മൊബൈലിന്റെ ഡിസ്പ്ലേയിൽ വീണ്ടും വീണ്ടും നീല വെളിച്ചം തെളിഞ്ഞു കൊണ്ടിരുന്നു. ഫോൺ ബെഡിലേക്കിട്ട് കുഞ്ഞിന് മുലയൂട്ടുന്നത് തുടർന്നു. റിസൾട്ട് വന്നിട്ടുണ്ട്. അതിനു വേണ്ടിയാണ് ഈ വിളിയത്രയും. കുറെ വിളിച്ചു മടക്കുമ്പോൾ വെച്ചോളും. നിറഞ്ഞ കണ്ണുകളെ വാശിയോടെ തുടച്ചു. ഇനി താൻ എന്തിനാണ് കരയുന്നത്? ഇപ്പൊ ജയിച്ചു നിൽക്കുന്നത് ഞാൻ അല്ലെ. പക്ഷെ അയാളോടൊത്തു ഇനി ഒരു ജീവിതം സാധ്യമാകുമോ? ഈ വീട്ടിൽ നിൽക്കാൻ നാത്തൂൻ സമ്മതിക്കില്ല. ഉണ്ണാനും ഉടുക്കാനും അന്തിയുറങ്ങാനും മറ്റുള്ളവരെ ആശ്രയിക്കുന്നവൾ തോൽവി സമ്മതിച്ചല്ലേ പറ്റൂ! പാല് കുടിച്ചുറങ്ങുന്ന പൈതലിനെ അരുമയോടെ നോക്കി. എത്ര നാളത്തെ ആഗ്രഹം ആണ് മടിയിൽ കിടക്കുന്നത്. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്മണി. ഗർഭകാലം ആസ്വദിക്കാനോ, വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് കിന്നാരം പറയാനോ, അവൻ ചവിട്ടുന്നത് അറിയാൻ കൈവച്ചു നോക്കാനോ ആരും ഉണ്ടായിരുന്നില്ല; ഞാനല്ലാതെ. അവന്റെ മുഖത്തേക്ക് നോക്കവേ മറിയം ബീവിയെ ഓർമ വന്നു. തൊട്ടിലിൽ കിടന്നു സംസാരിച്ച കുഞ്ഞു ഈസയെ ഓർത്തു.…
Author: sabira latheefi
ആകാശം മേഘാവൃതം ആയിട്ടുണ്ട്, ചെറിയ കാറ്റിനനുസരിച്ചു മെല്ലെ ചലിക്കുന്ന കാർമേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു. പ്രപഞ്ച നാഥന്റെ ഒരേ ഒരു അനുവാദത്തിനായി കാത്തു നിൽക്കുമ്പോലെ തോന്നി. ആകാശ കാഴ്ചകളിൽ നിന്ന് മുഖം തിരിച്ചു ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു. എന്നെ കാത്തു നിൽക്കുന്ന അവരെ മറക്കാൻ പാടില്ലാലോ.ക്ലാസ്സിലേക്ക് കയറി എല്ലാവരെയും നോക്കി. എന്റെ മനസിന്റെ മണിചെപ്പിൽ നിന്നും ഞാൻ പുറത്തു കൊണ്ടു വന്ന കുറച്ചു പേർ. ഞാൻ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. ആ ദിവസം ചില മുഖങ്ങൾ പ്രസന്നവും ചില മുഖങ്ങൾ ഇരുണ്ടതും ആയിരിക്കും എന്ന വേദവാക്യം ആണ് എന്റെ മനസിലേക്ക് വന്നത്. എല്ലാവരുടെ മുഖത്തും ആകാംഷ ഉണ്ട്. എന്തിനാണ് ഞങ്ങളെ ഒരുമിച്ചു കൂട്ടിയത്, ചിലരുടെ ചിരിയോടെയുള്ള കാത്തിരിപ്പ് ആണെങ്കിൽ കൂടുതൽ പേരും ഇരുണ്ട മുഖത്തോടെ എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന മട്ടിൽ കാലിനടിയിൽ തീ പിടിച്ച പോലെയാണ് ഇരിപ്പ്. ആ ഇരിപ്പ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചതെ ഉള്ളു. നമ്മുടെ ഓർമകൾക്ക്…
ഓണാഘോഷവും കുപ്പിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മഹാബലിയെ സ്വീകരിക്കാൻ മദ്യ ചശകം ആവശ്യമാണോ?. പൂക്കളങ്ങളും, ഓണസദ്യയുംഒക്കെ ഒരുക്കി മാവേലി തമ്പുരാനെ കാത്തിരിക്കുന്ന കാഴ്ച്ചകളാണ് പഠിച്ചതത്രയും.കള്ളവും ചതിയും ജാതിയതയും വംശീയതയും ഇല്ലാത്ത, ഭരണീയരെ ഒന്ന് പോലെ കാണുന്ന ഒരു നല്ല ഭരണം ഇവിടെ നടന്നിരുന്നു എന്ന ഓർമ പുതുക്കൽ ആണ് ഓരോ വർഷത്തെയും ഓണഘോഷം കൊണ്ടു ഉദ്ദേശിക്കുന്നത്. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന കരുതലിലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നത്. പക്ഷെ കെട്ടു താലി പൊട്ടിച്ചും ഓണത്തിന് കുപ്പി പൊട്ടിക്കണം എന്ന നിലക്ക് മലയാളി എങ്ങനെ വളർന്നു. കഴിഞ്ഞ ഓണത്തിന് ഉത്രാടത്തിന്റെ അന്ന് മാത്രം കേരള ബീവറേജ് കോപ്പറേഷൻ വിറ്റത് 624കോടി രൂപയുടെ മദ്യമാണ്. ഇതൊക്കെയും നിർമാണ മാർഗത്തിലുള്ള പണം ചിലവഴിക്കൽ ആണെന്ന് ആരും പറയുകയില്ലല്ലോ. സർക്കാരിന് ഏറ്റവും കൂടുതൽ ടാക്സ് കിട്ടുന്നത് മദ്യത്തിൽ നിന്നാണ്. അത്കൊണ്ട് മദ്യവർജന നയം അവരുടെ അടുത്ത് നിന്നും…
ചൊട്ടയിലെ ശീലം ചുടല വരെ വെറുതെ ചൊല്ലിയത് ആണെന്ന് തിരുത്തുവാനൊരാഗ്രഹം പുതിയ ശീലം തുടങ്ങുവാൻ ഓരോ ഒന്നാം തിയതിവരുവാൻ കാത്തിരിക്കും … തടിയൊന്ന് കുറക്കണം മധുരം ഒഴിവാക്കണം എക്സഴ്‌സിസ് ചെയ്യണം ലഹരി പുകവലി നിർത്തിടെണം. ആഴ്ചക്കൊരിക്കൽ അമ്മയെ കാണണം ഫാമിലിയോത്തു കറങ്ങിടണം കുടിപ്പിക്കും കൂട്ടാരെ തീണ്ടപ്പാട് നിർത്തണം. ഒന്നാംതി, രണ്ടാംതി, മൂന്നാംതി നല്ല നടപ്പിലാറാടി അവൻ നാലാംതി, അഞ്ചാംതി ചാഞ്ചാടി ചെരിഞ്ഞാടി ആറാം തി ഏഴാം തി ലിക്കർ വാങ്ങുവാൻ കൂട്ടത്തിൽ കൂടുവാൻ അവനോളം തിരക്ക് മറ്റാർക്കും ഇല്ലത്രെ അറിയുക കൂട്ടരേ നന്നായി തീരുവാൻ ഒന്നാംതി നോക്കണ്ട പുതു വർഷം കാക്കേണ്ട ചെയ്യുന്നത് തെറ്റെന്ന ബോധ്യം വന്നാൽ, നെഞ്ചുറപ്പോടെ തിരുത്താൻ തുനിഞ്ഞാൽ, ദൈവവും നാടും കുട്ടു കുടുംബവും കൂടെ നിന്നിടുമെന്നു ഓർക്കുക പ്രിയരെ
ഞങ്ങളെ നാട്ടിൽ കിച്ചടിന്നു പറഞ്ഞാൽ കിച്ചടി പരിപ്പും നെയ്‌ച്ചോറിന്റെ അരിയും സമാസമം ഇട്ട് അതിൽ തേങ്ങ പാല് ചേർത്ത് അതിനു മേലെ പശുവിൻ നെയ്യും പഞ്ചസാരയും ചേർത്ത് കഴിക്കുന്ന ഒരു വിഭവമാണ്.പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾക്ക് ഇത് എല്ലാ ദിവസവും വൈകിട്ട് കൊടുക്കും.ഈ കഴിഞ്ഞ ഫ്രൈഡേ മോന്റെ സ്കൂളിൽ ഓണഘോഷം ആയിരുന്നു. ഓരോ കുട്ടിയും ഓരോ വിഭവം കൊണ്ടു വരണം. ഓരോരുത്തർക്കും എന്താണ് കൊണ്ടു വരേണ്ടത് എന്നത് പറഞ്ഞു കൊടുത്തിട്ടുണ്ട്. അവനു കൊണ്ടു പോവേണ്ടത് കിച്ചടിയാണെന്നു. ഞാൻ ഒന്ന് അമ്പരന്നു. അതെങ്ങനെ ശരിയാകും??. ഞാൻ അവനോട് വീണ്ടും ചോദിച്ചു. നിനക്ക് തെറ്റി പോയതാണോ? ഓണ വിഭവത്തിൽ പെട്ട സാധനം അല്ല കിച്ചടി അവനാണേൽ ഉറപ്പിച്ചു പറയുവാ കിച്ചടി തന്നെ ആണ് കൊണ്ടു വരാൻ പറഞ്ഞത് എന്ന്. കിച്ചടി പരിപ്പ് വാങ്ങിച്ചു. പക്ഷെ എനിക്ക് ഉണ്ടാക്കാൻ ഉറക്കുന്നില്ല. വീണ്ടും അവനോട് ചോദിച്ചപ്പോ അവൻ വാട്സാപ്പ് മെസ്സേജ് കാട്ടി തന്നു. കിച്ചടിയാണ് പറഞ്ഞിട്ടുള്ളത്. അപ്പൊ ഇനി…
മീൻ മസാലയുടെ മുകളിൽ നല്ല കയമ അരിയുടെ നെയ്‌ച്ചോറ് കുറച്ചു ഇട്ടു അതിനു മേലെ കുറച്ചു അണ്ടിയും മുന്തിരിയും മല്ലിയിലയും പൊരിച്ച ഉള്ളിയും വിതറി, എന്നിട്ട് വീണ്ടും കുറച്ചു ചോറിട്ടു മേലെ വീണ്ടും എല്ലാം വിതറി അതിനു മേലെ മാറ്റി വെച്ച വലിയ മീൻകഷ്ണങ്ങൾ വെച്ച് അതിന് മേലെ ബിരിയാണി മസാലപ്പൊടി ചെറുതായി തൂവി, അടപ്പ് കൊണ്ടു അടച്ചു മേലെ ചെറിയ അമ്മിക്കല്ല് എടുത്തു വെച്ചു. ഇനി 10മിനുട്ട് ചെറിയ തീയിൽ ഒന്ന് വെക്കണം. ഇന്നലെ വൈകിട്ട് പുറത്തു പോയപ്പോ അയക്കൂറ കൊണ്ടു വന്നപ്പോളെ മോൻ പറഞ്ഞിട്ടുണ്ട്. അതോണ്ട് ബിരിയാണി ഉണ്ടാക്കി കൊടുക്കാൻ.എത്രയോ ദിവസത്തിന് ശേഷമാണു ഒന്ന് മീൻ വാങ്ങാൻ മാർക്കറ്റിൽ പോയത്. കുട്ടികളുടെ പൂതി ഓർത്തപ്പോ കുറച്ചു ബിരിയാണി ഉണ്ടാക്കാൻ മാത്രം വാങ്ങിയതാ.അതു തിന്നുന്ന മോന്റെ മുഖത്തെ സന്തോഷം ആലോചിച്ചപ്പോൾ തന്നെ ചുണ്ടിലൊരു ചിരി വന്നു നിന്നു. അടുക്കളയൊക്കെ ഒതുക്കി സ്റ്റവ് ഓഫാക്കി കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറാൻ നിക്കുമ്പോള…
ടാ… എന്താടി…. എനിക്കു ഒരു കൂട്ടം പറയാനുണ്ട്… പറഞ്ഞോ…. ഇപ്പൊ പറയാൻ പറ്റില്ല… അതെന്താ.,.. അതൊക്കെയുണ്ട്…. എന്നാ പിന്നെ ഇഷ്ട്ടം ഉള്ളപ്പോ പറി…. ഇപ്പൊ പത്തു മണി… ഞാൻ വൈന്നേരം 4മണിക്ക് പറയാം… ആഹ് ഒക്കെ… ഇൻസ്റ്റ ഗ്രാമിൽ ചാറ്റ് ചെയ്യുവായിരുന്നു അവൾ.. അവളുടെ ക്ലാസ്സ് മേറ്റിനോട്…. അവൾ സമയം നോക്കി രണ്ടു മണിയായി… അവൻ ഓൺലൈനിൽ ഉണ്ട്… ഒന്നുടെ വിളിച്ചു എടാ…. നീ എന്താക്കുവാ…ഇപ്പൊ ഞാൻ നിന്നോട് ചാറ്റ് ചെയ്യുന്നു.. അതല്ല… ഞാൻ പറഞ്ഞില്ലേ നേരത്തെ.. അത് പറഞ്ഞാൽ നീ എന്തെങ്കിലും കരുതുമോ… അങ്ങനെ ചോദിച്ചാൽ മാറ്റർ കേൾക്കാതെ ഞാൻ എന്താ പറയുക….. നീ ഒന്നും വിചാരിക്കരുത്… നിനക്ക് എന്താണേലും പറഞ്ഞൂടെ… ഞാൻ 4.50നു പറയാം ആയ്കോട്ടെ നീ പറ്റുമ്പോ പറി…. എന്നാ ഇപ്പൊ പറയാം.. ബട്ട് നീ ഒന്നും വിചാരിക്കരുത്… 😡ശോ ഇവളെ കൊണ്ട്….. എടാ ഐ ലൈക് യു… ഐ ലവ് യു…. മ്മ്.. ബട്ട്…
