Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിശ്വാസം അതല്ലേ എല്ലാം
കഥ ബന്ധങ്ങൾ

വിശ്വാസം അതല്ലേ എല്ലാം

By sabira latheefiSeptember 8, 2023Updated:December 4, 202317 Comments5 Mins Read389 Views
Bookmark Now
Please login to bookmark Close

No account yet? Register

മൊബൈലിന്റെ ഡിസ്പ്ലേയിൽ വീണ്ടും വീണ്ടും നീല വെളിച്ചം തെളിഞ്ഞു കൊണ്ടിരുന്നു. ഫോൺ ബെഡിലേക്കിട്ട് കുഞ്ഞിന് മുലയൂട്ടുന്നത് തുടർന്നു. റിസൾട്ട്‌ വന്നിട്ടുണ്ട്. അതിനു വേണ്ടിയാണ് ഈ വിളിയത്രയും. കുറെ വിളിച്ചു മടക്കുമ്പോൾ വെച്ചോളും. നിറഞ്ഞ കണ്ണുകളെ വാശിയോടെ തുടച്ചു. ഇനി താൻ എന്തിനാണ് കരയുന്നത്? ഇപ്പൊ ജയിച്ചു നിൽക്കുന്നത് ഞാൻ അല്ലെ. പക്ഷെ അയാളോടൊത്തു ഇനി ഒരു ജീവിതം സാധ്യമാകുമോ? ഈ വീട്ടിൽ നിൽക്കാൻ നാത്തൂൻ സമ്മതിക്കില്ല. ഉണ്ണാനും ഉടുക്കാനും അന്തിയുറങ്ങാനും മറ്റുള്ളവരെ ആശ്രയിക്കുന്നവൾ തോൽവി സമ്മതിച്ചല്ലേ പറ്റൂ!

പാല് കുടിച്ചുറങ്ങുന്ന പൈതലിനെ അരുമയോടെ നോക്കി. എത്ര നാളത്തെ ആഗ്രഹം ആണ് മടിയിൽ കിടക്കുന്നത്. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്മണി. ഗർഭകാലം ആസ്വദിക്കാനോ, വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് കിന്നാരം പറയാനോ, അവൻ ചവിട്ടുന്നത് അറിയാൻ കൈവച്ചു നോക്കാനോ ആരും ഉണ്ടായിരുന്നില്ല; ഞാനല്ലാതെ. അവന്റെ മുഖത്തേക്ക് നോക്കവേ മറിയം ബീവിയെ ഓർമ വന്നു. തൊട്ടിലിൽ കിടന്നു സംസാരിച്ച കുഞ്ഞു ഈസയെ ഓർത്തു. ഇന്ന് ഞാൻ എന്ന അമ്മയുടെ നിരപരാധിത്വം തെളിക്കാൻ DNA ടെസ്റ്റ്‌ വേണ്ടി വന്നു!

ശരിക്കും എന്തായിരുന്നു താൻ ചെയ്ത കുറ്റം? വിവാഹം ചെയ്ത മാസം തന്നെ ഗർഭിണി ആയതോ? കുറ്റം എനിക്കായിരുന്നില്ല. അയാൾക്ക് ആയിരുന്നു. എന്റെ പുതിയ കെട്ടിയോന്. 17വയസ്സ് മുതൽ അഞ്ചു വർഷം ഒരാളുടെ കൂടെ ജീവിച്ചു വന്നതായിരുന്നു ഞാൻ. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല, ഒരു കുട്ടിയുടെ അല്ലാതെ. കൊല്ലം ഒന്നു കഴിഞ്ഞപ്പോഴെ ഡോക്ടറെ കാണിക്കാൻ തുടങ്ങി. എത്ര ഡോക്ടർമാർ. രണ്ട് പേർക്കും ഒരു കുഴപ്പവും ഇല്ല എന്ന് തന്നെ എല്ലാരും പറഞ്ഞത്. വർഷം 5 കഴിഞ്ഞപ്പോൾ പിന്നെ എല്ലാവരുടെയും ചോദ്യങ്ങൾ അവഗണിക്കാൻ പറ്റാത്ത രൂപത്തിൽ വളർന്നിരുന്നു. അദ്ദേഹത്തെ മറ്റൊരു വിവാഹം കഴിച്ചു നോക്കാൻ എല്ലാവരും നിർബന്ധിച്ചു. അദ്ദേഹത്തിനും മറ്റൊരു വിവാഹം ചെയ്താൽ എല്ലാം ശരിയാകും എന്നൊരു തോന്നൽ ഉണ്ടെന്നു കണ്ടപ്പോൾ മറുത്തൊരു വാക്ക് പറയാതെ വഴി മാറി കൊടുത്തതാണ് ഞാൻ.

പത്തു വർഷം മറ്റൊരു വിവാഹം കൂടി കഴിക്കാതെ വീട്ടിൽ തന്നെ കൂടി. ഇതിനിടയിൽ ഉപ്പ മരിച്ചു. വീട്ടുകാര്യം ആങ്ങളയുടെ കയ്യിലായി. നാത്തൂന്റെ ഭരണം സഹിക്കാൻ വയ്യാതെ ആയിരുന്നു ഒരു രണ്ടാം കെട്ടിന് സമ്മതം മൂളിയത്.

ഭാര്യ മരിച്ചു പോയ അയാൾക്ക് രണ്ട് കുട്ടികൾ ഉണ്ട്. അവരെ നോക്കാനും വീട്ടു കാര്യങ്ങൾ നോക്കാനും ഒരു സ്ത്രീ. തനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്നത് അയാൾ ബോണസ് ആയി കൂട്ടി. ആ കുട്ടികളെ കണ്ടിട്ട് തന്നെയാണ് ഞാനും സമ്മതം അറീച്ചത്. സ്വന്തം ആയിട്ട് ഇല്ലെങ്കിലും ഇവരെ നോക്കി ജീവിതത്തിനു ഒരർത്ഥം കണ്ടെത്താമെന്നു ഞാനും കരുതി. ആ വീടുമായി ഞാൻ പെട്ടെന്ന് ഇണങ്ങി. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തും സ്കൂളിൽ പറഞ്ഞയച്ചും ഞാൻ എന്റെ പുതിയ ജീവിതത്തിനു മിഴിവേകി. ആളും കുഴപ്പം ഇല്ലായിരുന്നു. കുറെ കാലത്തെ കണ്ണീരിനു, പ്രാർത്ഥനക്കു ഫലം കിട്ടിയത് പോലെ തോന്നി. പക്ഷെ പിന്നീട് സംഭവിച്ചതൊക്കെയും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.

വിവാഹം കഴിഞ്ഞു മാസം ഒന്നാവുന്നതേ ഉള്ളു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഭയങ്കര ക്ഷീണം. രണ്ട് ചുവട് വെച്ചപ്പോഴേക്കും പിന്നിലേക്ക് മറിഞ്ഞു വീണു. ബാക്കിൽ ആള് താങ്ങിയതിനാൽ ഒന്നും പറ്റിയില്ല. ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് ഞാൻ ഒരു അമ്മയാവാൻ പോവുകയാണെന്ന സന്തോഷം അറിഞ്ഞത്. സന്തോഷത്താൽ മതി മറന്നു അൽഹംദുലില്ലാഹ് എന്ന് എത്ര വട്ടം പറഞ്ഞുവെന്നറിയില്ല. റബ്ബിന്റെ മുന്നിൽ നെറ്റി തൊടിക്കാൻ, സുജൂദിൽ വീഴാൻ മനം കൊതിച്ചു. വിവരമറിഞ്ഞെത്തിയ അയാളുടെ മുഖം കണ്ടപ്പോൾ എന്റെ എല്ലാ സന്തോഷവും ആവിയായി.

” ഇതാരുടെയാ?”
ആ ഒരു ചോദ്യത്തിൽ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയും സൂര്യൻ തലക്കു മേലെ കത്തി നിൽക്കുമ്പോലെയും തോന്നി. ഒന്നും തിരിയാത്ത പൊട്ടത്തിയെ പോലെ വീണ്ടും വീണ്ടും അയാളെ നോക്കി.
“എന്താ പറഞ്ഞത്?”

“പറഞ്ഞത് മനസിലായില്ലേ…നിനക്ക് കുട്ടികൾ ഉണ്ടാവില്ലെന്നു കരുതിയാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത്. എനിക്കി കുട്ടിയെ വേണ്ട. ഇത് എന്റേതല്ല!”

“അല്ലാഹുവാണ…ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. കഴിഞ്ഞ 10വർഷം ഒറ്റക്ക് കഴിഞ്ഞിട്ട് പോലും ഞാൻ അങ്ങനെത്തെ ഒന്നിനും പോയിട്ടില്ല. അതു നാട്ടാരെ പേടിച്ചിട്ടല്ല. റബ്ബിനെ പേടിച്ചിട്ടാ.”

“യ്യ് വല്യ വർത്താനം പറയല്ലേ… പിന്നെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടേ ഉള്ളു. കുട്ടിക്ക് 45 ദിവസത്തെ വളർച്ചയും. എന്നിട്ടും അവൾ നിന്നു പ്രസംഗിക്കുവാ…”

“ഇക്കാ ലാസ്റ്റ് പീരീഡ്സ് സമയം നോക്കിയാ വളർച്ച കണക്കാക്കുക. വിവാ ഹത്തിന്റെ കുറച്ചു മുമ്പ് ആണ് എന്റെ ഡേറ്റ്.”

എന്റെ വാദങ്ങളൊന്നും അയാൾക്ക് കേൾക്കണ്ടായിരുന്നു. പിടിച്ച പിടിയാലേ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കി ഒരു പോക്ക് ആണ്. അതിനിടയിൽ എന്തെല്ലാം ഞാൻ അനുഭവിച്ചു. ഓർമകളുടെ ചൂട് സഹിക്കാൻ വയ്യാതെ പല വട്ടം കണ്ണ് നിറഞ്ഞു. എന്തെല്ലാം തരത്തിലുള്ള ആക്ഷേപങ്ങൾ. കുഞ്ഞിനെ അബോർട്ട് ചെയ്യാനുള്ള സമ്മർദ്ദങ്ങൾ. എന്ത് വന്നാലും കുഞ്ഞിനെ പ്രസവിക്കും എന്നുള്ളത് എന്റെ വാശി ആയിരുന്നു. ആങ്ങളയോട് കാല് പിടിച്ചു പറഞ്ഞു. ഈ കുഞ്ഞ് അയാളുടെ തന്നെ ആണ്. പ്രസവിച്ചിട്ട് ഡി. ൻ. എ ടെസ്റ്റ്‌ ചെയ്യാൻ ഞാൻ റെഡി ആണെന്ന്.

ഞാനൊഴിച്ചു ബാക്കി എല്ലാവർക്കും ആകാംക്ഷയാണ്, എന്റെ കുഞ്ഞ് ആരുടേതാ എന്നറിയാൻ. ആ ഒമ്പത് മാസവും കണ്ണീർ തോർന്നിട്ടില്ല. ബാക്കിയുള്ളവരുടെ കണ്ണിൽ തേവിടിച്ചിയായി. ഡേറ്റിന് മൂന്നാഴ്ച്ച മുമ്പേ ഉള്ള പ്രസവം കൂടി ആയപ്പോ അയാൾ പറഞ്ഞത് എല്ലാവരും ശരി വച്ചു.

ഞാൻ അല്ലാതെ വേറൊരാൾ എന്റെ കുഞ്ഞിനെ ഒന്ന് തൊടുന്നത് കാണാൻ, കളിപ്പിക്കുന്നത് കാണാൻ, ഒന്നു മുത്തുന്നത് കാണാൻ കൊതിച്ചു പോയ നാളുകൾ. എല്ലാ ഭാരവും ഇറക്കി വെക്കാൻ പടച്ചവന്റെ സവിധം കൂടി ഇല്ലായിരുന്നുവെങ്കിൽ ശരിക്കും ഭ്രാന്ത് ആയേനെ. ആര് തന്നെ അവിശ്വസിച്ചാലും എനിക്ക് എന്നെ വിശ്വാസം ഉള്ളിടത്തോളം ഞാൻ എന്തിന് ഭയക്കണം. എന്തോ ഇപ്രാവശ്യം ആങ്ങള എന്റെ കൂടെ നിന്നു. അതു കൊണ്ടു മുഖം ചുളിച്ചാണെങ്കിലും നാത്തൂൻ ഫുഡ്‌ തരാതിരുന്നില്ല. മറ്റൊന്നും ഞാൻ കാര്യമാക്കിയും ഇല്ല. അവർക്കിടയിൽ ഞാനായിട്ട് പ്രശ്നം ഉണ്ടാക്കരുത് കരുതി പരമാവധി സംയമനം പാലിച്ചു.

സൈലന്റ്റിലാക്കിയ ഫോൺ എടുത്തു നോക്കി. 21 മിസ്സ്‌ കാൾ ഉണ്ട്.15 എണ്ണം അയാളുടെ ആണ്. ബാക്കി റിസൾട്ട്‌ അറിയാൻ കാത്തു നിൽക്കുന്ന ബന്ധുക്കളുടെയും. ശവം തീനികൾ! ഞാൻ പിറു പിറുത്തു. വാതിലിൽ മുട്ട് കേട്ട് വേഗം തുറക്കാൻ വേണ്ടി എണീറ്റു. അല്ലെങ്കിൽ കുഞ്ഞ് ഉണരും.
“നീ എന്താ അളിയൻ വിളിച്ചിട്ട് എടുക്കാത്തത്?” ഇക്കാക്കയാണ് ഒന്നും മിണ്ടിയില്ല.

“നീ ഇരിക്ക്, എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”

ഇക്കാക്കയുടെ അടുത്തിരുന്നപ്പോ പണ്ടത്തെ കുഞ്ഞി പെങ്ങളായി. എന്റെ ബാഗ് പിടിച്ചു എന്നെ ക്ലാസ്സിൽ കൊണ്ടാക്കിയിരുന്ന ഇക്കാക്ക. ആ മുഖത്തേക്ക് നോക്കി കൊണ്ടിരിക്കെ ഒന്ന് കെട്ടിപിടിച്ച് ചേർന്നിരിക്കണം എന്ന് തോന്നി. എന്നെ മനസിലായപോലെ ഇക്കാക്ക നെഞ്ചിലേക്ക് ചേർത്ത് നിർത്തി മൂർദ്ധാവിൽ ഉമ്മ വെച്ചു.

“മോളെ… ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിന്റെ നന്മക്ക് ആണ് പറയുന്നത് എന്ന് മനസിലാക്കണം. കൂടെപിറപ്പ് ആയിട്ട് എനിക്ക് നീ മാത്രമേ ഉള്ളു. എത്ര കാലം നിന്നെ നോക്കുന്നതിനും എനിക്ക് കുഴപ്പം ഇല്ല. പക്ഷെ അതു പോരല്ലോ. ഈ കുട്ടിക്ക് വാപ്പാനെ വേണ്ടേ.. ഇവിടെ ഇവൻ വളരുമ്പോൾ നിന്റെ നാത്തൂൻ നമുക്ക് സ്വൈര്യം തരുമെന്ന് നീ കരുതുന്നുണ്ടോ. ഒക്കെ ഈ മോനെ ബാധിക്കില്ലേ. ഇപ്പൊ തന്നെ നിന്നെ കൂടുതൽ അവളൊന്നും പറയേണ്ട ന്നു കരുതീട്ടാ ഞാൻ മോനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത്. ഏതായാലും എന്റെ പെങ്ങള് തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എല്ലാർക്കും മനസിലായല്ലോ. നീ തല ഉയർത്തിതന്നെ അങ്ങോട്ട് തിരിച്ചു പോകണം.”

മ്മ്മ്… ഞാനൊന്ന് മൂളി.

തെല്ലൊരു നിശബ്ദതക്കു ശേഷം ഞാൻ പറഞ്ഞു ഞാൻ പോകാം… പക്ഷെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. അയാൾക്ക് അതു ഒക്കെ ആണെങ്കി ഞാൻ പൊയ്ക്കൊള്ളാം.

എന്നെ ഇവിടുന്നു കൂട്ടികൊണ്ട് പോകാൻ അവിടുന്ന് അയാളുടെ കുടുംബത്തിലെ കാര്യപ്പെട്ടവർ വരണം. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നു റിസൾട്ട്‌ കാണിച്ചു കൊണ്ടു തന്നെ എല്ലാവരെയും ബോധ്യപെടുത്തുകയും വേണം. ഇത്രയും കാലം എന്നെ കണ്ണീർ കുടിപ്പിച്ചതിനു ക്ഷമ ചോദിക്കണം.പറ്റുമോ..?

മ്മ്. തീർച്ചയായും അവനെ കൊണ്ടു ഞാൻ പറയിച്ചിരിക്കും. അഭിമാനത്തോടെ തന്നെ വേണം എന്റെ പെങ്ങള് അങ്ങോട്ട് പോവാൻ…

എന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു ഇക്കാക്ക ഫോണും കൊണ്ടു പുറത്തേക്ക് പോയി

പറഞ്ഞതൊക്കെ ശരിയാണ്. ഇനിയും ഇവിടെ പിടിച്ചു നിൽക്കുന്നതിൽ അർത്ഥം ഇല്ല. മറക്കാനും പൊറുക്കാനും പറ്റിയില്ലേലും ഈ ജീവിതം അയാളോടൊപ്പം ജീവിച്ചേ പറ്റൂ.. അല്ലെങ്കിൽ മോന്റെ ജീവിതം കൂടി നരകമാവും. പണ്ട് സുവോളജി ടീച്ചർ പറഞ്ഞതാണ്വ ഓർമ വന്നത്. അമ്മ ഒരു സത്യമാണ്. അച്ഛൻ എന്നത് ഒരു വിശ്വാസവും. അങ്ങനെ അല്ല. അച്ഛനാരാണ് എന്ന് കണ്ടു പിടിക്കാൻ ഇപ്പൊ എളുപ്പം ആണ്.

പക്ഷെ ആ ചോദ്യം ഉയർത്തുമ്പോൾ തകരുന്നത് രണ്ട് ജീവിതങ്ങളാണ്.ജീവിതം പഠിപ്പിച്ച പാഠങ്ങൾ..ഓരോന്ന് ഓർത്തു കൊണ്ടു അവൾ തിരിച്ചു പോകാനുള്ള പെട്ടി കെട്ടാൻ തുടങ്ങി.

(അല്ലാഹുവാണ = ദൈവമാണെ സത്യം)

Post Views: 38
7
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

17 Comments

  1. Nisha Sidhique on October 5, 2024 10:31 PM

    ❤️❤️❤️

    Reply
  2. Shreeja R on October 5, 2024 5:38 PM

    ❤️❤️

    Reply
  3. lekha on September 17, 2023 1:14 AM

    അവസ്ഥ 😥😥.
    ആരുടേയും തണലിൽ അല്ലാതെ സ്വന്തം കാലിൽ ഉറപ്പോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്ന പെൺകുട്ടികൾ ഉണ്ടാവട്ടെ. അവരെ അംഗീകരിക്കുന്ന സമൂഹവും💞.

    Reply
    • Sabira latheefi on September 17, 2023 8:58 PM

      ❤️❤️

      Reply
  4. Neethi Balagopal on September 16, 2023 7:15 PM

    വളരെ നന്നായിട്ടുണ്ട്. 🥰👍ഇതു പോലെ എത്രയെത്ര അനുഭവങ്ങൾ അല്ലേ.

    Reply
  5. Nafs nafs on September 16, 2023 5:26 PM

    ഇക്കാക്കാന്റെ കുഞ്ഞിപ്പെങ്ങൾ കരയിപ്പിച്ചുകളഞ്ഞല്ലോ💔💔

    Reply
    • Sabira latheefi on September 16, 2023 5:37 PM

      ❤️❤️

      Reply
  6. Sunandha Mahesh on September 16, 2023 4:56 PM

    എന്തൊക്കെ അവസ്ഥകൾ ആണ്‌ ഈശ്വരാ…

    Reply
    • Sabira latheefi on September 16, 2023 5:37 PM

      അങ്ങനെയും ചില മനുഷ്യർ നമ്മുടെ ചുറ്റിലും ഉണ്ട്

      Reply
  7. Divya Sreekumar on September 13, 2023 11:33 AM

    D N A ടെസ്റ്റിലൂടെ പിതൃത്വം സ്ഥാപിച്ചെടുക്കേണ്ട ഗതികേട്…ഇങ്ങനെയും ചില ജീവിതങ്ങള്‍ അല്ലേ.എഴുത്ത് നന്നായി 👍👍👌👌🩵

    Reply
    • Sabira latheefi on September 13, 2023 3:04 PM

      വായിച്ചു കമെന്റ് ചെയ്തതിൽ സന്തോഷം ❤️❤️

      Reply
      • Sabira latheefi on September 14, 2023 1:06 PM

        ❤️❤️

        Reply
      • Jasna Basheer on October 6, 2024 12:46 AM

        🌹🙏

        Reply
  8. Sajna on September 8, 2023 7:59 PM

    👍👍👍

    Reply
    • sabira latheefi on September 8, 2023 8:06 PM

      🥰🥰

      Reply
      • Silvy Michael on September 14, 2023 12:55 PM

        കഥ പെട്ടെന്നുതീർന്ന പോലെ… അവസാനം അല്പം കൂടി നീട്ടാമായിരുന്നുവെന്നു തോന്നി. കണ്ണുനനയ്ക്കുന്ന കഥ 👌👌👌

        Reply
        • Canoli canalinte puthri on September 16, 2023 7:51 PM

          👍🏻👍🏻

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.