Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാരീ രാരീരം രാരോ
കഥ കുട്ടികൾ ജീവിതം ബന്ധങ്ങൾ

രാരീ രാരീരം രാരോ

By sabira latheefiJanuary 26, 2024Updated:January 30, 202425 Comments5 Mins Read515 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?”അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ മുഖത്തു പുച്ഛവും പരിഹാസവും ഇടകലർന്നിരുന്നു. എന്തോ പിന്നീട് അവരോട് സംസാരിക്കാൻ തോന്നിയില്ല. പ്രോസിജർ ട്രോളിയുമായി വേഗത്തിൽ നഴ്സിംഗ് സ്റ്റേഷനിലേക്ക് ഓടി പോവാനാണ് മനസ്സാഗ്രഹിച്ചത്. ഉച്ചക്കുശേഷം ലീവെഴുതികൊടുത്തു റൂമിലേക്ക്‌ മടങ്ങുമ്പോൾ മനസ്സ് നിറയെ രണ്ട് ജോഡി കുഞ്ഞികണ്ണുകൾ ആയിരുന്നു.

റൂമിലെ ചുമര് നിറയെ എന്റെ കുഞ്ഞു മക്കളുടെ ചിത്രങ്ങളാണ്. പല പോസിലുള്ളവ. അതിലേക്ക് നോക്കുമ്പോ എല്ലാം മറക്കും. ഓരോ ചിത്രവും ഓരോ കഥകൾ പറയും. എത്ര വരച്ചിട്ടും പൂർണമാകാത്ത പോലെ പിന്നെയും പിന്നെയും ശരിയാക്കും. നിറങ്ങൾ ചാലിച്ചു മനോഹരമാക്കുമ്പോൾ അവരോട് കഥ പറയും, അവർക്ക് പാട്ട് പാടികൊടുക്കും. കഥ പറഞ്ഞു കൊണ്ടിരിക്കെ മാറിടങ്ങൾ കനക്കും. വരച്ചു പൂർണമാക്കിയ ഇളം റോസ് കുഞ്ഞിതളുകൾ വിതുമ്പും.

റൂമിലെത്തീട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയില്ല. പണി തീരാത്ത ചിത്രങ്ങളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോളും ആ ചോദ്യം ഉള്ളു പൊള്ളിച്ചു കൊണ്ടിരുന്നു. വേദന.. കാലിൽ തുടങ്ങി തല വരെ എത്തുന്ന പെരുപ്പ്. ശ്വാസം വിങ്ങുന്നു. ഉമിനീർ കണങ്ങൾക്ക് തൊണ്ട നനക്കാൻ ആവുന്നില്ല. കണ്ണിണകൾ തോരാതെ പെയ്യുന്നുണ്ട്.

അല്പം ബാമെടുത്തു നെറ്റിയിൽ പുരട്ടി, ലൈറ്റ് ഓഫാക്കി കിടന്നു. വെയിൽ കണങ്ങൾ ജനൽവിരികൾക്കിടയിലൂടെ എത്തിനോക്കുന്നുണ്ട്. മമ്മാ.. എന്ന് വിളിച്ചു കൊഞ്ചുന്ന മക്കൾ. മാലാഖ പോലെ രണ്ട് പെണ്മക്കൾ. ഇരട്ടകൾ, പ്രസവിച്ചു തൊണ്ണൂറ് കഴിഞ്ഞ് അവരെ ഇച്ചായന്റെ അമ്മച്ചിയുടെ അടുത്താക്കി വിമാനം കയറുമ്പോൾ ഹൃദയം മരവിച്ചു തണുത്തു പോയിരുന്നു. സലാല എയർപോർട്ടിൽ വന്നിറങ്ങിയത് ഞാനായിരുന്നില്ല, ഒരു യന്ത്ര മനുഷ്യൻ, കടവും കടമയും വീട്ടിത്തീർക്കാനുള്ള ഒരു ഉപകരണം.മാറിടം കല്ലിച്ചു, പനി പിടിച്ചു പിച്ചും പേയും പറയുന്ന, ഭ്രാന്തോളം എത്തിയ ദിനങ്ങൾ ഓർക്കവേ കണ്ണുകൾ മുറുക്കിയടച്ചു.

ഇന്ന് രാവിലെ വാർഡിൽ ആ സ്ത്രീയുടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഉള്ളിലെ അമ്മ മനം വെളിയിൽ ചാടി. അവരുടെ കളിചിരിയിൽ എന്റെ കുഞ്ഞുങ്ങളെ കണ്ടു. തനിക്കു ഇതേ പ്രായത്തിലുള്ള ഇരട്ടകൾ നാട്ടിലുണ്ടെന്നു പറഞ്ഞപ്പോൾ അവർ ചോദിച്ചത് “ഭർത്താവിന്റെ അടുത്താക്കി പോന്നതാണോ “എന്നാണ്

“അല്ല ഭർത്താവ് മസ്കറ്റിൽ ആണ്. അമ്മച്ചിടെ അടുത്താണ് “എന്ന് പറഞ്ഞപ്പോൾ അവിശ്വസനിയതോടെ നോക്കിയ നോട്ടം ഇപ്പോളും നെഞ്ചിൽ തറക്കുന്നു.

“ഭർത്താവ് മസ്കറ്റിൽ, ഭാര്യ ഇവിടെ, മക്കൾ നാട്ടിൽ നിങ്ങൾ എന്തിനാ ജീവിക്കുന്നത്?ആർക്ക് വേണ്ടി?”

പരിഹാസവും പുച്ഛവും കലർന്ന വാക്കുകൾ ഉള്ളിലേക്ക് വന്നപ്പോൾ കട്ടിലിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു.

ലക്സ് സോപ്പ്ന്റെ വാസന മൂക്കിലേക്ക് കയറുന്നുണ്ട്,കരഞ്ഞു വീങ്ങിയ കണ്ണുകൾ തുറക്കാനാവാതെ ഞാൻ കിടന്നു. നെറ്റിയിൽ ഒരു മൃദുസ്പർശം.

റീനാ..

വിളി കേട്ടപ്പോൾ പതുക്കെ എഴുന്നേറ്റിരുന്നു.

“ഷേർലി ചേച്ചി എപ്പോളാ എത്തിയത്? ”

“ഞാനെത്തീട്ട് കുറച്ചു നേരമായി, നിനക്കെന്താ പറ്റിയത്. പനിക്കുന്നുണ്ടോ? കണ്ണൊക്കെ വല്ലാണ്ട് ആയിട്ടുണ്ടല്ലോ.”

” ഒന്നുമില്ലേച്ചി എനിക്കെന്റെ മക്കളേ കാണാൻ തോന്നുന്നു. നമ്മളൊക്കെ എന്തിനാ ചേച്ചി ഇങ്ങനെ ജീവിക്കുന്നത് ”

ചേച്ചിയുടെ മടിത്തട്ടു എനിക്കഭയമായി. എന്റെ മുടിയിഴകളിൽ വിരൽ കൊരുത്ത് ചേച്ചി പറഞ്ഞു.

“എന്നെ കണ്ടു പലരും പറയാറുണ്ട്, ഞാനൊരു വല്ലാത്ത അമ്മയാണെന്നു ഇവിടെ ഉണ്ടായിരുന്നപ്പോളും ഞാൻ എന്റെ മോൾക്ക് മുലപ്പാല് പിഴിഞ്ഞെടുത്തു ബോട്ടിലിൽ ആക്കിയാണ് കൊടുത്തത്. രാത്രി ഞാനവളെ ചേർത്തു പിടിച്ചു കിടന്നിട്ടില്ല. സ്നേഹമില്ലാഞ്ഞിട്ടല്ല, രാവും പകലും മാറി മാറി ഡ്യൂട്ടി ചെയ്യുന്നവരാണ് നമ്മൾ. ആദ്യമേ ഇങ്ങനെ ശീലിച്ചാൽ അതല്ലേ നല്ലത് എന്ന് തോന്നി. നിനക്ക് മക്കളോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് ഞാനൊരു നല്ല അമ്മയായിരുന്നില്ലെന്ന്.സ്നേഹം കിട്ടാത്തത് കൊണ്ടാവാം ഞാൻ ഹോസ്റ്റലിലേക്ക് വിളിക്കുമ്പോ അവൾക്ക് ഇഷ്ടപെടാത്തത് .”

ഷേർലി ചേച്ചിയുടെ വാക്കുകൾ നേർത്തു. പൊട്ടി വന്ന കരച്ചിലമർത്തി മെല്ലെ അവരുടെ റൂമിലേക്ക് പോയി.

ഫോൺ ഡിസ്‌പ്ലെയിൽ നീല വെളിച്ചം കാണിക്കുന്നു. എടുത്തു നോക്കി. ഒരേ നമ്പറിൽ നിന്നു രണ്ട് മൂന്നു തവണ വിളിച്ചിട്ടുണ്ട്.സൈലന്റ് ആയത് കൊണ്ടു അറിഞ്ഞില്ല. അതെ നമ്പറിൽ നിന്ന് വാട്സാപ്പിൽ ഒരു മെസ്സേജ്, തുറന്നു നോക്കി.

“ഞാൻ ലൈല, സോറി ഒരായിരം വട്ടം സോറി. ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു. ഞാൻ ആ കുട്ടികളെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ. അവരിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ്. എനിക്ക് എനിക്കൊന്നു കാണണം വരാമോ പ്ലീസ്…”

ഖരീഫ് സീസൺ തുടങ്ങിയിട്ടുണ്ട്, ചെറിയ ചാറ്റൽ മഴയിൽ കുട ചൂടാതെ ഞാൻ നടന്നു. ലൊക്കേഷൻ പ്രകാരം ഇവിടെ അടുത്താണ് അവരുടെ വീട്.റോഡിന്റെ രണ്ട് സൈഡിലും തെങ്ങും വാഴയും ഒക്കെ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. റോഡിനോട് ചേർന്ന് നിരന്നു കിടക്കുന്ന ഇളനീർ കടകൾ നാട്ടിലെ പഴയ കാല കല്യാണ പന്തലിനെ ഓർമിപ്പിക്കും. ഓരോ കടയിലും നല്ല തിരക്കുണ്ട്. അവർക്ക് നന്നായി കച്ചവടം കിട്ടുന്ന സമയമാണ്. മിഡിൽ ഈസ്റ്റിൽ നിന്നും സന്ദർശകരുടെ പ്രവാഹം ഉണ്ടാവുന്ന സമയം. ഇളനീർ കടകളിൽ കുല കുലകളായി തൂക്കി ഇട്ടിരിക്കുന്ന ഇളനീർ,നിര നിരയായി തൂക്കിയിട്ട പഴക്കുലകൾ, അടുക്കി വെച്ച കരിമ്പിൻ തണ്ടുകൾ,അതും കൂടാതെ തേങ്ങയും കൊപ്രയും, നാടൻ പുളിയും, കപ്പയും, പപ്പായയും എല്ലാം എന്നെ നാട്ടിലേക്കെത്തിച്ചു .

ഒരു തോട്ടത്തിനുള്ളിലാണ് അവളുടെ വീട്. ഒരു കുഞ്ഞ് വീട് ചില ഭാഗങ്ങൾ ഷീറ്റ് വെച്ചു മറച്ചിട്ടുണ്ട്. പപ്പായയും വാഴയും, കപ്പയുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. ഒരുഭാഗം മൊത്തം പച്ചക്കറികളാണ്. ചീരയും കാബേജും ഒരു സൈഡ് നിറയെ ഉണ്ട്. ഒരു ഭാഗത്തു നാടൻ കോഴികളുടെ ഒരു ഷെഡ് ഉണ്ട്. എനിക്ക് വീട്ടിലെത്തിയ പോലെ തോന്നി. അമ്മച്ചി.. മക്കളെ.. ഞാൻ വന്നു എന്ന് വിളിച്ചു കൂവാൻ തോന്നി.

സിസ്റ്ററെ.. എന്നെ മക്കളുടെ അടുത്ത് നിന്നും പെട്ടന്നാരോ പുറത്തേക്ക് വലിച്ചെറിഞ്ഞ പോലെ. അവൾ അടുത്ത് വന്നു അറബിക് സ്റ്റൈലിൽ കെട്ടി പിടിച്ചു കവിളുകളിൽ മൃദുവായി ചുംബിച്ചു. ഇവിടുന്ന് ഇടയ്ക്കിടെ അറബ് നഴ്സ് മാരുടെ അടുത്ത് നിന്നും എനിക്കു കിട്ടാറുണ്ട്. ഹൃദയം ഹൃദയത്തോട് ചേർത്തു വെക്കുന്ന പ്രക്രിയ. എന്റെ ദേഷ്യമെല്ലാം ആ ചുംബനത്തിൽ ഉരുകി പോയി.

കുത്തരി ചോറും സാമ്പാറും, വാഴക്കൂമ്പ് തോരനും നാടൻ ചിക്കൻ മുളകിട്ടതും കൂട്ടി ഒരൂണ്. ഊണിന് ശേഷം ഞാനവളെ കേൾക്കാനിരുന്നു.

സിസ്റ്ററെ… സോറി എനിക്ക് ചിരി വന്നു. ഇതിപ്പോ എത്രാമത്തെ പറച്ചിലാണ്.

” സിസ്റ്റർക്കറിയോ നിക്ക് രണ്ട് വയസുള്ളപ്പോള ഉമ്മ അറബ് വീട്ടിലേക്കു പോയത് . ഇന്നത്തെ പോലല്ല അന്ന് എൻപത്കളുടെ അവസാനത്തിൽ. എന്നെങ്കിലും അയക്കിണ ഒരു കത്തു അതിലെന്നെ പ്പറ്റി രണ്ട് വരി. അതായിനും എനിക്കുമ്മ.

ഉപ്പ മയ്യത്തായപ്പോ ഉമ്മ ഒരുപാട് കഷ്ട്ടപ്പെട്ട്ക്കു ഞങ്ങളെ പോറ്റാൻ, മൂന്നോ നാലോ വർഷം കൂടുമ്പോള ഉമ്മ നാട്ടിക്കു വരിക. പെട്ടി നിറയെ അത്തർ മണക്കുന്ന സാധനങ്ങളുമായി. എനക് കിട്ടന്നത് ഞാൻ നല്ലോണം എടുത്തുവെക്കും, ഇടയ്ക്കിടെ മണത്തു നോക്കും, എന്റുമ്മാന്റെ മണം.. ഉള്ളിലേക്കാഞ്ഞു വലിക്കും. ഉമ്മ അടുത്തുണ്ടെന്നു നീരിച്ചു കെട്ടി പിടിച്ചു കിടക്കും.

കുഞ്ഞിമ്മ മക്കളെ കളിപ്പിക്കുമ്പോ എനിക്കുമ്മാനെ ഓർമ വരും. ഉമ്മയും ഉപ്പയും ഇല്ലാണ്ട് യതീം കുട്ടിനെ പോലെ ഒട്ടും സ്നേഹമില്ലാത്ത കുടുംബക്കാരൊപ്പം, ഓരെന്ത് ചെയ്താലും ചോദിക്കാൻ ആരുമില്ലാണ്ട്.. ഒന്നോർത്തു നോക്ക്..”

അവളുടെ വാക്കുകൾ മുറിഞ്ഞു, നിറഞ്ഞ കണ്ണുകൾ തുടച്ചു മൂക്കു ചീറ്റി അവൾ വീണ്ടും തുടങ്ങി.എന്ത് തിരിച്ചു പറയണമെന്നറിയാതെ ഞാൻ വെറും കേൾവിക്കാരിയായി.

“ങ്ങൾക്ക് അറിയോ, അക്ഷരം പഠിച്ചു തുടങ്ങിയപ്പോ ഞാനെന്റെ ഉമ്മാക്ക് ഒരു കത്തെഴുതി. ന്റെ വെഷമങ്ങളൊക്കെ.. ന്റുമ്മാനോട് അല്ലാണ്ട് ഞാനരോടാ പറയാ. ആരും അത് പോസ്റ്റ് ചെയ്തില്ല. നിക്കതിനു കിട്ടിയ സമ്മാനം കാണണ്ടേ ങ്ങൾക്ക്. ”

അവളുടെ കാൽ തുടകളിൽ നിറയെ പൊള്ളലേറ്റതിന്റെ പാടുകൾ ആയിരുന്നു. 25വർഷങ്ങൾ കഴിഞ്ഞിട്ടും മായാത്ത പാടുകൾ. ഒരാറു വയസ്സ്ക്കാരി എന്ത് മാത്രം സഹിച്ചു കാണും.

എന്റെ കണ്ണിൽ ഇരുട്ട് കയറി. എന്റെ മക്കൾ എന്റെ മക്കൾ ഞാൻ അലറി കരഞ്ഞു.

ലൈല എന്നെ മാറിലേക്ക് ചേർത്ത് പിടിച്ചു.

“എന്റുമ്മ ഇവിടെ തന്നെ എരിഞ്ഞു തീർന്ന് ഒരു മെഴുക്തിരിപോലെ, നാട്ടിലുള്ളോർക്ക് മാണ്ടി. ഇന്നലെ ങ്ങളെ കണ്ണ് നിറഞ്ഞപ്പോ ഞാനെന്റുമ്മാനെ ഓർത്ത്. ഒരെത്ര കരഞ്ഞിട്ടുണ്ടാവും ങ്ങളെ പോലെ. അതാ ഞാൻ ങ്ങളെ കാണണം പറഞ്ഞത്.

ങ്ങള് ത്രയും പെട്ടെന്ന് മക്കളെ കൂട്ടി കൊണ്ടു വരണം. ഞാൻ നോക്കിക്കൊള്ളാം ങ്ങള് ആശുത്രി പോകുമ്പോ.”

മഞ്ഞു കണം പോലെയാ വാക്കുകൾ എന്റെ ഹൃദയത്തെ തണുപ്പിച്ചു. എത്രയോ നാളുകളായി ഞാൻ തേടുന്ന സമസ്യക്ക് ഉത്തരം കിട്ടിയ പോലെ, എന്റെ കുഞ്ഞുങ്ങളെ ഓർത്തു ഞാനൊഴുക്കിയ കണ്ണുനീരിനു പ്രതിഫലം കിട്ടിയ പോലെ ഞാനവളുടെ കൈകൾ ചേർത്ത്പ്പിടിച്ചു ചുംബിച്ചു. ഞങ്ങളുടെ ബന്ധത്തിന് ശക്തി പകരാനെന്നോണം ചാറ്റൽ മഴ ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു.

#എന്റെരചന

#പെൺപ്രവാസം

ഫോട്ടോ :ഗൂഗിൾ

©സാബിറ ലത്തീഫി

Post Views: 27
10
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

25 Comments

  1. Sreeja vijayan on January 30, 2024 10:32 AM

    👌🙏🙏

    Reply
    • sabira latheefi on January 30, 2024 2:26 PM

      ❤️❤️

      Reply
  2. SHEEJA VIJAY on January 29, 2024 4:08 PM

    ഹൃദയസ്പർശി യായ കഥ… വായിച്ചു തുടങ്ങിയപ്പോഴേക്ക് കണ്ണുകൾ പെയ്തു തുടങ്ങി… അഭിനന്ദനങ്ങൾ 🌹🌹🌹

    Reply
    • sabira latheefi on January 29, 2024 6:58 PM

      ❤️😊

      Reply
  3. Neethu VR on January 27, 2024 4:47 PM

    ഹൃദയസ്പർശിയായ എഴുത്ത് ❤️❤️

    Reply
    • Sabira latheefi on January 27, 2024 4:48 PM

      താങ്ക്സ് നീതു

      Reply
  4. Divya Sreekumar on January 27, 2024 12:52 PM

    ഹൃദയം നൊന്തുപോയി സാബീ😰
    നല്ല ഫീലോടെ എഴുതി🥰🥰🥰

    Reply
    • sabira latheefi on January 27, 2024 2:12 PM

      ദിവ്യാ ❤️❤️❤️

      Reply
  5. Silvy on January 26, 2024 11:06 PM

    സാബീ കരയിപ്പിച്ചു കേട്ടോ. കഥ ഞാൻ അനുഭവിക്കുന്നതുപോലെ തോന്നി. നല്ല ക്രാഫ്റ്റ് 👌👌👌😘😘😘

    Reply
    • Sabira latheefi on January 26, 2024 11:09 PM

      സിൽവി ചേച്ചി.. 😍😍

      Reply
    • Joyce Varghese on January 27, 2024 7:19 AM

      നല്ല കഥ, വളരെ നന്നായി എഴുതി. കുഞ്ഞിനെ പിരിഞ്ഞു കഴിയേണ്ടി വരുന്ന അമ്മയുടെ ഉള്ളുരുക്കം നന്നായി അവതരിപ്പിച്ചു.
      അഭിനന്ദനങ്ങൾ.👏
      ചിത്രം മനോഹരമായിരിക്കുന്നു.❤

      Reply
      • Sabira latheefi on January 27, 2024 7:29 AM

        ജോയ്സ് 🥰😍

        Reply
        • SHAMNA N M on January 30, 2024 9:40 AM

          മനോഹരം… ആർദ്രം ❤️😘🌹

          Reply
  6. Sunandha Mahesh on January 26, 2024 7:24 PM

    സാബിയുടെ എഴുത്തിന്റെ ക്വാളിറ്റിക്ക് നല്ല വ്യത്യാസം കണ്ടു തുടങ്ങി.
    Happy for you.

    നൽകിയ ടോപ്പിക്ക്ന് ഏറ്റവും അനുയോജ്യമായ കഥ.
    മുസ്‌ക്കറ്റിലെ സലാല ഒരു കൗതുകമാണ്… കഥയിൽ തന്ത്രപൂർവ്വം ആ സ്ഥലത്തെ കുറിച്ച് വർണ്ണിച്ച കഥാകാരിക്ക് 👏.

    Reply
    • Sabira latheefi on January 26, 2024 10:40 PM

      നന്ദേച്ചി താങ്ക്സ് 🥰🥰

      Reply
  7. Seena Navaz on January 26, 2024 12:06 PM

    സാബീ സുന്ദരം ഈ എഴുത്ത്. മക്കളെ നാട്ടിലാക്കി ജീവിതം കരുപ്പിടിപ്പിക്കാൻ അന്യനാട്ടിലേക്കോടേണ്ടിവരുന്ന ഓരോ അമ്മയുടെയും ഹൃദയ വ്യഥയാണ് വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നത്.
    നല്ലെഴുത്ത്❤️

    Reply
    • Nafs nafs on January 26, 2024 12:20 PM

      ഹൃദ്യം, പ്രവാസിയായ അമ്മമാരുടെ ഹൃദയവ്യഥ . വളരെ ഹൃദയസ്പർശിയായി എഴുതി. പ്രവാസത്തിൻ്റെ ഇരയായ ഒരു മകളെ കഥയിലേക്കു കൊണ്ടുവന്നപ്പോൾ കഥ കൂടുതൽ ഹൃദയഹാരിയായി👌👌👌👌🔥🔥🔥

      Reply
      • Sabira latheefi on January 26, 2024 2:05 PM

        ഹഫ്‌സു സ്നേഹം ഡിയർ

        Reply
    • Sabira latheefi on January 26, 2024 2:03 PM

      സ്നേഹം സീന 🥰🥰

      Reply
  8. Amal on January 26, 2024 11:49 AM

    മനോഹരമായെഴുതി സാബീ. സാബി എഴുതിയിട്ടുള്ളതിൽ ഏറ്റവും ഹൃദ്യമെന്ന് എനിക്കു തോന്നിയ രചന. പ്രവാസി അമ്മയുടെ നിരാശേ വേവ്, നോവ് ഒക്കെ അനുഭവവേദ്യമാക്കുന്ന കഥ. സൂപ്പർ

    Reply
    • Jasna on January 26, 2024 12:51 PM

      സാബി… പെൺപ്രവാസത്തിന്റെ നോവുകളുടെ രണ്ട്മുഖങ്ങൾ കാണിച്ചു തന്ന നല്ലൊരു എഴുത്ത് ❤️

      Reply
      • Sabira latheefi on January 26, 2024 2:06 PM

        ജസ്‌ന ❤️❤️❤️

        Reply
    • Sabira latheefi on January 26, 2024 2:04 PM

      അമൽ ❤️❤️. ശരിക്കും പറഞ്ഞാൽ നിങ്ങളെ കമെന്റ്നാണു ezhuthiyath🤭. സ്നേഹം ഡിയർ

      Reply
    • Sajna on January 26, 2024 2:26 PM

      ഇന്നീ അവസ്ഥ അനുഭവിക്കുന്ന ഒരുപാട് അമ്മമാരുണ്ട്. അവരുടെ വേവ് വളരെ നന്നായി എഴുതി. സൂപ്പർ ഡിയർ ❤️

      Reply
      • Sabira latheefi on January 26, 2024 2:46 PM

        താങ്ക്സ് ഡിയർ

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.