Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാടിന്റെ മക്കൾ
കഥ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കാടിന്റെ മക്കൾ

By sabira latheefiNovember 2, 2023Updated:December 6, 202337 Comments4 Mins Read564 Views
Bookmark Now
Please login to bookmark Close

No account yet? Register

    ട്രൈബ്സ്നു വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ വെച്ചായിരുന്നു ഞാനവളെ കണ്ടത്. എണ്ണകറുപ്പിൽ കടഞ്ഞെടുത്ത ഒരു സുന്ദരികൊച്ച്. നല്ല മുഖശ്രീ. അവളുടെ ചിരിയിൽ വെളുത്ത പല്ലുകൾ മുഴുവൻ പുറത്തേക്ക് കാണാമായിരുന്നു. രണ്ട് സൈഡിലും വിരിയുന്ന നുണക്കുഴി നോക്കി ഞാൻ അങ്ങനെ തന്നെ നിന്ന് പോയി. പെട്ടെന്ന് അവളുടെ നോട്ടം എന്റെ മിഴികളുമായി കോർത്തപ്പോൾ ഞാൻ ശ്രദ്ധ മാറ്റി.

ശോ, എനിക്കിപ്പോ വായ്നോട്ടം വല്ലാതെ കൂടിയിരിക്കുന്നു എന്റെ മനസെന്നെ കളിയാക്കി. മൊബൈൽ എടുത്ത് ഫ്രണ്ട് ക്യാമറ ഓണാക്കി എന്നെത്തന്നെ ഒന്ന് നോക്കി, വെളുത്തിട്ടാണെലും അവളുടെ അടുത്ത് എത്തില്ല ഞാൻ. കണ്മഷി പരന്നിരിക്കുന്നു. സാരിതലപ്പു ഉപയോഗിച്ച് മെല്ലെ തുടച്ചു. മെല്ലെ അവളെ ഒന്ന് പാളി നോക്കി. അവളിപ്പോഴും ചിരിച്ചു കൊണ്ടു എന്നെ തന്നെ നോക്കിനിക്കുവാണ്. ഞാനും ഒരു ചിരി കൈമാറി, അവൾ എന്റെ അടുത്തേക്ക് വന്നു.

 ഞാൻ താമര, നഴ്സ് ആണ്, ഇവിടെ തന്നെ വർക്ക്‌ ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ ഇവിടുത്തെ ഡോക്ടറും നഴ്സും ഫർമസിസ്റ്റും ഒക്കെ ഞാൻ തന്നയാ. ഞങ്ങളെ പോലുള്ള കാട്ടുജാതിക്കാർക്ക് എന്ത് സംഭവിച്ചാലും ആർക്കും ഒന്നുമില്ല. കാടിനോട് ചേർന്ന് ചെറിയൊരു ക്ലിനിക്ക് ഉണ്ട്. ആഴ്ച്ചക്ക് ഒരു ദിവസം വന്നു ഒപ്പിട്ട് പോകുന്ന ഡോക്ടറും ഫർമസിസ്റ്റും ഒക്കെ ഉണ്ട്.

അവളുടെ സംസാരത്തിൽ ആരോടൊക്കെയോ ഉള്ള അമർഷം നിറഞ്ഞിരുന്നു. ഞാൻ ചിരിച്ചു കൊണ്ടു കൈ കൊടുത്തു. അവളെന്നെ അത്ഭുതത്തോടെ നോക്കി. ഞാൻ ഡോക്ടർ ശാലിനി. താനാണ് ഇവിടത്തെ എന്റെ കൂട്ടെന്ന് സൂപ്രണ്ട് പറഞ്ഞിരുന്നു. അപ്പോളും അവളുടെ കൈ ഞാൻ വിട്ടിരുന്നില്ല. അവളുടെ കണ്ണ് നിറഞ്ഞു. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“കാര്യം ഞാൻ നേഴ്സ് ആണെങ്കിലും സിറ്റിയിൽ നിന്ന് വരുന്ന ആരും അവരുടെ കൂട്ടത്തിൽ കൂട്ടാറില്ല.”

നിറഞ്ഞ കണ്ണുകളോടെ അവളത് പറഞ്ഞപ്പോൾ ഞാനും വല്ലാണ്ടായി. അവളെ അണച്ചു പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി.

ഒരാഴ്ചത്തെ ക്യാമ്പ്, എല്ലാറ്റിനും മുന്നിൽ ഓടാൻ അവളുണ്ടായിരുന്നു. വയനാടൻ കാടുകളോട് ചേർന്ന മലനിരകളിലാണ് അവർ വസിച്ചിരുന്നത്. നാലഞ്ചു ഗോത്രങ്ങൾ ഓരോ കോളനി പോലെ താമസിക്കുന്നു. കൂടുതലായും ഉള്ളത് പണിയ വിഭാഗമാണ്‌ പിന്നെ അടിയന്മാരും കുറിച്യരും . ഇതിൽ കുറിച്യരാണ് ജാതിയിൽ മുന്തിയവർ. അടിയന്മാർ തീണ്ടിപ്പോയാൽ അവർക്കു കുളിച്ചു ശുദ്ധരാകണം.ഇവർ ആണ് പഴശിരാജയെ സഹായിച്ച ആദിവാസി സേന, പരമ്പരഗതമായി അമ്പെയ്ത് പഠിച്ചു വരുന്നവർ.അടിയന്മാർ അടിമകളാണ്, പണ്ട് ജന്മിമാർക്ക് പണിയെടുത്തു കഴിഞ്ഞു കൂടിയ വിഭാഗം. കാട്ടിലെ കായ്കനികളും, തേനും മറ്റും ശേഖരിച്ചു വില്പന നടത്തലാണ് കാര്യമായിട്ടുള്ള ജോലി.പിന്നെ കുറച്ചു കാട്ടു നായ്ക്ക (ചോല നായ്ക്ക )വിഭാഗവും. ചോല നായ്ക്ക ജാതിയിൽ ഏറ്റവും താഴ്ന്നവരാണ്. അവരധികവും ഉൾക്കാട്ടിലും ഗുഹയിലും ജീവിക്കുന്നവരാണ്.ചെറു മൃഗങ്ങളെ വേട്ടയാടിയും കാട്ടിൽ നിന്ന് കിട്ടുന്ന കായ് കനികൾ ഭക്ഷിച്ചും കഴിഞ്ഞു കൂടുന്നു.

കാണാൻ അതി മനോഹരമായ സ്‌ഥലം. പ്രകൃതിയുടെ വരദാനം.മലകളും അരുവികളും ചോലകളും, എങ്ങും പച്ചപ്പ് മാത്രം. പക്ഷെ!അവിടുത്തെ ആളുകളുടെ കാര്യത്തിൽ ഈ പച്ചപ്പ് ഒന്നും കാണാനില്ല. അനീമിക് ആയ സ്ത്രീകളും കുട്ടികളും. കുട്ടികളിൽ പലരും യുപി ക്ലാസ്സിൽ നിന്നു തന്നെ പഠിത്തം നിർത്തിയിട്ടുണ്ട്.ഹൈ സ്കൂൾ ദൂരെ ആണ്. നടന്നു പോവൽ നടക്കില്ല. ചില കുട്ടികൾ ട്രൈബ്സ്നുള്ള ഹോസ്റ്റലിൽ ചേർന്ന് പഠിക്കുന്നുണ്ട്, അങ്ങനെ പട്ടണത്തിൽ വന്നു പഠിച്ചതാണ് താമരയും.

20വയസ്സുണ്ട് അവൾക്ക് 14മത്തെ വയസിൽ കല്യാണം കഴിഞ്ഞു. അവർക്കിടയിൽ അങ്ങനെയാണ് ശൈശവ വിവാഹം ധാരാളം നടക്കുന്നു. പെൺകുട്ടികൾക്ക് 18വയസ്സ് നിർബന്ധം ആക്കിയ ശേഷം വിവാഹം കഴിഞ്ഞ പലരും പോക്സോ കേസിൽ അറസ്റ്റിലായി. താമരയുടെ അനിയത്തിയെ കല്യാണം കഴിച്ചവൻ രണ്ട് വർഷമായി ജയിലിലാണ്. അവളാകട്ടെ ഒന്നര വയസ്സുള്ള കുഞ്ഞുമായി അവനെ കാത്തു നിൽക്കുന്നു. നിയമം നിയമത്തിന്റെ വഴി മാത്രം തേടുമ്പോൾ ഇങ്ങനെ ഓരോന്ന് സംഭവിക്കും. താമര അവിടുത്തെ ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നു
പുറത്ത് പോയി പഠിച്ചത് കൊണ്ടു അവൾക്ക് നല്ല മലയാളം അറിയാമായിരുന്നു. അവളെ എല്ലാവരും ബഹുമാനിക്കുന്നതും കാണാമായിരുന്നു. അവള് നേടിയ വിദ്യയോടുള്ള ബഹുമാനമായിരുന്നു അത്. എന്ത് കൊണ്ടാണ് ഇവിടുന്ന് അധിക കുട്ടികളും പഠിക്കാൻ പോകാത്തത് ഞാൻ അവളോട് അന്വേഷിച്ചു.

”മാഡം ഒട്ട് മിക്ക കുട്ടികൾക്കും പഠിക്കണം എന്നുണ്ട്. പക്ഷെ അതിനു വേണ്ടി ഊരിന് വെളിയിൽ പോകുമ്പോൾ നിങ്ങളുടെ ഒക്കെ ഞങ്ങളോടുള്ള പെരുമാറ്റം ഉണ്ടല്ലോ, ഞങ്ങൾ കാട്ടുജാതിക്കാരേ, ഹോസ്റ്റലിലും, കോളേജിലും ഉള്ളവർ ഒരു പുഴുവിനെ കണ്ട പോലെയാ നോക്കുക. അനാവശ്യമായി കളിയാക്കുക, സകല പണികളും എടുപ്പിക്കുക, ഞങ്ങൾ എസ്. സി എസ് ടി വിഭാഗക്കാര്, സംവരണം ഉള്ളത് കൊണ്ടു വലിഞ്ഞു കയറി വന്നവർ ഇങ്ങനെയാ കാണുക.അതൊക്കെയും മറികടന്ന് മുന്നോട്ട് പോകാൻ എല്ലാവർക്കും സാധിക്കില്ല മേഡം.”

”പക്ഷെ നിങ്ങളുടെ ക്ഷേമത്തിനായി ഒരുപാട് പദ്ധതികൾ ഗവണ്മെന്റ് ആസൂത്രണം ചെയ്തിട്ടുണ്ടല്ലോ, അതൊന്നും നടപ്പാവലില്ലേ?”

  “ഉണ്ട്. പദ്ധതികളെല്ലാം ഇന്നും കടലാസ്സിലാണ്. ഇവിടെ പട്ടിണി മരണങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന ഗവണ്മെന്റ് ആണ്. പലപ്പോഴും കാടിന്റെ മക്കൾക്ക് വേണ്ടി നടപ്പാക്കുന്നതിന്റെ ഗുണഭോക്താക്കൾ മറ്റു പലരും ആണ്.വിശപ്പ് മാറ്റാൻ വേണ്ടി ഭക്ഷണം മോഷ്ടിച്ചതിനു തല്ലി കൊല്ലുന്ന നാട്ടുകാർ ഞങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികളിൽ കയ്യിട്ട് വാരില്ലെന്ന് മാഡത്തിന് പറയാനാവുമോ.. ഒന്ന് നിർത്തി അവളെന്റെ മുഖത്തേക്ക് നോക്കി എനിക്കൊന്നും പറയാനില്ലായിരുന്നു ആളുകൾ കെട്ടിയിട്ട് അടിച്ചു കൊന്ന മധുവിന്റെ മുഖം മനസിൽ തെളിഞ്ഞു ഒരു മാത്ര ഒന്നും മിണ്ടാനാവാതെ ഞാൻ ഉമി നീരിറക്കി. എന്റെ മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അവള്തുടർന്നു. ഇനി കാടിനെ മാത്രം ആശ്രയിച്ചു ജീവിതം സാധ്യമാകും എന്ന് തോന്നുന്നില്ല. ഉപജീവനമാർഗമായി മറ്റു തൊഴിലുകൾ പഠിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിലാണ്. അതൊക്കെ നടക്കണമെങ്കിൽ ആദ്യം ലഹരിയെ ഇവിടുന്ന് തുരത്തണം. ആണും പെണ്ണും ലഹരിക്കടിമകളാണ്. പലരും കള്ള് വാങ്ങി കൊടുത്തു ഇവരെ ചൂഷണം ചെയ്യുന്നു. ഞാനിവിടെ ലഹരിക്കെതിരെ ഉള്ള പ്രവർത്തനങ്ങൾ ഒക്കെ നടത്താറുണ്ട്.”

     എനിക്കവളെ കുറിച്ചോർത്തു ബഹുമാനം തോന്നി.തന്റെ ജനതയെ മുന്നോട്ട് നയിക്കാൻ അവൾക്കാവുമെന്ന് മനസ് പറഞ്ഞു. അപ്പോളാണ് ഞാൻ അവളുടെ കുടുബത്തിന്റ കാര്യം ഒന്നും ചോദിച്ചില്ലല്ലോ എന്നോർത്തത്. ഞാൻ അവളോട് പറഞ്ഞു.

  താമര, നീ എന്നെ നിന്റെ വീട്ടിൽ കൊണ്ടു പോവാത്തത് എന്താ?”

അവളുടെ മുഖം വാടി, പിന്നെ എനിക്ക് മുഖം തരാതെ മുന്നോട്ട് നടന്നു. ഞാനും അവളെ അനുഗമിച്ചു.അവൾക്ക് പറയാൻ കഴിയാത്ത എന്തോ ഒന്നുണ്ടെന്നു എനിക്ക് തോന്നി. ചെറിയ പുല്ല് മേഞ്ഞ കട്ട കൊണ്ടു ഉണ്ടാക്കിയ കുടിലിനു മുന്നിലാണ് അവൾ നിന്നത്. തിരിഞ്ഞു നിന്ന് എന്നെ നോക്കി അകത്തേക്ക് വിളിച്ചു. ഞാനും അവളുടെ പിന്നാലെ അകത്തേക്ക് കയറി. കട്ടിലിൽ ശോഷിച്ച ഒരു മുഖം . കഴുത്തു വരെ കരിമ്പടം കൊണ്ടു പുതച്ചിട്ടുണ്ട്. അവിടെമാകെ പുൽ തൈലത്തിന്റ വാസന. വിവാഹം കഴിഞ്ഞ പിറ്റേ മാസം വീണതാണ് തേൻ ശേഖരിക്കാൻ വലിയ മരത്തിൽ കയറിയതാണ്. കഴുത്തിനു താഴെ ചലനമില്ല. സത്യം പറഞ്ഞാൽ അവനു വേണ്ടിയാണു അവൾ പഠിച്ചത് തന്നെ. ഇത്ര വർഷമായി മലമൂത്ര വിസർജനമെല്ലാം കിടന്ന കിടപ്പിൽ തന്നെ. എന്നിട്ടും അവിടെ നല്ല വൃത്തിയുണ്ടായിരുന്നു. ഒരു ഡോക്ടർ ആയിട്ട് പോലും എനിക്കധിക സമയം അവിടെ അത് കണ്ടു നിൽക്കാനായില്ല. ഇത്ര ദിവസം എന്നോട് കളിച്ചു ചിരിച്ചു സംസാരിച്ചു എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്ന അവൾ ഇത്ര വലിയ വിഷമം സഹിച്ചാണ് നടക്കുന്നത് എന്നഅറിവ് എന്നെ തളർത്തിയിരുന്നു. അവളോട് യാത്ര പോലും പറയാനാവാതെ ഞാൻ പുറത്തേക്കു നടന്നു.

ക്ലിനിക്നോട്‌ ചേർന്നുള്ള വലിയ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ കണ്ണുകൾ  നിറഞ്ഞു നിന്നിരുന്നു. ഒന്നും പറയാതെ പോന്നത് മോശമായി എന്ന് ഹൃദയം കുറ്റപ്പെടുത്തുമ്പോളും എന്താണ് ഞാനവളോട് പറയേണ്ടത് എന്ന് മനസ്സ് വേപഥു പൂണ്ടു.തിരിച്ചവളുടെ വീട്ടിലേക്കു തന്നെ നടക്കുമ്പോൾ അവളുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഇനി എന്നും അവളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. കൂടെ അവളുടെ പ്രിയപ്പെട്ടവനു കിട്ടാവുന്നതിൽ നല്ല ചികിത്സ ലഭ്യമാക്കണം എന്ന ആഗ്രഹവും എന്നിൽ ഉടലെടുത്തിരുന്നു.

ഫോട്ടോ :ഗൂഗിൾ

#കാട്‌

Post Views: 46
17
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

37 Comments

  1. Sreeja Ajith on November 6, 2023 7:14 AM

    നല്ലെഴുത്ത് 👍👌

    Reply
  2. Ruby Abbas on November 5, 2023 9:57 PM

    ❤️❤️👍

    Reply
  3. Vinod . p on November 5, 2023 7:22 PM

    വളരെ മനോഹരം
    കഥ ഇഷ്ടമായി അഭിനന്ദനങ്ങൾ

    Reply
    • Sabira latheefi on November 5, 2023 9:09 PM

      വിനോദ് താങ്ക്സ് അഭിപ്രായം പറഞ്ഞതിന്

      Reply
  4. Nishiba M on November 4, 2023 1:06 PM

    ഇന്നിന്റെ നേർക്കാഴ്ച്ചകൾ. അവസാനിക്കാത്ത ചൂഷണങ്ങളുടെ ഇരകൾ. നന്നായി എഴുതി .

    Reply
    • Sabira latheefi on November 4, 2023 3:42 PM

      ❤️❤️

      Reply
      • Sobha on November 5, 2023 4:57 PM

        നല്ല എഴുത്ത്. ❤️👍

        Reply
  5. Manasi on November 4, 2023 9:44 AM

    ❤️❤️👌👌

    Reply
    • Sabira latheefi on November 4, 2023 3:43 PM

      😍😍

      Reply
  6. Silvy on November 4, 2023 8:56 AM

    മൂഢസ്വർഗത്തിൽ കഴിയുന്ന സാധാരണക്കാർക്ക് ഒരു eye opener ആണ് ഈ എഴുത്ത്.congrats സബീ

    Reply
    • Sabira latheefi on November 4, 2023 3:43 PM

      സിൽവി ചേച്ചി താങ്ക്സ് ട്ടോ 🥰

      Reply
  7. Joyce Varghese on November 3, 2023 2:29 AM

    കാടിന്റെ മക്കളുടെ ദയനീയ അവസ്ഥ പറഞ്ഞ കഥ. നന്നായി എഴുതി.
    അഭിനന്ദനങ്ങൾ 👌
    അവസാനഭാഗം നോവുണർത്തി.

    Reply
    • Vinod . p on November 5, 2023 7:20 PM

      വളരെ മനോഹരം
      കഥ ഇഷ്ടമായി അഭിനന്ദനങ്ങൾ

      Reply
  8. Vimi on November 3, 2023 12:06 AM

    അറിയാതെ പോകുന്ന എത്രയെത്ര ജീവിതങ്ങൾ. അവഗണിച്ചു പോകുന്ന ജീവിതങ്ങൾ

    🥰

    Reply
    • Yesoda Sreedharan Sreedharan on November 3, 2023 5:35 AM

      ആരും കാണാത്ത അല്ലെങ്കിൽ കാണാനോ അറിയാനോ തുനിയാത്ത ചില നഗ്ന സത്യങ്ങൾ. വളരെ മനോഹരമായി അടുക്കും ചിട്ടയോടും എഴുതിയ കഥ ഇഷ്ടായി. അഭിനന്ദനങ്ങൾ ❤❤

      Reply
      • Sabira latheefi on November 3, 2023 5:37 AM

        താങ്ക്സ് ഡിയർ

        Reply
  9. Sarijaleel on November 2, 2023 8:37 PM

    ❤️👍

    Reply
    • sabira latheefi on November 2, 2023 8:38 PM

      ❤️❤️

      Reply
  10. sabira latheefi on November 2, 2023 7:54 PM

    സ്നേഹം നീതു ❤️❤️

    Reply
  11. Jasna on November 2, 2023 6:59 PM

    പലപ്പോഴും ആദിവാസികളെ കാണുമ്പോൾ അവരുടെ ജീവിതത്തെ കുറിച്ച് ആലോചിക്കാറുണ്ട്. മധുവിന്റെ മരണത്തിന് ശേഷം കുറച്ച് കാലം പലരും അവരെ കുറിച്ച് ചിന്തിച്ചിരുന്നു. പിന്നെ എല്ലാം പഴയത് പോലെ തന്നെ.

    Reply
    • sabira latheefi on November 2, 2023 7:20 PM

      ശരിയാണ് അപ്പോൾ ചർച്ച ആയിരുന്നു

      Reply
  12. Reshma Lechus on November 2, 2023 5:17 PM

    കാടിന്റെ മക്കൾ
    ഇന്നത്തെ കാലത്ത് ചർച്ച ചെയ്യണ്ട വിഷയം തന്നെയാണ്. കാടിന്റെ കാവലക്കാർ അവരാണ് . അതിൽ ആർക്കും അറിയാത്ത അമൂല്യ സസ്യങ്ങളുടെ നിധി ശേഖരം തന്നെ അവിടെയുണ്ട് . അവർ ഇന്നും ചൂഷണം ചെയ്യപ്പെടുന്നുണ്ട് . sനേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യർ ആണ് ഇവർ. പക്ഷേ ഇവർ പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്നും അതിന് മാറ്റം ഇല്ലാതെ തുടർന്നു കൊണ്ടിരിക്കുന്നു. പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും., ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തു. കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കുന്നു. ആരും തിരിഞ്ഞു നോക്കാത്ത പട്ടിണി പാവങ്ങൾ. അവർ ഇന്നും അവഗണിക്കപ്പെടുക ആണെന്ന് അറിയുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത വേദനയാണ്. ടിവി യിൽ ഒരു വാർത്ത കണ്ടിരുന്നു. ആദ്യമായി കാട്ടിൽ നിന്ന് പുറ കാഴ്ച കൾ കണ്ട് നടക്കുന്ന അവരുടെ മുഖത്ത് സന്തോഷം തുളുമ്പുന്നു . ചിലർക്ക് അത്ഭുതവും. അതിൽ അവർ അനുഷ്ഠിക്കുന്ന ആചാരങ്ങളും ആഘോഷങ്ങൾക്കും പ്രത്യേക രീതിയാണ്.അവർക്ക് കൈ മാറി വന്ന രഹസ്യങ്ങളുടെ കലവറ അവർക്ക് സ്വന്തമാണ്. 👏🏻👏🏻👏🏻👏🏻👏🏻keep it up 🥰🥰🥰🥰 നല്ല എഴുത്തു. എല്ലാവിധ ആശംസകളും 🥰🥰

    Reply
    • sabira latheefi on November 2, 2023 5:18 PM

      ലെച്ചു.. നിന്റെ കമെന്റ് ഒരു ഒന്നന്നര കമെന്റ് അല്ലെ. ലവ് യു ഡിയർ

      Reply
      • Jalajanarayanan on November 2, 2023 6:10 PM

        നന്നായിരുന്നു dear. ശരിക്കും ഈ കാലത്തു നമ്മൾ അറിഞ്ഞിട്ടും അറിയാതെ പോവുന്ന വിഷയം. അവരും
        മനുഷ്യരാണ് എന്നുള്ള പരിഗണന പോലും ആരും പലപ്പോഴും നൽകാറില്ല.താമരയെ എത്ര പേർ ഉണ്ടാവും ഇങ്ങിനെ ശ്രദ്ധയിൽ പെടാതെ
        പോവുന്നവർ അല്ലേ? കാടിന്റെ മക്കൾ
        അവരോടു എന്തും ചെയ്യാം. ആരും ചോദിക്കാനില്ലാത്തവർ. ആ മനോഭാവം മാറേണ്ടിയിരിക്കുന്നു.. മനസ്സിൽ അവൾക്കും വേണ്ടി ചെയ്യാൻ കരുതിവച്ചതൊക്കെ നടക്കട്ടെ. ആശംസകൾ

        Reply
        • sabira latheefi on November 2, 2023 6:24 PM

          ❤️❤️

          Reply
        • sabira latheefi on November 2, 2023 6:56 PM

          ഇത് എന്റെ അനുഭവം അല്ലട്ടോ. ആഗ്രഹങ്ങൾ കഥ പോലെ എഴുതിയതാണ്. കഥയുടെ ഘടന കിട്ടിയോ എന്നറിയില്ല. എന്നും അവർക്ക് നന്മ ഉണ്ടാകണം എന്നാഗ്രഹിക്കുന്നു.

          Reply
        • Nafs nafs on November 5, 2023 5:34 PM

          കൃത്യമായി ഒരു കഥയുടെ ഘടന സ്പഷ്ടമാക്കുന്ന കഥ . താമര കാടിന്റെ മുഴുവൻ മക്കളുടെയും പ്രതീകമാകുന്നു. പലർക്കും പരമപുച്ഛമാണ്, തങ്ങളുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തവരെന്ന് ആക്ഷേപിക്കുന്നു. കടലാസുകളിലൊതുങ്ങിയ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെത്തേടി ആരുമിറങ്ങുന്നില്ല. എത്രെയെണ്ണം മധുവിനെ തല്ലിക്കൊന്നാലും കലിയടങ്ങാത്ത സമൂഹവും വാേട്ടുബാങ്കു നിറയ്ക്കാൻനേരംമാത്രം കാടിന്റെ മക്കളെ ഓർക്കുന്ന സർക്കാരും.

          അഭിനന്ദനങ്ങൾ കൂട്ടേ👏👏👏👏🥰🥰🥰

          Reply
          • Sabira latheefi on November 5, 2023 5:50 PM

            🥰🥰

    • Seena Navaz on November 4, 2023 12:36 AM

      കഥ നന്നായിട്ടുണ്ട് 👏👏🥰

      Reply
      • Vinod . p on November 5, 2023 7:21 PM

        വളരെ മനോഹരം
        കഥ ഇഷ്ടമായി അഭിനന്ദനങ്ങൾ

        Reply
  13. ramsinas on November 2, 2023 4:59 PM

    കാടിന്റെ മക്കളോടുള്ള അവഗണന ഇന്നും ഉണ്ടല്ലോ അതല്ലേ മധുവിന് മരിക്കേണ്ടി വന്നതും 🥰🥰🥰.

    Reply
    • sabira latheefi on November 2, 2023 5:05 PM

      അതെ, ആദിവാസികൾ എല്ലാ കാര്യത്തിലും മാറ്റി നിർത്തപെടുന്നു. സ്നേഹം ഡിയർ

      Reply
  14. Sabira latheefi on November 2, 2023 1:06 PM

    ശ്രമിക്കാം ചേച്ചി ❤️❤️. അഭിപ്രായത്തിന് ഒരുപാട് നന്ദി 🥰

    Reply
  15. Sunandha Mahesh on November 2, 2023 12:57 PM

    ഇന്ന് കാലത്ത് ഈ ടോപ്പിക്ക് ഞാൻ ഒരു സുഹൃത്തുമായി സംസാരിച്ചിരുന്നു.
    തുടക്കം Wonderful.
    അവസാനം ഒന്നൂടെ മിനുസപ്പെടുത്തൂ…

    Reply
    • Rebecca Izhak on November 2, 2023 4:15 PM

      കാടിന്റെ മക്കളുടെ കുടിലുകൾ പോലും കയ്യേറുന്ന കാലമാണ്. സ്വന്തം ഊരുകളിലെങ്കിലും അവർക്ക് സ്വസ്ഥമായി കഴിയാനുള്ള അവസ്ഥ ഉണ്ടാക്കി കൊടുത്താൽ നന്നായിരുന്നു.

      നല്ല എഴുത്ത്. 🤗🤗❤️

      Reply
      • sabira latheefi on November 2, 2023 4:16 PM

        ശരിയാണ്. അഭിപ്രായത്തിനു നന്ദി ഡിയർ

        Reply
      • Neethu V. R on November 2, 2023 7:52 PM

        മാറ്റി നിർത്തപ്പെടുന്നവരുടെ ജീവിതം തുറന്നു കാണിക്കാൻ ശ്രമിച്ചതിൽ സന്തോഷം 🥰.
        എഴുത്ത് നന്നായിട്ടുണ്ട് അവരെ സ്വാധീനിക്കുന്ന ഓരോ മേഖലയും ഇതിൽ എഴുതപ്പെട്ടിട്ടുണ്ട്.പലപ്പോഴും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആണ് നമ്മെ അലോസരപ്പെടുത്തുന്നത്, അവരും ഒപ്പമെത്തട്ടെ എന്ന് കരുതി അതൊന്നും ഉൾക്കൊള്ളാൻ അവരെക്കാൾ privileged ആയ നമ്മൾ പലപ്പോഴും ശ്രമിക്കാറുമില്ല.
        നന്നായി എഴുതി ❤️👍🏻

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.