Author: sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

ഹോസ്റ്റലിലെ അവസാന ദിവസമാണ് രാധികക്ക്. ഇനിയൊരു തിരിച്ചു വരവ് ഇങ്ങോട്ട് ഉണ്ടാവില്ല. നാട്ടിലേക്ക് അല്ലെ പോകുന്നത്. മനസ് സന്തോഷിക്കേണ്ട വേളയാണ്. ക്യാമ്പസ്‌ സെലക്ഷനിൽ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ഉറപ്പിച്ചിട്ടുണ്ട് അവൾ. അടുത്ത മാസം ജോയിൻ ചെയ്യാം. സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. ഹോസ്റ്റൽ മുറ്റത്തെ ആൽമരചുവട്ടിലിരുന്നു ഓരോരുത്തരും പോകുന്നത് നോക്കി നിന്നു. പലരും അവളുടെ അടുത്തേക്ക് വന്നു കെട്ടിപിടിച്ചു യാത്ര ചോദിച്ചു. ചിലരെങ്കിലും നേരെ വിവാഹ ജീവിതത്തിലേക്കാണ് യാത്ര തിരിക്കുന്നത്. കാറ്റിൽ ചലിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അവൾ വീണ്ടും ഹോസ്റ്റൽ ഗേറ്റിലേക്ക് നോക്കി നിന്നു. എല്ലാവരും പോയി കഴിഞ്ഞു. ഇനിയും നിന്നാൽ ട്രെയിൻ മിസ്സാവും. സാധനങ്ങൾ എല്ലാം ഇന്നലെ ഒതുക്കി വെച്ചിരുന്നു. വിഷാദം ചാലിച്ച മുഖവുമായി അവൾ ഹോസ്റ്റലിന്റെ ഒതുക്ക് കല്ലുകൾ ഇറങ്ങി. ”രാധികേ ” ഒരു പിൻവിളിയിൽ അവൾ തിരിഞ്ഞു നോക്കി. ഹോസ്റ്റൽ വാർഡൻ ബേബിച്ചേച്ചിയാണ്. ”കുട്ടിക്കൊരു കത്തുണ്ടായിരുന്നു. ഞാൻ ഇപ്പോള കണ്ടത്. സോറി..…

Read More

ഇന്ന് എന്തായാലും കഥ എഴുതി പൂർത്തിയാക്കണമെന്ന നിയ്യത്തോടെയാണ് അന്നവൾ എഴുന്നേറ്റത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൽസരമാണ്. യന്ത്രമനുഷ്യൻ എന്നാണ് വിഷയം. സുബ്ഹി നമസ്കരിച്ചു ഒരു കട്ടൻ ചായയും കുടിച്ചു എഴുതാനിരുന്നു. എന്ത് എഴുതും?? രണ്ട് ദിവസമായി ഓരോ പണിത്തിരക്കിലും ഇത് തന്നെ ആയിരുന്നു ചിന്ത. പണിക്കിടയിൽ ഓരോന്ന് ഓർത്തു വെക്കും. കോളേജിൽ പഠിക്കുമ്പോ എത്രയോ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം അതെല്ലാം മറന്നു. എന്റെ കെട്ടിയോനും കുട്ടികളും അത് മാത്രമായി ഒതുങ്ങി. അവരുടെ ഇഷ്ടങ്ങൾ സന്തോഷം അത് മാത്രമാണ് എന്റെ സന്തോഷം എന്ന് സ്വയം വിചാരിച്ചു. ഇടക്ക് സമയം കിട്ടുമ്പോ ഡയറിയിൽ കുറിച്ച് വെക്കുന്ന കവിതകൾ കണ്ടു ഉമ്മാക്ക് എന്തെങ്കിലും ഒക്കെ എഴുതിക്കൂടെ എന്ന് ചോദിച്ചത് മകളാണ്. അവളാണ് ഈ മത്സരത്തിൽ എന്തായാലും പങ്കെടുക്കണമെന്ന് പറഞ്ഞു പേര് കൊടുത്തത്. പെൺകുട്ടികൾക്ക് ചിലപ്പോ നമ്മളെ പെട്ടെന്ന് മനസിലാവും എന്നവൾക്ക് തോന്നി. എങ്ങനെ എഴുതിത്തുടങ്ങണമെന്ന് ആലോചിക്കുമ്പോഴാണ് സമയം…

Read More

ചെറിയൊരു പന്തൽ, എന്റെയും അവളുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. അവളുടെ ഉപ്പയുടെ കൈ പിടിച്ചു എന്റെ ഇണയായി സ്വീകരിച്ചു പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോ പോലും മനസ് കലങ്ങി മറിഞ്ഞു നിൽക്കുവായിരുന്നു. ആർക്കൊക്കെയോ വേണ്ടി കെട്ടിയ ഈ ജീവിത വേഷം എത്രത്തോളം മുന്നോട്ട് പോവുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. മനസു ഒരു സ്‌ഥലത്തും ഉറച്ചു നിൽക്കുന്നില്ല.ഫോട്ടോ എടുക്കാൻ ചേർത്ത് നിർത്തിയപ്പോൾ ചിരി പോലും പിണങ്ങി നിന്നു. അവളുടെ മുഖത്തും അതെ ഭാവം. ഇടക്ക് അറിയാതെ പൊടിയുന്ന മിഴിനീർ നൂലുകൾ ആ മനസ്സിലെയും വിഹ്വലതകൾ പുറം തള്ളുന്നുണ്ട്. പാവകൂത്തിലെ പാവകളാണ് ഞാനും അവളും. ചരട് വലിക്കുന്നതിനു അനുസരിച്ചാടുന്ന പാവകൾ. ബിരിയാണിയും തിന്നു എല്ലാരും പിരിഞ്ഞു, അമ്മായിയും ഉമ്മയും ഉപ്പയും മാത്രം ബാക്കിയായി. പന്തലിൽ ഉപ്പയും ഞാനും തനിച്ചായി. “മോന്റെ മനസിൽ ഇപ്പൊ എന്താണ് എന്ന് എനിക്കറിയാം. അവള് പാവമാണ്. വേദനിപ്പിക്കരുത്. ” ഞാനൊരു പാവമല്ലേ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിക്കാനും പറയാനുമുള്ളതെല്ലാം വായിൽ…

Read More

എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്.. എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്, പ്രിയപ്പെട്ട ഹംസക്കാക്ക് എന്നെഴുതിയാൽ പോരെ..” “പടച്ചോനെ മോളെ ഉപ്പാനെ പേര് വിളിക്കമ്പറ്റൂല.. യ്യ് ഞാൻ പറയുണ മാതിരി എഴുതങ്ങട്ട്.” ” ന്നാ ങ്ങള് പറ ” “ങ്ങൾക്ക് അബടെ പെരുത്ത് സുഖാണ് വിചാരിക്കുണ് ” “അയ്യേ ഇതെന്ത് ഭാഷയാണ് ഞാനിങ്ങനെ ഒന്നും എഴുതില്ല ” “യ്യ് വല്യ മജിസ്‌ത്രേട് അല്ലെ ഞമ്പറയുന്നത് യ്യ് അന്റെ ബാഷ യില്ലട്ട് എയുതിക്കോ, നിക്ക് വായിച്ചനറിഞ്ഞൂടാ ബിജാരിച്ചു യ്യ് ബേണ്ടത്തതത് ഒന്നും ചേർക്കല്ലേ യ്യാണ് എയുതുന്നത് ന്റെ പുയ്യാപ്ല ക്ക് നന്നായിട്ടറിയാം.” “ഞാൻ അങ്ങനെ ചെയ്യുമോ. ങ്ങള് പറ ” ”  ങ്ങള്  ആട സുഖായിട്ടിരിക്കാൻ നമ്മള് എപ്പളും ദുആ ചെയ്യൂണ്‌ണ്ട്. നമ്മളെ പറ്റി എന്തേലും വിജാരം ങ്ങൾക്കുണ്ടോ? “വിജാരം അല്ല ഇത്താ വിചാരം” ” ന്നാ അങ്ങനെ, കൊല്ലം മൂന്ന് കയിഞ്ഞില്ലേ ങ്ങള്…

Read More

ഒട്ടും വേദനിക്കരുത്. പക്ഷെ മരിക്കണം. മരിച്ചു കിടക്കുന്ന എന്നെ നോക്കിക്കരയണം അവര്. നെഞ്ചത്തടിച്ചു കരയണം. എന്നിട്ട് കരഞ്ഞു കരഞ്ഞു ഭ്രാന്ത് പിടിക്കണം. അതിനു ഞാൻ മരിക്കണം. തൂങ്ങി മരിച്ചാലോ, അതിനു റൂമിൽ വാൾ ഫാനാണാല്ലോ ഉള്ളത്. അതൊരു സുഖമുണ്ടാവില്ല ഗൂഗിളിൽ തപ്പാം. എളുപ്പത്തിൽ വേദനിക്കാതെ എങ്ങനെ മരിക്കാം… ശോ ഇതിപ്പോ എങ്ങനെ ഇംഗ്ലീഷിൽ ചോദിക്കും. ഏഴാം ക്ലാസ്സിലെത്തി എന്നിട്ടും ഇത് പോലും അറിയില്ല. എന്റെ മണ്ടക്ക് ഞാൻ തന്നെ ഒന്ന് കൊടുത്തു. ഇനി എന്താക്കും, തലയിൽ ഒരു ബൾബ് കത്തി, ഗൂഗിൾ ട്രാൻസ്ലേഷൻ.കിട്ടി മോനെ.. കിട്ടി ഞാൻ അർമാദം കൊണ്ടു ചാടി. “How to die without pain” ഓഹ് എന്നാ ഇനി തപ്പി നോക്കാം. സയനൈഡ് ഒരു ഓപ്ഷൻ ആണ്, കാര്യമില്ല കിട്ടാൻ ഒരു മാർഗവും ഇല്ല. സർജിക്കൽ ബ്ലേഡ് അതെന്താണാവോ സാധനം. സ്ലീപ്പിങ് പിൽസ് ഒന്നിച്ചു വിഴുങ്ങുക. നല്ല ഐഡിയ ആണ്. പക്ഷെ സാധനം കിട്ടില്ല, ശീട്ടില്ലാണ്ട് ആരും…

Read More

എന്താണു മനുഷ്യത്വം? ചിന്തിച്ചു ചിന്തിച്ച് ഒരുത്തരത്തിലെത്താൻ എനിക്കാവുന്നില്ല. പാഠഭാഗങ്ങളിൽ ഞാൻ പഠിച്ച മനുഷ്യത്വം സഹജരോടു കരുണ കാണിക്കലാണ്. അനീതിക്കിരയായവരെ ചേർത്തുപിടിക്കലാണ്. പഷ്ണിക്കാരന്റെ പഷ്ണി മാറ്റലാണ്. ജാതിമതഭേദമന്യേ തോളോടുതോൾ ചേർന്നുനിൽക്കലാണ്. നെഞ്ചകങ്ങളിൽ വിഷം കലക്കി ഞങ്ങളെന്നും നിങ്ങളെന്നും വേർതിരിച്ചു കൈയിൽ വടിവാൾ കൊണ്ടുനടക്കുന്നവന് സ്തുതിഗീതം പാടുന്നവനെ തിരുത്തുന്നതും മനുഷ്യത്വമല്ലേ..? മനുഷ്യത്വത്തിന്റെ മറവിൽ നാം അനീതികൾ സഹിക്കണം. പ്രശ്നങ്ങളൊന്നുമില്ലാ- തിരിക്കാൻ അഭിമാനം പണയം വെക്കണം. വെറുപ്പിൻ്റെ ഗണഗീതങ്ങൾ രണച്ചാലുകൾ സൃഷ്ടിക്കുംമുമ്പ് മാ – നിഷാദ പാടാൻ ആരൊക്കെ ബാക്കിയാവും? ©സാബിറ ലത്തീഫി

Read More

“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?”അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ മുഖത്തു പുച്ഛവും പരിഹാസവും ഇടകലർന്നിരുന്നു. എന്തോ പിന്നീട് അവരോട് സംസാരിക്കാൻ തോന്നിയില്ല. പ്രോസിജർ ട്രോളിയുമായി വേഗത്തിൽ നഴ്സിംഗ് സ്റ്റേഷനിലേക്ക് ഓടി പോവാനാണ് മനസ്സാഗ്രഹിച്ചത്. ഉച്ചക്കുശേഷം ലീവെഴുതികൊടുത്തു റൂമിലേക്ക്‌ മടങ്ങുമ്പോൾ മനസ്സ് നിറയെ രണ്ട് ജോഡി കുഞ്ഞികണ്ണുകൾ ആയിരുന്നു. റൂമിലെ ചുമര് നിറയെ എന്റെ കുഞ്ഞു മക്കളുടെ ചിത്രങ്ങളാണ്. പല പോസിലുള്ളവ. അതിലേക്ക് നോക്കുമ്പോ എല്ലാം മറക്കും. ഓരോ ചിത്രവും ഓരോ കഥകൾ പറയും. എത്ര വരച്ചിട്ടും പൂർണമാകാത്ത പോലെ പിന്നെയും പിന്നെയും ശരിയാക്കും. നിറങ്ങൾ ചാലിച്ചു മനോഹരമാക്കുമ്പോൾ അവരോട് കഥ പറയും, അവർക്ക് പാട്ട് പാടികൊടുക്കും. കഥ പറഞ്ഞു കൊണ്ടിരിക്കെ മാറിടങ്ങൾ കനക്കും. വരച്ചു പൂർണമാക്കിയ ഇളം റോസ് കുഞ്ഞിതളുകൾ വിതുമ്പും. റൂമിലെത്തീട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയില്ല. പണി തീരാത്ത ചിത്രങ്ങളെ കെട്ടിപ്പിടിച്ചു…

Read More

#എന്റെരചന #ആൺപിറന്നോൾ കാർത്തുവിനെ കാണാനില്ല. എല്ലായിടവും ഇതുതന്നെ സംസാര വിഷയം. ഓള് ആരോപ്പരം ഒളിച്ചോടിപ്പോയതായിരിക്കുമെന്നാ ജാനുവേച്ചി പറയുന്നത്. എത്രയായാലുമൊരു പെണ്ണല്ലേ, എത്രകാലമാണങ്ങനെ ഒറ്റയ്ക്ക് നിൽക്കുവാ.. “ഏയ് ഓളങ്ങനെ ചെയ്യില്ല.” രമണീക്ക് ഉറപ്പാണ്.” ങ്ങളെക്കാളും നിക്ക് ഓളെ അറിയാം. ഓൾക്ക് മംഗലം കഴിക്കണേൽ ഓള് ഈടന്ന്ന്നെ മംഗലം കഴിക്കും ഓളെത്ര ധൈര്യള്ള ആരാ നമ്മളെ എടയിലുള്ളത്..” “അപ്പറഞ്ഞത് നേര്” പാത്തൂട്ടിച്ച രമണിയെ താങ്ങി”.ഇന്നാട്ടില് ആണുങ്ങള് ഇറങ്ങി തോണ്ടാൻ മടിക്കിണ കിണറു വരെ ഓളെറങ്ങി തോണ്ടും, കിണറു കുത്താനും പാമ്പിനെ പിടിക്കാനുംഅങ്ങനെ എല്ലാറ്റിനും ഓളെന്നെ അല്ലെ വിളിക്കിണത്. അങ്ങനത്തെ ഓൾക്ക് ഒളിച്ചോടി മംഗലം കഴിക്കേണ്ട കാര്യമില്ല.” അപ്പൊ പിന്നെ ഓളെങ്ങോട്ടായിരിക്കും പോയത്. കുടുംബശ്രിയിൽ എല്ലാരും തലപുകഞ്ഞാലോചിച്ചിട്ടും ഏടെയും എത്തിയില്ല. കുത്തിപ്പാതിയായ കിണറിനെ ഓർത്തിട്ടാണ് മറിയ ചേട്ടത്തിക്ക് വെഷമം. മോന്റെ പുതിയ പൊരയിക്കുള്ള കിണറാണ്. തറ കെട്ടീട്ട് കിണറു കുത്താന്ന് പറഞ്ഞതും ഓളെന്നാണ്. എന്നാൽ തറ നിറക്കാനുള്ള മണ്ണ് വാങ്ങണ്ടല്ലോ. എന്നിട്ടത് പാതിയാക്കിട്ട് ഓളെങ്ങോട്ടാ പോയത്.…

Read More

മനോഹരമായൊരു കവിത. വൃത്തവും താളവും ഇഴ ചേർന്നിരിക്കുന്നു. അവസാന മിനുക്കുപണിയും കഴിഞ്ഞ് അവളാ രചന മുഖപുസ്തകത്തിൽ പോസ്റ്റ്ചെയ്തു. അഞ്ച് മിനുട്ട്… പത്തു മിനുട്ട്… ഒരു ലൈക്കുപോലും വന്നില്ല. ഒരു മണിക്കൂർ… രണ്ടു മണിക്കൂർ… ആരുംകണ്ട ഭാവമില്ല. 10k ഫോളോവേർസുള്ള തന്റെ കവിത വായിക്കാൻ ആരുമില്ലേ? ഹൃദയം തപിച്ചു. ഹൃദയതാപം കണ്ണിലൂടെ പ്രവഹിച്ചു. കണ്ണുകൾ തുടച്ചവൾ വാലിട്ടുമഷിയെഴുതി. അലമാരയിൽ നിന്നൊരു ചെമന്ന പട്ടെടുത്ത് നന്നായി ഞൊറിഞ്ഞുടുത്തു. ചോര തൊട്ടെടുക്കുംവിധം ചുണ്ടിൽ ചായംതേച്ചു. വശ്യമായി പുഞ്ചിരിച്ചു. ഒരു ക്ലിക്ക്.. കവിതയോടൊപ്പം സെൽഫി ചേർത്ത് ഒന്നൂടി പോസ്റ്റി പത്തു മിനിറ്റിനുള്ളിൽ നൂറിലധികം ലൈക്സ്, ചറപറാ കമന്റ്സ് 1k, 2k..10k…50k കവിത വൈറലായി. ഒപ്പം നീലമിഴികളിൽ നിറഞ്ഞുതുളുമ്പും പ്രണയവും. ഫോൺ ഡിസ്പ്ലേയിൽ 10M ലൈക്ക് കാണേ അവളുടെ ചുണ്ടിന്റെ കോണിലൊരു പരിഹാസം ഊറിക്കൂടി .

Read More

പുസ്തകപരിചയം പുസ്തകം : കഥാ സ്പർശം പേരുപോലെത്തന്നെ മനസ്സിനെ സ്പർശിക്കുന്ന ഒരുപിടി കഥകളാണ് കഥാസ്പർശം എന്ന കഥാസമാഹാരം. പതിമൂന്ന് എഴുത്തുകാരുടെ പതിമൂന്ന് ചെറുകഥകൾ. എന്റെ നന്ദേച്ചി (സുനന്ദ മഹേഷ്‌) വഴിയാണ് പുസ്തകം എന്നിലേക്കെത്തിയത്. ജീവിതത്തിന്റെ പല ഏടുകൾ കോർത്തുവെച്ച കഥകൾ. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ പകർത്തെഴുത്തുകൾ. ശ്രീ . എ.എൻ സാബുവിന്റെ അപ്പൂപ്പൻതാടികൾ എന്ന കഥ, ഒരാറാംക്ലാസുകാരന്റെ ചിന്തകളിലൂടെയാണ് പുരോഗമിക്കുന്നത്. അറിയാതെ പറ്റിപ്പോയ കയ്യബദ്ധത്തിൽ കൂട്ടുകാരൻ നവാസിനു എന്തെങ്കിലും സംഭവിച്ചോ എന്ന ഉത്ക്കണ്ഠ അടക്കാനാവാതെ നവാസിന്റെ വീട്ടിലെത്തുന്ന ഹരി. അവരുടെ നിർമലമായ സ്നേഹം വായനക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്ന എഴുത്താണ്. ദിവ്യ ശ്രികുമാറിന്റെ അസ്തമയം എന്ന ചെറിയ കഥ വലിയ ആശയങ്ങൾ ഉൾകൊള്ളുന്നു. ഒരുമിച്ചിരിക്കാൻ ആത്മക്കളാവോളം കാത്തിരിക്കേണ്ടി വന്ന മനുഷ്യർ. ജീവിതത്തിൽ പല ചിന്ത ധാരകളാൽ ഒന്നിച്ചു നിൽക്കാൻ സാധിക്കാത്തവരും ആത്മക്കൾ ആയപ്പോൾ അസ്തമയം നോക്കി കടൽക്കരയിലെ കാഴ്ചകൾ കണ്ടു ഇന്നത്തെ ലോകത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്വപ്നമാണ് ദിവ്യ പങ്ക്…

Read More