Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാർകൂന്തൽ ഇങ്ങനെ സംരക്ഷിക്കൂ
അനുഭവം അറിവുകൾ സൗന്ദര്യസംരക്ഷണം

കാർകൂന്തൽ ഇങ്ങനെ സംരക്ഷിക്കൂ

By sabira latheefiNovember 27, 2023Updated:December 2, 202311 Comments3 Mins Read367 Views
Bookmark Now
Please login to bookmark Close

No account yet? Register

ഫസ്റ്റ് കീമോ കഴിഞ്ഞു ഒരു പത്തു ദിവസം കഴിഞ്ഞപ്പോൾ, കിടന്ന തലയണ നിറയെ മുടി, ഒന്ന് തലയിൽ തൊട്ടപ്പോ എന്നെ ഇതാ പിടിച്ചോ എന്ന രൂപത്തിൽ ഒരു കെട്ട് മുടി കയ്യിൽ. കീമോ കഴിഞ്ഞാൽ മുടി കൊഴിയും എന്നറിവുണ്ടായിയുന്നുവെങ്കിലും രണ്ട് ദിവസം കൊണ്ടു തലയിൽ അഞ്ചോ പത്തോ മുടിയിഴകൾ മാത്രം ബാക്കിയാക്കി കൊഴിഞ്ഞു പോകും എന്ന യാഥാർഥ്യത്തിന് മുമ്പിൽ ഒരു നിമിഷം പകച്ചു നിന്നു പോയി. കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കപരിചിതമായ എന്റെ രൂപത്തെ അംഗീകരിക്കാൻ മനസിന്‌ ഒരു വിമുഖത പോലെ. ഏതായാലും ഇത്രയും പോയി എന്നാ പിന്നെ ക്ലീൻ മൊട്ടയാക്കിക്കളയാം എന്ന് ഞങ്ങളും തീരുമാനിച്ചു.

അതിനു ശേഷം 21ദിവസം കൂടുമ്പോൾ ഉള്ള 9 കീമോ പ്രയോഗം കൺപീലികളിലെ രോമങ്ങൾ വരെ കവർന്നെടുത്തു. ലാസ്റ്റ് കീമോക്ക് ശേഷം രണ്ട് മാസം കഴിഞ്ഞാണ് സ്റ്റം സെൽ ട്രാൻസ്‌പ്ലന്റേഷൻ. ആ രണ്ട് മാസം കൊണ്ടു തലയിൽ നിറയെ കുറ്റി രോമങ്ങൾ വന്നിരുന്നു.
അതെല്ലാം വീട്ടിൽ നിന്നും ഒഴിവാക്കി ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത്.അവിടുന്ന് അഞ്ചാം ദിവസം ആണ് ഹൈ ഡോസ് കീമോ നൽകിയത്. അഞ്ചു ദിവസം കൊണ്ടു ഉണ്ടായ അളകകുഞ്ഞുങ്ങളെ എല്ലാം കുളിച്ചു കഴിഞ്ഞു വെള്ളം തുടച്ചപ്പോൾ മുഴുവനായും തോർത്ത്‌ മുണ്ടിന് കൊടുത്തു. പിന്നെ ഏകദേശം 3മാസത്തോളം ഒരൊറ്റ മുടി പോലും വന്നില്ല. മരുന്നിന്റെ എഫക്ട് കുറയുന്നതിനു അനുസരിച്ചു തലയിൽ മുടിയും വന്നു കൊണ്ടിരുന്നു.നല്ല കട്ടിയിൽ സായിബാബ സ്റ്റൈൽ മുടിയാണ് വന്നത്.ഇത് മേലോട്ട് പോവുക എന്നല്ലാതെ താഴേക്ക് വരുന്നില്ല എന്ന് കണ്ടപ്പോൾ ഒന്ന് സ്ട്രൈറ്റ് ചെയ്തു. പിന്നെ മുടിയെ എങ്ങനെയെല്ലാം പരിപാലിക്കാം എന്ന ഗവേഷണം ആയിരുന്നു.

മുടി സംരക്ഷണത്തിന്റെ ആയിരത്തൊന്ന് പാഠങ്ങൾ പഠിപ്പിക്കുന്ന യൂട്യൂബിലേക്കിറങ്ങി. വിവിധ വീഡിയോകൾ കണ്ടു. എന്നിട്ട് എന്റെ തൊടിയിലും പറമ്പിലും കിട്ടുന്ന സാധനങ്ങൾ ചേർത്ത് എണ്ണ കാച്ചി. ഇപ്പോൾ ഇത് തന്നെയാണ് യൂസ് ചെയ്യുന്നത്. എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു. ചേരി പൊലിരുന്ന മുടിക്ക് നല്ല മിനുസവും വളർച്ചയും ഉണ്ടായി.താരൻ പോയി.മുടി ഇപ്പോൾ അത്യാവശ്യം വളർന്നു.
കുറച്ചു ദിവസം മുമ്പ് ഞാൻ അംഗമായ വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയാണ് ഈ എണ്ണയുണ്ടാക്കുന്നത് എങ്ങനയെന്ന് നിങ്ങളുമായി ഷെയർ ചെയ്യണം എന്ന തീരുമാനത്തിൽ എത്തിയത്.പല കാരണങ്ങളാൽ മുടി കൊഴിയുന്നവർക്ക് ഉപകാരപ്പെട്ടാലോ. ഉണ്ടാക്കാൻ കുറച്ചു സമയം നമ്മുടെ മുറ്റത്തും തൊടിയിലും ഒക്കെയുള്ള ഇത്തിരി ഇലകൾ , കുറച്ചു നെല്ലിക്ക പിന്നെ വെളിച്ചെണ്ണ ഇതൊക്കെ മതി.
അപ്പൊ പിന്നെ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കുകയല്ലേ

”IMG-20231111-WA00196ghwRqD”

മൈലാഞ്ചി, പനികൂർക്ക, തുളസി, ഇളം പേരയില, കീഴാർ നെല്ലി, കറി വേപ്പില ഇവയൊക്കെ ഓരോ പിടി (ആര്യ വേപ്പില, ചെമ്പരത്തി പൂവ്, കഞ്ഞുണ്ണി ഇതും ഉപയോഗിക്കാം. എന്റടുത്തു ഇല്ലാത്തത് കൊണ്ടു ഉപയോഗിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത് ഉള്ളത് എടുത്തു ഉണ്ടാക്കാം. എല്ലാം ഒപ്പിക്കണം എന്നില്ല. എന്നാലും തുളസി, കറി വേപ്പില, പേര ഇല, പനികൂർക്ക ഒക്കെ വേണം ട്ടോ. പിന്നെ രണ്ട് വലിയ തണ്ട് കറ്റാർ വാഴയും, നെല്ലിക്കയും നിർബന്ധമായും വേണം. ഇത് നിർബന്ധമായും വേണം എന്ന് പറയുന്നത് ഇതൊക്കെ മുടി പരിപാലനത്തിന് നല്ലതാണ് എന്ന് പണ്ട് മുതലേ കണക്കാക്കുന്ന സാധനങ്ങൾ ആണ്. പിന്നെ ചിലതിന്റെ അഭാവം മറ്റൊന്ന് നികത്തുമായിരിക്കും.)
ഇലകളെല്ലാം കഴുകി അല്പം വെള്ളമൊഴിച്ചു മിക്സിയിൽ അടിച്ചു തരിച്ചെടുക്കുക. അത്പോലെ തന്നെ കറ്റാർവാഴയും നെല്ലിക്കയും (8എണ്ണം)അടിച്ചെടുക്കുക അതും ഇലകളുടെ നീരും തിളപ്പിക്കുക(എണ്ണ തെയ്യാറാക്കാൻ ചീന ചട്ടി ഉപയോഗിക്കുന്നത് നല്ലതാണ് ). ഒന്ന് കുറുകി വരുമ്പോൾ വെളിച്ചെണ്ണ (500ml)ഒഴിക്കുക. ഇത് ഒരു 40മിനുട്ട് മീഡിയം ഫ്‌ളൈമിൽ വെക്കുക. ഇടക്ക് ഇളക്കി നോക്കുക. ആദ്യ 10മിനിറ്റ് കഴിയുമ്പോൾ രണ്ട് സ്പൂൺ ഉലുവ, രണ്ട് സ്പൂൺ കരിജീരകം ചേർക്കുക. ഇടക്ക് ഇളക്കി കൊടുക്കുക. ഓഫാക്കുമ്പോൾ നാലോ അഞ്ചോ ചെമ്പരത്തി പൂവ് ഇടാം, ഓപ്ഷണൽ ആണ്. തണുത്ത ശേഷം നല്ല തുണിയിൽ അരിച്ചെടുത്തു സൂക്ഷിച്ചു വെക്കാം.

ഇത് ഞാൻ ഉപയോഗിക്കാറ് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ്. ഒരു മണിക്കൂർ മുന്നേ മുടിയിൽ തേച്ചു പിടിപ്പിക്കും. കഴുകുമ്പോൾ കുറച്ചു ഷാമ്പൂ വെള്ളത്തിൽ ചേർത്ത് കഴുകും. കാച്ചിയ എണ്ണയുടെ മണം എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. അങ്ങനെ കഴുകിയാലും എണ്ണമയം ഉണ്ടാവും. മണം പോയി കിട്ടും. പനികൂർക്ക ഒക്കെ ഉള്ളത് കൊണ്ടാവാം അത് ഉപയോഗിച്ചത് മൂലം ഉണ്ടാവുന്ന നീരിറക്കം, തലവേദന അങ്ങനെ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല.

മുടി സാരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് നനഞ്ഞ മുടി കെട്ടിയിടരുത്. ജട പിടിക്കും. ഒന്നുണങ്ങനുള്ള സാവകാശം കൊടുക്കണം. പലപ്പോഴും എവിടെയെങ്കിലും പോവാനുണ്ടാകുമ്പോ ആ സമയത്ത് ആവും നാം കുളിക്കുക. മുടി ഉണങ്ങാതെ കെട്ടുകയും ചെയ്യും. ഇത് വല്ലാതെ മുടിയെ ബാധിക്കും. മുടി വന്നിട്ട് കഴുകാമെന്ന് കരുതി മേല് കഴുകി പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഹെയർ ഡ്രയർ ഉപയോഗിച്ച് വെള്ളം കളഞ്ഞു വേണം മുടി കെട്ടാൻ.

മാസത്തിലൊരിക്കൽ ഹെന്ന ഹെയർ മിക്സ്‌ ഉപയോഗിക്കുന്നത് നല്ലതാണ്. ഹെന്ന ഹെയർ മിക്സിൽ നെല്ലിക്ക, ബ്രഹ്മി, നീല അമരി തുടങ്ങിയവ ഉണ്ടാവും. കളർ ചെയ്യാനും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ അതിൽ രണ്ട് സ്പൂൺകാപ്പി പൊടി, ചായപ്പൊടി എന്നിവ ഇടുക. ഈ വെള്ളം അരിച്ചെടുത്തു അതിൽ ഹെന്ന പൌഡർ (ഏതെങ്കിലും നല്ല ബ്രാൻഡ് )ചേർക്കുക. നല്ല കട്ടിയിൽ വേണം മിക്സ്‌. അതിൽ രണ്ട് സ്പൂൺ തൈര് കട്ട ഉടച്ചു ചേർക്കുക. 12മണിക്കൂർ ഈ മിക്സ് ചീനച്ചട്ടിയിൽ സൂക്ഷിക്കുക. രാത്രി തയ്യാറക്കിയാൽ മതിയാവും. പിറ്റേന്ന് ഒരു മുട്ടയുടെ വെള്ള ചേർത്ത് ഇളക്കുക.മിക്സ്‌ അയഞ്ഞു പോവരുത്. ഇത് മുടിയിൽ അപ്ലൈ ചെയ്തു രണ്ട് മണിക്കൂറിനു ശേഷം കഴുകി കളയുക. മുടിക്ക് വളരെ നല്ലതാണ്. നല്ല വോളിയം തോന്നിക്കും. നീരിറക്കം ആസ്ത്‌മ തുടങ്ങിയ പ്രയാസങ്ങൾ ഉള്ളവർ ഉപയോഗിക്കേണ്ട.

ഫോട്ടോ :ഗൂഗിൾ

Post Views: 36
5
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

11 Comments

  1. Vimi on November 29, 2023 12:08 AM

    ഉപകാരപ്രദമായ കുറിപ്പ് 🥰

    Reply
  2. Neethi Balagopal on November 27, 2023 8:49 PM

    നല്ല പോസ്റ്റ്. വളരെ ഉപകാരപ്രദം👍👌

    Reply
    • Sabira latheefi on November 27, 2023 8:50 PM

      💞💞

      Reply
  3. Jasna on November 27, 2023 2:46 PM

    ❤️❤️വളരെ നന്ദി. 🌹

    Reply
    • Sabira latheefi on November 27, 2023 2:52 PM

      😍😍

      Reply
  4. Divya Sreekumar on November 27, 2023 2:42 PM

    നല്ലൊരു എണ്ണക്കൂട്ട് പങ്കുവെച്ചതിന് സ്നേഹം ഡിയർ😍🥰

    Reply
    • Sabira latheefi on November 27, 2023 2:52 PM

      💞💞

      Reply
      • Nafs nafs on November 30, 2023 11:31 AM

        സ്വന്തം മുടിയോടുള്ള പ്രണയം മറ്റുള്ളവരുടെ മുടിയോടുള്ള പ്രണയമായി പരിണമിച്ചതിന് ഒരായിരം ലവ് 💞🥰😘😘😘

        Reply
        • sabira latheefi on November 30, 2023 11:35 AM

          ലവ് യു റ്റൂ ❤️❤️

          Reply
  5. Jayasree John on November 27, 2023 11:43 AM

    ഞാനെപ്പോഴും ഓർക്കും, നിങ്ങളുടെ ആത്മധൈര്യം 🙏💝

    Reply
    • Sabira latheefi on November 27, 2023 12:11 PM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.