Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉരുക്ക് പോലൊരു പെണ്ണ്
കഥ ജീവിതം സ്ത്രീ

ഉരുക്ക് പോലൊരു പെണ്ണ്

By sabira latheefiJanuary 11, 2024Updated:January 21, 202436 Comments4 Mins Read485 Views
Bookmark Now
Please login to bookmark Close

No account yet? Register

#എന്റെരചന

#ആൺപിറന്നോൾ

കാർത്തുവിനെ കാണാനില്ല. എല്ലായിടവും ഇതുതന്നെ സംസാര വിഷയം. ഓള് ആരോപ്പരം ഒളിച്ചോടിപ്പോയതായിരിക്കുമെന്നാ ജാനുവേച്ചി പറയുന്നത്. എത്രയായാലുമൊരു പെണ്ണല്ലേ, എത്രകാലമാണങ്ങനെ ഒറ്റയ്ക്ക് നിൽക്കുവാ..

“ഏയ് ഓളങ്ങനെ ചെയ്യില്ല.” രമണീക്ക് ഉറപ്പാണ്.” ങ്ങളെക്കാളും നിക്ക് ഓളെ അറിയാം. ഓൾക്ക് മംഗലം കഴിക്കണേൽ ഓള് ഈടന്ന്ന്നെ മംഗലം കഴിക്കും ഓളെത്ര ധൈര്യള്ള ആരാ നമ്മളെ എടയിലുള്ളത്..”

“അപ്പറഞ്ഞത് നേര്” പാത്തൂട്ടിച്ച രമണിയെ താങ്ങി”.ഇന്നാട്ടില് ആണുങ്ങള് ഇറങ്ങി തോണ്ടാൻ മടിക്കിണ കിണറു വരെ ഓളെറങ്ങി തോണ്ടും, കിണറു കുത്താനും പാമ്പിനെ പിടിക്കാനുംഅങ്ങനെ എല്ലാറ്റിനും ഓളെന്നെ അല്ലെ വിളിക്കിണത്. അങ്ങനത്തെ ഓൾക്ക് ഒളിച്ചോടി മംഗലം കഴിക്കേണ്ട കാര്യമില്ല.”

അപ്പൊ പിന്നെ ഓളെങ്ങോട്ടായിരിക്കും പോയത്. കുടുംബശ്രിയിൽ എല്ലാരും തലപുകഞ്ഞാലോചിച്ചിട്ടും ഏടെയും എത്തിയില്ല. കുത്തിപ്പാതിയായ കിണറിനെ ഓർത്തിട്ടാണ് മറിയ ചേട്ടത്തിക്ക് വെഷമം. മോന്റെ പുതിയ പൊരയിക്കുള്ള കിണറാണ്. തറ കെട്ടീട്ട് കിണറു കുത്താന്ന് പറഞ്ഞതും ഓളെന്നാണ്. എന്നാൽ തറ നിറക്കാനുള്ള മണ്ണ് വാങ്ങണ്ടല്ലോ. എന്നിട്ടത് പാതിയാക്കിട്ട് ഓളെങ്ങോട്ടാ പോയത്. കാർത്തുവില്ലാതെ ഇനി എങ്ങനാണ്, കുടുംബശ്രിയുടെ എല്ലാം ഓളല്ലേ ഓടിപ്പാഞ്ഞു ചെയ്യൽ.
“ഇനി ഓളെ ആരെങ്കിലും എന്തെങ്കിലും ചെയ്തു കാണുമോ?” കൂട്ടത്തിൽ എല്ലാ “മ”വാരികയും അരിച്ചു പെറുക്കുന്ന രാധികയുടെ ചോദ്യം എല്ലാവരെയും മുൾമുനയിലാക്കി. അങ്ങനെ എന്തേലും സംഭവിച്ചു കാണുമോ?

“മറിയച്ചേട്ടത്തിയുടെ തറക്കുള്ളിലെങ്ങാനും..”
ലാലേട്ടൻ ഫാൻ ആയ സീമയുടെ ചോദ്യം എല്ലാരും പേടിയോടെ ആണ് കേട്ടത്. ദൃശ്യം മോഡൽ ഇവടെയും സംഭവിച്ചു കാണുമോ…? ഞങ്ങടെ കാർത്തു. എല്ലാവരുടെയും മനം വിതുമ്പി.

“അങ്ങനെ ഒന്നും ഉണ്ടാവില്ല, വെറുതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ലേ”.

സ്‌ഥലമുടമ കൂടിയായ തനിക്ക് വയസ്സാൻകാലത്തു സാക്ഷി പറയാൻ പോവണ്ടി വരുമോ എന്ന ആധി മറച്ചു വെച്ചു മറിയച്ചേട്ടത്തി പറഞ്ഞു.

“എന്നാലും എന്റെ കാർത്തൂ .. ഓളും ഞാനും എന്തൊരു കൂട്ടായിരുന്നു.” രമണി വീണ്ടും പതം പറഞ്ഞു കരഞ്ഞു.
“ഓളെ കൈയ്യിന്നു അടി കിട്ടിയ കുറെ ആണുങ്ങന്മാര് ഉണ്ടല്ലോ ഈട. എനി ഓരായിരിക്കുമോ ഇത് ചെയ്തത്.”

രാധികയുടെ അടുത്ത സംശയം തല പൊക്കി.

“ഓളെ കൈയ്യിന്നു രണ്ടെണ്ണം കിട്ടിയപ്പോ അല്ലെ നിങ്ങടെ കെട്ടിയോൻ നന്നായത്”. സീമക്ക് ആ കഥ അറിയണം.

എന്നും കുടിച്ചു വന്നു രമണിക്ക് രണ്ട് കൊടുത്തില്ലെങ്കിൽ ഉറക്കം കിട്ടാത്ത രമേശൻ കാർത്തുവിന്റെ അടികിട്ടിയ ശേഷം നന്നായ കഥ നാട്ടിൽ പാട്ടാണ്. അടിക്കുക മാത്രമല്ല കാർത്തു ചെയ്തത്.ഓനെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടു പോയി ചികിത്സിക്കുകയും ചെയ്തു. അതിന്റെ നന്ദി ഇന്നും രമണിക്ക് കാർത്തൂനോട് ഉണ്ട്.

രമണിക്ക് മാത്രമല്ല ഓരോരുത്തർക്കും കാർത്തൂനെ പറ്റി പറയാൻ ഓരോ കഥകളുണ്ട്.ഓളെ ഇരട്ട പേര് തന്നെ ഉരുക്കു കാർത്തു എന്നല്ലേ.പത്തുവരെ പഠിച്ചിട്ടുള്ളുവെങ്കിലും എന്തൊരു വെവരമാണ്‌ ഓൾക്ക്.ഇന്നാട്ടിലെ വായനശാലയും ലൈബ്രറിയും ഒക്കെ ഓള് നടന്നുണ്ടാക്കിയതല്ലേ.

“അല്ല.. സാവിത്രി ടീച്ചറെ മോളെ രക്ഷിച്ചതും കാർത്തുവല്ലേ.”സീമക്ക് അതും അറിയണം.

“ആ കുട്ടി പൊയയിൽ ചാടി ചാവാമ്പോയതാ . നല്ല കാലത്തിനു ആരോ കണ്ടു.ആർക്കെങ്കിലും ധൈര്യം ഇണ്ടായോ… അത്രക്ക് ഒഴുക്കുള്ള സമയല്ലൈനോ അത്. കാർത്തു ജീവൻ പണയം വെച്ചല്ലേ ഓളെ കരക്ക് കയറ്റിയത്. അതോടെ ആ കുട്ടിനേയും കൂട്ടി ടീച്ചർ ഈ നാട് വിട്ടു.”

“എന്തിനായിനും ഓള് ചാവാൻ നോക്കിയത്, ജാനുവേച്ചി..”

“ആർക്കറിയാം പരീക്ഷയിൽ തോറ്റയ്നോ മറ്റോ ആണ്. അല്ലെങ്കി ഇപ്പം മക്കൾക്കു ചാവാൻ വല്ല കാരണവും മാണോ..? എന്നാലും കാർത്തു ഇത് ഏട പോയിക്കാണും…? എന്റെ ഈശ്വരന്മാരെ ന്റെ കാർത്തൂനെ കാത്തോളണേ.”

കാർത്തു… നീ ഏടിയാ..?

കുടുംബശ്രിയിലെ ഓരോരുത്തരുടെ ഉള്ളിലും ഈ ചോദ്യം പുകഞ്ഞു. ആർക്കും വേണ്ടാതെ കട്ടൻ ചായ ആറി തണുത്തു. ബിസ്കറ്റിന്റെയും പഴം നുറുക്കിന്റെയും മുകളിലൂടെ ഈച്ചകൾ നൃത്തമാടി. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാമെന്ന അഭിപ്രായത്തിൽ എല്ലാരും യോജിച്ചു. മുത്തശ്ശി മരിച്ചതിനു ശേഷം ഒറ്റക്ക് നയിച്ചു കഴിയുന്ന ഓൾടെ ബന്ധുക്കൾ നമ്മളെല്ലാരും ആണെന്ന് ജാനുവേച്ചി പ്രഖ്യാപിച്ചു. എല്ലാരും ഒന്നിച്ചു സ്റ്റേഷനിൽ പോകാൻ ധാരണയായി.

എല്ലാരും കൂടെ ഇറങ്ങാൻ നിക്കുമ്പോളാ വാലിനു തീ പിടിച്ച പോലെ രമേശൻ മണ്ടിപ്പാഞ്ഞു വന്നത്.ങ്ങളു എല്ലാരും കൂടെ എങ്ങട്ടാ എന്ന് ചോയിക്കാനും കൂടി നേരല്യാതെ ഓൻ അകത്തേക്ക് ഓടി. ഓന്റെ പിന്നാലെ പെണ്ണുങ്ങന്മാരും ഓടി. ചാടി കയറി ടിവി ഇടുന്ന ഓനെ കണ്ടു എല്ലാരും കണ്ണ് മിഴിച്ചു. ടീവിയിട്ടതും വന്ന കാഴ്ച്ച കണ്ടു പിന്നേം കണ്ണ് പുറത്തായി.

എന്താപ്പോ കഥ. ടീവിയിലതാ കാർത്തു…. ഓള് ചാനലുകാരോട് വർത്താനം പറയാണ്.കാർത്തുവിനെ ഉയിരോടെ കണ്ട സന്തോഷം ഒരുഭാഗത്തു വെച്ചു എന്താ ഓള് ചാനലുകാരോട് പറയിണത് എന്ന് കേൾക്കാൻ എല്ലാരും കണ്ണും കാതും ടീവിക്ക് കൊടുത്തു.

ടീവിയിൽ ഇടയ്ക്കിടെ കാണിക്കുന്ന വീഡിയോ കണ്ടു എല്ലാരുടെയും കിളി പോയി. ആറാമത്തെ നിലയിലെ ബാൽക്കണിയുടെ ഗ്രില്ലിൽ പിടിച്ചുപുറത്തേക്ക് തൂങ്ങി നിൽക്കുന്ന ഒരു കുഞ്ഞ് പെൺകുട്ടി. ആ കൈ വിട്ടാൽ… കുട്ടിയെ രക്ഷിക്കാൻ സ്പെയിഡർമാനേ പോലെ പൈപ്പ് ലൈൻ വഴി ബാൽക്കണിയിലേക്ക് കയറുന്ന കാർത്തു. നെഞ്ചിടിപ്പോടെ ആണാ രംഗം എല്ലാരും കണ്ടു തീർത്തത്.
കുട്ടിയെ കൈയിലെടുത്തു ബാൽക്കണിയിലേക്ക് കയറ്റുന്ന കാർത്തുവിനെ കണ്ടു കണ്ണ് നിറച്ചു കയ്യടിച്ചപ്പോ അവരുടെ എല്ലാ വിഷമവും സന്തോഷത്തിനു വഴി മാറിയിരുന്നു.

“മിസ് കാർത്തിക ഇന്നലെ നിങ്ങൾ എങ്ങനെയാണു ഈ കുഞ്ഞിനെ കാണാൻ ഇടയായത്.”

അവതാരികയുടെ ചോദ്യത്തിന്മറുപടി പറയാൻ വീണ്ടും ക്യാമറ കാർത്തുവിലേക്ക് തിരിഞ്ഞപ്പോൾ നിർത്താതെ കരഘോഷമുയർന്നു .

“കിണർ കുത്തലാണ് എന്റെ തൊഴിൽ. അതിന് വേണ്ടി ഒന്ന് രണ്ട് ആയുധങ്ങൾ വാങ്ങാനാണ് ഞാൻ ടൗണിലെത്തിയത്. അപ്പോളാണ് ഒരു ബിൽഡിംഗിന് താഴെ ആൾക്കൂട്ടം കണ്ടത്. എന്തിനാണ് ഒച്ചയുണ്ടാക്കുന്നത് എന്ന് നോക്കിയപ്പോ ആണ് ഈ കുട്ടിയെ ആ നിലയിൽ കാണുന്നത്.ആ കുട്ടിയുടെഅമ്മ ഫ്ലാറ്റ്പൂട്ടി പുറത്തു പോയതാണ്, ആ സമയത്താണ് ഈ അപകടം. പെട്ടെന്നു എന്തെങ്കിലും ചെയ്തെ പറ്റു. എന്റെ മുന്നിൽ അപ്പൊ ആ കുഞ്ഞു മാത്രം. പിന്നെയാണ് അതിനടുത്തു പൈപ്പ് ലൈൻ കണ്ടത്. അതിലൂടെ കയറി കുഞ്ഞിനെ ബാൽക്കണിയിൽ തിരികെ എത്തിച്ചു.”

“എന്നാലും ഒരു സ്ത്രീയായ താങ്കൾ എങ്ങനെയാണു ഇത്രയും ധൈര്യം കൈവരിച്ചു ഇത് പോലൊരു സംഗതി ചെയ്തത്”

“എന്റെ തൊഴിൽ കിണർ കുത്തലും, പാമ്പിനെ പിടിക്കലും ഒക്കെയാണ്. പിന്നെ ഞാൻ ആണായി പിറക്കേണ്ടതായിരുന്നു എന്നാണ് നാട്ടിലെല്ലാരും പറയുക. പക്ഷെ എനിക്കാഭിപ്രായമില്ല. ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യം ഉണ്ടല്ലോ. നീ പെണ്ണാണ് നീ അടങ്ങി ഒതുങ്ങി കഴിയണം എന്ന് പറയാൻ എനിക്കാരുമുണ്ടായിരുന്നില്ല. ഓർമ വെക്കുബോൾ കൂട്ടിനു ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു.പ്രായപൂർത്തി എത്തും മുമ്പ് അതും നഷ്ടമായി. ജീവിക്കാൻ വേണ്ടി ഞാൻ പലതും പഠിച്ചു. എന്നെ നോക്കാൻ ഞാൻ മാത്രമേ ഉള്ളുവെന്നെനിക്കറിയാമായിരുന്നു. ഭയമാണ് നമ്മുടെ ശത്രു എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ടല്ലോ. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവൾക്ക്, വീട്ടിൽ കാത്തിരിക്കാൻ ആരുമില്ലാത്തവൾക്ക് ജീവനെ ചൊല്ലി എന്തിനു ഭയം. ഉള്ള കാലത്തോളം നാടിനു എന്തെങ്കിലും നന്മ ചെയ്യണം എന്നാണ് ആഗ്രഹം.”

“കാർത്തിക എങ്ങനെയാണു ഇത്തരം പണികളിലേക്ക് എത്തിച്ചേർന്നത്, ഞങ്ങൾ മാത്രമല്ല എല്ലാവരും ഇപ്പൊൾ ഇത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാവും. ആ കഥ ഒന്ന് ചുരുക്കി പറയാമോ..”

“മുത്തശ്ശി
ചെറുപ്പത്തിൽ തന്നെ എന്നെ സ്വയം രക്ഷക്കുള്ള കരാട്ടെയും കളരിയും ഒക്കെ പഠിപ്പിച്ചിരുന്നു. മുത്തശ്ശി ജീവിതം കൊണ്ടു പഠിച്ചതാവാം. ഒറ്റക്ക് ആയപ്പോ വാർപ്പിന്റെ പണിക്കൊക്കെ പോയിത്തുടങ്ങി. അങ്ങനെയോരോന്ന് ചെയ്തു എത്തിപ്പെട്ടതാണ് ഇതിൽ. കുറച്ചു സ്ത്രീകൾ കൂടെയുണ്ട്. അയൽ വീട്ടിൽ പാമ്പ് കയറിയപ്പോളാണ് ആദ്യമായി പാമ്പിനെ പിടിക്കുന്നത്. അത് ഒരു സാഹസം ആയിരുന്നു. പിന്നീട് പ്രൊഫഷണലായി പഠിച്ചു. പലരും വിളിക്കാറുണ്ട്. ആഗ്രഹങ്ങളും തീരുമാനങ്ങളും അല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്, സാഹചര്യങ്ങളാണ് എന്നല്ലേ.ആരുമില്ല എന്ന ഫീലിംഗ് ഇപ്പോഴില്ല, നാട്ടുകാരൊക്കെ എന്റെ പ്രിയപ്പെട്ടവരാണ്.”

“വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു ലൈഫ് ആണ് കാർത്തികയുടെ. എല്ലാ അഭിനന്ദനങ്ങളും അറീയിക്കുന്നു. ഇന്നലെ ചെറുതായി പരിക്ക് പറ്റി ഒരുദിവസം ഹോസ്പിറ്റലിൽ കിടന്നല്ലോ അതിനെ പറ്റി എന്തെങ്കിലും…”

“കാലിനു ചെറിയൊരു പരിക്ക് പറ്റി. ആളുകൾ ഹോസ്പിറ്റലിൽ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു. ഇതിനിടയിൽ എന്റെ ഫോൺ നഷ്ട്ടപെട്ടു. എന്റെ നാട്ടുകാർ വിഷമിച്ചു കാണും.എന്തായാലും ഇതറിയുമ്പോ അവർ സന്തോഷിക്കും”.

ഞങ്ങ നാട്ടുകാരെ പറ്റി ഓളെടുത്ത് പറഞ്ഞത് എല്ലാരെയും ചങ്കിലാണ് കൊണ്ടത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ലഡുവും ജിലേബിയും വാങ്ങാൻ രമേശൻ അങ്ങാടിയിലേക്കോടി.കാർത്തുനു സ്വീകരണമൊരുക്കാൻ വേണ്ടി കുടുംബശ്രീ തിരക്കിട്ടു ആലോചന തുടങ്ങി.

 

ഫോട്ടോ :google

Post Views: 34
10
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

36 Comments

  1. Divya Sreekumar on January 11, 2024 11:28 PM

    കാർത്തു പൊളിച്ചു ട്ടോ👌👌👏👏😍

    Reply
    • Sabira latheefi on January 12, 2024 6:09 AM

      🥰🥰

      Reply
      • Ruksa on January 12, 2024 4:55 PM

        ഇമ്മിണി ബല്യ ഇഷ്ടായി ട്ടോ… 😍😍😍

        Reply
  2. Neethi Balagopal on January 11, 2024 10:19 PM

    അടിപൊളി. കാർത്തു ആളു കൊള്ളാം. ഇഷ്ടായി🥰👌

    Reply
    • Sabira latheefi on January 11, 2024 10:24 PM

      നീതിയേച്ചി താങ്ക്സ് ❤️❤️, പോരായ്മകളും പറയണേ

      Reply
  3. ത്വയ്യിബ് കടങ്ങോട് on January 11, 2024 9:54 PM

    സൂപ്പർ🥰🥰💝

    Reply
    • Sabira latheefi on January 11, 2024 9:55 PM

      താങ്ക്സ് 😍

      Reply
      • Sajna on January 11, 2024 10:25 PM

        അടിപൊളി സാബി. 👌👌

        Reply
        • Sabira latheefi on January 11, 2024 10:26 PM

          താങ്ക്സ് ടി ❤️

          Reply
          • Sari on January 21, 2024 12:58 AM

            നല്ല കഥ… കാർത്തുവിനെ ഒരുപാടിഷ്ടായീട്ടോ

    • Rakhi on January 11, 2024 10:13 PM

      നല്ലതാട്ടോ 🥰🥰

      Reply
      • Sabira latheefi on January 11, 2024 10:17 PM

        താങ്ക്സ് ട്ടോ 🥰

        Reply
        • Nisha Srijith on January 23, 2024 2:18 PM

          കാർത്തു സൂപ്പർ 🥰🥰

          Reply
          • Sabira latheefi on January 23, 2024 2:39 PM

            താങ്ക്സ് ട്ടോ 🥰

    • Joyce Varghese on January 12, 2024 3:31 AM

      നല്ല രസമായിട്ട് എഴുതി.
      കാർത്തുവിനെ വായനകാർക്കും ഇഷ്ടപ്പെടും.
      👍❤

      Reply
      • Sabira latheefi on January 12, 2024 6:09 AM

        ❤️❤️❤️❤️

        Reply
      • Roshna Melwin on January 17, 2024 12:01 PM

        തീയിൽ കുരുത്ത കാർത്തു 🔥🔥😍
        എന്നായെഴുത്താ സാബി🥰😘

        Reply
        • Sabira latheefi on January 17, 2024 3:24 PM

          😍😍

          Reply
  4. Seena Navaz on January 11, 2024 8:28 PM

    കാർത്തു മനോഹരമായി. ഇഷ്ടപ്പെട്ടു.
    നല്ല ഒഴുക്കുള്ള എഴുത്ത്👏👏👏

    Reply
    • sabira latheefi on January 11, 2024 8:30 PM

      സീനാ 🫂😘

      Reply
  5. Anuja V S on January 11, 2024 7:28 PM

    Super

    Reply
    • sabira latheefi on January 11, 2024 7:44 PM

      താങ്ക്സ് അനു

      Reply
  6. Sunandha Mahesh on January 11, 2024 6:53 PM

    നന്നായിട്ടുണ്ട് സാബി..
    ശൈലിയും, ത്രെഡും 👌👌👌

    Reply
    • sabira latheefi on January 11, 2024 7:00 PM

      നന്ദേച്ചി താങ്ക്സ്😍.

      Reply
    • Silvy on January 11, 2024 7:16 PM

      ശരിക്കും ആൺ പിറന്നോൾ 👌👌👌 നല്ല കഥ സാബീ 😘

      Reply
      • sabira latheefi on January 11, 2024 7:44 PM

        സിൽവി ചേച്ചി 😘😘

        Reply
    • Madhusoodanan MM on January 11, 2024 7:30 PM

      👏👏💐

      Reply
      • sabira latheefi on January 11, 2024 7:45 PM

        താങ്ക്സ് സർ 😊😊

        Reply
  7. Jayalekshmi on January 11, 2024 5:35 PM

    കൊള്ളാം 👍

    Reply
    • sabira latheefi on January 11, 2024 7:00 PM

      😍😍

      Reply
  8. Nafs nafs on January 11, 2024 5:35 PM

    ശൈലി മനോഹരം . ഇന്ന ജോലിയേ ചെയ്യൂ എന്നു പലരും നിർബന്ധം പിടിക്കുമ്പോൾ കായികക്കരുത്തു വേണ്ടതായ ജോലികൾചെയ്തു കാരിരുമ്പിന്റെ ദൃഢതയും മാതൃവാത്സല്യത്തിന്റെ നെർമ്മല്യവും ഒരുപോലെ ഹൃദയത്തിൽ പേറുന്ന കാർത്തുവിന്റെ കഥ. ജോറായിക്ക്ണ്

    Reply
    • sabira latheefi on January 11, 2024 7:01 PM

      ഹഫ്‌സൂ 🥰🥰

      Reply
  9. SHYNI CELIN THOMAS on January 11, 2024 5:34 PM

    👌👌👌
    ആൺ പിറന്നോളിൽ പോസ്റ്റ് ചെയ്തൂടെ…

    Reply
    • sabira latheefi on January 11, 2024 5:39 PM

      Njan #kodutjirunnu enthu sambavichu ariyilla nokatte

      Reply
  10. Vimi on January 11, 2024 5:17 PM

    🥰🥰

    Reply
    • sabira latheefi on January 11, 2024 5:31 PM

      🥰🥰😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.