Author: sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

പുസ്തകപരിചയം പുസ്തകം : കഥാ സ്പർശം പേരുപോലെത്തന്നെ മനസ്സിനെ സ്പർശിക്കുന്ന ഒരുപിടി കഥകളാണ് കഥാസ്പർശം എന്ന കഥാസമാഹാരം. പതിമൂന്ന് എഴുത്തുകാരുടെ പതിമൂന്ന് ചെറുകഥകൾ. എന്റെ നന്ദേച്ചി (സുനന്ദ മഹേഷ്‌) വഴിയാണ് പുസ്തകം എന്നിലേക്കെത്തിയത്. ജീവിതത്തിന്റെ പല ഏടുകൾ കോർത്തുവെച്ച കഥകൾ. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ പകർത്തെഴുത്തുകൾ. ശ്രീ . എ.എൻ സാബുവിന്റെ അപ്പൂപ്പൻതാടികൾ എന്ന കഥ, ഒരാറാംക്ലാസുകാരന്റെ ചിന്തകളിലൂടെയാണ് പുരോഗമിക്കുന്നത്. അറിയാതെ പറ്റിപ്പോയ കയ്യബദ്ധത്തിൽ കൂട്ടുകാരൻ നവാസിനു എന്തെങ്കിലും സംഭവിച്ചോ എന്ന ഉത്ക്കണ്ഠ അടക്കാനാവാതെ നവാസിന്റെ വീട്ടിലെത്തുന്ന ഹരി. അവരുടെ നിർമലമായ സ്നേഹം വായനക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്ന എഴുത്താണ്. ദിവ്യ ശ്രികുമാറിന്റെ അസ്തമയം എന്ന ചെറിയ കഥ വലിയ ആശയങ്ങൾ ഉൾകൊള്ളുന്നു. ഒരുമിച്ചിരിക്കാൻ ആത്മക്കളാവോളം കാത്തിരിക്കേണ്ടി വന്ന മനുഷ്യർ. ജീവിതത്തിൽ പല ചിന്ത ധാരകളാൽ ഒന്നിച്ചു നിൽക്കാൻ സാധിക്കാത്തവരും ആത്മക്കൾ ആയപ്പോൾ അസ്തമയം നോക്കി കടൽക്കരയിലെ കാഴ്ചകൾ കണ്ടു ഇന്നത്തെ ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്വപ്നമാണ് ദിവ്യ പങ്ക്…

Read More

ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ ഒരു തിരിച്ചു പോക്കിന് മനസ് ആഗ്രഹിച്ച മുതൽ വായിൽ ഈ പാട്ടു ഇങ്ങനെ തത്തി കളിക്കുവാണ്. രണ്ട് ദിവസം മുന്നേ ആണ് ഇക്ക ഇങ്ങനെ യൊരു യാത്രയെ കുറിച്ച് പറഞ്ഞത്. അത് കേട്ടത് മുതൽ മനസ്സ് താഴെത്തൊന്നുമല്ല. ഓർമ്മകൾ തീരം തേടുന്ന തിരകളെ പോലെ ഒന്നൊന്നായി വന്നോണ്ടിരിക്കുവാ, മനസ്സ് പഴയ 10വയസ്സുള്ള പാവാട ക്കാരി യായി മാറിയത് പോലെ. കണ്ണാടിയിൽ നോക്കി വലത് പുരികത്തിന്റെ അടുത്തുള്ള വടു തൊട്ടുനോക്കി. ചുണ്ടിലൊരു ചിരി താനെ വന്നു, കബഡി കബടി, കബഡി പതുക്കെ ഉരുവിട്ടു.അഫ്സൽ അവനിപ്പോ എവിടെയാവും.വേനൽ അവധിക്കു സ്കൂൾ പൂട്ടുമ്പോളേക്ക് കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ ഒക്കെ കളിസ്‌ഥലങ്ങൾ ആയി മാറും, അത് പോലൊരു മൈതാനത്തു വാശിയോടെ കബഡി കളിച്ചതിന്റെ ഓർമ. പിടിക്കപ്പെട്ടപ്പോൾ വിട്ടു കൊടുക്കാൻ മനസ്സ് വന്നില്ല. ശക്തിയായി കുതറി, എല്ലാവരും എന്നെ തൊട്ടിട്ടുണ്ട്, വര തൊട്ടാൽ ഗ്രൂപ്പ്‌ ജയിക്കും,…

Read More

എപ്പോളും മനസിന്‌ ഒരു പേടിയാണ്, അടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്നു എന്നാരോ ഉള്ളിലിരുന്നു പറയുമ്പോലെ. മക്കളോട് പറഞ്ഞിട്ട് കാര്യമില്ല. അവർക്കാർക്കും തന്നെ ഒരു വിലയും ഇല്ലല്ലോ. നാലെണ്ണത്തിനെ പെറ്റു വളർത്തി വലുതാക്കിയതാ. എന്നിട്ട് എന്ത്? ഓരോ മാസം ഓരോരുത്തരുടെ വീട്ടിൽ. അങ്ങനെയാണ് ഇപ്പൊ എന്നെ അവർ വീതം വെച്ചിരിക്കുന്നത്.മരുമക്കൾ നോക്കാത്തത് മനസിലാക്കാം. ആയ കാലത്തു ഞാനവരോടും അത്ര നല്ല നിലയിൽ അല്ലാലോ പെരുമാറിയത്. പക്ഷെ എന്റെ പെണ്മക്കൾ, അവർക്കെങ്ങനെ എന്നോട്‌ ഇങ്ങനെ ചെയ്യാൻ തോന്നുന്നു. കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിനു ശേഷം പോയതാണ് അവള് സ്കൂട്ടറും എടുത്തു,എങ്ങോട്ടാ എന്ന് ചോദിക്കാൻ പാടില്ല കടിച്ചു കീറാൻ വരും. കുട്ടികൾ സ്കൂളിന്ന് വരാനായി ഇത് വരെ എത്തീട്ടില്ല. എനിക്ക് ഒന്നും തിന്നാൻ ഉണ്ടാക്കി വെച്ചിട്ടും ഇല്ല. രാവിലത്തെ ബാക്കി രണ്ട് കഷ്ണം പുട്ട് പാത്രത്തിൽ കണ്ടു, കറി ഉണ്ടായിരുന്നില്ല.കുറച്ചു പഞ്ചസാര കൂട്ടി തിന്നു. സുഗറാണ് പഞ്ചസാര കൂട്ടാൻ പറ്റില്ല. പക്ഷെ എന്താ ചെയ്യുക. ഇപ്പോൾ…

Read More

ഫസ്റ്റ് കീമോ കഴിഞ്ഞു ഒരു പത്തു ദിവസം കഴിഞ്ഞപ്പോൾ, കിടന്ന തലയണ നിറയെ മുടി, ഒന്ന് തലയിൽ തൊട്ടപ്പോ എന്നെ ഇതാ പിടിച്ചോ എന്ന രൂപത്തിൽ ഒരു കെട്ട് മുടി കയ്യിൽ. കീമോ കഴിഞ്ഞാൽ മുടി കൊഴിയും എന്നറിവുണ്ടായിയുന്നുവെങ്കിലും രണ്ട് ദിവസം കൊണ്ടു തലയിൽ അഞ്ചോ പത്തോ മുടിയിഴകൾ മാത്രം ബാക്കിയാക്കി കൊഴിഞ്ഞു പോകും എന്ന യാഥാർഥ്യത്തിന് മുമ്പിൽ ഒരു നിമിഷം പകച്ചു നിന്നു പോയി. കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കപരിചിതമായ എന്റെ രൂപത്തെ അംഗീകരിക്കാൻ മനസിന്‌ ഒരു വിമുഖത പോലെ. ഏതായാലും ഇത്രയും പോയി എന്നാ പിന്നെ ക്ലീൻ മൊട്ടയാക്കിക്കളയാം എന്ന് ഞങ്ങളും തീരുമാനിച്ചു. അതിനു ശേഷം 21ദിവസം കൂടുമ്പോൾ ഉള്ള 9 കീമോ പ്രയോഗം കൺപീലികളിലെ രോമങ്ങൾ വരെ കവർന്നെടുത്തു. ലാസ്റ്റ് കീമോക്ക് ശേഷം രണ്ട് മാസം കഴിഞ്ഞാണ് സ്റ്റം സെൽ ട്രാൻസ്‌പ്ലന്റേഷൻ. ആ രണ്ട് മാസം കൊണ്ടു തലയിൽ നിറയെ കുറ്റി രോമങ്ങൾ വന്നിരുന്നു. അതെല്ലാം വീട്ടിൽ നിന്നും…

Read More

ഒരു നാട്ടിൽ വലിയ മുത്തശ്ശി മരം ഉണ്ടായിരുന്നു മുത്തശ്ശി മരത്തിൽ പ്രാവുകളും അണ്ണാനും ഒക്കെ താമസിക്കുന്നുണ്ട് ഒരു ദിവസം പ്രാവുകളെല്ലാം തീറ്റ തേടാൻ പോയി. അതേ സമയം നോക്കി വലിയ ഒരു പാമ്പ് വന്നു. ആ മുത്തശ്ശി മരത്തിൽ കയറി പ്രാവുകളുടെ കുഞ്ഞുങ്ങളെ തിന്നു. പ്രാവുകൾ തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളെ കാണാനില്ല അതു കണ്ടു പ്രാവുകൾ വിഷമിച്ചു. അവിടെ ഉണ്ണി എന്നു പേരുള്ള ഒരു അണ്ണാൻ ഉണ്ടായിരുന്നു. ആ അണ്ണാൻ പറഞ്ഞു, “പ്രാവുകളെ… നിങ്ങളുടെ കുഞ്ഞിനെ ഒരു വലിയ പാമ്പ് തിന്നുന്നത് ഞാൻ കണ്ടു.” അപ്പോൾ പ്രാവുകളുടെ നേതാവ് ചിന്നു പ്രാവ് പറഞ്ഞു, “നമുക്ക് ഈ പാമ്പിനെ പിടിക്കാൻ വഴിയുണ്ട്.” ചിന്നു പറഞ്ഞത് പോലെ എല്ലാവരും ഒളിച്ചു നിന്നു. ആ പാമ്പ് വീണ്ടും മുത്തശ്ശി മരത്തിന്റെ മുകളിൽ കയറിയ സമയം നോക്കി എല്ലാ പ്രാവുകളും ഒരുമിച്ച് ആക്രമിക്കാൻ തുടങ്ങി. ഒരുമിച്ച് ആക്രമിച്ചോതോണ്ട് ആ പാമ്പ് മരിച്ചു. എന്തും ഒരുമിച്ച് ചെയ്താൽ അതു സാധ്യമാവും.  Rayyan Latheefi…

Read More

    ട്രൈബ്സ്നു വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ വെച്ചായിരുന്നു ഞാനവളെ കണ്ടത്. എണ്ണകറുപ്പിൽ കടഞ്ഞെടുത്ത ഒരു സുന്ദരികൊച്ച്. നല്ല മുഖശ്രീ. അവളുടെ ചിരിയിൽ വെളുത്ത പല്ലുകൾ മുഴുവൻ പുറത്തേക്ക് കാണാമായിരുന്നു. രണ്ട് സൈഡിലും വിരിയുന്ന നുണക്കുഴി നോക്കി ഞാൻ അങ്ങനെ തന്നെ നിന്ന് പോയി. പെട്ടെന്ന് അവളുടെ നോട്ടം എന്റെ മിഴികളുമായി കോർത്തപ്പോൾ ഞാൻ ശ്രദ്ധ മാറ്റി. ശോ, എനിക്കിപ്പോ വായ്നോട്ടം വല്ലാതെ കൂടിയിരിക്കുന്നു എന്റെ മനസെന്നെ കളിയാക്കി. മൊബൈൽ എടുത്ത് ഫ്രണ്ട് ക്യാമറ ഓണാക്കി എന്നെത്തന്നെ ഒന്ന് നോക്കി, വെളുത്തിട്ടാണെലും അവളുടെ അടുത്ത് എത്തില്ല ഞാൻ. കണ്മഷി പരന്നിരിക്കുന്നു. സാരിതലപ്പു ഉപയോഗിച്ച് മെല്ലെ തുടച്ചു. മെല്ലെ അവളെ ഒന്ന് പാളി നോക്കി. അവളിപ്പോഴും ചിരിച്ചു കൊണ്ടു എന്നെ തന്നെ നോക്കിനിക്കുവാണ്. ഞാനും ഒരു ചിരി കൈമാറി, അവൾ എന്റെ അടുത്തേക്ക് വന്നു.  ഞാൻ താമര, നഴ്സ് ആണ്, ഇവിടെ തന്നെ വർക്ക്‌ ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ ഇവിടുത്തെ ഡോക്ടറും…

Read More

  നിങ്ങൾ ഇത് മനസിലാക്കണം, നിങ്ങൾ അന്യായവും നീചവുമായ അധിനിവേശ രാജ്യമാണ്, നിങ്ങളുടെ ഹൃദയങ്ങളിൽ ഒരു ദയയും ഇല്ല. നിങ്ങൾ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നു, അവർ റോക്കറ്റുകൾ തൊടുത്തു വിട്ടിരുന്നോ? നിങ്ങൾ പറഞ്ഞത് പോലെ. നിങ്ങൾ നുണയന്മാരാണ്. നിങ്ങളുടെ ഹൃദയത്തിൽ ഒരു ദയയും ഇല്ല, വല്ലാഹി, വല്ലാഹി, വല്ലാഹി.. ഞങ്ങൾ ഫലസ്തീൻ സ്വതന്ത്രമാക്കും ഇന്ഷാ അല്ലാഹ്.   കേവലം പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമേ അവൾക്ക് തോന്നിക്കുകയുള്ളു. ഒരു സുന്ദരിക്കുട്ടി. എന്തൊരു ഭംഗിയാണ് അവളെ കാണാൻ, ആരും ഒന്ന് നോക്കി നിന്നു പോകും. പക്ഷെ അതിനേക്കാൾ നമ്മെ ആകർഷിക്കുക അവളുടെ ആ ജ്വലിക്കുന്ന കണ്ണുകളാണ്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ലോകത്തോടുള്ള മുഴുവൻ രോഷവും നമുക്കതിൽ കാണാം. അവളുടെ വാക്കുകളിൽ ഒരു ദേശത്തിന്റെ മുഴുവൻ വികാരവും നമുക്ക് കാണാൻ പറ്റുന്നുണ്ട്. ഞാനാ വീഡിയോ വീണ്ടും വീണ്ടും കണ്ടു. അപ്പോളെനിക്ക് ഓർമ വന്നത് ഭാസ്കരൻ മാസ്റ്ററുടെ വരികളാണ്. ”ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നൂ…

Read More

നിസ്കരിച്ചു കഴിഞ്ഞു മുസല്ല * മടക്കി വെക്കുമ്പോളാ അവളത് കണ്ടത്. അവൾ ഒന്നുടെ സൂക്ഷിച്ചു നോക്കി. വാതിലിനടുത്തു ഒരു കുഞ്ഞു മൺപുറ്റ്, അതിലൂടെ കയറി വരുന്ന കുഞ്ഞനുറുമ്പുകൾ. ഞാൻ രണ്ട് മണിക്കൂർ മുമ്പ് അടിച്ചു തുടച്ചു പോയ സ്‌ഥലം. ഇത്ര പെട്ടെന്ന് ഇവറ്റകൾ വീണ്ടും വന്നോ? എത്രയൊക്കെ വൃത്തിയാക്കിട്ടും ഈ മാർബിളിനുള്ളിലൂടെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്ന ഉറുമ്പ് കൂട്ടത്തെ കണ്ട് അവൾ അത്ഭുതം കൂറി. പുറത്തു മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ ആയത് കൊണ്ടാവാം ഉറുമ്പ് വീട്ടിനകത്തേക്ക് താമസം മാറ്റിയത്. അവൾ അവയുടെ പരിശ്രമത്തെക്കുറിച്ചോർത്തു. ഒന്ന് നഷ്ടപെടുമ്പോൾ മറ്റൊന്ന് തേടി പോകുന്നവർ. ആരുടെയെങ്കിലും കാലിനടിയിൽപെട്ടു ഞെരിഞ്ഞു തീരുന്ന ജന്മം ആയിട്ടും നിരാശ ഒട്ടുമില്ലാതെ പണിയെടുക്കുന്നവർ,കിട്ടുന്നതിൽ അല്പ സ്വൽപ്പം നാളേക്ക് കരുതി വെക്കുന്നവർ. നോക്കി കൊണ്ടിരിക്കെ അവൾക്ക് ആ കുഞ്ഞുറുമ്പുകളോട് ബഹുമാനം തോന്നി. തന്നെ പോലുള്ള മനുഷ്യരുടെ കാര്യമോ? ഒന്നാംതി വീട് ജപ്തി ചെയ്യാൻ ബാങ്കിൽ നിന്നും ആള് വരും. എങ്ങോട്ട് പോകും,…

Read More

മൂന്നു വർഷം… പതിമൂന്ന് ബയോപ്‌സികൾ, 3 ബോൺ മാരോ ടെസ്റ്റ്‌, രണ്ട് pet ct, അസംഖ്യം ബ്ലഡ്‌ ടെസ്റ്റ്‌.. എന്നിട്ടും എന്റെ ശരീരത്തിൽ കയറിയ കള്ളൻ പുറത്തേക്കു വന്നില്ല. അവസാനം  കോഴിക്കോട് മെഡിക്കൽ കോളേജിലേ അൻസ ഡോക്ടറും ടീമും ആണ് അവനെ കണ്ടെത്തിയത് . Sptcl എന്ന ചുരുക്ക പേരുള്ളവൻ.. നീട്ടി പറഞ്ഞാൽ subcutaneous panniculitis like t-cell lymphoma. പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഈ  രോഗത്തിൽ ഉള്ളത് കൊണ്ടാവാം  കണ്ടു പിടിക്കാൻ പ്രയാസം  നേരിടുന്നത്. 2016 സെപ്റ്റംബർ ഓട് കൂടിയാണ് ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. രണ്ട് കയ്യിലെയും മസിലുകളിൽ ഒരു തരം മുഴകൾ, തൊട്ടാൽ കല്ല് പോലെ തോന്നും നേരിയ ചൂടും പിന്നെ വയറിൽ, കാലിൽ അങ്ങനെ ശരീരത്തിന്റെ പല ഭാഗത്തായി ഇതേ പോലുള്ള മുഴകൾ കണ്ടു തുടങ്ങി. കൂടെ ഇടക്കിടെ വരുന്ന നല്ല പനിയും ക്ഷീണവും, കൈകാൽ വേദനയും ഭക്ഷണത്തിനോട് വല്ലാത്ത വിരക്തിയും.. കോഴിക്കോട് മെഡിക്കൽ…

Read More

അഞ്ചു മിനിറ്റിൽ വെറും രണ്ട് ചേരുവ കൊണ്ടു ഉഗ്രൻ പായസം. ആവശ്യമുള്ള സാധനങ്ങൾ നെയ്യിൽ വറുത്ത സെമിയയും പഞ്ചസാര ചേർത്ത തിളപ്പിച്ച പാലും. തിളച്ച പാലിൽ വറുത്ത സെമിയ ചേർത്ത് കുറച്ചു സമയം വേവിച്ചാൽ പായസം റെഡി. കൂടുതൽ ടേസ്റ്റ് വേണമെങ്കിൽ കുറച്ചു മിൽക്ക്മെയ്ഡ്, ഇത്തിരി അണ്ടിയും മുന്തിരിയും ഒരു നുള്ള് ഉപ്പും ചേർക്കുക.

Read More