Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുരിക്കും ഓർമകളെ
ഓർമ്മകൾ ജീവിതം യാത്ര

മധുരിക്കും ഓർമകളെ

By sabira latheefiDecember 7, 2023Updated:December 8, 20234 Comments4 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ പുഴയും കുളിർകാറ്റും

മാഞ്ചോടും മലർക്കാവും

മാനോടും താഴ്‌വരയും

ഓർമ്മയിലെ മർമ്മരങ്ങൾ

ഒരു തിരിച്ചു പോക്കിന് മനസ് ആഗ്രഹിച്ച മുതൽ വായിൽ ഈ പാട്ടു ഇങ്ങനെ തത്തി കളിക്കുവാണ്. രണ്ട് ദിവസം മുന്നേ ആണ് ഇക്ക ഇങ്ങനെ യൊരു യാത്രയെ കുറിച്ച് പറഞ്ഞത്. അത് കേട്ടത് മുതൽ മനസ്സ് താഴെത്തൊന്നുമല്ല. ഓർമ്മകൾ തീരം തേടുന്ന തിരകളെ പോലെ ഒന്നൊന്നായി വന്നോണ്ടിരിക്കുവാ, മനസ്സ് പഴയ 10വയസ്സുള്ള പാവാട ക്കാരി യായി മാറിയത് പോലെ.

കണ്ണാടിയിൽ നോക്കി വലത് പുരികത്തിന്റെ അടുത്തുള്ള വടു തൊട്ടുനോക്കി. ചുണ്ടിലൊരു ചിരി താനെ വന്നു, കബഡി കബടി, കബഡി പതുക്കെ ഉരുവിട്ടു.അഫ്സൽ അവനിപ്പോ എവിടെയാവും.വേനൽ അവധിക്കു സ്കൂൾ പൂട്ടുമ്പോളേക്ക് കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ ഒക്കെ കളിസ്‌ഥലങ്ങൾ ആയി മാറും, അത് പോലൊരു മൈതാനത്തു വാശിയോടെ കബഡി കളിച്ചതിന്റെ ഓർമ. പിടിക്കപ്പെട്ടപ്പോൾ വിട്ടു കൊടുക്കാൻ മനസ്സ് വന്നില്ല. ശക്തിയായി കുതറി, എല്ലാവരും എന്നെ തൊട്ടിട്ടുണ്ട്, വര തൊട്ടാൽ ഗ്രൂപ്പ്‌ ജയിക്കും, മനസ്സിൽ അത് മാത്രം.എങ്ങനെയും വര തൊടണം. അഫ്സൽ അവനാണ് എന്നെ പൂട്ടി ഇട്ടിരിക്കുന്നത്, ഞാൻ  കുതറി മാറുന്നതിനിടയിൽ അവന്റെ മുഖം എന്റെ നെറ്റിയിൽ ഇടിച്ചു, അവന്റെ പല്ല് കൊണ്ടത് പുരികത്തിനായിരുന്നു.പിറ്റേന്ന് അവന്റെ ചുണ്ട് ആകെ വീർത്തു വെന്നിരുന്നു, എന്റെ നെറ്റിക്കും അവന്റ പല്ലിനും ഇടയിൽ  അവന്റെ ചുണ്ട്.അതോടെ ആ വർഷത്തെ കബഡി കളിക്ക് തീരുമാനം ആയി. ആ വടുവിലൂടെ ഒന്നുടെ അമർത്തി തടവി. പെട്ടെന്ന് നോക്കിയാലൊന്നും കാണത്തില്ല.

ആ നാടിനെ കുറിച്ചോർക്കുമ്പോൾ കുറെ മുഖങ്ങൾ മനസിലേക്ക് കയറി വരും.വീടിനടുത്തുള്ള ഖാലിദ്ക്ക, അയാൾ കൊണ്ട് വെന്ന ആന. ആദ്യമായിട്ടിയിരുന്നു ആനയെ അത്രയ്ക്ക് അടുത്ത് കാണുന്നത്, രണ്ട് മൂന്നു ദിവസം കൊണ്ട് കുറച്ച് ഒക്കെ പരിചയം ആയി, പഴം ഒക്കെ കൊടുത്താൽ അത് തുമ്പി കൈ നീട്ടി വാങ്ങി വായിൽ വെക്കും, ഞാനും ഇക്കാക്ക മാരും അയല്പക്കത്തെ കുട്ടികളുമൊക്കെയായി എട്ടു പത്തു കുട്ടികൾ ഉണ്ട്. ഞങ്ങളോട് ഖാലിദ്കാക്ക ആനപ്പുറത്തു കയറുന്നോ ചോദിച്ചു, കേൾക്കേണ്ട താമസം ഞങ്ങൾ എല്ലാരും റെഡി ആയി ക്യു നിക്കുവായിനും, അങ്ങനെ ഓരോരുത്തരു കയറി എന്റെ ഊഴം എത്തിയപ്പോ ആന പണി പറ്റിച്ചു. അത് മൂത്രമൊഴിച്ചു. അടുത്ത് നിന്ന ഞങ്ങളെ മേലൊക്കെ തെറിച്ചു.അതോടെ ആനപ്പുറത്തു ആളെ കയറ്റുന്ന പരിപാടിയും നിർത്തി 😢. കയ്യെത്തും ദൂരത്തു നഷ്ടപെട്ട മോഹം.

ആനയെ പോലെ തന്നെ ഖാലിദ്ക്ക ഒരു കുരങ്ങിനെ കൊണ്ട് വന്നിരുന്നു. അയാൾക്കു കൂപ്പിൽ എങ്ങാണ്ട് ആയിരുന്നു ജോലി തോന്നുന്നു, ഓർമയില്ല അതൊന്നും അറിയാനുള്ള പ്രായവും ആയിട്ടില്ല. കുരങ്ങിനെ കൊണ്ട് അയാൾ പല കളികളും കളിപ്പിക്കും, ഞങ്ങൾ കുട്ടികൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. ഒരു ദിവസം വൈകിട്ട് ഞാനും എന്റെ രണ്ട് ഇക്കാക്ക മാരും കുരങ്ങിന്റെ അടുത്തെത്തി.. ഞങ്ങളെ മുന്നിൽ കൂടെ  അത് മുറ്റത്തുള്ള മരത്തിലേക്കു ഓടികയറി, ഞങ്ങളും മരത്തിനടുത്തേക്കു ഓടി. ഞാൻ വീണു.. ആ സ്പോട്ടിൽ മരത്തിനു മുകളിൽ നിന്നും കുരങ്ങ് ഇറങ്ങി വന്നു. ഇക്കാക്ക മാർക്കു എന്റെ അടുത്തേക് വരാൻ പേടിയായി, കുരങ്ങ് വല്ലതും ചെയ്യുമോ പേടിച്ചു എനിക്ക് എണീക്കാൻ കൂടി പറ്റുന്നില്ല. പെട്ടന്ന് അത് എന്റെ കൈപിടിച്ച് പൊക്കി, ഞാൻ നിലത്തു നിന്നും എണീറ്റു അപ്പോഴും അത് കൈ വീട്ടിരുന്നില്ല, അയാള് വന്നു അതിനെ വലിച്ചു കൊണ്ട് പോയപ്പോളാ അത് പോയത്, എന്റെ കയ്യിൽ അതിന്റെ നഖം കൊണ്ട് പാട് വീണിരുന്നു. ഇൻജെക്ഷൻ എടുക്കേണ്ടി വന്നു.  ഞാൻ വീണ സങ്കടത്തിൽ എന്നെ നോക്കാൻ അത് വന്നതാണെന്നാ ഇന്നും ഞാൻ കരുതുന്നത്.

നാളെ രാവിലെ പോകുന്ന കാര്യമൊർത്തു ഒരു കുളിര്, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും ഉറക്കം കിട്ടുന്നില്ല. ആ നാട്ടിൻ പുറത്തെ ഞാൻ അത്രക്ക് സ്നേഹിച്ചിരുന്നോ,ഇരുവഴിഞ്ഞി പുഴയുടെ ദാനം എന്ന് വീശിപ്പിക്കാവുന്ന സ്‌ഥലം ചേന്ദമംഗലൂർ. പുഴയും, കാടും, തോടും, നെല്പാടങ്ങളും, എല്ലാം കൊണ്ടും ഈശ്വരാനുഗ്രഹം നിറഞ്ഞൊരു നാട്. മഴക്കാലം എത്തുമ്പോൾ വയലും റോഡും നിറഞ്ഞ്കവിയും. ആ വെള്ളപൊക്കത്തെയും ആഘോഷം ആക്കുന്ന നാട്ടുകാർ.

എനിക്ക് അഞ്ചു വയസ്സ് ഉള്ളപ്പോളാണ് എന്റെ കുടുംബം ആ നാട്ടിൽ വീട് വാങ്ങി താമസിക്കാൻ തുടങ്ങിയത്. പട്ടണത്തിൽ നിന്നും എത്തിയ ഞങ്ങള്ക്ക് അവിടെ ഉള്ളതെല്ലാം അത്ഭുത കാഴ്ചകൾ ആയിരുന്നു. തെളിനീർ ഒഴുകുന്ന പുഴ. അതിലായിരുന്നു എല്ലാവരുടെയും കുളിയും നനയും എല്ലാം പുഴക്കരയിൽ പലരും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്, പയറും പടവലവും, പാവലും അങ്ങനെ.അത് വരെ ഒരു കറിവേപ്പിൻ തൈ പോലും സ്വന്തമായി ഉണ്ടാക്കാത്ത എന്റെ ഉമ്മയും ഞങ്ങളെ പറമ്പിൽ കൃഷി തുടങ്ങി അയൽക്കാരുടെ സഹായത്തോടെ, ചേമ്പ്, ചേന, കപ്പ, വാഴ അങ്ങനെ പലതും. അയലക്കക്കാർ ഞങ്ങളെ കൊണ്ട് പറയും “പാവങ്ങളാ അവർക്കു എല്ലാ സാധനവും അങ്ങാടിന്നു വാങ്ങണം 🙁.കാരണം അവർക്കു റേഷൻ കടയിന്നും കിട്ടുന്നതും പറമ്പിന്നു ഉണ്ടാക്കുന്നതും മതിയായിരുന്നു ജീവിച്ചു പോവാൻ. അധിക വീട്ടിലും പശുവും ആടും ഒകെ ഉണ്ടായിരുന്നു, എല്ലാ വീട്ടിലും കോഴികളും ഉണ്ട്.

പ്ലാവും മാവും പറങ്കിമാവും നിറഞ്ഞ പറമ്പുകൾ. ഓരോ മരത്തിലും പറ്റിപ്പിടിച്ചു കയറി മാങ്ങയും മറ്റും പറിച്ചു തിന്ന ദിവസങ്ങളെ കുറിച്ചോർത്തപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി പടർന്നു. മാവിൽ കയറി അടുത്തുള്ള കവുങ്ങിലൂടെ താഴെക്ക്‌ ഇറങ്ങുമ്പോൾ വീണു പടം മറിഞ്ഞ കാലിലേക്കു നോക്കിയപ്പോ ഇപ്പോളും ഒരു വേദന പോലെ. രണ്ട് ദിവസം കാല് നിലത്തു കുത്താൻ പറ്റിയില്ല,മന്ത് കാലു പോലെ.. അടുത്ത വീട്ടിലെ ജസീന യുടെ വാപ്പച്ചിയാണ് ഉഴിഞ്ഞു ശെരിയാക്കിയത്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയത് പോലെ നടക്കാൻ പറ്റും വരെ അവരുടെ വീട്ടിൽ തന്നെ ആയിരുന്നു താമസവും. അടുത്ത് നിന്നും മാറാതെ നോക്കിയിരുന്നു ജസീനയും അനിയത്തി രജീനയും. ❤️❤️

“നാട്ടിൻപുറം നന്മകളാൽ സമൃദ്ധം”എന്ന ചൊല്ല്  യഥാർഥ്യമാക്കിയ

നാട്ടുകാർ. നാടിന്റെ പച്ചപ്പ് മനസിലും സൂക്ഷിക്കുന്നവർ.

ഓരോന്നോർത്തോർത്തു എപ്പോളോ ഉറങ്ങി. എന്നിട്ടും നേരത്തെ എഴുന്നേറ്റു.25വര്ഷങ്ങള്ക്കു ശേഷം ഒരു തിരിഞ്ഞു നടത്തം. ഇക്കയെയും മക്കളെയും കൂട്ടി ബാല്യം ചെലവഴിച്ചിടത്തേക്കു ഒരു മടക്ക യാത്ര..10വയസ്സിൽ പോന്നതാണ് അവിടുന്ന്. പിന്നെ ഒന്നോ രണ്ടോ വട്ടം പോയിട്ടുണ്ട്. ഇപ്പൊ 25വർഷങ്ങൾ ആയി കണ്ടിട്ട്.

മല എലിയെ പ്രസവിച്ചു. എന്ന രൂപത്തിൽ ആണ് അവിടുന്ന് തിരിച്ചു പോന്നത്, കുട്ടികളുടെ മുഖത്തൊക്കെ ഒരു ആക്കിയ ചിരി.. എന്റെ ഇരിപ്പ് കണ്ടിട്ട് നേരിട്ട് കളിയാക്കാനുള്ള ധൈര്യം ഇല്ല.

“എന്തൊക്കെ ആയിരുന്നു ഹരിതാഭയും പച്ചപ്പും ഇക്കയാണ്. കൂർപ്പിച്ചു നോക്കിയപ്പോൾ മൂപ്പര് നിർത്തി. ശെരിക്കും പറഞ്ഞാൽ അവരുടെ നോട്ടവും ചിരിയും ഒന്നും എന്നെ തൊടുന്നു പോലും ഉണ്ടായിരുന്നില്ല. എന്റെ മനസിൽ ആരും ഉപയോഗിക്കാത്ത ഒഴുക്കു നിലച്ച പുഴയും, വയലിലും പറമ്പിലും നിറഞ്ഞ് നിൽക്കുന്ന കോൺക്രീറ്റ് ഭവനങ്ങളും ആയിരുന്നു.അറബ് രാജ്യങ്ങൾ ചെറിയ നീർചോല പോലും കാഴ്ച്ചക്കാർക്ക് കണ്ണിനും കരളിനും കുളിർമ തോന്നും വിധത്തിൽ സംരക്ഷിക്കുമ്പോൾ സൗകര്യങ്ങൾക്കു വേണ്ടി പ്രകൃതി കനിഞ്ഞരുളി നൽകിയ അനുഗ്രഹങ്ങളെ ചവുട്ടി മെതിക്കുന്ന നമ്മുടെ ഭരണകൂടങ്ങളോട് പുച്ഛം തോന്നി.ഇനിയും എന്തെല്ലാം തച്ചുടക്കും വേഗത്തിലോടാൻ. പ്രളയവും ഉരുൾ പൊട്ടലും എല്ലാം കണ്ടിട്ടും പാഠം പഠിക്കാത്ത ജനത.

ഒരു നെടുവീർപ്പോടെ ഓർമ്മകളുടെ ശവ മടക്ക് നടത്തുകയായിരുന്നു ഞാൻ. മധുരിക്കും ഓർമകളെ…… വിട……

Post Views: 23
2
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

4 Comments

  1. Shreeja R on December 18, 2023 12:57 PM

    👌👌

    Reply
    • Sabira latheefi on December 18, 2023 1:26 PM

      🥰🥰

      Reply
  2. Sunandha Mahesh on December 8, 2023 8:48 AM

    സത്യം ഓർമ്മകളെ ശവമടക്കുകയാണ് നല്ലത്…
    വായിച്ചപ്പോൾ ഒരു നോവ് ബാക്കിയായി

    Reply
    • Sabira latheefi on December 8, 2023 8:51 AM

      😊😥😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.