിലുണ്ടാവണ്ടന്ന് കരുതിയാവണം മാറി നിൽക്കുന്നത്. ”

ശേഖരന്റെ മനസ്സ് പിടഞ്ഞു.

മാധവൻ മുറിയിൽനിന്നു പോയപ്പോൾ ശേഖരൻ എണീറ്റ്, തുറന്നുകിടക്കുന്ന ജനൽപ്പാളികൾക്കിടയിലൂടെ പുറത്തേക്കു നോക്കി. കൂട്ടംകൂടി നിൽക്കുന്ന ആളുകളെയും കടന്ന് പുളിമരച്ചോട്ടിൽ കൈയും കെട്ടിനിൽക്കുന്ന അവനെ അയാൾ അവ്യക്തമായി കണ്ടു. പലപ്പോഴും ആ പുളിമരത്തിന്റെ കമ്പുകളൊടിച്ച് തല്ലിയാണ് താനവന്റെ, ‘അവളിൽ നിന്നും അവനിലേക്കുള്ള മാറ്റം’ തടയാൻ ശ്രമിച്ചിരുന്നത്.

എന്നായിരുന്നു താൻ ആദ്യമായി ആ മാറ്റം ശ്രദ്ധിച്ചത്!
ഉത്സവത്തിന് ആനപ്പുറത്തു കയറാൻപേടിച്ച് രണ്ട് ആൺമക്കളും പിന്മാറിയപ്പോൾ, രാജലക്ഷ്മി എന്ന ആറുവയസ്സുകാരി മകൾ ഞാൻ കയറട്ടേയച്ഛാ എന്ന് ചോദിച്ച് സധൈര്യം മുന്നോട്ടു വന്നപ്പോഴോ? അതോ ഒരുച്ചനേരത്ത് ഊണു കഴിക്കാനായി ഓഫീസിൽനിന്നു വീട്ടിലേക്ക് വരുമ്പോൾ, അന്ന് ഒമ്പതിൽ പഠിച്ചിരുന്ന രാജലക്ഷ്മി, പറമ്പിലെ തെങ്ങിൽ കയറി തേങ്ങയിടുകയും താഴെനിന്ന്, ആൺമക്കൾ അത് പെറുക്കികൂട്ടുകയും ചെയ്യുന്നത് കണ്ടപ്പോഴോ? അന്ന് പുളിവാറൽ ഒടിയുവോളം താനവളെ തല്ലി. ആൺകുട്ടികളുമായുള്ള കൂട്ടുകെട്ടിന്റെ പേരിലും എത്രയോ തല്ല് തന്റെ കയ്യിൽ നിന്നും അവൾ കൊണ്ടിരിക്കുന്നു!

പെണ്ണ് അന്യവീടിനുള്ളതാണെന്നും വയസ്സുകാലത്തു തുണയായി ആൺമക്കളായിരിക്കുമുണ്ടായിരിക്കുക എന്ന തന്റെ വികലമായ കാഴ്ചപ്പാടിൽ, പത്താം ക്ലാസ്സ്‌ നല്ല മാർക്കോടെ പാസ്സായിട്ടും അവളെ തുടർന്നു പഠിപ്പിക്കാതെ രണ്ടാൺമക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകിയതിനുപിന്നിലും തന്റെ വാശിയായിരുന്നു.

സുശീല നിർബന്ധിച്ചതിനെത്തുടർന്ന് രാജലക്ഷ്മിയെ ടൈപ്പ്റൈറ്റിംഗ് പഠിപ്പിക്കാൻ വിടാൻ തയ്യാറായപ്പോഴാണ്,
“ഞാൻ ജോണീടെ വർക്ക്ഷോപ്പിൽ പണി പഠിക്കാൻ പൊയ്ക്കോളാം എനിക്കതാണിഷ്ടം.”
എന്നുപറഞ്ഞ് അവൾ ഞെട്ടിച്ചത്.

കാഴ്ചയിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും അവൾ ആണിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.

ഏറ്റവും ഇളയമകൻ കിടപ്പുദീനക്കാരനായിരുന്നു. ലോകം കാണാത്ത അവനും സുശീലയ്ക്കും അവളുടെ ‘അവനിലേയ്ക്കുള്ള മാറ്റം’ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു പക്ഷേ, ശാസ്ത്രം പഠിച്ച താനും മറ്റു രണ്ടാണ്മക്കളും ആ മാറ്റം വലിയ അപമാനമായി കരുതി അവളെ ശത്രുപക്ഷത്ത് നിർത്തി.

ആ ഓർമ്മകളുടെ ഇടയിൽ കുഞ്ഞുമോന്റെ കരച്ചിൽ ശേഖരൻ കേട്ടു. ആരൊക്കെയോ ചേർന്നു അവനെ കൊണ്ടുപോയി സുശീലയെ കാണിച്ചിരിക്കുന്നു! അയാളു ഹൃദയം പറിഞ്ഞു വീഴാൻ തുടങ്ങി.

“ശേഖരാ.. ഇനി ആരും വരാനില്ലല്ലോ, മൃതദേഹം കുളിപ്പിക്കാൻ എടുക്കട്ടേ?”

ആ ചോദ്യം കേട്ട് അയാൾ ജനാലയ്‌ക്കരികിൽനിന്നു പിന്തിരിഞ്ഞ് കട്ടിലിൽ വന്നിരുന്നു. പിന്നെ പതിയെ ഒട്ടും കനമില്ലാതെ മൂളി.
“ങും.. ”

അല്ലെങ്കിലും ശേഖരന്റെ ശക്തി ചോർന്നിരിക്കുന്നു. യഥാർത്ഥത്തിൽ അയാളുടെ കരുത്ത് ഭാര്യയായിരുന്നെങ്കിലും വലിയ ഉദ്യോഗസ്ഥരായ രണ്ടാൺമക്കളും അയാളുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. പക്ഷേ,കഴിഞ്ഞ ഏതാനും ദിവസങ്ങൾകൊണ്ട് അവ ഒന്നൊന്നായി അടർന്നു വീണുകഴിഞ്ഞു.

ഹൃദ്രോഗബാധിതയായി സുശീല ആശുപത്രിയിലായപ്പോൾമുതലാണ് രണ്ടാൺമക്കളുടേയും തനിനിറം പുറത്തുവന്നത്. ആശുപത്രിയിൽ ഭാര്യയുടെ കാര്യവും വീട്ടിൽ ഇളയമകന്റെ കാര്യവുംകൂടെ നോക്കാൻ നന്നേ ബുദ്ധിമുട്ടിയപ്പോഴാണ് അവരെ വിളിച്ചത്. പക്ഷേ, രണ്ടാൾക്കും ഒന്നുവന്ന് അമ്മയെയോ അനുജനെയോ കാണാൻപോലും നേരം കണ്ടെത്താൻ കഴിഞ്ഞില്ല. അവളെ ഡിസ്ചാർജ് ചെയ്യുന്നതുവരെ കുഞ്ഞുമോനെ അവരുടെ ആരുടെയെങ്കിലും വീട്ടിൽ നിർത്താമോ എന്ന് ചോദിച്ചതിനു നോക്കാൻ ആളില്ലെന്നതായിരുന്നു മറുപടി. ആശുപത്രിയിൽ കെട്ടാൻ പണംതികയാതെ വന്നതിനെത്തുടർന്നു വിളിച്ചപ്പോൾ വീടിനും വണ്ടിക്കും മാസാംമാസം അടയ്‌ക്കേണ്ട ഇ എം ഐ യെക്കുറിച്ചും മക്കളുടെ ഭാരിച്ച വിദ്യാഭ്യാസച്ചിലവുകളെപ്പറ്റിയും വിസ്തരിച്ച് കൈയൊഴിഞ്ഞു.

അവൾ എല്ലാം നേരത്തെ മനസ്സിലാക്കിയിരുന്നിരിക്കണം. അതുകൊണ്ട്, തുന്നിക്കൂട്ടിവെച്ചിരുന്ന അവളുടെ ഹൃദയം വീണ്ടും മുറിഞ്ഞില്ല.

അവളുടെ വിശ്വാസംപോലെ ത്തന്നെ രാജലക്ഷ്മിയിൽനിന്നു രാജ ആയ മകൻ വന്നു ആശുപത്രിയിൽ കൂട്ടിരിക്കുകയും മരുന്നുകളുടെ ബില്ലിലെ തുക കണ്ട് മുഷിയാതെ ചിലവുകൾ നടത്തുകയും ചെയ്തു. താനപ്പോൾ കുഞ്ഞുമോന് കൂട്ടായി വീട്ടിലുമിരുന്നു.

രാജയുടെ സാമീപ്യംകൊണ്ടാണ് സുശീലയ്ക്ക് കുഞ്ഞുമോനെ ഓർത്തു വേവലാതിപ്പെടാതെ പോകാൻ കഴിഞ്ഞത്.

“ഇനി ആൺമക്കൾ കുളിച്ച് വരൂ. ”

കർമ്മിയുടെ ശബ്ദം ശേഖരന്റെ കാതിലെത്തി. ഒന്നുരണ്ടു നിമിഷങ്ങളുടെ ആലോചനയ്ക്കുശേഷം അയാൾ പതിയേ പുറത്തേക്കു നടന്നുവന്നു.

സുശീലയെ കുളിപ്പിച്ച് പുറത്തുകിടത്തിയിരിക്കുന്നു. അയാൾ അല്പനേരം അവളെത്തന്നെ ഉറ്റുനോക്കി നിന്നു. പിന്നെ മുറിയിലേക്കു കയറിച്ചെന്ന് അലമാര തുറന്നൊരു കസവുസാരിയും ഒരു വെള്ളമുണ്ടും തോർത്തും എടുത്തു പുറത്തേക്ക് വന്നു. അയാൾ അവളെയാ സാരി പുതപ്പിച്ചു. കഴിഞ്ഞ ഓണത്തിന് രാജ അവള്ക്കു വാങ്ങിനൽകിയതാണ്. തന്നെപ്പേടിച്ച് പുറത്തെങ്ങും അവൾ ഇതുടുത്തിരുന്നില്ലെങ്കിലും പലതവണ എടുത്തു നോക്കുന്നത് താൻ കണ്ടിട്ടുണ്ട്. ഇന്ന് ഇതുടുത്തുകൊണ്ടുതന്നെ അവൾ പൊയ്ക്കോട്ടെ.

വർക്കുഷോപ്പിലെ അവന്റെ പണിയും നാട്ടുകാരുടെ പരിഹാസവും സഹിക്കാനാവാതെ താനവനെ വീട്ടിൽനിന്ന് ഇറക്കിവിട്ടെങ്കിലും അവൻ താനില്ലാത്ത നേരംനോക്കി സുശീലയേയും കുഞ്ഞുമോനെയും വന്നുകണ്ടിരുന്നു.

“ശേഖരാ ബാലനും വിഷ്ണുവും കുളിച്ചുവന്നു.”
മാധവന്റെ ശബ്ദം അയാളെ ഉണർത്തി.

ശേഖരൻ പുളിമരച്ചോട്ടിലേക്ക് നീങ്ങി, രാജയുടെനേരേ മുണ്ടും തോർത്തും നീട്ടിക്കൊണ്ടു പറഞ്ഞു,

“വേഗം പോയി കുളിച്ചു വസ്ത്രം മാറി വാടാ. അമ്മയ്ക്കു കർമ്മം ചെയ്യണം.”

ആ മരണവീട്ടിൽ അതുവരെയുണ്ടായിരുന്ന എല്ലാ ശബ്ദങ്ങളുമപ്പോൾ നിലച്ചു.

രാജയുടെ കണ്ണുകൾ നനഞ്ഞൊഴുകി.

ശേഖരൻ കർമ്മിയുടെ അടുത്തുവന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു,

“രാജ എന്റെ മൂത്ത മകൻ കർമ്മം ചെയ്യും.”

“അതിപ്പോ..പെണ്ണുങ്ങൾ കർമ്മം ചെയ്യുക പതിവില്ലല്ലോ..”

“ആണായാലും പെണ്ണായാലും അച്ഛനമ്മമാരോടുള്ള കർത്തവ്യം നിറവേറ്റുന്നവരാണ് കർമ്മം ചെയ്യാനർഹർ. ആ അർഹത രാജയ്ക്കുണ്ട്. അതുകൊണ്ട് അവൻ ചെയ്താൽ മതി ”

പ്രതീക്ഷചതുപോലെതന്നെ ബാലനപ്പോൾ മുന്നോട്ടുവന്നു,

“ഞങ്ങൾ രണ്ടാൺമക്കളിവിടെ ഉള്ളപ്പോൾ ഇതുപോലൊരാൾ അമ്മയ്ക്കു കർമ്മം ചെയ്യാൻ ഞാൻ സമ്മതിക്കില്ലച്ഛാ.”

“ഛീ! വായടയ്ക്കടാ. ഇതൊരു മരണവീടാണ്. മരിച്ചുകിടക്കുന്നത് എന്റെ ഭാര്യയും. എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നെല്ലാം ഞാൻ തീരുമാനിക്കും.”

ശേഷം ശേഖരൻ ഭാര്യയുടെ അരികിൽ ചെന്നിരുന്ന് അവളുടെ നെറുകയിൽ തലോടി. തലയ്ക്കൽ കത്തിച്ചു വച്ചിരുന്ന സാമ്പ്രാണിയുടെ മുകളിലേക്കുയരുന്ന പുകച്ചുരുളുകൾ നോക്കി അയാൾ മെല്ലെ മന്ത്രിച്ചു,

“ഞാനവനെ അവനായി കണ്ടുതുടങ്ങുകയാണ്…”

#ആൺപിറന്നോൾ

Post Views: 39
9
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

34 Comments

  1. മിനി സുന്ദരേശൻ on September 10, 2025 6:18 PM

    രാജയുടെ കഥ ഹൃദയസ്പർശിയായി എഴുതി…. ഈ അംഗീകാരത്തിന് അമ്മയുടെ മരണം വേണ്ടി വന്നല്ലോ….. ആശംസകൾ👍🩷

    Reply
    • Sunandha on September 10, 2025 8:10 PM

      സ്നേഹം മിനി.. സ്നേഹം സ്നേഹം ❤️

      Reply
  2. റംസീനനാസർ ramseena on January 18, 2024 10:54 PM

    പൊളിച്ചു ചേച്ചി ബ്ലോക്ക് മാറിയല്ലോ 🥰🥰

    Reply
    • Sunandha Mahesh on January 19, 2024 11:29 AM

      ഉവ്വ് ഉവ്വ് 😄😄
      സ്നേഹം ഡിയർ ❤️

      Reply
  3. Rathi Ramesh on January 18, 2024 8:54 PM

    ആഹാ! ഹൃദ്യം.
    ‘രാജ’ ഉള്ളിലൊരു നോവായി . എങ്കിലും ഒടുക്കം ഒരിത്തിരി ആശ്വാസവും. ആശംസകൾ dear♥️

    Reply
    • Sunandha Mahesh on January 19, 2024 11:30 AM

      സ്നേഹം, സ്നേഹം, സ്നേഹം ❤️

      Reply
  4. Deepika Ajith on January 16, 2024 10:51 PM

    ചേച്ചി… പറയാൻ വാക്കുകൾ ഇല്ല.. ഹൃദയസ്പർശി ❤️

    Reply
    • Sunandha Mahesh on January 18, 2024 4:13 PM

      സ്നേഹം ഡിയർ ❤️

      Reply
      • Sures h on September 10, 2025 2:37 PM

        ” വളരെ നന്നായി – ട്രാൻസ് ജെണ്ടർ വിഷയം പലരു o എഴുതാൻ മടിക്കുന്നു വളരെ നന്നായി.👌👍❤️🙏

        Reply
  5. Divya Sreekumar on January 14, 2024 9:24 AM

    എന്തൊരെഴുത്താ ചേച്ചീ😍😍😍കൂടുതലൊന്നും പറയാനില്ല one of ur best stories 👏👏👏👏

    Reply
    • Sunandha Mahesh on January 14, 2024 10:25 AM

      സ്നേഹം, സന്തോഷം…
      Really happy ❤️

      Reply
    • Rebecca izhak on January 14, 2024 12:57 PM

      അവളുടെ തുന്നിക്കെട്ടിയ ഹൃദയം വീണ്ടും മുറിഞ്ഞില്ല😰😰🥺 വാഹ്!
      ഹൃദയസ്പർശിയായ സുനന്ദ ചേച്ചിയുടെ സൃഷ്ടി 😍😍🥰

      Reply
    • Sunandha Mahesh on January 17, 2024 7:11 AM

      സ്നേഹം rebeca 😍

      Reply
  6. Reshma lechus on January 13, 2024 8:48 PM

    ആരുടേയും കുറ്റം അല്ല ആണിൽ നിന്ന് പെണ്ണിലേക്ക് മാറാനുm പെണ്ണിൽ നിന്ന് ആണിലേക്ക് മാറാൻ ഉള്ള ത്വാര അവരുടെ ജനിതക യിൽ വ്യതിയാനം കൊണ്ട് ഉണ്ടാകുന്നതാണ്. ഗർഭിണി ആയിരിക്കുമ്പോൾ നമ്മമുടെ ആദ്യത്തെ കണ്മണി ആരായായിരിക്കണം എന്ന് പരസ്പരം പറഞ്ഞു വയ്ക്കും. ചിലർക്ക് ആഗ്രഹിച്ചത് പോലെ കിട്ടും ചിലർക്ക് തിരിച്ചുമായിരിക്കും അതും ഒരു കാരണമായി പറയാനുണ്ട്. എത്രത്തോളം സത്യം ആണെന്ന് അറിയില്ല. അവഗണിക്കപ്പെടുന്നവർ ആയിരിക്കും ഒരു കാലത്തു നോക്കാൻ കാണുക അല്ലെ? ഇത് മാതാപിതാക്കൾക്ക് ഉള്ള തിരിച്ചറിവിന്റെ പാഠമാണ്. മക്കളെ തുല്യർ ആയി കാണണം എന്നുള്ള പാഠം

    Reply
    • Sunandha Mahesh on January 14, 2024 8:08 AM

      Thanks lechu ❤️❤️❤️

      Reply
  7. Neethi Balagopal on January 13, 2024 12:45 PM

    Welcome back 🥰👌 തിരിച്ചു വരവ് ഉഗ്രനായി. ഹൃദയസ്പർശിയായ കഥ വായിച്ചു കണ്ണുനിറഞ്ഞു👍👌

    Reply
    • Sunandha Mahesh on January 13, 2024 1:47 PM

      സ്നേഹം നീതി 😍❤️

      Reply
    • yesoda on January 13, 2024 2:21 PM

      കണ്ണ് നിറഞ്ഞെന്റെ പോന്നേ. ഹൃദ്യമായി എഴുതി. ശ്വാസം അടക്കിപ്പിടിച്ചു വായിച്ചു. അല്ലെങ്കിലും ആൺപിറന്നവൾ പെൺപിറന്നവൻ എന്ന് നമ്മളെ പറയുന്ന എല്ലാവരും കുടുംബവുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. നമ്മളാണ് അപമാനകരമായിക്കണ്ട് അവരെ അകറ്റി നിർത്തുന്നത്. ❤❤

      Reply
      • Sunandha Mahesh on January 13, 2024 3:44 PM

        ശരിയാണ് ചേച്ചി, എല്ലാരും മനുഷ്യr❤️
        . സ്നേഹം ചേച്ചി.. ❤️

        Reply
  8. Vimitha on January 13, 2024 11:38 AM

    തൊണ്ടക്കകത്ത് എവിടെയോ ഒരു വിങ്ങൽ, കൺപോളക്കുള്ളിൽ പുറത്ത് കാണാത്തൊരു നനവ്. പുറത്ത് ചാടി കരയിക്കാത്ത വിധത്തിൽ പതുക്കെ അത്രേം വികാരതീവ്രമായൊരു കഥ പറഞ്ഞു പോയി

    Reply
    • Sunandha Mahesh on January 13, 2024 12:04 PM

      വിമി… ❤️

      ഇന്ന് ഞാനും ബാൽക്കണിയിൽ നിന്ന് ചാടും 😂😂

      Luv U Dear ❤️

      Reply
    • JalajaNarayanan on January 13, 2024 12:19 PM

      ശരിക്കും കണ്ണു നിറയാതെ ഇതു വായിക്കാൻ സാധിക്കില്ല. അത്രക്കും ഹൃദയത്തെ സ്പർശിച്ച ഒരു കഥ. അവസാനം അച്ഛൻ കൊടുത്ത അംഗീകാരം അമ്മയുടെ ആത്മാവിനെ
      ഒരു പാടു സന്തോഷിപ്പിച്ചിട്ടുണ്ടാവും. ❤️❤️

      Reply
      • Sunandha Mahesh on January 13, 2024 1:13 PM

        സ്നേഹം ജലജ ഈ വാക്കുകൾക്ക് ❤️

        Reply
        • Joyce Varghese on January 14, 2024 7:18 AM

          നന്നായി എഴുതി. വളരെ sensitive ആയ ഒരു വിഷയം മറ്റൊരു വികാരസാന്ദ്രമായ അവസരത്തിൽ അവതരിപ്പിച്ചു.
          👌
          ഈ അവസ്ഥ കേവലം biological ആയ കാരണം എന്ന്മനസിലാക്കാൻ സമൂഹം തയ്യാറായാൽ ഈ വിഭാഗം ആളുകളും അംഗീകരിക്കപ്പെടും.

          Reply
          • Sunandha Mahesh on January 14, 2024 8:09 AM

            അത്രേയുള്ളൂ.. Its just biological reason.

            സ്നേഹം dear ❤️

    • Silvy Michael on January 13, 2024 6:10 PM

      എത്ര ഹൃദ്യമായി… എത്ര വികാരതീവ്രമായി… എത്ര യഥാർഥ്യബോധത്തോടെ എഴുതി.. ചേച്ചീ…. എന്റെ appreciation വാക്കുകളിലൊതുങ്ങുന്നില്ല ചേച്ചീ 👌👌👌😘😘

      Reply
      • Sunandha Mahesh on January 13, 2024 6:36 PM

        സ്നേഹം സിൽവി, യാത്രക്കിടയിലും വായിക്കാൻ സമയം കണ്ടെത്തിയതിനു ❤️❤️

        Reply
        • Sujatha on July 1, 2025 11:19 AM

          Lovely writing 😍👌🏻👌🏻👌🏻 good story 🤝🤝

          Reply
  9. Nafs nafs on January 13, 2024 11:30 AM

    നല്ല ഒതുക്കത്തിൽ വികാരതീവ്രമായി എല്ലാവരാലും ഒറ്റപ്പെട്ട ആൺപിറന്നവന്റെ കഥ പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. ഹൃദ്യം💞💞💞

    Reply
    • Sunandha Mahesh on January 13, 2024 12:03 PM

      എനിക്കും ഇന്ന് ഒരുപാട് സന്തോഷം തോന്നുന്നു..
      എന്നോട് ചേർന്നു നിൽക്കുന്ന നിങ്ങള്ളൊക്കെയാണ് എന്റെ ശക്തി ❤️

      Reply
  10. sabira latheefi on January 13, 2024 11:30 AM

    നല്ല കഥ. മനസ്സിൽ നിറഞ്ഞു നിൽക്കും വിധം നന്ദേച്ചി അതിനെ മനോഹരമാക്കി. നല്ല തുടക്കം, അതിനേക്കാൾ നല്ല ഒടുക്കം. പറയാൻ വന്നത് സാധാ വായനക്കാരുടെ മനസുകളിൽ കൊളുത്തും വിധമുള്ള ശൈലി. ❤️❤️

    Reply
    • Sunandha Mahesh on January 13, 2024 12:02 PM

      സ്നേഹം സാബി ഇത്രയും മനോഹരമായ വാക്കുകൾക്ക് 😍❤️

      Reply
  11. Seenanavaz on January 13, 2024 11:07 AM

    ഹൃദയ സ്പർശി… കണ്ണുനിറഞ്ഞു. ശരിക്കും ആൺ പിറന്നവൾ👏👏❤️🥰

    Reply
    • Sunandha Mahesh on January 13, 2024 11:24 AM

      എനിക്കിത്രയും മതി.. ഈ വാക്കുകൾതരുന്ന പ്രോത്സാഹനം..അതു മതി.
      സ്നേഹം dear

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.