Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാവക്കൂത്ത്
കഥ ജീവിതം വിവാഹം

പാവക്കൂത്ത്

By sabira latheefiFebruary 29, 2024Updated:March 4, 202428 Comments3 Mins Read312 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറിയൊരു പന്തൽ, എന്റെയും അവളുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. അവളുടെ ഉപ്പയുടെ കൈ പിടിച്ചു എന്റെ ഇണയായി സ്വീകരിച്ചു പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോ പോലും മനസ് കലങ്ങി മറിഞ്ഞു നിൽക്കുവായിരുന്നു. ആർക്കൊക്കെയോ വേണ്ടി കെട്ടിയ ഈ ജീവിത വേഷം എത്രത്തോളം മുന്നോട്ട് പോവുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

മനസു ഒരു സ്‌ഥലത്തും ഉറച്ചു നിൽക്കുന്നില്ല.ഫോട്ടോ എടുക്കാൻ ചേർത്ത് നിർത്തിയപ്പോൾ ചിരി പോലും പിണങ്ങി നിന്നു. അവളുടെ മുഖത്തും അതെ ഭാവം. ഇടക്ക് അറിയാതെ പൊടിയുന്ന മിഴിനീർ നൂലുകൾ ആ മനസ്സിലെയും വിഹ്വലതകൾ പുറം തള്ളുന്നുണ്ട്.
പാവകൂത്തിലെ പാവകളാണ് ഞാനും അവളും. ചരട് വലിക്കുന്നതിനു അനുസരിച്ചാടുന്ന പാവകൾ.
ബിരിയാണിയും തിന്നു എല്ലാരും പിരിഞ്ഞു, അമ്മായിയും ഉമ്മയും ഉപ്പയും മാത്രം ബാക്കിയായി. പന്തലിൽ ഉപ്പയും ഞാനും തനിച്ചായി. “മോന്റെ മനസിൽ ഇപ്പൊ എന്താണ് എന്ന് എനിക്കറിയാം. അവള് പാവമാണ്. വേദനിപ്പിക്കരുത്. ”
ഞാനൊരു പാവമല്ലേ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിക്കാനും പറയാനുമുള്ളതെല്ലാം വായിൽ വിഴുങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായല്ലോ.

മെല്ലെ റൂമിലേക്ക് നടന്നു. മേല് കഴുകി നിസ്കരിച്ചു കഴിഞ്ഞ നേരം അവള് വന്നു. മുറിയിൽ മൗനം തളം കെട്ടിനിന്നു.

“ഇത്താത്ത “, മെല്ലെ വിളിച്ചു.

കേട്ട വാക്കിന്റെ പ്രഹരത്തിൽ അവളൊന്നു പുളഞ്ഞു പോയി. ചുണ്ട് കടിച്ചു ശബ്ദമില്ലാതെ വിതുമ്പി. വായിൽ നിന്ന് വീണ വാക്കോർത്ത് ഞാനും നാവ് കടിച്ചു .  അടുത്ത വാക്കിനായി പരതി.
ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തീർന്ന യോദ്ധാവിനെ പോൽ തല കുമ്പിട്ടു റൂമിനു പുറത്തേക്കിറങ്ങി. ഹാളിലെ സോഫയിൽ കിടക്കുന്ന ഉമ്മയുടെ കണ്ണുകളിലെ അപേക്ഷ മനസിൽ കൊളുത്തിയെങ്കിലും അവിടുന്ന് എവിടേക്കെങ്കിലും ഓടി പോവാൻ വെമ്പി.

വീടിനു പിറക് വശത്തെ കുളപടവിൽ കാല് നീട്ടി ഇരിക്കുമ്പോൾ ചെമ്പനും കൂടെ വന്നിരുന്നു. എന്റെ മുഖത്തേക്ക് നോക്കി ശബ്ദം താഴ്ത്തി കുരച്ചന്നെ സമാധാനിപ്പിക്കുന്നുണ്ട്. എന്നോട്‌ ചേർന്ന് കിടന്നു എന്റെ മടിയിലേക്ക് കാലുകൾ എടുത്തു വെച്ചു എന്റെ കണ്ണിലേക്കു നോക്കി പറയാതെ പറഞ്ഞു ഞാനില്ലേ കൂടെ….

ഉപ്പയും ഉമ്മയും ഇക്കാക്കയും ഇത്താത്തയും ഒന്നിച്ചാണ് എന്റെ നസിയെ കാണാൻ പോയത്. അവളുടെ വലിയ നീണ്ട കണ്ണുകളുടെ ആഴത്തിൽ എനിക്കെന്നെ തന്നെ നഷ്ടമായി. ആറു മാസത്തിനു ശേഷം നിക്കാഹ് തീരുമാനിച്ചപ്പോൾ നിലത്തൊന്നും അല്ലായിരുന്നു. രാവ് വെളുക്കുവോളം കണ്ട സ്വപ്നങ്ങൾ.

നിക്കാഹിനു വേണ്ടി എല്ലാം ഒരുക്കി, സാരിയും മഹ്‌റും വാങ്ങി, കല്യാണം വിളി ഉമ്മയും ഉപ്പയും ഇത്താത്തയും ഏറ്റെടുത്തു. പുതിയ നിറ ചാർത്തിൽ വീടൊരുങ്ങി. വിരിപ്പിലും കർട്ടനിലും വരെ നസിയുടെ ഇഷ്ടങ്ങൾ. കല്യാണ തലേന്ന് പന്തലുകാർക്ക് നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കെ ഇക്കാക്ക കുഴഞ്ഞു വീണു. ഇത്താത്തയുടെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തുമ്പോളേക്കും ആ വിളക്കണഞ്ഞു പോയിരുന്നു.

പിന്നെ നടന്നതൊക്കെ ആദ്യമേ എഴുതി വെച്ച നാടകത്തിലെ രംഗങ്ങൾ പോലെ മിന്നി മറഞ്ഞു. എല്ലാവർക്കും ഇത്താത്തയെ എന്നെ ഏൽപ്പിക്കണം. രണ്ടുമ്മമാരും എന്റെ കാല് പിടിച്ചു. നസിയുടെ ഉപ്പാക്ക് ഒരിക്കൽ മുടങ്ങിയ നിക്കാഹ് നടത്താൻ താല്പര്യം ഉണ്ടായിരുന്നില്ല. അതിന് വേണ്ടി ആറുമാസം വരെ കാത്തിരിക്കാനും തയ്യാറല്ലായിരുന്നു. വിധിക്ക് മുന്നിൽ തല കുനിച്ചു, അറിയാതെ സമ്മതം മൂളി.

ആരോടും പറഞ്ഞിട്ടും കാര്യമില്ല, ആർക്കും മനസിലാവില്ല എന്റെ ദെണ്ണം. കണ്ണടച്ചാൽ രണ്ട് കണ്ണുകൾ കൊത്തി വലിക്കുകയാണ്. പെണ്ണ് കാണാൻ പോയ അന്ന് തൊട്ട് ഖൽബിൽ കയറിയതാണ്. ഇറക്കി വിടാൻ നോക്കിട്ട് ആവുന്നില്ല.ആറുമാസം എന്തെല്ലാം സ്വപ്നങ്ങൾ നെയ്തു കൂട്ടി. രാവ് വെളുക്കുവോളം ഫോണിൽ തന്നെ.അവളുടെ അമർത്തിയുള്ള മൂളലുകളും മുത്ത് കിലുങ്ങും പോലുള്ള ചിരിയും മനസിൽനിന്നു പോവുന്നില്ല.അവളുടെ സ്‌ഥാനത്തു മറ്റൊരാൾ അതും ആറുമാസം ഇത്താത്തയായി, പെങ്ങളായി കണ്ടവൾ. ഇക്കാക്കാന്റെ മൊഞ്ചത്തി പെണ്ണ്. കൺമുന്നിൽ കണ്ട അവരുടെ സ്നേഹവും കരുതലും ചിരിയും എല്ലാം ഓർക്കുമ്പോൾ തോന്നും,ഇത്താത്തയെങ്ങനെ ഇതിനു സമ്മതിച്ചു.

അവരെയും പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ഭാഗത്തു നിന്നുമുള്ള സമ്മർദ്ദത്തെ ജയിക്കാൻ എനിക്കായിട്ടില്ല. പിന്നെ ഒരു പെണ്ണിന്. അതും കെട്ടിക്കാൻ പ്രായമുള്ള രണ്ടു അനിയത്തിമാരും കൂടി ഉള്ളപ്പോൾ

ഇത്താത്ത” ഇനി ആ വിളി മാറ്റി വിളിക്കണം. എന്റെ ജീവന്റെ പാതിയായി കരുതണം. ഇക്കാക്ക പൊന്ന് പോലെ കൊണ്ടു നടന്നതാണ്. എനിക്ക് അങ്ങനെ ആവുമോ.. എന്നെ അങ്ങനെ കാണാൻ അവൾക്കും പ്രയാസമുണ്ടെന്നു ഇന്ന് മനസിലായതാണ്. നിറഞ്ഞ കണ്ണുകൾ പറയാതെ പറഞ്ഞതാണ്.

കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടാവുമോ?

എല്ലാറ്റിനും കുറച്ചു സമയം വേണം. അനിയത്തിയുടെ നിശ്ചയിച്ച വിവാഹം അവൾ മൂലം ഒഴിഞ്ഞു പോകുമോ എന്ന പേടി കൊണ്ടാണവൾ സമ്മതിച്ചത് എന്നറിയാം.വിധി കൂട്ടി കെട്ടിയ ഈ ബന്ധത്തിൽ കഴിയുന്നതും മുന്നോട്ട് പോവാൻ ശ്രമിക്കണം. എല്ലാം പ്രപഞ്ച നാഥനിൽ ഭരമേൽപ്പിച്ചു അവളോട് സംസാരിക്കാൻ മനസിനെ പാകപ്പെടുത്തി റൂമിലേക്ക് നടന്നു.

ഫോട്ടോ : ഗൂഗിൾ
#എന്റെരചന

#റീബോണ്ട്‌റിലേഷൻഷിപ്

Post Views: 17
5
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

28 Comments

  1. Sarijaleel on March 12, 2024 5:45 AM

    മനസ്സിനെ പിടിച്ചുലക്കുന്ന വരികൾ…❤️

    Reply
    • sabira latheefi on March 12, 2024 6:27 PM

      സറി… ❤️❤️🥰

      Reply
  2. Shreeja R on March 9, 2024 4:22 PM

    Nice❤️

    Reply
    • sabira latheefi on March 11, 2024 10:12 AM

      ശ്രീജ താങ്ക്സ് 🥰

      Reply
  3. anwar Abdurahiman cm on March 9, 2024 1:29 PM

    കണ്മുന്നിൽ കണ്ടൊരു ജീവിതത്തെ അത്രമേൽ വൈകാരികതയോടെ വായിക്കാനായി .

    Reply
    • sabira latheefi on March 11, 2024 10:11 AM

      താങ്ക്സ് സർ അഭിപ്രായത്തിനും വായനക്കും ❤️😊

      Reply
  4. Amal fermis on March 8, 2024 4:04 PM

    മനോഹരമായ എഴുത്ത്

    Reply
    • sabira latheefi on March 8, 2024 4:14 PM

      ❤️❤️

      Reply
  5. Faisal Mc on March 8, 2024 7:14 AM

    Good

    Reply
    • sabira latheefi on March 8, 2024 4:14 PM

      ❤️❤️

      Reply
  6. Sunandha Mahesh on March 1, 2024 5:00 PM

    വല്ലാത്തൊരു എഴുത്ത്.. ഇങ്ങനെ ജീവിക്കുന്നവരുടെ അവസ്ഥ ഹോ ഓർക്കാൻ പോലും വയ്യ

    Reply
    • sabira latheefi on March 1, 2024 9:10 PM

      നന്ദേച്ചി 😘😘

      Reply
  7. Seenanavaz on February 29, 2024 10:02 PM

    സാബി…. എന്തു പറയണമെന്നറിയില്ല. എഴുത്ത് കൂടുതൽ തെളിമയുള്ളതാകുന്നു. കൂടുതൽ ഹൃദയസ്പർശിയും… ഒത്തിരി സന്തോഷം👏👏👏🥰❤️

    Reply
    • sabira latheefi on February 29, 2024 11:19 PM

      സീന ❤️🥰

      Reply
  8. Ali Akbar on February 29, 2024 8:27 PM

    Seems like a true story! സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഒരു കുടുംബത്തെ എനിക്ക് പരിചയം ഉണ്ട്

    Reply
    • sabira latheefi on February 29, 2024 9:04 PM

      ഇപ്പൊ അങ്ങനെ കുറവാകും. ഇപ്പോളത്തെ കുട്ടികൾ ഇമോഷണൽ ഡ്രാമക്ക് നിന്ന് കൊടുക്കില്ല

      Reply
  9. Silvy Michael on February 29, 2024 7:22 PM

    ഇത്തരം അവസ്ഥകളുടെ ‘ഇര’കളുടെ മാനസികാവസ്ഥയെപ്പറ്റി ഇതുവരെ ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു ഉൾക്കിടിലത്തോടെയാണ് വായിച്ചുതീർത്തത്. സാബീ 😘😘😘

    Reply
    • sabira latheefi on February 29, 2024 7:37 PM

      സിൽവി ചേച്ചി ❤️❤️

      Reply
    • അനാമിക s on March 9, 2024 4:30 PM

      ഇതേ അവസ്ഥയിൽ ഉള്ളൊരു ഫാമിലി യെ അറിയാം. അന്ന് ചിന്തിച്ചിരുന്നു എന്തിനാണ് എങ്ങനെയാണ് ആ പെൺകുട്ടി സമ്മതിച്ചതെന്ന്‌. ഇങ്ങനെയൊക്കെത്തന്നെയാവും അല്ലേ. എന്തായാലും നല്ലെഴുത്ത് 🥰

      Reply
    • Joyce on March 11, 2024 7:32 AM

      നോവുണർത്തിയ രചന.
      സാഹചര്യങ്ങളുടെ സമ്മർദ്ദം ജീവിതം മാറ്റിമറിക്കുമ്പോൾ അതിൽ ഉഴലുന്നവരുടെ നോവ് നന്നായി എഴുതി.
      അഭിനന്ദനങ്ങൾ.👌👏
      ❤

      Reply
  10. Jayasree John on February 29, 2024 6:45 PM

    മനസ്സിനെ തൊടുന്ന എഴുത്ത്..

    ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ ഓർക്കുമ്പോൾ……………

    Reply
    • sabira latheefi on February 29, 2024 6:47 PM

      ❤️❤️❤️🥰

      Reply
  11. റംസീന on February 29, 2024 4:03 PM

    super 🥰🥰🥰

    Reply
  12. Nafs nafs on February 29, 2024 3:49 PM

    uff എന്തൊരെഴുത്താണ്. കിടു.🔥🔥 അടിപൊളി ക്രാഫ്റ്റ്👏👏👏

    Reply
    • sabira latheefi on February 29, 2024 4:12 PM

      ഹഫ്‌സു 🥰

      Reply
    • sabira latheefi on February 29, 2024 4:13 PM

      റംസി… ❤️❤️

      Reply
  13. Sajna on February 29, 2024 3:17 PM

    ഹൃദയഹാരിയായ കഥ… ❤️

    Reply
    • sabira latheefi on February 29, 2024 3:35 PM

      സജ്‌ന 🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.