Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂവൽ സ്പർശം പോലെ
പുസ്‌തകം

തൂവൽ സ്പർശം പോലെ

By sabira latheefiJanuary 6, 20243 Comments3 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

പുസ്തകപരിചയം

പുസ്തകം : കഥാ സ്പർശം

പേരുപോലെത്തന്നെ മനസ്സിനെ സ്പർശിക്കുന്ന ഒരുപിടി കഥകളാണ് കഥാസ്പർശം എന്ന കഥാസമാഹാരം. പതിമൂന്ന് എഴുത്തുകാരുടെ പതിമൂന്ന് ചെറുകഥകൾ.

എന്റെ നന്ദേച്ചി (സുനന്ദ മഹേഷ്‌) വഴിയാണ് പുസ്തകം എന്നിലേക്കെത്തിയത്. ജീവിതത്തിന്റെ പല ഏടുകൾ കോർത്തുവെച്ച കഥകൾ. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ പകർത്തെഴുത്തുകൾ.

ശ്രീ . എ.എൻ സാബുവിന്റെ അപ്പൂപ്പൻതാടികൾ എന്ന കഥ, ഒരാറാംക്ലാസുകാരന്റെ ചിന്തകളിലൂടെയാണ് പുരോഗമിക്കുന്നത്. അറിയാതെ പറ്റിപ്പോയ കയ്യബദ്ധത്തിൽ കൂട്ടുകാരൻ നവാസിനു എന്തെങ്കിലും സംഭവിച്ചോ എന്ന ഉത്ക്കണ്ഠ അടക്കാനാവാതെ നവാസിന്റെ വീട്ടിലെത്തുന്ന ഹരി. അവരുടെ നിർമലമായ സ്നേഹം വായനക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്ന എഴുത്താണ്.

ദിവ്യ ശ്രികുമാറിന്റെ അസ്തമയം എന്ന ചെറിയ കഥ വലിയ ആശയങ്ങൾ ഉൾകൊള്ളുന്നു. ഒരുമിച്ചിരിക്കാൻ ആത്മക്കളാവോളം കാത്തിരിക്കേണ്ടി വന്ന മനുഷ്യർ. ജീവിതത്തിൽ പല ചിന്ത ധാരകളാൽ ഒന്നിച്ചു നിൽക്കാൻ സാധിക്കാത്തവരും ആത്മക്കൾ ആയപ്പോൾ അസ്തമയം നോക്കി കടൽക്കരയിലെ കാഴ്ചകൾ കണ്ടു ഇന്നത്തെ ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്വപ്നമാണ് ദിവ്യ പങ്ക് വെക്കുന്നത്.

ഗിരി. ബി. വാര്യരുടെ റിക്ഷവാലാ, ഒരു സൈക്കിൾ റിക്ഷക്കാരന്റെ ജീവിതം നമുക്ക് മുന്നിൽ വരച്ചിട്ടിരിക്കുന്നു. എന്നെ കൂടുതൽ ആകർഷിച്ചത് അയാളുടെ ഭാര്യയുടെ കരുതൽ ആണ്. കഷ്ടപ്പാട് ആണെങ്കിലും സുന്ദരമായ കുടുംബചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. ഇന്നും മനുഷ്യർ ചവിട്ടുന്ന സൈക്കിൾ റിക്ഷകൾ ഉണ്ടെന്നതുപോലും നമ്മെ പൊള്ളിക്കേണ്ടതാണ്.

ജലജ നാരായണന്റെ താലോലം പേരുപോലെത്തന്നെ ഹൃദ്യമായ കഥയാണ്. ജീവിതത്തിൽ ഒറ്റപെട്ടുപോയ രണ്ടു പേർ ഒരു കുഞ്ഞുമുഖേന ഒന്നിക്കുന്ന മനോഹരമായ കഥ. നല്ല വായന സുഖം നൽകുന്ന എഴുത്ത്.

ലേഖ മാധവന്റെ ചെരിപ്പുകൾക്കു പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്. “ആർ യൂ ഷുവർ യൂ കാൻ ഫിറ്റ്‌ ഇൻ ദിസ്‌ ഷൂസ്”? എന്നചോദ്യം നമ്മളോട് കൂടിയാണ്. രസകരമായി എഴുതിയ ചിന്തിപ്പിക്കുന്ന കഥ.

മനോജ്‌ കുമാർ കാപ്പാടിന്റെ കബാലി മനസിനെ നന്നായി സ്പർശിക്കുന്നു. ഒരു തെരുവുബാലൻ ഒരാളുടെ ചിന്തയെ മാറ്റിമറിക്കുന്ന കാഴ്ച്ച കാണാം. ഒടുവിൽ നമ്മെയും പുഞ്ചിരിയിൽ ഈറനണിയിച്ചാണ് അവൻ മടങ്ങുന്നത്.

എം. ഡി കുതിരപ്പുറത്തിന്റെ ബേബി വർഗീസ് ഇഗ്ലണ്ടീലാണ് എന്ന കഥ മിഡിൽക്ലാസ്സ്‌ ഫാമിലിയിലെ വിദേശ പഠനത്തിനോടുള്ള താല്പര്യം കാണിക്കുന്നു. വീട് പണയം വെച്ചാണെങ്കിലും പുറത്തുപോയി പഠിക്കണം എന്നാശ കുട്ടികളിൽ മൊട്ടിട്ടു കഴിഞ്ഞു. ചുറ്റുപാടും ഇതുപോലെയുള്ള ബേബി വർഗീസുമാരെ നമുക്ക് കാണാൻ പറ്റും.

മിനിജോർജിന്റെ പുഴയോരത്തു എന്ന കഥ ജന്മം നൽകിയ അമ്മതന്നെ ലഹരിക്കടിമയായ മകന്റെ ജീവൻ എടുക്കേണ്ടിവന്ന സാഹചര്യം പറയുകയാണ്.

നീതി ബാലഗോപലിന്റെ മണിയമ്മ എന്ന കഥ മനസിൽ വിങ്ങലുണ്ടാക്കും. വളരെ അധികം സ്നേഹിച്ചു വിശ്വസിച്ചു കൂടെ കൂട്ടിയവരാൽ ചതിക്കപ്പെട്ടു എന്നത് താങ്ങാൻ സാധിക്കില്ല. നല്ല ഒഴുക്കോടെ വായിക്കാൻ പറ്റുന്ന മനോഹരമായ എഴുത്ത്.

സിനി രുദ്രയുടെ വഴിവെളിച്ചങ്ങൾ പഴയ ലൈബ്രറി തിരഞ്ഞുപോയ പെൺകുട്ടിയുടെയും അവിടെ കണ്ട വൃദ്ധന്റെയും കഥയാണ്. അക്ഷരങ്ങളെ, പുസ്തകങ്ങളെ സ്നേഹിച്ച രണ്ടു പേർ. സമയങ്ങൾക്ക് അതിരു നിശ്ചയിക്കാത്ത, ലക്ഷ്യമില്ലാത്ത, അലസയാത്രക്കിറങ്ങിയവരാണ് അവിടെ സന്ദർശിക്കാറ് എന്ന യാഥാർഥ്യം വൃദ്ധൻ ചൂണ്ടിക്കാണിക്കുന്നു. പുസ്തകങ്ങളിലേക്കു തിരിയുന്നവർ ഇങ്ങനെ ഉള്ളവരാണെന്നതിനോട് വിയോജിപ്പ് തോന്നുന്നു. അടുക്കും ചിട്ടയോടെ കുറെ കാര്യങ്ങൾ വായനക്കാരിലേക്കു എത്തിക്കാൻ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.

സുനന്ദ മഹേഷിന്റെ മഴനാരുകൾ എന്ന പേരുപോലും കഥ വായിപ്പിക്കാനുള്ള ത്വര ഉണ്ടാക്കും.മരണപ്പെട്ടു കിടക്കുന്ന അച്ഛൻ വരുത്തിയ ബാധ്യത മകനുമേൽ ദ്രോഹമായിമാറുന്ന കാഴ്ച വായനക്കാരന്റെ മിഴിയറ്റത്തുനിന്ന് മഴനാരുകൾ അടർന്നു വീഴുംവിധം വൈകാരികമായി കഥാകാരി വരച്ചിട്ടിരിക്കുന്നു. പിതാവിന്റെ കുടി, സ്വഭാവംകാരണം ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടപെടുന്നു. എല്ലാനഷ്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന മഴനാരുകൾ അവന്റെ ഹൃദയനൊമ്പരങ്ങൾ ആണെന്ന് തോന്നിപോകും. ഏറെ നാളുകൾ കഴിഞ്ഞാലും ഓർമയിൽ തങ്ങുന്ന രൂപത്തിൽ നന്ദ അതിനെ മനോഹരമാക്കിട്ടുണ്ട്.

ഉണ്ണി ആവട്ടിയുടെ അമ്പലം മുറ്റം കുളം നൊസ്റ്റാൾജിയ പങ്ക് വെക്കുന്നു. മുത്തശ്ശിയുടെയും കൊച്ചുമോന്റെയും ജീവിതം ഹൃദയസ്പർശിയായി പറഞ്ഞു പോകുന്നു.

ഉണ്ണി മാധവന്റെ ഇരുളിൽ മറയുന്നവർ എന്ന കഥയോടെ കഥസ്പർശം അവസാനിക്കുന്നു. ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന യുവാവിനെ കാണിച്ചു തരുന്നു. എന്തുകൊണ്ടു ആളുകൾ ആത്മഹത്യ തെരെഞ്ഞെടുക്കുന്നു എന്നതിന്റെ ഉത്തരം കഥയിൽ കാണാം. അയാളുടെ ഇരുട്ടിലേക്കുള്ള ഇറങ്ങിപ്പോക്ക് ഒരു നൊമ്പര കാഴ്ചയായി നോക്കിനിൽക്കാനേ വായനക്കാർക്ക് സാധിക്കുന്നുള്ളൂ.

പുസ്തക പരിചയം ചെയ്ത് വശമില്ല. കേവലം ഒരു വായനക്കാരിയായി നിങ്ങളുടെ എഴുത്തിനെ വിലയിരുത്താൻ ശ്രമിച്ചതാണ്. പാകപ്പിഴവുകൾ ക്ഷമിക്കുകയും ചൂണ്ടി കാണിക്കുകയും ചെയ്യുമല്ലോ

Post Views: 31
2
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

3 Comments

  1. Divya Sreekumar on January 6, 2024 6:39 PM

    നല്ല അവലോകനം.👌👌ഒരുപാട് സ്നേഹം സാബി 🥰🥰

    Reply
    • Sabira latheefi on January 6, 2024 6:46 PM

      ❤️❤️

      Reply
  2. ത്വയ്യിബ് കടങ്ങോട് on January 6, 2024 3:49 PM

    💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.