Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അസ്റായിൽ
ആരോഗ്യം കഥ

അസ്റായിൽ

By sabira latheefiSeptember 15, 2023Updated:September 20, 202323 Comments3 Mins Read678 Views
Bookmark Now
Please login to bookmark Close

No account yet? Register

വെളുത്ത ചുമരിലെ വലിയ ക്ലോക്കിലെ കറുത്ത സൂചികൾ തെന്നെ തന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്കു തോന്നി. 

ഇന്നവൻ വരുമോ? 4മാസം എന്നല്ലേ പറഞ്ഞത്. ഇന്നേക്ക് 120ദിവസം പൂർത്തിയായിരിക്കുന്നു. ജനൽ തുറന്ന് പുറത്തെ കട്ട പിടിച്ച ഇരുട്ടിലേക്കു തുറിച്ചു നോക്കി. ഒരു ഇല പോലും അനങ്ങുന്നില്ല. എന്തെങ്കിലും ഒച്ച കേൾക്കുന്നുണ്ടോ. ഞാൻ ശ്രദ്ധയോടെ ചെവിയോർത്തു.
അല്ല ഒച്ചയുണ്ടാക്കി ആളെ അറീച്ചാണോ അവൻ വരിക. എന്റെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു. താൻ ആരെയാണ് കാത്തിരിക്കുന്നത് അസ്റയിലിനെ*അല്ലെ, അല്ലാതെ തന്റെ കാമുകനെ ഒന്നും അല്ലാലോ. ഡോക്ടർ പറഞ്ഞതനുസരിച്ചു തന്റെ ജീവിത സമയം അവസാനിച്ചിരിക്കുന്നു. ഇനി ഹോസ്പിറ്റലിലേക്കു വരേണ്ടതില്ല. ബാക്കി സമയം കുടുംബകാരോട് ഒന്നിച്ചു ജീവിക്കു. വെറുതെ നിങ്ങൾക്ക് പ്രതീക്ഷ നൽകിട്ട് കാര്യമില്ലലോ. 

കുറച്ചു വര്ഷങ്ങളായിട്ടുള്ള അടുപ്പം കൊണ്ട് ഡോക്ടർക്കു എന്റെ സ്വഭാവം ശരിക്കും അറിയാം. അത് കൊണ്ടായിരിക്കാം അദ്ദേഹം എന്നോട് തന്നെ തുറന്നു പറഞ്ഞത്. ഞണ്ട് ഇറുക്കാൻ തുടങ്ങിയ കാലം തൊട്ട് സെയിം ഡോക്ടറെ ആണ് കാണിക്കുന്നത്. കിമോ യും
മരുന്നും കഴിച്ചു മാറുകയും അടുത്ത രണ്ടു വർഷത്തിനുള്ളിൽ വീണ്ടും വരികയും ചെയ്യുന്ന പ്രക്രിയ തുടങ്ങീട്ട് പത്തു വർഷത്തോളമായി. ഓരോ കിമോക്ക്‌ ശേഷം കിളിർക്കുന്ന മുടി ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേഷം കാട്ടി തന്നു. ഇനി ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത വണ്ണം കാൻസർ എന്ന വ്യാളി എന്നിൽ ആധിപത്യം പുലർത്തി കഴിഞ്ഞു എന്ന തിരിച്ചറിവ്  വിരൽ ചൂണ്ടിയത് ഇനി ചെയ്യാൻ ബാക്കിയുള്ള കർത്തവ്യങ്ങളിലേക്കാണ്. 

ഇത്രയും കാലം ഞാൻ ഇതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല, എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലായിരുന്നു. ചെറിയ രണ്ടു മക്കൾ അവരെ കുറിച്ച് ആലോചിക്കുമ്പോളാണ് വിഷമം. താനില്ലാതെ അവർ ജീവിക്കാൻ പഠിക്കണം. ഞാൻ സുഖമില്ലാതെ കിടന്നത് കൊണ്ട് കുറെ കാര്യങ്ങൾ ഒക്കെ അവർ ഒറ്റക്ക് ചെയ്യാൻ പഠിച്ചിട്ടുണ്ട്. എന്നാലും അവരെ നോക്കാൻ പറ്റിയ ഒരാളെ കിട്ടണം, ഇക്കാടെ ഉമ്മ നോക്കുമായിരിക്കും പക്ഷെ അവർക്ക് പ്രായം ആയില്ലേ. ജോലിയൊക്കെ ഉപേക്ഷിച്ചു കുട്ടികളെയും നോക്കി ഇരിക്കാൻ ഇക്കാക്ക് പറ്റില്ല. മാത്രമല്ല അദ്ദേഹത്തിനും ഒരു കൂട്ട് വേണമല്ലോ. 

മരണ ചിന്ത വന്നു കഴിഞ്ഞാൽ വസിയതു* ചെയ്യണം എന്നാണല്ലോ പ്രമാണം. കുട്ടികളെ പറ്റിയുള്ള ആശയും ആശങ്കയും ഒക്കെ ഡയറിയിൽ എഴുതി വെച്ചു. വലുതാകുമ്പോൾ ആരായി തീർന്നാലും ഒരു നല്ല മനുഷ്യൻ ആവണം. അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന, അന്യന്റെ മുതൽ ആഗ്രഹിക്കാത്ത, കരുണയും ദയയും കടലോളം മനസ്സിൽ സൂക്ഷിക്കുന്ന പച്ച മനുഷ്യൻ. എന്റെ പൊന്ന് മക്കളെ ഉമ്മാന്റെ കയ്യിൽ നിങ്ങള്ക്ക് തരാൻ നിറഞ്ഞ സ്നേഹത്തോടെ തരുന്ന ഉപദേശങ്ങൾ മാത്രമേ ഉള്ളു. എഴുതി കഴിയും മ്പോഴേക്കും
നെഞ്ചകം വിങ്ങി, കണ്ണ് നിറഞ്ഞു. 

ഞാൻ മരിച്ചാൽ ഇക്ക വേറെ പെണ്ണുകെട്ടും, അവൾ മക്കളെ നോക്കുമായിരിയ്ക്കും, ഇനി ചിലപ്പോ രണ്ടാനമ്മ പോര് എടുക്കുമോ എന്റെ മക്കളോട്. ഇതിപ്പോ മരിച്ചതിനു ശേഷം എനിക്കൊന്നും ചെയ്യാൻ പറ്റില്ലാലോ. എന്റെ മക്കളെ വേദനിപ്പിച്ചാൽ പ്രേതം ആയി വന്നു അവളെ പേടിപ്പിച്ചാലോ. അയ്യേ എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്. അതിലും നല്ലത് എത്രയും പെട്ടെന്ന് ഇക്കാക്ക് പറ്റിയ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി കൊടുത്താലോ, അപ്പൊ സമാധാനായിട്ട് കണ്ണടക്കാലോ. അതെ അത് തന്നെ ചെയ്യാം.
കിടക്കയിൽ കിടന്നു കൊണ്ട് തന്നെ സകല മനുഷരെയും  വെറുപ്പിച്ച് ഞാൻ ആ കാര്യം നേടിയെടുത്തു. ഒരു നല്ല പെണ്ണ്, ഭർത്താവ് ഒരപകടത്തിൽ മരിച്ചിട്ട് രണ്ടു വർഷമായി. 3 വയസ്സുള്ള ഒരു മകൾ ഉണ്ട്. നോക്കുന്നവരുടെ കണ്ണിൽ സ്നേഹം നിറക്കുന്ന ഒരു കുസൃതി, എന്റെ മക്കൾക്ക് ഒരു കുഞ്ഞി പെങ്ങളും അവൾക്ക് വാപ്പാനെയും കിട്ടുമല്ലോ. അവളും മോളും വന്നതോടെ വീടാകെ ഉണർന്നു. എല്ലാവർക്കും ഇഷ്ടമായിരുന്നു അവളെ. ഇക്കാന്റെ ചുണ്ടിലും മൂളിപ്പാട്ടൊക്കെ വന്നു തുടങ്ങി.
ഒക്കെ കാണുമ്പോൾ ഹൃദയത്തിൽ ഒരു കല്ല് കയറ്റി വെച്ച പ്രതീതി ആണേലും ഞാനും യഥാർഥ്യത്തെ അംഗീകരിക്കാൻ തുടങ്ങി,ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തു എന്ന തോന്നലിൽ ഞാൻ എന്റെ മരണ ദേവനെ സ്നേഹിക്കാൻ തുടങ്ങി.
**************************
ഇനി ആരെങ്കിലും വരാനുണ്ടോ?. ബോഡി എടുക്കട്ടെ. നല്ല പരിചയം ഉള്ള സൗണ്ട്. ഖാദറിക്ക ആണ്. ഇക്കയോടാണ് ചോദ്യം. തളർന്ന ശബ്ദത്തിൽ മറുപടി കൊടുക്കുന്നുണ്ട്, അവൾക്കു അങ്ങനെ ഒരു പാട് ബന്ധുക്കളില്ല. ഉമ്മയും ഉപ്പയും നേരത്തെ മരിച്ചതാണ്.
കാണാൻ വന്ന പെണ്ണുങ്ങളൊക്കെ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. അസ് റായിലിനു മാറിപോയതാണോ എന്ന സംശയം ആയിരിക്കാം അവരുടെ മുഖത്തു. അല്ല ആരും ഇത് പ്രതീക്ഷിക്കുന്നില്ലലോ. ഉറക്കം പോലും ഇല്ലാതെ മരണത്തെ കാത്തു നിക്കുന്ന എന്നെ ഉപേക്ഷിച്ചു ഉറങ്ങി കൊണ്ടിരിക്കുന്ന അവളുടെ റൂഹിനെ പിടിച്ച അസ്റയിലിനോട് ദേഷ്യം തോന്നിയെങ്കിലും. പടച്ചോന്റെ വിധി നടപ്പാക്കുന്ന അവനോട് ദേഷ്യം പിടിക്കുന്നതിൽ എന്ത് കാര്യം. നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു അവൾ എന്നെ ഏല്പിച്ച ഞങ്ങളുടെ കാന്താരിയെ കെട്ടിപിടിച്ചു അന്ന് വീണ്ടും ദീർഘായുസ്സിന് വേണ്ടി ദുആ ഇരന്നു

Nb :*അസ്റായിൽ മരണത്തിന്റെ മാലാഖ
വസിയത്തു -മരണം അടുത്തവർ ബന്ധുക്കൾക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ. 

Post Views: 38
19
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

23 Comments

  1. മിനി സുന്ദരേശൻ on November 8, 2024 10:09 PM

    മനുഷ്യൻ ഒന്നാഗ്രഹിക്കുന്നു………. വിധി മറ്റൊന്നു തീരുമാനിക്കുന്നു…… നന്നായെഴുതി👍🌹

    Reply
    • sabira latheefi on November 15, 2024 2:33 PM

      ❤️❤️

      Reply
  2. Nishiba M on November 7, 2024 7:19 PM

    നോവുകൾ. അനിശ്ചിതത്വം നിറഞ്ഞ ജീവിതം.

    Reply
    • sabira latheefi on November 7, 2024 10:58 PM

      നിഷി ❤️

      Reply
  3. Shiju KP on January 5, 2024 11:30 PM

    പ്രവാചനാതീതമായ ഈ ജീവിതത്തിൽ നമ്മൾ മനുഷ്യർ എത്ര നിസ്സാരം.

    Reply
    • sabira latheefi on March 12, 2024 2:33 PM

      സത്യം

      Reply
  4. Seenanavaz on December 31, 2023 6:04 PM

    ഇതിപ്പോഴാണ് വായിച്ചത്. climax ലെ twist അടിപൊളി👍 കഥ ഹൃദയസ്പർശി❤️

    Reply
    • Sabira latheefi on December 31, 2023 6:33 PM

      താങ്ക്സ് ഡിയർ

      Reply
  5. Sunandha Mahehs on September 19, 2023 5:54 PM

    ആര് ആദ്യമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല

    Reply
    • Sabira latheefi on September 19, 2023 8:12 PM

      സത്യം

      Reply
  6. Sari on September 18, 2023 8:02 PM

    നല്ല എഴുത്ത്🥰❤️

    Reply
  7. Jisha Johnson on September 17, 2023 11:21 AM

    ❤️❤️

    Reply
  8. Joyce Varghese on September 17, 2023 2:16 AM

    നല്ല രചന

    Reply
  9. Someone on September 16, 2023 7:33 PM

    കരയിപ്പിച്ചു 😥😥

    Reply
    • Sabira latheefi on September 16, 2023 9:02 PM

      😊

      Reply
  10. Dr Venus V. V on September 15, 2023 1:50 PM

    നല്ല ട്വിസ്റ്റ്

    Reply
    • Neethi Balagopal on September 30, 2023 5:15 PM

      Climax അപ്രതീക്ഷിതം. നനായിട്ടുണ്ട്.

      Reply
      • sabira latheefi on October 2, 2023 11:30 AM

        ❤️❤️

        Reply
  11. Vimitha on September 15, 2023 1:10 PM

    വിചാരിക്കാത്ത അവസാനം ആയിപോയല്ലോ. ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല

    Reply
    • Sabira latheefi on September 15, 2023 1:13 PM

      മരണം എന്നത് അങ്ങനെയാണ്. കാത്തിരിക്കുന്നവരെ വെടിഞ്ഞു പ്രതീക്ഷിക്കാത്ത ആളുകൾ പോവുന്നത് ഞാൻ കാണാറില്ലേ.

      Reply
      • റംസീന നാസർ on September 15, 2023 1:21 PM

        ഞാൻ കരുതി ശെരിക്കും മരണപ്പെട്ടു എന്നു last ആണ് deerghayussinu praarthananayum 😄🥰🥰🥰🥰🥰

        Reply
        • Sabira latheefi on September 15, 2023 6:49 PM

          Thankyou all❤️❤️

          Reply
      • Nafs nafs on September 15, 2023 5:50 PM

        ഹൃദ്യമായിട്ടെഴുതി 👍💔

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.