മ്മേ…
ഉം…
മ്മാ….
ഉം………
മ്മോ…
ഉം………….
………….
എത്ര നേരായി അമ്മേനെ വിളിക്കുണു…
മൂളിക്കൊണ്ടിരുന്നോ…
ഞാൻ പറയണത് കേക്കാൻ പോലും അമ്മക്ക് നേരല്ല്യ.
തോണ്ടൽ തന്നെ തോണ്ടൽ…
നാശം പിടിച്ച ഫോൺ..
ഒരു ദിവസം ഞാനത് എറിഞ്ഞു പൊട്ടിക്കും. പറഞ്ഞില്ലാന്നു വേണ്ടാ…
ഏഴു വയസുകാരന്റെ സങ്കടം ചിലമ്പിയ ശബ്ദത്തിൽ ഭീഷണിയുടെ ഘനം കൂടി ചേർന്നപ്പോൾ കഥയെഴുതിക്കൊണ്ടിരുന്ന അവൾ പൊടുന്നനെ കഥയില്ലാത്തവളാകുകയും തേങ്ങൽ ചീളുകളെ നെഞ്ചോടു ചേർത്ത് കിടത്തി കഥ പറയുന്നവളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.….