Author: sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

താനുണ്ടാക്കിയ ചോറും കൂട്ടാനും ആസ്വദിച്ചു ഉണ്ണുന്നവനെ അവൾ കണ്ണെടുക്കാതെ നോക്കിനിന്നു. നോക്കിയും കണ്ടും അവന്റെ പ്ലേറ്റിലേക്ക് അവൾ ഓരോന്നും ഇട്ടുകൊണ്ടിരുന്നു. മാമ്പഴപുളിശ്ശേരിയും ഇഞ്ചിക്കൂട്ടാനുമൊക്കെ നന്നായി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. പായസവും പപ്പടവും കൂട്ടിക്കുഴച്ച് കൈകൊണ്ട് കോരി കുടിച്ച് അവസാനം വിരൽ നക്കിക്കുടിക്കുന്നത് കണ്ടപ്പോൾ അവളിൽ മനം നിറഞ്ഞൊരു ചിരിവിടർന്നു. “അമ്മൂട്ടിയെ.. ആണുങ്ങളെ വയറ്റിൽ കൂടി മനസിൽ കയറാൻ എളുപ്പമാ. മുത്തൂന്റെ കുട്ടിക്ക് നല്ല കൈപ്പുണ്യ.. കിച്ചൂന് പിന്നെ നീയെന്നു വെച്ചാൽ ജീവനാകും.” കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ മുത്തശ്ശി ഏട്ടനെ മാറ്റിയെടുക്കാൻ ഓരോരോ കാര്യങ്ങൾ ഓതികൊണ്ടിരിക്കുകയായിരുന്നു. താനും എത്ര കൊതിച്ചതാണ് ഏട്ടനും ഒന്നിച്ച് സന്തോഷത്തോടെയുള്ള ജീവിതം. കൈകഴുകി മുഖവും തുടച്ചു കിരൺ അമ്മുവിനെ നോക്കി നിറഞ്ഞുചിരിച്ചു, അവളുടെ ഉള്ളിൽ ആ ചിരിയുടെ തണുപ്പ് വീണു. “നല്ല രുചി. സുജ.. സുജ അവളും ഇങ്ങനെ ആയിരുന്നു. ന്റെ പിറന്നാളിന് എന്തുണ്ടാക്കിയാലും മതിയാവില്ല. എന്തോ ഒരു ജന്മം കൊണ്ട് നൽകേണ്ട സ്നേഹം ഒന്നിച്ചു തന്നത് കൊണ്ടാവും അവളെ…

Read More

ആംബുലൻസിന്റെ ശബ്ദം കേൾക്കുന്നുണ്ട്. അത് എന്താണെന്നു അറിയാനാണു ജനാല തുറക്കാൻ ശ്രമിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള വെപ്രാളം കൂടിപ്പോയത് കൊണ്ടാണെന്നറിയില്ല ജനാല സഹകരിക്കുന്നില്ല. ശക്തിയുപയോഗിച്ച് തുറക്കാൻ നോക്കിട്ടും കാര്യമുണ്ടായില്ല. ഉണ്ടാക്കി വെച്ചതോണ്ടായില്ല വല്ലപ്പോഴും എന്നെയൊന്നു തുറക്കണമെന്ന് ജനല് പറഞ്ഞോന്നു തോന്നിയെങ്കിലും അതാലോചിച്ചു നിൽക്കാൻ നേരമില്ലാത്തത്കൊണ്ടു കൈയിൽ കിട്ടിയ ഷാളു പുതച്ചു പുറത്തേക്കോടി. തൊട്ടടുത്ത വീടിനുമുമ്പായി ആംബുലൻസ് നിർത്തിയിട്ടുണ്ട്. രണ്ട്പേർ വിനീതേട്ടനെ താങ്ങി വണ്ടിയിലേക്ക് കയറ്റുന്നത് കണ്ടു. പിന്നാലെ നെഞ്ചത്തടിച്ചുക്കൊണ്ട് വനജേച്ചിയും വണ്ടിയിൽ കയറി. സൈറൺ മുഴക്കി പോകുന്ന വണ്ടി നോക്കി ഞാനെന്റെ മതിലു ചാരിനിന്നു. വീട്ടിലുടുക്കുന്ന നൈറ്റിയിൽ പുറത്തേക്ക് ഇറങ്ങാൻ മടിച്ചത്ക്കൊണ്ട് മതിലിനു മുകളിലേക്ക് തല പൊന്തിച്ചു മെല്ലെനോക്കി. ആൾക്കൂട്ടം പിരിഞ്ഞു തുടങ്ങീട്ടുണ്ട്. പലരും എന്നെപ്പോലെ ആംബുലൻസിന്റെ ഒച്ച കേട്ട് പുറത്തുവന്നതാണ്. അല്ലേലും മരണവും കല്യാണവും അല്ലാതെ അയല്പക്കത്തെ ഒരു വിശേഷവുമിപ്പോൾ അറിയാറില്ലലോ. വാട്സാപ്പും ഫേസ് ബുക്ക്‌ അതിൽ നൂറു ഗ്രൂപ്പും ആയതിനു ശേഷം അതിൽത്തന്നെ ആവശ്യത്തിലധികം ഫ്രണ്ട്‌സ് ഉണ്ട്. അമേരിക്കയിലും കാനഡയിലും…

Read More

“പൊന്നാനി, പൊന്നാനി പൊന്നാനി… ലാസ്റ്റ് ബസ്സാണ്. ലാസ്റ്റ് ബസ്സാണ്, പൊന്നാനി, പൊന്നാനി, പൊന്നാനി….” ബസ്സിലെ കിളിക്ക്, കൊടുക്കുന്ന കാശിനെക്കാൾ, തൊഴിലിനോട് ആത്മാർത്ഥതയുണ്ടെന്നു അവന് തോന്നി. സീറ്റുകളെല്ലാം നിറഞ്ഞിട്ടുണ്ട്, താൻ ഒരാണായതു കൊണ്ടാവാം തന്റെ അടുത്തു ഇരിക്കാൻ കൂട്ടാക്കാതെ മൂന്നാലു സ്ത്രീകൾ നിൽക്കുന്നുണ്ട്, അവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ വയ്യാത്തപോലെ അയാൾ പുറത്തേക്ക് നോക്കിയിരുന്നു. മഴവെള്ളം സ്റ്റാൻഡിലെ ഓടകൾക്കെല്ലാം വിരുന്നായിട്ടുണ്ട്. ഇതുവരെ മനുഷ്യരായി കൊടുത്തത് ഒരുപണിതൂക്കം കുറയാതെ അത് ഛർദിച്ചു വെച്ചതിൽ തുഴഞ്ഞു വരുന്ന ആണും പെണ്ണും. പെരുന്നാളാണ് വരുന്നത് കടകളെല്ലാം നേരം വൈകിയേ അടക്കു, ഒച്ചിനെ പോലെ വീടും ചുമന്നുനടക്കുന്ന പെൺക്കൂട്ടത്തിനോട് സഹതാപമുണ്ടെങ്കിലും ഈ അവസരത്തിൽ പ്രകടിപ്പിക്കാൻ അവനിലെ ആണഹന്ത അനുവദിക്കുന്നില്ല. വിയർപ്പിനോട് യുദ്ധം ചെയ്യുന്ന രൂക്ഷഗന്ധങ്ങളോട് അവന്റെ മൂക്ക് പലവട്ടം അപശബ്ദമുണ്ടാക്കി പ്രതികരിച്ചു. “നാശം ഇതൊന്നു എടുത്തിരുന്നുവെങ്കിൽ” അവന്റെ ഉറക്കെയുള്ള ആത്മഗതം ശ്രവിച്ച പെണ്ണൊരുത്തിയുടെ ചൂണ്ടിൽ പുച്ഛരസം നിറഞ്ഞുകവിഞ്ഞു പുറത്തേക്ക് തെറിച്ച ലിപിയില്ലാ ഭാഷയിൽ അവൻ തടഞ്ഞു വീണു.…

Read More

തറവാട്ടിന്റെ അകത്തളങ്ങളിലെ ഇരുൾ മുറിയിലൊന്നിലാണ് അമ്മയെന്നെ പെറ്റിട്ടത്. നിലാവ് പോലും മാറിനിന്ന അന്ധകാരത്തിൽ ചിമ്മിനി വിളക്കിന്റെ അരണ്ടവെളിച്ചതിലൊരു കന്നിയാത്ര. ഉണ്ടും ഉറങ്ങിയും അമ്മയെ നോവിച്ചും രസിച്ചും നിൽക്കുമ്പോഴാരാണെന്നെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഉള്ളതെല്ലാം ഊറ്റിയെടുത്തു പെറ്റമ്മയെ കാലന് കൊടുത്തവൾ എന്നായിരുന്നോ ഞാനാദ്യം ചെവികൊണ്ട വാക്ക്. പൈമ്പാലിൽ സ്നേഹമധുരം ചേർത്തു ആരോ ഇറ്റിച്ചുതന്ന ദാഹജലത്തിന്റ രുചി പിന്നെ കിട്ടികാണില്ല. അന്ന് തുടങ്ങിയ യാത്രയാണ് കൂടെ നിന്നവരുടെയും തള്ളി – പറഞ്ഞവരുടെയും കണക്കുകൾ ഞാനെവിടെ ചേർക്കും. വാ കീറിയവൻ അന്നവും നൽകുമെന്നാവുമെൻ ആദ്യപാഠം. ദൈവമേ നീയെനിക്കേകിയ ആയിരം കൈകളെ കാണാതെ പോവുന്നതെന്തേ. ഈ ജീവിതയാത്രയിലെ പൊള്ളും പൊരുളും പലതും പഠിപ്പിക്കുന്നുണ്ടെന്നെ. കാലം കണക്ക് ചോദിക്കുവാനൊന്നും ബാക്കിവെക്കില്ലെയെങ്കിൽ ഈ യാത്രക്ക് മരണം അന്ത്യമല്ല തന്നെ. സാബിറ ലത്തീഫി ഫോട്ടോ : ഗൂഗിൾ

Read More

ഞാൻ മാരിയത്തിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് പത്തു പതിനഞ്ചു വർഷം മുന്നേയുള്ള വാരാദ്യ മാധ്യമത്തിലെ ഫീച്ചറിലൂടെയാണ്. പിന്നെ പല സ്ഥലങ്ങളിലായി ഈ പേര് ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഈ ചിരിക്കുന്ന മുഖം ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. രണ്ടുമാസം മുന്നേ തനിമ കലാസാഹിത്യ വേദി നടത്തിയ ഒരു പരിപാടിയിലൂടെ എനിക്ക് ഈ ചിരി മുത്തിനെ പരിചയപ്പെടാനായി. അവൾ കടന്നുവന്ന വഴികളെ കുറിച്ച് അനുഭവിച്ച യാതനകളെക്കുറിച്ച് കണ്ണ് നിറയാതെ തൊണ്ട ഇടറാതെ പറയുന്നത് ഞങ്ങളൊക്കെ കേട്ടിരുന്നത് നനഞ്ഞ കണ്ണുകളോടെയാണ്. ആ പരിചയത്തിലാണ് മാരിയത്തിനെ വിളിക്കുന്നതും പുസ്തകം അയച്ചുതരാൻ ആവശ്യപ്പെട്ടതും.ഫോണിൽ അവളെ വിളിച്ചപ്പോൾ അടുത്തറിയുന്ന, അത്രയേറെ അടുപ്പമുള്ള ഒരാളെ, വർഷങ്ങളായി അറിയുന്ന,എന്നും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാളോട് സംസാരിച്ച പ്രതീതി ആയിരുന്നു. ഒരുപക്ഷെ മരിയത്തിനോട് സംസാരിച്ചവർക്കെല്ലാം ഇങ്ങനെ തന്നെ തോന്നിക്കാണും. കാലം മായ്ച്ച കാൽപാടുകളെ കുറിച്ചു അവളുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “എന്റെ എഴുത്ത്, എന്റെ ഒറ്റപെടലുകളെ,നിർവികാരങ്ങളെ, ശൂന്യതകളെ പകർത്തി വെക്കാനുള്ള ആശ്രയമാണിത്… എന്റെ സന്തോഷങ്ങളാണിത്.. എന്റെ കണ്ണുനീരാണിത്..…

Read More

എന്നെ കാണാൻ വേണ്ടി പെണ്ണുങ്ങൾ തിരക്ക് കൂട്ടുന്നുണ്ട്. അറിയാത്തവർ കുട്ടിന്റെ ഉമ്മയേതാ എന്ന് ചോദിച്ചു മനസിലാക്കുന്നുമുണ്ട്. അവരൊക്കെ എന്നെ നോക്കുന്നത് ഒരു ആശ്വാസചിരിയോടെയാണ്. എനിക്കാരിലും ദുഃഖത്തിന്റെ കണിക പോലും കാണാൻ സാധിച്ചില്ല. ഏതോ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഒരുവളെ നോക്കുന്നത് പോലെയല്ലേ, അവരുടെ മുഖഭാവം. ഇവർ എന്നെ പറ്റി എന്താണാവോ മനസിലാക്കിയത്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉള്ളവർക്കെ ഇവിടെ സ്‌ഥാനമുള്ളു. ബുദ്ധി കുറവുള്ള കുട്ടി ബാക്കിയുള്ളവർക്ക് വെറും കൗതുക കാഴ്ചയാണ്. സ്വന്തക്കാർക്ക് ആവട്ടെ ആ കുഞ്ഞൊരു ബാധ്യതയും. പക്ഷേ പ്രസവിച്ചവൾക്ക് അങ്ങനെ തള്ളിപ്പറയാൻ സാധിക്കുമോ. അച്ഛനും അമ്മയും ചെയ്ത പാപത്തിന്റെ ഫലമാണെത്ര ഇത് പോലുള്ള മക്കളെന്ന സിനിമ ഡയലോഗാണ് ഓർമയിൽ വന്നത്. പക്ഷെ യഥാർത്ഥ സ്നേഹം, നിഷ്കളങ്കമായ ഒരു തരത്തിലും കലർപ്പില്ലാത്ത സ്നേഹം നിങ്ങൾക്കെങ്ങനെ അറിയാൻ സാധിക്കും. അമ്മയും കുഞ്ഞും തമ്മിലെ സ്നേഹത്തിൽ പോലും നാളെ അവൻ വലുതായി തന്നെ നോക്കാനുള്ളതാണെന്ന ബോധ്യം ഉണ്ട്. ഭാര്യ…

Read More

ഫോട്ടോയിലേക്ക് നോക്കുന്തോറും എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരസ്വസ്ഥത എന്നെ മൂടുന്നു. അതൊരിക്കലും മുൻപങ്കാളിയുടെ വിവാഹഫോട്ടോ കണ്ടിട്ടുള്ള വിഷമമല്ല, അതെനിക്ക് തീർച്ചയാണ്. കാരണം ആ ബന്ധത്തിൽ ഞാനെന്നെ സ്വതന്ത്രയാക്കിയപ്പോൾ അനുഭവിച്ച സന്തോഷവും സമാധാനവുംഎത്രത്തോളമെന്നത് മറ്റുള്ളവരെ പറഞ്ഞറിയിക്കാൻ എനിക്ക് സാധിക്കില്ല.എന്നാലും ആരാണ് ഇയാൾക്ക് വീണ്ടും പെണ്ണ് കൊടുത്തത്.ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ. ലോകത്ത് പെണ്ണിനൊന്നും ഒരു വിലയുമില്ലേ.. മമ്മാ.. മോൾടെ വിളികേട്ട് പെട്ടെന്ന് തന്നെ ലാപ് അടച്ചുവെച്ചു, അവളുടെ കണ്ണിലേക്കു നോക്കാതെ എന്തെന്ന് അന്വേഷിച്ചു. എന്റെ മുഖമൊന്നു മാറിയാൽ അവൾ മനസിലാക്കും. വയസ്സ് പതിമൂന്നേ ഉള്ളു. പക്ഷേ ചിലനേരത്തു എന്നെ പെറ്റത് അവളാണോ തോന്നും, ഉപദേശിച്ചങ്ങു കൊല്ലും, അതാണ് മുതല്. “മമ്മാക്ക് എന്താ പറ്റിയത്,, കുട്ടു പറഞ്ഞല്ലോ മമ്മ കുറച്ചു നേരമായി ഒറ്റക്കിരിക്കുന്നുവെന്ന് ” ഓഹ് അപ്പോൾ അനിയൻ കുട്ടൻ ഒറ്റികൊടുത്തിട്ടുള്ള വരവാണ്. ഇനിയിപ്പോൾ കാര്യമറിയാതെ അവള് മടങ്ങില്ല. എന്റെ വാശി തെല്ലും കുറയാതെ അവൾക്ക് കിട്ടിയിട്ടുണ്ട്, ഉപ്പയോടും ഉമ്മയോടും വാശിപിടിച്ചു നേടിയെടുത്തതായിരുന്നല്ലോ ഞാനയാളെ. ഒന്നുകൂടെ അന്വേഷിച്ചു…

Read More

“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?” അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ മുഖത്തു പുച്ഛവും പരിഹാസവും ഇടകലർന്നിരുന്നു. എന്തോ പിന്നീട് അവരോട് സംസാരിക്കാൻ തോന്നിയില്ല. പ്രോസിജർ ട്രോളിയുമായി വേഗത്തിൽ നഴ്സിംഗ് സ്റ്റേഷനിലേക്ക് ഓടി പോവാനാണ് മനസ്സാഗ്രഹിച്ചത്. ഉച്ചക്കുശേഷം ലീവെഴുതികൊടുത്തു റൂമിലേക്ക്‌ മടങ്ങുമ്പോൾ മനസ്സ് നിറയെ രണ്ട് ജോഡി കുഞ്ഞികണ്ണുകൾ ആയിരുന്നു. റൂമിലെ ചുമര് നിറയെ എന്റെ കുഞ്ഞുമക്കളുടെ ചിത്രങ്ങളാണ്. പല പോസിലുള്ളവ. അതിലേക്ക് നോക്കുമ്പോളെല്ലാം മറക്കും. ഓരോ ചിത്രവും ഓരോ കഥകൾ പറയും. എത്ര വരച്ചിട്ടും പൂർണമാകാത്ത പോലെ പിന്നെയും പിന്നെയും ശരിയാക്കും. നിറങ്ങൾ ചാലിച്ചു മനോഹരമാക്കുമ്പോൾ അവരോട് കഥ പറയും, അവർക്ക് പാട്ട് പാടികൊടുക്കും. കഥ പറഞ്ഞു കൊണ്ടിരിക്കെ മാറിടങ്ങൾ കനക്കും. വരച്ചു പൂർണമാക്കിയ ഇളം റോസ് കുഞ്ഞിതളുകൾ വിതുമ്പും. റൂമിലെത്തീട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയില്ല. പണി തീരാത്ത ചിത്രങ്ങളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോളും…

Read More

മണികർണിക ഘാട്ട്, രാവും പകലും മൃതശരീരങ്ങൾ അഗ്നിക്ക് സമ്മാനിക്കുന്നയിടം. തനിക്കു കിട്ടിയ ശവശരീരങ്ങളെ ദഹിപ്പിക്കുന്ന തിരക്കിലായിരുന്നു അയാൾ. നേരിയ വെളിച്ചം പരക്കുന്നതെയുള്ളുവെങ്കിലും പുകപടലങ്ങൾക്കിടയിൽനിന്ന് അഗ്നിജ്വാലകൾ സ്വർണനിറത്തിൽ കുതിച്ചുയർന്നു. തെറിച്ചു പോയ തലയോട്ടിയെ വടികൊണ്ട് കുത്തിയെടുത്ത് വീണ്ടും ചിതയിലേക്കെടുത്തിട്ടു. ശരീരങ്ങൾക്ക് ചൂടുപിടിച്ചാൽ അസ്ഥികൾ പൊട്ടിത്തെറിക്കും. അതു പെറുക്കിയെടുത്ത് അഗ്നിശുദ്ധിവരുത്തണം. ബാക്കിയായ ചിതാഭസ്മം വടിച്ചെടുത്ത് ഗംഗയിലൊഴുക്കണം. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവൻചെയ്ത പാപങ്ങളെല്ലാം ഗംഗ ഏറ്റെടുത്തൊഴുകും. എത്ര വലിയ കുറ്റവാളിക്കും ഇവിടെവന്ന് വിശുദ്ധനായി മരിക്കാം. അതെങ്ങനെ സാധിക്കുമാവോ..! കാലങ്ങളായി തന്റെയും കുടുംബത്തിന്റെയും ജോലി ഇതാണ്. മറ്റൊന്നും ചെയ്യാൻ പറ്റില്ല, അതിനാരും അനുവദിക്കില്ല. കരിയും പുകയും മനുഷ്യമാംസം കത്തിയെരിയുന്നതിന്റെ ഗന്ധവും പൊട്ടിത്തെറിക്കുന്ന അസ്‌ഥിക്കഷണങ്ങൾ ഉണ്ടാക്കുന്ന ഭീതിയുംകാരണം മറ്റെന്തെല്ലാം തൊഴിലുകൾ പഠിക്കാൻ ശ്രമിച്ചു. മെക്കാനിക്, നെയ്ത്ത്, ഡ്രൈവിംഗ്…. അങ്ങനെയങ്ങനെ താൻ ശ്രമിക്കാത്ത തൊഴിലുകളില്ല. പക്ഷേ, ഒരു ഡോമിനെയാരും മറ്റു പണിക്കെടുക്കില്ല. തൊട്ടുകൂടാ, തീണ്ടിക്കൂടാ. എന്നാലോ തൊടാനും തീണ്ടാനും പറ്റാത്തവർക്ക് ഒടുക്കം ഡോമിൻ്റെ കൈകൾതന്നെ വേണം. ആത്മാവിനു മോക്ഷംകിട്ടണമെങ്കിൽ… അതോർത്തപ്പോൾ…

Read More

മരണവീടിന്റെ ആരവമിപ്പോൾ മങ്ങിവരികയാണ്. എങ്കിലും, ഒറ്റയ്ക്കും കൂട്ടമായും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. വന്നുപ്പോകുന്നവരിൽ പലരെയും എനിക്കറിയില്ല. ഈ വീട്ടിൽ നിന്നും കൂടുതലായി പുറത്തുപ്പോകാത്തയവൾക്ക് ഇത്രയും ബന്ധങ്ങൾ ഉണ്ടെന്നതുതന്നെ എനിക്ക് പുതിയ അറിവായിരുന്നു. ഏതൊക്കെയോ എഴുത്ത് ഗ്രൂപ്പുകളിൽ അംഗമായിരുന്നവൾ. ആ വഴിയുള്ള സൗഹൃദങ്ങളാവാം. അത്തരം ബന്ധങ്ങൾക്ക് നീർകുമിളയുടെ ആയുസ്സെ ഞാൻ കല്പിച്ചിരുന്നുള്ളു. പക്ഷെ ഈ ബന്ധങ്ങൾക്കെത്ര ശക്തിയുണ്ടെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അവരൊക്കെ അവളെക്കുറിച്ച് സംസാരിക്കുമ്പോഴും, ഓർമ്മകളിലൂടെ അവളെ വീണ്ടെടുക്കുമ്പോഴും, എനിക്ക് തന്നെ സംശയമാകുന്നു—ഇവരൊക്കെ പറയുന്നത് എന്റെ മാളുവിനെ കുറിച്ചാണോ?. എന്റെ മാളുവും ഇവരുടെ മാളവികയും രണ്ടും രണ്ട് തന്നെ. ഞാനറിയാത്തൊരു മുഖം അവൾക്കുണ്ടെന്നറിവ് എന്നെ വിഷമിപ്പിച്ചിരുന്നു. അപ്പോഴും എന്തുകൊണ്ട് അത് ഞാൻ അറിയാതിരുന്നു എന്ന ചോദ്യമെന്നുള്ളിൽ ബാക്കിയായി. മുറ്റത്തെ മരങ്ങളും ചെടികളും ഇലപ്പൊഴിച്ചുക്കൊണ്ട് അവളില്ലാ സമയത്തെ അടയാളപ്പെടുത്തുന്നുണ്ട്.ഇളം മഞ്ഞയും പച്ചയും കലർന്ന ഇലകൾക്കും അവളെ കുറിച്ച് പറയാനുണ്ടാവുമോ?. ഉണ്ടാവും മഞ്ഞും, മഴയും, രാവും നിലാവുമെല്ലാം അവൾക്കത്രയും പ്രിയപ്പെട്ടതായിരുന്നു. ഓർമകളുടെ ഭാരം…

Read More