Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുഴയോരത്തെ പഴയോർമ്മകൾ
അനുഭവം ഓർമ്മകൾ ബന്ധങ്ങൾ

പുഴയോരത്തെ പഴയോർമ്മകൾ

By Neethi BalagopalJanuary 15, 2024Updated:January 23, 202410 Comments2 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മകൾ, വ്യത്യസ്തമായ പരിമളംതൂകുന്ന സുഗന്ധദ്രവ്യങ്ങൾ നിറച്ച ചില്ലുകുപ്പികൾപോലെയാണ്.   വൈവിധ്യമാർന്ന വാസനകൾ നിറഞ്ഞകുപ്പികൾ. കർപ്പൂരത്തിന്റ, കളഭത്തിന്റെ, കൈതപ്പുവിന്റെ പനിനീർപ്പൂവിന്റെ, മാമ്പൂവിന്റെ, പപ്പടമാവിന്റെ. അങ്ങനെയങ്ങനെ അനേകം സൗരഭ്യമുള്ളഓർമ്മകൾ നിറഞ്ഞ പലതരംകുപ്പികൾ. മനസിന്റെ അടപ്പുതുറന്ന് പുറത്തേക്കൊഴുകിവരുന്ന സുഗന്ധമുള്ള ഓർമ്മകൾ. 

 മൗനംനിറഞ്ഞ ഇടനാഴിയുടെ ജാലകത്തിനരികിൽ ഈറനോടെത്തിയ കാറ്റേറ്റ് ഇരിക്കുമ്പോൾ  ഓർമ്മകളുടെ കളിയോടംതുഴഞ്ഞെത്തിയത് സൗരഭ്യം ഏറെയുള്ള  മനസിന്റെതുരുത്തിലാണ്. ആ കാറ്റിൽ  ഒഴുകിയെത്തുന്ന മാമ്പൂമണത്തോടൊപ്പം എവിടെയോനിന്ന് ശരണംവിളികൾ ഉയരുന്നുണ്ടോ? ഒന്നു കാതോർത്താൽ എനിക്കതു കേൾക്കാം. സുഖകരമായ ഓർമകളാണെല്ലാം.. 

 അച്ഛനു സ്ഥലംമാറ്റംകിട്ടി, അമ്മയുടെ ഒക്കത്തേറി പറളിയിലേക്കു താമസംമാറിയത്, എനിക്കു മൂന്നുവയസുള്ളപ്പോഴാണ്. കണ്ണൂരിൽനിന്നു പറളിയിലേക്കൊരു പറിച്ചുനടൽ. നിളയുടെ പാട്ടുകേട്ടുറങ്ങാൻ പറ്റുന്നദിക്കിലായിരുന്നു വാടകവീടു കിട്ടിയത്. സുന്ദരമായ സ്ഥലം!. അതിലേറെ നന്മനിറഞ്ഞ ആൾക്കാർ : അത്രയേറെ സ്നേഹം നമുക്കവിടെനിന്നു കിട്ടിയിട്ടുണ്ടായിരുന്നു.

 അയൽപക്കത്തെ അമ്മൂമ്മയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഒരുവലിയകുടുംബത്തിലേക്ക് ഞങ്ങളുംകൂടെ എത്തിച്ചേരുകയായിരുന്നു എന്നുപറയാം. ആ കൊച്ചുമക്കളുടെ കൂട്ടുകാരോ സഹോദരങ്ങളോ എല്ലാമായി ഞങ്ങളും.. ആഹ്ലാദത്തിന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. 

 വൈകുന്നേരങ്ങളിൽ ഞങ്ങൾ പുഴയിൽകുളിക്കാൻ പോകുമായിരുന്നു. അവിടമാകെ കൈതപ്പൂവിരിഞ്ഞു നിൽപ്പുണ്ടാവും. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനകൊണ്ട്  അവിടം സുഗന്ധപൂരിതമായിരിക്കും. കൈതപ്പൂപറിച്ചു വാസനിച്ച് വീട്ടിൽ കൊണ്ടുചെന്ന് പെട്ടിക്കുള്ളിലും അലമാരയിലുംവെക്കുന്നതൊരു ശീലമായിരുന്നു. കുറച്ചുദിവസം അതിന്റെ വാസന ഉണ്ടാവും. വാടിക്കരിയുമ്പോ അതിനു വേറൊരുഗന്ധമാണ്. അപ്പോൾ അതെടുത്തുമാറ്റി പുതിയതുവെക്കും. 

 സന്ധ്യയ്ക്ക് കുട്ടികളെല്ലാവരോടും കൈകാൽകഴുകി വരാൻ പറഞ്ഞിട്ട്  അമ്മൂമ്മ പൂജാമുറിയിൽ നിലവിളക്കു കൊളുത്തും. പിന്നെ കർപ്പൂരം കത്തിക്കും. അപ്പോ അവിടമാകെ കർപ്പൂരത്തിന്റെ ഗന്ധം ഒഴുകിനടക്കും.. എനിക്ക് ഏറെ ഇഷ്ടമായിരുന്നു ആ ഗന്ധം,  അമ്മൂമ്മ, ദൈവങ്ങളുടെ പടങ്ങൾക്ക് കർപ്പൂരത്തിന്റെ താലംകൊണ്ടുഴിയും. എന്നിട്ട് നാമം ചൊല്ലും. കുട്ടികളെല്ലാവരും കൂടും. അക്കൂട്ടത്തിൽ ഗുണകോഷ്ടം, മലയാളമാസങ്ങൾ, നക്ഷത്രങ്ങളുടെ പേരുകൾ എല്ലാം ചൊല്ലിക്കുമായിരുന്നു.. അമ്മൂമ്മയുടെ പൂജാമുറിയും നാമജപവും ഞങ്ങളുടെ ദിനചര്യയുടെ ഭാഗമാവാൻ ഏറെസമയം വേണ്ടി വന്നില്ല. 

 ഞങ്ങളുടെ കൊച്ചുവാടകവീടിന്റെ മതിലിനപ്പുറത്ത് കുര്യപ്പേട്ടനും റോസിച്ചേച്ചിയും താമസിച്ചിരുന്നു. കുറേക്കാലത്തിനുശേഷം സന്താനഭാഗ്യം ഉണ്ടായെങ്കിലും ഞങ്ങളവിടെ താമസിക്കുന്ന കാലത്ത് അവർ കുട്ടികളില്ലാത്തതിൽ മനംനൊന്ത് കഴിയുകയായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളോടൊക്കെ ഒത്തിരി വാത്സല്യമായിരുന്നു. താമസിയാതെ അവരുടെ വീടും പറമ്പും ഞങ്ങളുടെ കളിത്തട്ടായിമാറി. 

 റോസിച്ചേച്ചിയുടെ ഗേറ്റുതുറന്ന് അകത്തുകയറിയാൽ ആദ്യം കണ്ണിൽപ്പെടുന്നത് അവർ ഓമനിച്ചുവളർത്തുന്ന തോട്ടമാണ്. മഴ തോർന്നനേരത്ത് ഇളംറോസ് നിറത്തിലുള്ള റോസച്ചെടികളും പിച്ചകവും പനിനീരും മഴനനഞ്ഞ് കുളിരണിഞ്ഞുനിൽപുണ്ടാവും. അതിലേക്ക് പ്രഭാതസൂര്യൻ പുഞ്ചിരിച്ചു നിൽക്കുന്ന കാഴ്ച ഇന്നും എന്റെ നല്ലോർമ്മകളിലൊന്നാണ്. കുലകുലയായി നിൽക്കുന്ന വെള്ളറോസയിലും പനിനീർപൂക്കളിലും മഴത്തുള്ളികളിറ്റുവീഴാൻ വെമ്പിനിൽപ്പുണ്ടാവും. അതൊന്നു പിടിച്ചുകുലുക്കി വെള്ളത്തുള്ളികളെ താഴെവീഴ്ത്തി തൊട്ടുംതലോടിയും കുറേനേരം അവിടെ ചെലവഴിക്കാറുണ്ടായിരുന്നു. ആ തോട്ടത്തിൽ തേനുണ്ണാനെത്തുന്ന കിളികളെപ്പോലെയായിരുന്നു കുഞ്ഞുങ്ങളായ ഞങ്ങൾ അവർക്ക്. 

 വൈകുന്നേരങ്ങളിൽ അവർ പുഴയിൽ കുളിക്കാൻപോകുമ്പോൾ എന്നെയും അമ്മൂമ്മയുടെ കൊച്ചുമകൾ മിനിയെയും കൂടെക്കൊണ്ടു പോകുമായിരുന്നു. ഞങ്ങൾ പുഴക്കരയിലിരുന്നു മണ്ണപ്പംചുട്ടും, അവിടമാകെ പടർന്നുകിടക്കുന്ന വള്ളികളിൽ വസന്തം വിരിയിച്ചു നിൽക്കുന്ന വയലറ്റ് പൂക്കൾ ശേഖരിച്ച് പഞ്ചാരമണലിൽ പൂക്കളമിട്ടും കളിക്കുമായിരുന്നു. കൈതോലകൾ കാറ്റിലിളകി കൈതപ്പൂവിനെ ഒളിപ്പിക്കാനൊരു ശ്രമംനടത്തും. എങ്കിലും ഞങ്ങടെ കണ്ണിൽപ്പെടാതിരിക്കാനവയ്ക്ക് കഴിയില്ല. കൈതപ്പൂ കരസ്ഥമാക്കിക്കഴിയുമ്പോഴേക്കും അവർ കുളിച്ചു കയറിയിട്ടുണ്ടാകുമായിരുന്നു. 

 ഒരിക്കൽ അവർ സിനിമ കാണാൻ പോകുമ്പോൾ ഞങ്ങളെയും (എന്നേയും മിനിയേയും) കൊണ്ടുപോയി. സിനിമ തുടങ്ങുംമുന്നേ എനിക്ക് അമ്മയെ കാണാനോർമ്മയായിതുടങ്ങി സങ്കടംവന്നിട്ടു വയ്യ!. സിനിമയിലെ സീനുകൾ കാണുംതോറും സങ്കടംകൂടിക്കൂടിവന്നു. സ്ക്രീനിൽ  ചുവന്നറോസാപ്പൂക്കൾ പിടിച്ചുനിൽക്കുന്ന രണ്ടുകുട്ടികൾ. അതുകണ്ടതോടെ മിനി വലിയവായിൽ കരയാൻതുടങ്ങി.. റോസാപ്പൂ വേണം എന്ന്. കമ്പനിക്ക് ആളെക്കിട്ടിയതോടെ ഞാനും അവളുടെ കൂടെക്കൂടി. എന്റെ ആവശ്യം അമ്മേക്കാണണം എന്നതായിരുന്നു. ഗത്യന്തരമില്ലാതെ റോസിചേച്ചിയും ചേട്ടനും ഇൻറർവെല്ലിനുമുന്നേ ഞങ്ങളെയുംകൊണ്ട് തീയറ്റിൽനിന്ന് പുറത്തിറങ്ങി. അന്നത്തോടെ ഞങ്ങളെയുംകൊണ്ട് പുറത്തുപോകുന്നത് അവർ നിർത്തി. 

  അവരുടെയൊക്കെ സ്നേഹം എത്ര നിർമ്മലമായിരുന്നു! അതൊക്കെ മറക്കാൻ എനിക്കീ ജൻമംമതിയാവില്ല. ഒന്നുകണ്ണടച്ചാൽ ഒരു ക്യാൻവാസിലെന്നപോലെ തെളിയുന്ന ചിത്രങ്ങളായ് അവരെല്ലാം എന്റെ കൺവെട്ടത്തുതന്നെയുണ്ട്. ഒന്നു ചെവിയോർത്താൽ ഒരു വിളിപ്പാടകലെയുണ്ടെന്നുതോന്നും. തോന്നലുകൾക്കപ്പുറത്ത് നഷ്ടമായഒന്നേയുള്ളൂ എന്റെ ബാല്യവും തിരിച്ചുകിട്ടാത്ത ആ കാലവും!

 നീതി

 

Post Views: 31
6
Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

10 Comments

  1. സൂചിമുഖി on June 2, 2024 9:54 PM

    അണയ്ക്കുന്ന ഹൃദയത്തെ ഒരു നിമിഷം പിടിച്ചു കെട്ടി…മുറിയിലാകെ കൈതപ്പൂ വാസനിച്ചോ….!!.കൂടെ കളിക്കാൻ ഞാനുമുണ്ടായിരുന്നോ!! അതീവ ഹൃദ്യം…

    Reply
    • Neethi Balagopal on June 4, 2024 2:32 PM

      ഒരുപാട് സന്തോഷം🥰🙏

      Reply
  2. Nafs nafs on January 16, 2024 9:03 PM

    ഓർമ്മകൾക്കെന്തു ചന്തം!!

    വരികളോരോന്നും ക്യാൻവാസിലേക്കു പകർത്തിയ ചിത്രങ്ങൾപോലെ എത്ര മനോഹരമായാണ് വരച്ചിട്ടിരിക്കുന്നത്.
    അതു കണ്ട് Al യുടെ കണ്ണു തള്ളിക്കാണും . വരികളെ പൊലിപ്പിക്കുന്ന ചിത്രം.

    അസൂയ ചേച്ചിക്കുട്ടീ ഇതിലെ ഹൃദ്യമായ വരികളോട്.👌👌👌👌👌👏👏👏👏

    Reply
    • Neethi Balagopal on January 16, 2024 9:22 PM

      നിൻ്റെ കമൻ്റ് എൻ്റെ കണ്ണുനനയിച്ചല്ലോ കുട്ടീ..thank you so much,

      Reply
  3. Vimi on January 15, 2024 8:15 PM

    ബാല്യത്തിലെ ഓർമ്മകൾ എത്ര മനോഹരം ആണ്

    Reply
    • Neethi Balagopal on January 15, 2024 11:26 PM

      അതേ വിമി. .Thanks dear🥰

      Reply
  4. Divya Sreekumar on January 15, 2024 6:53 PM

    മനോഹരമായ ഓര്‍മ്മചിത്രം 🥰🥰

    Reply
    • Neethi Balagopal on January 15, 2024 11:26 PM

      Thank you so much Divya

      Reply
    • Sunandha Mahesh on January 17, 2024 8:12 AM

      മനോഹരമായ രചന നീതി..
      ഒന്ന് പുറകോട്ട് പോയി വന്നൂ.. 👍

      Reply
      • Neethi Balagopal on January 21, 2024 3:48 PM

        Thanks Sunanda🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.