Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്ന് സ്വന്തം സൈനു
കഥ ജീവിതം പ്രണയം പ്രണയകഥ മത്സരം

എന്ന് സ്വന്തം സൈനു

By sabira latheefiFebruary 16, 2024Updated:February 21, 202419 Comments3 Mins Read349 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്..

എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്, പ്രിയപ്പെട്ട ഹംസക്കാക്ക് എന്നെഴുതിയാൽ പോരെ..”
“പടച്ചോനെ മോളെ ഉപ്പാനെ പേര് വിളിക്കമ്പറ്റൂല.. യ്യ് ഞാൻ പറയുണ മാതിരി എഴുതങ്ങട്ട്.”

” ന്നാ ങ്ങള് പറ ”

“ങ്ങൾക്ക് അബടെ പെരുത്ത് സുഖാണ് വിചാരിക്കുണ് ”

“അയ്യേ ഇതെന്ത് ഭാഷയാണ് ഞാനിങ്ങനെ ഒന്നും എഴുതില്ല ”

“യ്യ് വല്യ മജിസ്‌ത്രേട് അല്ലെ ഞമ്പറയുന്നത് യ്യ് അന്റെ ബാഷ യില്ലട്ട് എയുതിക്കോ, നിക്ക് വായിച്ചനറിഞ്ഞൂടാ ബിജാരിച്ചു യ്യ് ബേണ്ടത്തതത് ഒന്നും ചേർക്കല്ലേ യ്യാണ് എയുതുന്നത് ന്റെ പുയ്യാപ്ല ക്ക് നന്നായിട്ടറിയാം.”

“ഞാൻ അങ്ങനെ ചെയ്യുമോ. ങ്ങള് പറ ”

”  ങ്ങള്  ആട സുഖായിട്ടിരിക്കാൻ നമ്മള് എപ്പളും ദുആ ചെയ്യൂണ്‌ണ്ട്. നമ്മളെ പറ്റി എന്തേലും വിജാരം ങ്ങൾക്കുണ്ടോ?

“വിജാരം അല്ല ഇത്താ വിചാരം”

” ന്നാ അങ്ങനെ, കൊല്ലം മൂന്ന് കയിഞ്ഞില്ലേ ങ്ങള് പോയിട്ട് എന്നേലും അയക്കുണ കത്തും ഇത്തിരി കായും. ഇതല്ലെപ്പോ.. ങ്ങൾക്ക് ഞമ്മള്. ആടെയും ഈടെയും ആയി നിക്കാനാണോ ങ്ങള്  ഞമ്മളെ മംഗലം കഴിച്ചത്?
ഞമ്മളെ അങ്ങട്ടയിലെ മജീദില്ലേ, ഓനെന്നോട് പറയുവാ ങ്ങളില്ലാത്ത വെഷമം തീർത്തു തരാന്നു. ഞാനൊരു ആട്ടു കൊടുത്തു. ”

” ഇതൊക്കെ എഴുതണോ ഇത്താ ”

“നാട്ടില് നിക്കുന്ന ഗൾഫുകാരന്റെ പെണ്ണുങ്ങളു എന്തൊക്കെ സഹിക്കിണണ്ടെന്നു  ഓലും കൂടി അറിയട്ടെ നജ്മ..”

പിന്നെ ഞാനൊന്നും മിണ്ടീല, പറയാനുള്ളതൊക്കെ പറയട്ടെ. ഇത് വരെ അപ്പുറത്തെ വീട്ടിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പയ്യനെ കൊണ്ടാണ് എഴുതിച്ചിരുന്നത്. എന്നെ കിട്ടിയപ്പോഴുള്ള സന്തോഷം ഞാൻ കണ്ടറിഞ്ഞതാണല്ലോ. അടുത്ത വീട്ടിലെ മരുമകളായി കയറി വന്ന എനിക്ക് എഴുത്തും വായനയും അറിയാമെന്നു പറഞ്ഞപ്പോൾ പല മുഖങ്ങളിലും കണ്ട ആശ്വാസം എന്തിനായിരുന്നുവെന്ന് എനിക്കിപ്പോ മനസിലാവുന്നുണ്ട്.

”  യ്യ്എന്താ ആലോയിക്കുന്നത് ”

“ആ.. ഇത്ത പറഞ്ഞോ.”

“ങ്ങള് വെഷമിക്കാൻ പറഞ്ഞതല്ല, ഞാനിങ്ങളെ സ്വന്തം സൈനുവല്ലേ. ഓനല്ല അയിനെക്കാളും വലിയോൻ ബന്നാലും സൈനുന്റെ മനസ് പതറില്ല. ന്റെ ഖൽബ് നിറയെ ങ്ങളാണ്. ങ്ങള് മാത്രം. ന്റെ നെഞ്ചിലെ പിടപ്പ് തീരുന്നതും ബെരെ അതങ്ങൻതന്നാവും. ന്നെ പെറ്റിട്ടപ്പോ മുതല് കേക്കാൻ തുടങ്ങിയതാ ഞാൻ ങ്ങളതും ങ്ങള് ന്റേതുമാണെന്ന്. പെറ്റിക്കോട്ട് ഇട്ടു നടക്കുണകാലം മുതൽ കിനാവില് ങ്ങള് മാത്രേ ഉള്ളു.”
ഞാൻ ഇത്താടെ മുഖത്തേക്ക് നോക്കി അവിടെ പഴയ ഓർമ്മകൾ തിരയടിക്കുന്നത് കാണാം. ഇത്താടെ മാമന്റെ മോൻ ആണ് ഹംസക്ക. എന്റെ നാട്ടിലൊന്നും അങ്ങനെ വിവാഹം കഴിക്കില്ല, പക്ഷെ വടക്ക് ഭാഗത്ത് അത് സാധാരണയാണ്.

“എണെ.. നജ്മു.. എയുതുണില്ലേ..?
ഇത്താടെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി.
” മ്മക്ക് സ്വർഗത്തിലും ഒന്നിക്കണം . ന്റെ വല്യ ആശയാണത്.ഈ ദുനിയാവില് ഒന്നിച്ചു നിക്കാൻ പറ്റാത്തൊരിക്ക്  ആടേലും ഒന്നിച്ചു നിക്കാലോ..
ഓരോ ദവസവും  ബെർതെ ഇടബയിക്ക് നോക്കി നിക്കും ങ്ങള് പെട്ടെന്ന് എങ്ങാനും കേറി ബെന്നാലോ.. എന്നും ഇത്തിരി വറ്റ് അധികമിടും, ബരുന്നത് ബെശന്നിട്ടാണെലോ. നോക്കി നോക്കി കണ്ണ് കഴ്ച്ചാലും പിന്നെയും നോക്കി പോകും. ചെലപ്പോ സൈനുന്നു വിളിക്കും പോലെ തോന്നും. നിസ്കരിച്ചു കഴിഞ്ഞാൽ കണ്ണീരിൽ മൊഖം നനയും. പടച്ച തമ്പുരാനോടല്ലാണ്ട് ആരോടാ ഞാമ്പാറയാ.. ആ ഒച്ച ഒന്നു കേട്ടിരുന്നുവെങ്കിൽ..”

വാക്കുകൾ ഇടറി ഇത്ത ഒന്ന് നിർത്തി,ഇത്തയുടെ കവിളിലൂടെ കണ്ണ് നീര് ഒഴുകുന്നുണ്ടായിരുന്നു. വിരഹത്തിന്റെ കാഠിന്യം എന്നെയും കരയിച്ചു. ഒരൂ നെടുവീർപ്പിന് ശേഷം ഇത്ത തുടർന്നു.
പിന്നെ ഞമ്മളെ മോളെ ങ്ങള് കണ്ടില്ലാലോ, എല്ലാരും പറയുന്നത് ങ്ങളെ അതെ പോലെയാണെന്നാ.. ശരിക്കും ങ്ങളെ നീണ്ട മൂക്കു ഉണ്ടല്ലോ അതന്നെയാ ഓൾക്ക് കിട്ടിയത്. നെറം പക്ഷെ ന്റെതാണ്. കണ്ണും മോറും ഒക്കെ ങ്ങളു തന്നെ.. പറിച്ചു വെച്ച പോലുണ്ട്. നെരത്തുമ്മല് പോട്ടം പിടിക്കുന്ന പീടിക തുറന്നിക്ക്. ഓളും ഞാനുമുള്ള പോട്ടം എടുത്ത് ഇതിൽ വെക്കുന്നുണ്ട്. രണ്ടര വയസ്സായില്ലേ മോൾക്ക് ങ്ങള് ഇത് വരെ കണ്ടില്ലാലോ.
ആരേലും വരുമ്പോ ആ പാട്ടു പെട്ടി കൊടുത്തയക്കണം, അതിൽ നെക്കിയാൽ നമ്മളെ ഒച്ച അത് പിടിക്കുമ്പോലും! ഞമ്മളെ ആറ്റിക്കന്റെ മോൻ കൊണ്ടൊന്നിട്ട് ഞാൻ കണ്ട്. പാട്ടും ഖുറാനും ഒക്കെ കേൾക്കാം! ങ്ങള് വർത്താനം പറഞ്ഞി പിടിപ്പിച്ചു കൊടുത്തയക്കണേ. പിന്നെയും പിന്നെയും കേക്കാലോ.
ആ പിന്നെ നമ്മളെ പയ്യ് പെറ്റു, മൂരി കുട്ടനാണു. പാലിപ്പോ അടുത്തൊക്കെ കൊടുക്കുന്നുണ്ട്, കുറെ കോഴി ഉള്ളതോണ്ട് നമ്മക്ക് ഉള്ളത് എടുത്തു ബാക്കി മുട്ടയും ബിക്കും. കുറച്ചു പൈസ അങ്ങനെ കിട്ടുന്നോണ്ട് വല്യ ബുദ്ധിമുട്ടില്ലാണ്ട് പോണ്.

പിന്നെ ഒരു കാര്യം കൂടി പറഞ്ഞിട്ട് നിർത്തുവാണേ, ഞാൻ അച്ചരം പഠിക്കാൻ തൊടങ്ങി. മ്മളെ സമീറിന്റോള് നജ്മു ആണ് ന്റെ ടീച്ചറു. അടുത്ത കത്തു ഞാനൊറ്റക്ക്  എയുതും. അപ്പൊ നിക്ക് എന്തും എയുതാലോ.
എത്രയും പെട്ടെന്ന് ങ്ങള് വരുന്നതും കാത്തു
ങ്ങളെ സ്വന്തം സൈനു അല്ല ഹുസ്നുൽ ജമാല്.. ”

”  അതാരാ ഇത്താ ” ഞാൻ തമാശയാക്കി.

“ഓല് പറഞ്ഞ കഥയിലെ   ഹൂറിയാ.. നമ്മക്ക് ആ കഥ മുഴുവൻ ബായിച്ചു തന്നിക്ക്. ന്നിട്ട് ന്നോട് പറഞ്ഞു. ഞാനാണ് പോലും മൂപ്പരെ ഹുസ്നുൽ ജമാല്..”

കണ്ണിലെ പ്രണയം കവിളുകളിൽ ചുവപ്പ് പടർത്തി, നാണിച്ചു ഒച്ചയമർത്തി ചിരിക്കുന്ന  ഹംസക്കന്റെ ഹുസ്നുൽ ജമാലിനെ ഞാനും കണ്ണിമ വെട്ടാതെ നോക്കി നിന്നു.

#പ്രണയകഥമത്സരം

ഫോട്ടോ :ഗൂഗിൾ

Nb : 1950-80ഇങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു സ്ത്രീകൾക്ക് പ്രത്യേകിച്ച മലബാർ ഭാഗത്തെ മാപ്പിള പെണ്ണുങ്ങൾക്ക്‌ എഴുത്തും വായനയും ഹറാമാക്കിയ കാലം. ഭർത്താവിനു ഒരു കത്തെഴുതാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന സമയം.

Post Views: 26
9
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

19 Comments

  1. Joyce on February 18, 2024 5:46 AM

    എന്തൊരു ഗംഭീരഎഴുത്ത്. ഓരോ വാചകവും മനസ്സിൽ തട്ടി. എഴുത്ത് പഠിക്കുന്ന ഭാര്യയോടു ഒത്തിരി സഹതാപവും ഇഷ്ടവും തോന്നി.
    അഭിനന്ദനങ്ങൾ 👏❤

    Reply
    • Sabira latheefi on February 18, 2024 6:17 AM

      സ്നേഹം ഡിയർ ❤️❤️

      Reply
  2. Neethu VR on February 17, 2024 11:27 PM

    വായിക്കാൻ സുഖമുള്ളൊരു കത്ത് കഥ ❤️

    Reply
    • sabira latheefi on February 17, 2024 11:50 PM

      നീതു ❤️❤️

      Reply
  3. Sunandha Mahesh on February 17, 2024 7:11 PM

    ദുബായ് കത്ത്…
    ഒരു പഴയ കാലത്തിന്റെ ഓർമ്മകൾ ണ നന്നായി എഴുതി 👍

    Reply
    • Sabira latheefi on February 17, 2024 7:34 PM

      നന്ദേച്ചി 🥰🥰

      Reply
  4. Seenanavaz on February 17, 2024 6:58 PM

    പിന്നേം പിന്നേം വായിക്കാൻ ഇഷ്ടമുള്ളാരെഴുത്ത്👌👌👏👏🥰😘

    Reply
    • Sabira latheefi on February 17, 2024 7:00 PM

      🥰😘😘😘

      Reply
  5. Jasna on February 17, 2024 9:41 AM

    സൈനുന്റെ കത്ത് വല്ലാത്ത നോവുണ്ടാക്കി. 🌹🌹

    Reply
    • sabira latheefi on February 17, 2024 9:56 AM

      ❤️🥰

      Reply
  6. Nafs nafs on February 17, 2024 9:03 AM

    ഇനിക്കി നന്നായി പുടിച്ച് സൈനൂനിം പുയ്യാപ്ലനിം ‘ 👌👌👌🔥🔥🔥

    Reply
    • sabira latheefi on February 17, 2024 9:22 AM

      നിക്ക് ങ്ങളെയും നന്നായി പുടിച്ചിക്കുണ് ട്ടോ. ❤️❤️

      Reply
    • Soumya Muhammad on February 17, 2024 9:32 AM

      നല്ല സുഖം വായിക്കാൻ 😘

      Reply
      • sabira latheefi on February 17, 2024 9:35 AM

        ❤️❤️

        Reply
  7. Sajna on February 16, 2024 7:45 PM

    യഥാർത്ഥ പ്രണയം. 👌👌

    Reply
    • sabira latheefi on February 16, 2024 7:48 PM

      ❤️🥰

      Reply
  8. sabira latheefi on February 16, 2024 4:34 PM

    പ്രണയിനി ദൂരെയാണേൽ സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യമാണ്‌

    Reply
  9. Anju Ranjima on February 16, 2024 4:03 PM

    വല്ലാണ്ട് ഇഷ്ടായി സൈനൂനെ…
    ചില ഇഷ്ടങ്ങൾക്കും പ്രണയങ്ങൾക്കും
    ഒക്കെ വിരഹത്തിന്റെ ഗന്ധമാണ്..
    നോവും..
    💜❤️💜

    Reply
    • sabira latheefi on February 16, 2024 4:35 PM

      പ്രണയിനി ദൂരെയാണേൽ സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യമാണ്‌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.