Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യുദ്ധങ്ങൾ ബാക്കിയാക്കുന്നത്
കഥ ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

യുദ്ധങ്ങൾ ബാക്കിയാക്കുന്നത്

By sabira latheefiOctober 16, 2023Updated:October 23, 202324 Comments3 Mins Read359 Views
Bookmark Now
Please login to bookmark Close

No account yet? Register

  നിങ്ങൾ ഇത് മനസിലാക്കണം, നിങ്ങൾ അന്യായവും നീചവുമായ അധിനിവേശ രാജ്യമാണ്, നിങ്ങളുടെ ഹൃദയങ്ങളിൽ ഒരു ദയയും ഇല്ല. നിങ്ങൾ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നു, അവർ റോക്കറ്റുകൾ തൊടുത്തു വിട്ടിരുന്നോ? നിങ്ങൾ പറഞ്ഞത് പോലെ. നിങ്ങൾ നുണയന്മാരാണ്. നിങ്ങളുടെ ഹൃദയത്തിൽ ഒരു ദയയും ഇല്ല, വല്ലാഹി, വല്ലാഹി, വല്ലാഹി.. ഞങ്ങൾ ഫലസ്തീൻ സ്വതന്ത്രമാക്കും ഇന്ഷാ അല്ലാഹ്.

  കേവലം പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമേ അവൾക്ക് തോന്നിക്കുകയുള്ളു. ഒരു സുന്ദരിക്കുട്ടി. എന്തൊരു ഭംഗിയാണ് അവളെ കാണാൻ, ആരും ഒന്ന് നോക്കി നിന്നു പോകും. പക്ഷെ അതിനേക്കാൾ നമ്മെ ആകർഷിക്കുക അവളുടെ ആ ജ്വലിക്കുന്ന കണ്ണുകളാണ്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ലോകത്തോടുള്ള മുഴുവൻ രോഷവും നമുക്കതിൽ കാണാം. അവളുടെ വാക്കുകളിൽ ഒരു ദേശത്തിന്റെ മുഴുവൻ വികാരവും നമുക്ക് കാണാൻ പറ്റുന്നുണ്ട്. ഞാനാ വീഡിയോ വീണ്ടും വീണ്ടും കണ്ടു.
അപ്പോളെനിക്ക് ഓർമ വന്നത് ഭാസ്കരൻ മാസ്റ്ററുടെ വരികളാണ്.

”ഓരോ തുള്ളിച്ചോരയിൽ നിന്നും
ഒരായിരം പേരുയരുന്നൂ
ഉയരുന്നൂ അവർ നാടിൻമോചന
രണാങ്കണത്തിൽ പടരുന്നൂ”

ഇത് തന്നെ അല്ലെ അവിടെയും നടക്കുന്നത്. അവളെ പോലെ എത്രയെത്ര മക്കൾ എന്തെല്ലാം സഹിക്കുന്നു നാടിന്റെ മോചനത്തിനായി…
“എന്താണ് കുറെ നേരമായല്ലോ വീഡിയോ കണ്ടിരിക്കുന്നു.”
സഹപ്രവർത്തകന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്.
“ഡാ ഒന്ന് നോക്കിയേ എന്തൊരു ആത്മവിശ്വാസമാണ് ഈ കുട്ടിയുടെ കണ്ണിൽ.”

“വെറും ഈയ്യാം പാറ്റകൾ, ഈ കുട്ടികളെ പോലും പറഞ്ഞു പഠിപ്പിച്ചു കല്ലുകളും കുഞ്ഞി തോക്കുകളുമായി ഒരു സായുധ രാജ്യത്തോട് ഏറ്റുമുട്ടാൻ പഠിപ്പിക്കുന്നവരുണ്ടല്ലോ, അവരെയാണ് അടിക്കേണ്ടത്. ആ നാട്ടിൽ അമ്മമാർ മക്കളെ പെറ്റു കൂട്ടുന്നത് തന്നെ ഇതിനു വേണ്ടിയാണു. ഒരു കാര്യവും ഇല്ലാതെ അങ്ങോട്ട് കയറി മേഞ്ഞിട്ട് ഇപ്പൊ എത്രയെണ്ണം ചത്തു. എത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ ”

സഹ പ്രവർത്തകന്റെ വിഷ ലിപ്തമായ വാക്കുകൾ തറച്ചു ഹൃദയം മുറിഞ്ഞു രക്തം കിനിഞ്ഞു. അവനോട് ശബ്ദിക്കാനായി ഞാൻ പത്ര പ്രവർത്തകനും, മിഡിൽ ഈസ്റ്റ്‌ രാഷ്ട്രീയ നീരീക്ഷകനുമായ നോംചോസ്‌കിയുടെ വാക്കുകൾ കടമെടുത്തു.

”നിങ്ങളെന്റെ വെള്ളം കവർന്നു..
എന്റെ ഒലീവ് മരങ്ങൾക്ക് തീയിട്ടു..
എന്റെ ഭവനത്തെ തച്ചുതകർത്തു..
എന്റെ തൊഴിൽ ഇല്ലാതാക്കി..
എന്റെ ഭൂമി കവർന്നെടുത്തു..
എന്റെ പിതാവിനെ കാരാഗൃഹത്തിലാക്കി..
എന്റെ മാതാവിനെ കൊന്നുകളഞ്ഞു..
എന്റെ കുഞ്ഞുങ്ങളെ കൊന്നൊടുക്കി..
എന്റെ രാജ്യത്തെ ബോംബു പുതപ്പിച്ചു..
ഞങ്ങളെ എല്ലാവരെയും പട്ടിണിയ്ക്കിട്ടു..
എല്ലാത്തരത്തിലും ഞങ്ങളെ അപമാനിച്ചു..”

പക്ഷെ ഞാൻ തിരിച്ചൊരു റോക്കറ്റ് തൊടുത്തതോടെ കുറ്റം മുഴുവൻ എന്റേതായി..

ആ പോസ്റ്റ്‌ കാണിച്ചു ഞാൻ അവനോട് ചോദിച്ചു.”നീ ഇത് വായിച്ചിട്ടുണ്ടോ? കഴിഞ്ഞ ഏഴു പതിറ്റാണ്ട് ആയി അധിനിവേശത്തിന്റെ പ്രയാസം അനുഭവിക്കുന്ന ഒരു ജനതയെ കുറിച്ചാണ് നീ ഈ പറയുന്നത്. നീ കണ്ടിട്ടില്ല ദാഹജലത്തിനു വേണ്ടി മണിക്കൂറുകളോളം റഫ അതിർത്തിയിൽ കാത്തുകെട്ടി കിടക്കുന്നവരെ, ഇരുമ്പ് വേലിക്കുള്ളിലൂടെ കൈനീട്ടിഇരന്നു ഫുഡ്‌ വാങ്ങി കഴിക്കേണ്ടി വരുന്നവരെ, നാളെ നേരം പുലരുമ്പോൾ താനും, തന്റെ വീടും ഇതേ സ്‌ഥാനത്തു ഉണ്ടാകുമോ എന്ന് ആശങ്കപെടുന്നവരെ, മെച്ചപ്പെട്ട ചികിത്സ നൽകാൻ സാധിക്കാതെ കണ്മുന്നിൽ മരണപ്പെടുന്ന പ്രിയപ്പെട്ടവരെ കെട്ടിപിടിച്ചു കരയേണ്ടിവരുന്നവരെ കുറിച്ച് നീ ഓർത്തിട്ടുണ്ടോ..
പറഞ്ഞു തീരുമ്പോളേക്കും കണ്ണ്നീർ പൊടിഞ്ഞു വാക്കുകളിടറി. ഞാനീങ്ങനെ വികാരഭരിതമായി പ്രതികരിക്കുമെന്ന് അവനും കരുതിക്കാണില്ല. അവൻ എന്റെ നേർക്ക് കൈനീട്ടി, എന്റെ കരതലം അമർത്തി.

    ” നോക്ക്  നമ്മൾ ഒരേ ഓഫീസിൽ വർക്ക്‌ ചെയ്യുന്നവർ. എവിടെയോ കിടക്കുന്ന അവർക്ക് വേണ്ടി നമ്മൾ എന്തിനു വഴക്കിടണം? അവരുടെ അനുഭവങ്ങൾ അങ്ങനെയാണെന്നുള്ളത് ശരിത്തന്നെ.ഇസ്രായേലിനെ പ്രകോപിപ്പിക്കാതെ അവർക്കു അവരുടെ പാട് നോക്കി ജീവിച്ചാൽ പോരേ .. “

“നിനക്ക് ഫലസ്തീനിനെ കുറിച്ച് ഒരു ചുക്കും അറിയില്ല ”

   “അറിയാം അവരാണല്ലോ ഇത്തവണയങ്ങോട്ട് കയറി കളിച്ചത്. ഇസ്രായേലിലെ പിഞ്ചു കുഞ്ഞുങ്ങളെ തല വെട്ടി കളിച്ചവർ, അതും 40കുഞ്ഞുങ്ങളെ…”

    “യുദ്ധത്തിൽ  ആദ്യം കൊല്ലപ്പെടുന്നത് സത്യമാണ് എന്ന് പറയുന്നത് എത്ര ശരിയാണ്. വൈറ്റ് ഹൗസ് തന്നെ ആ വാർത്ത പടച്ചതിനു മാപ്പ് പറഞ്ഞത് നീ വായിച്ചിട്ടില്ല .ഇങ്ങനെയാണ്  കാര്യങ്ങൾ,അവിടെ നടക്കുന്ന യഥാർത്ഥ സംഭവങ്ങൾ പൂർണമായും ലോകത്തിനു മുന്നിൽ വരുന്നില്ല. നിനക്കറിയോ നിയതമായ ഒരു അതിർത്തി പോലും ഇല്ലാത്ത ഒരേയൊരു രാജ്യമാണ് ഇസ്രായേൽ.
നീ ഇത് കണ്ടോ 1948ൽ ആണ് ഇസ്രായേൽ സ്‌ഥപിക്കപ്പെട്ടത്, പിന്നീട് ഓരോ യുദ്ധത്തിലും അവരതിന്റ വിസ്തീർണം കൂട്ടിക്കൊണ്ടിരുന്നു. ഇപ്പൊ ഗസ്സ മുനമ്പ് എന്ന് പറയുന്ന സ്‌ഥലം ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ ആണ്. പടുകൂറ്റൻ ഇരുമ്പ് മതിൽ ഗസ്സയെയും ഇസ്രായേലിനെയും വേർതിരിക്കുന്നു. ഒന്നിനും അവർക്കു പുറത്തു പോവാനാവില്ല മണിക്കൂറുകൾ കെട്ടി കിടന്നു അനുവാദം വാങ്ങിയാലല്ലാതെ,ഈ 2023ൽ ആക്രമണം തുടങ്ങുന്നതിനു മുമ്പ് 200പലസ്തീനികളെ ഇസ്രായേൽ കൊന്നൊടുക്കിയിട്ടുണ്ട്. ജൂത വിഭാഗത്തിന് കുറഞ്ഞ ആൾ നാശം ഉണ്ടാക്കിയപ്പോമാത്രമാണ് ലോകം ഇതറിഞ്ഞുള്ളു. ഗസയിൽ ആളുകൾ കൊല്ലപ്പെടുന്നതും, കൊച്ചു കുഞ്ഞുങ്ങൾ പോഷകഹാരം ലഭിക്കാതെ അനിമിക് ആകുന്നതും ആർക്കും പ്രശ്നമില്ല.  സമാധാനത്തിനു വേണ്ടി ഉണ്ടാക്കിയ നൂറു കണക്കിന് കരാർ പത്രങ്ങൾ ഒരിക്കലും ഇസ്രായലിനു ബാധകമായിരുന്നില്ല. എല്ലാ കരാറുകളും കാറ്റിൽ പറത്തിയിരുന്നു അവർ. വെറും 40കിലോ മീറ്റർ വിസ്തീർണമുള്ള ഗസ്സയിൽ ജീവിക്കുന്നത് 22ലക്ഷം മനുഷ്യരാണ്.അവരുടെ രോദനങ്ങൾ കേൾക്കാൻ ലോക രാജ്യങ്ങൾക്ക് ഒന്നും മനസില്ല. ലോകത്തിന്റെ പലഭാഗത്തു നിന്നും കൊണ്ട് വന്ന ഇരട്ട പൗരത്വമുള്ള ജൂതരുടെ മുന്നിൽ,പോകാൻ ഒരിടമില്ലാത്ത തദ്ദേശ്യരായ ആ ജനങ്ങൾ കൈയിൽ കിട്ടിയ സാധനങ്ങളുമായി പ്രതിരോധിക്കുന്നതിനെ ആർക്ക് കുറ്റപ്പെടുത്താൻ സാധിക്കും.”
ഒന്ന് നിർത്തി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. അവിടെ വലിയ മാറ്റമൊന്നും കണ്ടില്ല. അല്ലെങ്കിലും നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞത് പോലെ “യുദ്ധം എന്തെന്ന് നമ്മൾ അറിഞ്ഞിട്ടില്ല, പട്ടിണി എന്തെന്ന് അറിഞ്ഞിട്ടില്ല,കിടപ്പാടം നഷ്ടപെട്ടു കുട്ടികളെ വാരിയെടുത്തു പെട്ടിയും പ്രമാണവും ആയി ബോട്ടിലും ട്രെയിനിലും കയറി നമ്മെളെങ്ങോട്ടും പോയിട്ടും ഇല്ല “

  ശരിയാണ് ഇതൊക്കെ നമ്മെയും തേടി വരുന്നത് വരെ ഞാനും അവനും ഒക്കെ ഇതിന്റെ ഒക്കെ ശരിതെറ്റുകൾ പറഞ്ഞു, കോമഡി പടങ്ങളും കണ്ട് രസിച്ചിരിക്കും.

#എൻ്റെരചന

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

Post Views: 31
9
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

24 Comments

  1. Aathira Sethu on October 18, 2023 10:59 PM

    നല്ലെഴുത്ത് …🫰
    കാലികപ്രസക്തമായ രചന…

    ഇരുകൂട്ടരും അനുഭവിക്കുകയല്ലേ …
    വിഭജനം, അധിനിവേശം, ആക്രമണം, ചെറുത്തുനില്‍പ്പ്, ഇസ്രായേല്‍ – പാലസ്തീൻ സംഘർഷത്തിന് ഏഴരപതിറ്റാണ്ടിന്റെ പഴക്കമുണ്ട്…

    (പാലസ്തീനിൽ മുസ്ലിം -ജൂത-ക്രിസ്തുമത വിശ്വാസികൾ നൂറ്റാണ്ടുകളായി സാഹോദര്യത്തോടെ കഴിഞ്ഞിരുന്നതാണ്. ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത അറബികൾക്ക് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്ത സ്വതന്ത്ര അറബ് രാഷ്ട്രത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. എന്നാൽ യുദ്ധത്തിന് ശേഷം ഫ്രാൻസിനൊപ്പം ഈ പ്രദേശം കീഴടക്കി പങ്കുവെക്കാം എന്ന രഹസ്യ കൂട്ടുകെട്ടിൽ ബ്രിട്ടൻ ഏർപ്പെടുകയും അറബികളെ വഞ്ചിക്കുകയും ചെയ്തു. ഇത് പുറത്ത് കൊണ്ടുവന്നത് റഷ്യയിലെ ബോൾഷെവിക്കുകൾ ആണ്. യൂറോപ്പിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായ ജൂതന്മാർക്ക് ഇവിടെ ജന്മനാട് വാഗ്ദാനം ചെയ്തതും അതോടൊപ്പം അറബികളുടെ രാഷ്ട്രീയാവകാശങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്തത് സാമ്രാജ്യത്വശക്തികളാണ് .

    രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പലസ്തീനെ മൂന്നായി വിഭജിക്കാനുള്ള ഒരു പദ്ധതിയാണുണ്ടായത്. ഒരു ഇസ്രായേൽ രാഷ്ട്രവും ഒരു പലസ്തീൻ രാഷ്ട്രവും പിന്നെ രണ്ടുകൂട്ടർക്കും നിയന്ത്രണമുള്ള ജെറുസലേമും സൃഷ്ടിക്കുക. സിയോണിസ്റ്റുകൾ അടങ്ങുന്ന ജൂത ഏജൻസി ഇതിനെ അംഗീകരിച്ചു. എന്നാൽ അറബ് രാഷ്ട്രങ്ങളും പലസ്തീനിലെ അറബികളും ഇത് എതിർത്തു. ഇതിനെത്തുടർന്ന് അവിടെ ആഭ്യന്തരയുദ്ധം ആരംഭിച്ചു.)

    Reply
    • Sabira latheefi on October 18, 2023 11:11 PM

      ആതി… ചരിത്രംവും മിത്തുകളും നുണകളും കൊണ്ട് അറബികളുടെ രക്തത്തിൽ ചാലിച്ചു സാമ്രാജിത്വ ശക്തികൾ പണിത രാജ്യം.. സ്‌ഥപിതമായ അന്ന് മുതൽ എന്നും പ്രശ്നങ്ങൾ മാത്രം.നീതിയും ന്യായവും ഇനിയും എത്ര ദൂരെ. ഒരു ദിവസം അവരവിടെ നിന്നു പുറത്തു പോവുക തന്നെ ചെയ്യും. ചരിത്രം അത് തങ്ക ലിപികളാൽ രേഖപ്പെടുത്തുകയും ചെയ്യും. ചരിത്രവിവരണത്തോട് കൂടിയുള്ള കംമെന്റിനു നന്ദി ആതി

      Reply
  2. Dani on October 18, 2023 7:13 PM

    Palestine have our hearts ❤️ Palestine will be free soon in sha Allah. No matter how many different opinions people have, no one loses hope there..no one can crush their souls. Nice write up 👍

    Reply
    • Sabira latheefi on October 18, 2023 7:15 PM

      ❤️❤️

      Reply
  3. Jasna Basheer on October 18, 2023 4:06 PM

    സ്വന്തം ജന്മ ദേശത്തു ജീവിക്കാൻ വേണ്ടി പോരാടുന്ന ജനത, സ്വന്തവും ബന്ധവും നഷ്ടപ്പെട്ട് ഒറ്റപ്പെടുന്ന കുഞ്ഞുങ്ങൾ,…. നാം അനുഭവിക്കാത്ത ജീവിതം കെട്ടുകഥയെന്ന് പറയുന്നത് സത്യം

    Reply
    • Sabira latheefi on October 18, 2023 5:03 PM

      സത്യം. പുറത്ത് വരുന്ന വീഡിയോകൾ കാണുമ്പോൾ കണ്ണ് നിറയും.മാധ്യമങ്ങൾ കാണാതെ പോയ വാർത്തകൾ ഒക്കെ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് കിട്ടുന്നുണ്ട്.

      Reply
  4. drvenus on October 17, 2023 12:12 PM

    സമകാലികം. നിരപരാധികളാണ് ക്രൂശിക്കപ്പെടുന്നവരിലേറെയും.

    Reply
  5. Silvy Michael on October 17, 2023 10:44 AM

    അനന്തമജ്ഞാതമാവർണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
    അതിങ്കലെങ്ങാണ്ടൊരുടാതിരുന്നു
    നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു…

    ഈ ദുരിതം ഒന്നവസാനിച്ചിരുന്നെങ്കിൽ

    Reply
    • sabira latheefi on October 17, 2023 11:02 AM

      ഒന്നവസാനിച്ചിരുന്നുവെങ്കിൽ…
      സിൽവിചേച്ചി ❤️❤️

      Reply
  6. Sunandha Mahesh on October 17, 2023 9:40 AM

    ഓരോ പോരാട്ടം നടക്കുമ്പോഴും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നത് ജനങ്ങളാണ്.

    പിന്നെ അമ്മേ തല്ലിയാലും രണ്ട് ന്യായമുണ്ടാവും എന്നൊരു ചൊല്ലാണ്ട് അതാണ് ഇപ്പൊ ഇവിടെ നടക്കുന്നത്.

    നന്നായി എഴുതി 👍

    Reply
    • sabira latheefi on October 17, 2023 9:58 AM

      ❤️❤️

      Reply
  7. Rejila on October 17, 2023 6:17 AM

    Very true

    Reply
    • Sabira latheefi on October 17, 2023 6:35 AM

      ❤️❤️

      Reply
  8. Joyce Varghese on October 16, 2023 10:15 PM

    ഇവർ ഇരുകൂട്ടരും ഒരേപ്പോലെ പലരാൽ വേട്ടയാടപ്പെട്ട ജനവിഭാഗങ്ങളാണ്. അതിർത്തി വേലിക്കപ്പുറത്ത് നരകിച്ച പാലസ്തീൻക്കാർ.
    പല രാജ്യങ്ങളിൽ നിന്നും ആട്ടിയോടിപ്പിക്കപ്പെട്ട ജൂതർ. 6 മില്യൺ ജൂതരാണ് ഹോളോകോസ്റ്റിൽ ഉൾപ്പെട്ടത്. മരണത്തിനേക്കാൾ ഭയാനകമായിരുന്നു,അവരനുഭവിച്ച ദുരിതം. ഇപ്പോഴും ഉണങ്ങാത്ത മുറിവുകൾ അവർക്കുണ്ടാകും. ശക്തരാകുമ്പോൾ, ജൂതർ അവരെ എതിർക്കുന്നവർക്കു
    നേരെ തിരിയുന്നു.
    അക്രമം ഒന്നിനും ഉത്തരമല്ല. ആരേയും ന്യായീകരിക്കുന്നുമില്ല വംശം എന്തായാലും ചോരയുടെ നിറവും കണ്ണീരിന്റെ നനവും ഒന്നു തന്നെ.
    പാലായനം ചെയ്യുന്ന നിസ്സഹായരായ സാധാരണക്കാരുടെ വിലാപം കേൾക്കേണ്ടത് ലോകനേതാക്കളാണ്. Sentiments എന്നതിനേക്കാൾ പ്രായോഗികമായ തീരുമാനങ്ങളെടുക്കയാണ് ആവശ്യം.

    കാലികപ്രാധാന്യമുള്ള എഴുത്ത്.

    Reply
    • Sabira latheefi on October 16, 2023 11:07 PM

      ജൂതരോട് ക്രൂരത ചെയ്തത് പലസ്തീൻ ആയിരുന്നുവോ?അവിടെ ജൂത രാഷ്ട്രം സ്‌ഥപിക്കാൻ വേണ്ടി പല നാടുകളിലെയും ജൂതരെ ക്ഷണിച്ചു വരുത്തി ആ നാട്ടിൽ കുടിയിരുത്തിയതാണെന്നാണ് ചരിത്രം പറയുന്നത്. പലർക്കും ഇരട്ട പൗരത്വം ഉണ്ട് താനും. എന്നാൽ മുസ്ലിംകളും, ക്രിസ്ത്യാനികളും അടങ്ങുന്ന അവിടത്തെ ജനത കാലങ്ങളായി അവിടെ വസിക്കുന്നവരാണ്. അവരുടെ നാട്ടിൽ പോയി അവരോട് ചേർന്ന് ഇഴകി ജീവിക്കുകയല്ല ഇസ്രായേൽ ചെയ്തത്.അവരെ പുറത്താക്കി അവരുടേതായ എല്ലാ വസ്തുക്കളിലും ആധിപത്യം സ്‌ഥാപിച്ചു കള്ളങ്ങൾ കൊണ്ട് ഒരു രാജ്യം പണിയുകയാണ് ചെയ്തത്. അതിനു ലോകപോലീസിന്റെ ആശീർവാദവും.യൂറോപ് ജൂതരോട് ചെയ്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യേണ്ടത് പലസ്തീൻ ആണോ… എനിക്കി നീതി മനസിലാവുന്നില്ല

      Reply
    • sabira latheefi on October 16, 2023 11:34 PM

      അഭിപ്രായം പറഞ്ഞതിന് നിറയെ സ്നേഹം ഡിയർ

      Reply
  9. Sabira latheefi on October 16, 2023 9:42 PM

    സ്നേഹം ഡിയർ

    Reply
  10. Nafs nafs on October 16, 2023 8:46 PM

    സ്വന്തം രാജ്യത്തെ മറ്റുള്ളവർ കയ്യേറ്റം ചെയ്തു വെള്ളവും വെളിച്ചവും ഭക്ഷണവും നിഷേധിക്കപ്പെട്ട ഒരു ജനത.സയണിസ്റ്റ് ഭീകരത കാണാനല്ല, സ്വന്തം രാജ്യത്തിനുവേണ്ടി ചെറുത്തുനിൽക്കുന്നവരെ ഭീകരരെന്നു
    വിശേഷിപ്പിക്കാനാണ്. ചിലർ ശ്രമിക്കുന്നത്.
    അവർ പടച്ചുവിട്ട നുണക്കഥകളെ അവർ ഏറ്റുപിടിക്കുന്നു.

    നല്ല ആഴത്തിലുള്ള എഴുത്ത്.
    👏👏👏🔥🔥🔥🔥

    Reply
    • അനാമിക s on October 19, 2023 5:51 PM

      അതേ നമ്മൾ അനുഭവിക്കാത്തിടത്തോളം ഇതിന്റെയൊക്കെ ശരിതെറ്റുകൾ പറഞ്ഞു നമ്മൾ തർക്കിക്കും, കൊല്ലപ്പെട്ട സത്യങ്ങൾക്കുമേൽ നുണ കൊട്ടാരം കെട്ടും. നല്ലെഴുത്ത് ❤️🥰🥰

      Reply
      • Sabira latheefi on October 19, 2023 6:01 PM

        ❤️❤️

        Reply
  11. sabira latheefi on October 16, 2023 1:21 PM

    ജനിച്ച നാടിനും മണ്ണിനും വേണ്ടി ലോക നേതാക്കൾ എന്നഹങ്കരിക്കുന്നവരോട് ആണ് പൊരുതേണ്ടത്. അഭിപ്രായം പറഞ്ഞതിന് നന്ദി, സ്നേഹം ❤️

    Reply
    • Rebecca Izhak on October 26, 2023 9:03 AM

      കാലിക പ്രസക്തിയുള്ള എഴുത്ത്.👍❤️

      Reply
      • Sabira latheefi on October 26, 2023 9:08 AM

        ❤️❤️

        Reply
  12. Sreeja Ajith on October 16, 2023 12:35 PM

    ശരിയാണ്. നിർഭാഗ്യം പേറുന്ന ജനത

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.