Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കിച്ചടി /പച്ചടി
Contests അനുഭവം പാചകം

കിച്ചടി /പച്ചടി

By sabira latheefiAugust 27, 2023Updated:August 27, 20234 Comments2 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞങ്ങളെ നാട്ടിൽ കിച്ചടിന്നു പറഞ്ഞാൽ കിച്ചടി പരിപ്പും നെയ്‌ച്ചോറിന്റെ അരിയും സമാസമം ഇട്ട് അതിൽ തേങ്ങ പാല് ചേർത്ത് അതിനു മേലെ പശുവിൻ നെയ്യും പഞ്ചസാരയും ചേർത്ത് കഴിക്കുന്ന ഒരു വിഭവമാണ്.പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾക്ക്‌ ഇത് എല്ലാ ദിവസവും വൈകിട്ട് കൊടുക്കും.ഈ കഴിഞ്ഞ ഫ്രൈഡേ മോന്റെ സ്കൂളിൽ ഓണഘോഷം ആയിരുന്നു. ഓരോ കുട്ടിയും ഓരോ വിഭവം കൊണ്ടു വരണം. ഓരോരുത്തർക്കും എന്താണ് കൊണ്ടു വരേണ്ടത് എന്നത് പറഞ്ഞു കൊടുത്തിട്ടുണ്ട്. അവനു കൊണ്ടു പോവേണ്ടത് കിച്ചടിയാണെന്നു. ഞാൻ ഒന്ന് അമ്പരന്നു. അതെങ്ങനെ ശരിയാകും??. ഞാൻ അവനോട് വീണ്ടും ചോദിച്ചു. നിനക്ക് തെറ്റി പോയതാണോ? ഓണ വിഭവത്തിൽ പെട്ട സാധനം അല്ല കിച്ചടി അവനാണേൽ ഉറപ്പിച്ചു പറയുവാ കിച്ചടി തന്നെ ആണ് കൊണ്ടു വരാൻ പറഞ്ഞത് എന്ന്. കിച്ചടി പരിപ്പ് വാങ്ങിച്ചു. പക്ഷെ എനിക്ക് ഉണ്ടാക്കാൻ ഉറക്കുന്നില്ല. വീണ്ടും അവനോട് ചോദിച്ചപ്പോ അവൻ വാട്സാപ്പ് മെസ്സേജ് കാട്ടി തന്നു. കിച്ചടിയാണ് പറഞ്ഞിട്ടുള്ളത്. അപ്പൊ ഇനി കൊണ്ടു പോവുകയോ….
എന്തോ എനിക്ക് അതിനോട് യോജിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ നമ്മളെ യൂട്യൂബ് അങ്ങട്ട് തുറന്നു. എന്നിട്ട് കിച്ചടി എന്നടിച്ചു നോക്കി. അപ്പോഴാ രസം. കിച്ചടി /പച്ചടി എന്നും പറഞ്ഞി കുറെ വീഡിയോസ്. അപ്പോഴാണ് പച്ചടിക്ക് ചില സ്‌ഥലത്തു കിച്ചടിന്നു പറയുമെന്ന് മനസിലായത്.
നോൺ വെജ് ഐറ്റംസ് ഒട്ടു മിക്ക വിഭവങ്ങളും ഉണ്ടാക്കു മെങ്കിലും ഈ പച്ചക്കറി പിടുത്തം കുറച്ചു കുറവാ. പ്രത്യേകിച്ച് മധുരിക്കുന്ന കറികൾ. ശരിക്കും പറഞ്ഞാൽ ഉണ്ടാക്കലും ഇല്ല കൂട്ടലും ഇല്ല. അങ്ങനെ യൂട്യൂബിൽ നിന്നു എനിക്ക് ഇഷ്ട്ടപെട്ട ഒരു വീഡിയോ എടുത്തു ഒരു ഐറ്റം അങ്ങ് ഉണ്ടാക്കി. ഒരു പൈനാപ്പിൾ കിച്ചടി /പച്ചടി 😀.
എന്തോ ഭാഗ്യത്തിന് തലേന്ന് ഉപ്പിലിടാമെന്നു കരുതി ഒരു പൈനാപ്പിൾ വാങ്ങിയിരുന്നു.. അതു വെച്ചു യൂടുബും നോക്കി ആ കാര്യത്തിൽ ഒരു തീർപ്പാക്കി.എനിക്ക് അതിന്റെ ഒർജിനൽ ടേസ്റ്റ് എന്താണെന്നു പോലും അറിയില്ല. ഓണത്തിന് ഇടയ്ക്കു പുറത്തു നിന്നും സദ്യ ഓർഡർ ചെയ്തു വാങ്ങും, ചിലപ്പോ ഫ്രണ്ട്സിന്റെ വീട്ടിൽ ഓണസദ്യ കഴിക്കാൻ പോയിട്ടുണ്ട് എന്നല്ലാതെ സദ്യ വിഭവങ്ങളെ പറ്റി കാര്യമായ ധാരണ ഇല്ല.എന്തായാലും സംഗതി കിടുവയിനും. കുട്ടികൾക്കും ടീച്ചേഴ്‌സിനും ഇഷ്ട്ടപെട്ടു. പ്രത്യേകം എടുത്തു പറഞ്ഞ വിഭവം എന്റെ പൈനാപ്പിൾ പച്ചടി ആണത്രേ.ഇനി ഞാൻ എങ്ങനെയാ ഉണ്ടാക്കിയത് എന്ന് പറയാം.

ആവശ്യമുള്ള സാധനങ്ങൾ

പൈനാപ്പിൾ-1
പച്ചമുളക് 3
മഞ്ഞൾപൊടി 1/2ടീസ്പൂൺ
ഉപ്പ് പാകത്തിന്
ശർക്കര
തേങ്ങ ഒരു മുറി
നല്ല ജീരകം കുറച്ചു
കടുക്
വെളിച്ചെണ്ണ.
3സ്പൂൺ തൈര്

  • ഇത്രയും സാധനങ്ങളെ വേണ്ടു.എളുപ്പം ഉണ്ടാക്കാം. ആദ്യം ചെറുതായി മുറിച്ച പൈനാപ്പിൾ കഷ്ണങ്ങൾ കുറച്ചു വെള്ളം, ഉപ്പ്, പച്ചമുളക്, മഞ്ഞൾ ചേർത്ത് വേവിക്കുക. ചിരവിയ തേങ്ങയിൽ നല്ല ജീരകം ചേർത്ത് വെള്ളം കുറച്ചു അരച്ചെടുക്കുക. അതിലേക്ക് ചെറിയ ടീസ്പൂൺ ചതച്ച കടുക് ഇടുക. പൈനാപ്പിളിൽ ശർക്കര പാനി ഒഴിച്ച് വെള്ളം വറ്റും വരെ വേവിക്കുക. പൈനാപ്പിൾ വേവിക്കുമ്പോൾ കുറച്ചേ വെള്ളം വെക്കാവു കാരണം പൈനാപ്പിളിൽ തന്നെ ആവശ്യത്തിന് വെള്ളം ഉണ്ടാവും. പിന്നെ ശർക്കര പാനിയുടെ വെള്ളവും വരും. ശർക്കര പാനി ചേർത്ത പൈനാപ്പിൾ വറ്റിവരുമ്പോൾ തേങ്ങ ചേർക്കുക. അതു തിളച്ചാൽ അതിലേക്ക് 3സ്പൂൺ തൈര് കട്ടയില്ലാതെ അടിച്ചു ചേർക്കുക. തൈര് ചേർത്ത് കഴിഞ്ഞാൽ വല്ലാതെ തിളക്കരുത്. തീ ഓഫാക്കി, അതിലേക്കു കടുകും കറി വേപ്പിലയും ചേർത്ത് താളിച്ച വെളിച്ചെണ്ണ ഒഴിക്കാം. നമ്മുടെ പൈനാപ്പിൾ കിച്ചടി റെഡി.
    ആദ്യമായി ഉണ്ടാക്കിയ സാധനത്തിനു നല്ല അഭിപ്രായം കിട്ടിയപ്പോ ഉള്ള സന്തോഷം ഉണ്ടല്ലോ… അതു പറഞ്ഞറിക്കാൻ പാടാ. ഇത്തവണ ഓണം തുടങ്ങിയപ്പോ തന്നെ മധുരമുള്ള ഒരോർമയായി ഈ മധുരകറി.
Post Views: 18
4
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

4 Comments

  1. Nafs nafs on September 5, 2023 12:12 AM

    ആഹാ… അടിപൊളി👌👍👍

    ഇവടീം കിച്ചടി ഇങ്ങളേതെന്നെ😄

    Reply
  2. Sunandha Mahesh on September 2, 2023 5:50 PM

    എന്റെ favourite 😋😋

    Reply
  3. Silvy Michael on August 27, 2023 3:41 PM

    അടിപൊളി

    Reply
    • Sabira on August 27, 2023 5:27 PM

      താങ്ക്സ് ❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.