Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാർദ്ധക്യ പുരാണം
കഥ ജീവിതം ബന്ധങ്ങൾ

വാർദ്ധക്യ പുരാണം

By sabira latheefiNovember 30, 2023Updated:December 6, 202323 Comments3 Mins Read310 Views
Bookmark Now
Please login to bookmark Close

No account yet? Register

എപ്പോളും മനസിന്‌ ഒരു പേടിയാണ്, അടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്നു എന്നാരോ ഉള്ളിലിരുന്നു പറയുമ്പോലെ. മക്കളോട് പറഞ്ഞിട്ട് കാര്യമില്ല. അവർക്കാർക്കും തന്നെ ഒരു വിലയും ഇല്ലല്ലോ. നാലെണ്ണത്തിനെ പെറ്റു വളർത്തി വലുതാക്കിയതാ. എന്നിട്ട് എന്ത്? ഓരോ മാസം ഓരോരുത്തരുടെ വീട്ടിൽ. അങ്ങനെയാണ് ഇപ്പൊ എന്നെ അവർ വീതം വെച്ചിരിക്കുന്നത്.മരുമക്കൾ നോക്കാത്തത് മനസിലാക്കാം. ആയ കാലത്തു ഞാനവരോടും അത്ര നല്ല നിലയിൽ അല്ലാലോ പെരുമാറിയത്. പക്ഷെ എന്റെ പെണ്മക്കൾ, അവർക്കെങ്ങനെ എന്നോട്‌ ഇങ്ങനെ ചെയ്യാൻ തോന്നുന്നു. കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിനു ശേഷം പോയതാണ് അവള് സ്കൂട്ടറും എടുത്തു,എങ്ങോട്ടാ എന്ന് ചോദിക്കാൻ പാടില്ല കടിച്ചു കീറാൻ വരും. കുട്ടികൾ സ്കൂളിന്ന് വരാനായി ഇത് വരെ എത്തീട്ടില്ല. എനിക്ക് ഒന്നും തിന്നാൻ ഉണ്ടാക്കി വെച്ചിട്ടും ഇല്ല. രാവിലത്തെ ബാക്കി രണ്ട് കഷ്ണം പുട്ട് പാത്രത്തിൽ കണ്ടു, കറി ഉണ്ടായിരുന്നില്ല.കുറച്ചു പഞ്ചസാര കൂട്ടി തിന്നു. സുഗറാണ് പഞ്ചസാര കൂട്ടാൻ പറ്റില്ല. പക്ഷെ എന്താ ചെയ്യുക. ഇപ്പോൾ നിന്നു ഒരു പണിയും എടുക്കാൻ വയ്യ. മെല്ലെ പിടിച്ചു നടക്കാം. സ്വന്തം കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത കാലത്തെ ഓർത്തു കണ്ണ് നിറഞ്ഞു.
മെല്ലെ ഊന്നു വടിയിൽ മുറുക്കി പിടിച്ചു പൂമുഖത്തേക്ക് വേച്ചു നടന്നു. കുട്ടികൾ വരുന്ന വരെ ഇവിടെ ഇരിക്കട്ടെ. മുറ്റത്തെ ചെടികളെ ഒക്കെ നോക്കി ഇരിക്കുമ്പോൾ അവർക്ക് അവയോട് അസൂയ തോന്നി പോയി. എത്ര ഭംഗിയിലാണ് ചെടികൾ വെച്ചിട്ടുള്ളത്. നനയും വളമടിയും കറക്റ്റ് ആയി ചെയ്യും. ഇല ചെടികൾ എല്ലാം ഷേപ്പ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ഒരു ദിവസം എത്ര നേരമാണ് അവൾ ഇതിനു വേണ്ടി ചിലവഴിക്കുന്നത്. അതിലൊരു ചെടിയായി തീർന്നിരുന്നുവെങ്കിൽ അവളുടെ സ്പർശമേൽക്കാമായിരുന്നു. അവളുടെ കൈ കൊണ്ടു ഇത്തിരി വെള്ളം കുടിക്കാമായിയുന്നു. അവൾക്കെന്താ എന്നോട്‌ ഇത്രയും ദേഷ്യം. ഞാൻ അവളോട് ഒന്നും ചെയ്തില്ലലോ. ഇളയ മകൾ ആയത് കൊണ്ടു ആവശ്യത്തിലധികം കൊഞ്ചിച്ചാണ് വളർത്തിയത്. പ്രായം ദേഹത്തെ തളർത്തുന്നത് വരെ ഞാൻ അവൾക്കും മക്കൾക്കും വേണ്ടി എന്തോരം കഷ്ടപ്പെട്ടു. അവളുടെയും മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കുന്നതിനു ഒരു മടിയും കാണിച്ചിരുന്നില്ല. ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു. മറ്റെല്ലാവരെക്കാൾ ഇവൾക്കാണ് ഞാൻ പ്രാധാന്യം കൊടുത്തത്.
ഗേറ്റിനു അരികെ സ്കൂൾ ബസിന്റെ ഒച്ച കേൾക്കുന്നുണ്ട്. മക്കൾ രണ്ടാളും ഗേറ്റ് തുറന്നു അകത്തേക്ക് വന്നു. അവർ അവരോട് ചിരിച്ചു. ഒരു മനുഷ്യ ജീവിയെയും കാണാത്ത രൂപത്തിൽ അവർ അകത്തേക്ക് പോയി. ഒന്ന് നെടുവീർപ്പിട്ട് അവരുടെ പിന്നാലെ അകത്തേക്ക് മെല്ലെ നടന്നു. അവർക്ക് കൊടുക്കാൻ ഒന്നും ഇല്ലാലോ. തനിക്കു ഒന്നും ഉണ്ടാക്കാനും ആവതില്ലാലോ എന്ന് കരുതി വേദനിച്ചു. അകത്തേക്ക് കയറിയപ്പോൾ ഫ്രിഡ്ജിൽ നിന്നും ബ്രെഡും ന്യൂട്ടല്ലയും ചേർത്ത് കഴിക്കുന്ന മക്കളെ ആണ് കണ്ടത്.”ചായ വേണോ “വയ്യാനിട്ടും അവരോട് ചോദിച്ചു. മൊബൈലിൽ പൂഴ്ത്തിയ മുഖങ്ങൾ ഉയർന്നതേ ഇല്ല. തനിക്കു മാത്രം ജീവനുള്ള ഒരു പള്ളിക്കാട്ടിൽ ആണ് താൻ ജീവിക്കുന്നത് എന്നവരോർത്തു പോയി.

തന്നോട് വേണോ എന്നവർ ചോദിക്കില്ല എന്നറിയാമെങ്കിലും അതിൽ നിന്നു ഒരു കഷ്ണം കിട്ടിയിരുന്നുവെങ്കിൽ എന്നവർ ആഗ്രഹിച്ചു പോയി. വിശപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. പൈപ്പിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചു റൂമിലേക്കു നടന്നു. പിന്നിൽ കുട്ടികൾ തിന്നു കഴിഞ്ഞു എണീറ്റു പോകുന്നതും റൂമുകളുടെ വാതിൽ ശക്തമായി അടയുന്നതും അവർ അറിയുന്നുണ്ടായിരുന്നു. ഇനി അവർ അത് തുറന്നു പുറത്തേക്ക് വരണമെങ്കിൽ ഫുഡ്‌ കഴിക്കാൻ വിളിക്കണം. അപ്പോളേ ആ വാതിലുകൾ തുറക്കു. ഇനി അവൾ വന്നാൽ ഡോർ തുറക്കാൻ ഞാൻ തന്നെ വേണ്ടി വരും.
ശ്രദ്ധയോടെ കട്ടിലിൽ കയറി കിടന്നു. പേടിയാണ് എല്ലാറ്റിനും. ഒന്ന് വീണു പോയാൽ എല്ലുകൾക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ താങ്ങാൻ ആരും ഉണ്ടാവില്ല എന്ന യാഥാർഥ്യം അവരെ അത്രക്ക് തളർത്തിയിരുന്നു. ഒരുദിവസം പോലും ആരെയും ഇടെങ്ങേറ് ആക്കാതെ അങ്ങോട്ട് വിളിക്കണേ എന്നാണ് ഏതു സമയവും ഉള്ള പ്രാർത്ഥന.
സുറാ… മോളെ ആരോ തന്നെ വിളിക്കുന്നുണ്ടല്ലോ. തന്റെ ഉമ്മയുടെ ഒച്ചയല്ലേ. അടത്തടുത്തു വരുന്ന കാലടി ഒച്ചകൾ അവരെ പരിഭ്രാന്തിയിലാക്കി.25വർഷം മുമ്പ് മരിച്ചു പോയ ഉമ്മ. തന്റെ അടുത്തേക്ക് മെല്ലെ നടന്നു വരുന്നു.ഒച്ച വെക്കാൻ വയ്യ ശബ്ദം തൊണ്ട കുഴിയിൽ തടഞ്ഞ പോലെ. അവർ ദയനീയമായി ഉമ്മയെ നോക്കി. ഉമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.അടുത്തിരുന്നു മെല്ലെ തലയിൽ തലോടി. അവരുടെ പരിഭ്രാന്തി കുറഞ്ഞു. അഭയം കിട്ടിയ കൊച്ചുകുഞ്ഞിനെ പോലെ ഉമ്മയെ കെട്ടി പിടിച്ചു.

“അനക്ക് വെഷക്കുന്നുണ്ടോ
സാരല്ല്യ ന്റെ കുട്ടിക്ക് ഉമ്മ എന്തേലും ഉണ്ടാക്കി തരാലോ. ”

ഉമ്മാ.. ന്നോട് പൊറുക്കണം. അവരുടെ ഉള്ളിന്നു ചീള് പോലെ കരച്ചിൽ പുറത്തേക്കു വന്നു.
ഉമ്മ ചിരിച്ചു ഉറക്കെ ഉറക്കെ.. പിന്നെ കരഞ്ഞു.
ഞാൻ മരിച്ചു മയ്യിത്തായിട്ട് 25കൊല്ലമായി ഇപ്പോള അനക്ക് ന്നോട് ഇത് ചോദിക്കാൻ തോന്നിയത്. അന്ന് ഞാൻ മരിക്കാൻ വേണ്ടി ദുആ ഇരുന്നവളാണ് നീ എന്ന് എനിക്കറിയാം. എത്ര കാലം അന്റെ മാത്രല്ല അന്റെ മക്കളെയും എല്ലാം ഞാൻ കോരിയാതാണ്.എന്നിട്ട് ഞാൻ കിടന്ന് പോയപ്പോ അനക്ക് ന്നോട് വെറുപ്പ്. എത്ര മുഖം വെടക്കാക്കിട്ടാന് നീ ഒരോന്ന് ചെയ്തത്. എന്റെ മുന്നിന്ന് അല്ലെ ഞാനൊന്നു മരിച്ചു കിട്ടാൻ നീ നേർച്ച നേർന്നത്. അന്നോട് നിക്ക് ദേഷ്യം ഒന്നും ഇല്ല. അനക്ക് ശരിക്കും കിടപ്പിലാവുന്നതിനു മുമ്പ് തന്നെ കിട്ടി തുടങ്ങിയല്ലോ. എല്ലാരും ഉണ്ടായിട്ടും ഒറ്റക്ക് ആവുന്നതിന്റെ വേദന അത് പറഞ്ഞറീക്കാൻ പറ്റൂലാന്ന് അനക്ക് തിരിഞ്ഞില്ലേ.അന്റെ മക്കള് ന്റടുത്തു വർത്താനം പറയാൻ വരുമ്പോ യ്യല്ലേ മൊടക്കിഞ്ഞത്. അങ്ങോട്ട് പോണ്ട അവിടെ മൊത്തം വല്ലാത്ത നാറ്റമാണെന്ന് പറഞ്ഞിട്ട്. ഇപ്പൊ അതെ അവസ്ഥ തന്നെ അനക്കും ആയി.അന്റെ ഈ അവസ്‌ഥയിൽ നിക്ക് സന്തോഷം ഒന്നുമില്ല. അനക്ക് പടച്ചോൻ പൊറുത്തു തരട്ടെ.പടച്ചോനെ ന്റെ മോളെ അധികം കഷ്ടപ്പെടുത്തല്ലേ..

ഉമ്മാ. ഉമ്മാ അവർ ഉറക്കെ കരഞ്ഞു. ഒരു മായ കാഴ്ച്ച പോലെ ഉമ്മ അന്തരീക്ഷത്തിലേക്കു മടങ്ങുന്നത് അവർ നോക്കി നിന്നു. പുറത്ത് അപ്പോൾ ഡോർ ബെൽ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു.

 

Post Views: 21
6
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

23 Comments

  1. Silvy on December 5, 2023 10:28 AM

    നാം സ്വയം നോക്കുക അത്രതന്നെ 👌👌

    Reply
    • Sabira latheefi on December 5, 2023 10:40 AM

      യെസ് നമ്മൾ കുട്ടികൾക്ക് റോൾ മോഡൽ ആവണം

      Reply
  2. Shreeja R on December 4, 2023 6:35 PM

    നന്നായി എഴുതി 👌

    Reply
    • Sabira latheefi on December 4, 2023 6:42 PM

      🥰🥰

      Reply
  3. Sunandha Mahesh on December 4, 2023 3:05 PM

    മുത്തന് കുത്തിയ പാള അപ്പന്..
    നല്ലെഴുത്ത് sabira

    Reply
    • sabira latheefi on December 4, 2023 3:35 PM

      😍😍

      Reply
    • Venus Geetham on December 7, 2023 10:24 AM

      കാലത്തിൻ്റെ നീതി ഇങ്ങനെയാണ്. നല്ലെഴുത്ത്

      Reply
      • Sabira latheefi on December 7, 2023 10:27 AM

        ❤️😍

        Reply
  4. Seenanavaz on December 4, 2023 3:02 PM

    നാം കൊടുക്കുന്നേതേ നമുക്കും തിരിച്ചുകിട്ടൂ…… ഹൃദയസ്പർശിയായ എഴുത്ത് സാബിറ👏👏👌❤️

    Reply
    • Sabira latheefi on December 4, 2023 3:29 PM

      ❤️😍

      Reply
  5. Sari on December 2, 2023 9:19 PM

    നന്നായി എഴുതി സാബി❤️

    Reply
    • Sabira latheefi on December 2, 2023 9:39 PM

      സറി 🥰🥰

      Reply
  6. Sajna on November 30, 2023 7:38 PM

    വിതച്ചതെ കൊയ്യൂ
    സാബി super👌

    Reply
    • Sabira latheefi on November 30, 2023 8:10 PM

      സ്നേഹം സജ്‌ന ❤️❤️

      Reply
  7. Shiju KP on November 30, 2023 12:54 PM

    വിതച്ചതെ കൊയ്യൂ എന്നത് എത്ര സത്യ വാക്യം 💞 നല്ലെഴുത്ത്

    Reply
    • sabira latheefi on November 30, 2023 1:55 PM

      സത്യം ആണത്. സ്നേഹം ഡിയർ

      Reply
  8. Jasna on November 30, 2023 12:33 PM

    പ്രവർത്തികളുടെ ഫലംഭൂമിയിൽ നിന്ന്തന്നെ തിരിച്ചു കിട്ടും എന്ന് പറയാറില്ലേ,

    Reply
    • sabira latheefi on November 30, 2023 12:51 PM

      ചെയ്യുമ്പോൾ ആരും ഓർക്കില്ല. സ്നേഹം ഡിയർ

      Reply
  9. Nafs nafs on November 30, 2023 12:25 PM

    ചെയ്തതേ തിരിച്ചുകിട്ടു എന്നോർമിപ്പിക്കുന്ന കഥ .
    നന്നായി നോക്കിയിട്ടും തിരിഞ്ഞുനോക്കാത്ത മക്കൾ…..ഇതെല്ലാം സർവ്വസാധാരണമായിരിക്കുന്നു.
    👌👌💔💔

    Reply
    • sabira latheefi on November 30, 2023 12:26 PM

      💞💞

      Reply
    • sabira latheefi on November 30, 2023 12:27 PM

      ചുറ്റും ഇത്തരം കാഴ്ചകൾ വർധിച്ചു കൊണ്ടിരിക്കുന്നു. അഭിപ്രായംതിന് നന്ദി, സ്നേഹം ഡിയർ ❤️

      Reply
    • Jalajanarayanan on November 30, 2023 8:55 PM

      ഒരിക്കൽ അങ്ങോട്ട്‌ ചെയ്തത് തിരിച്ചു കിട്ടാതിരിക്കില്ല. ഹൃദയത്തെ തൊട്ട എഴുത്തു. മനോഹരം dear ❤️❤️❤️

      Reply
      • Sabira latheefi on November 30, 2023 9:32 PM

        ❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.