Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശ്രദ്ധിക്കുക :താങ്കൾ നീരീക്ഷണത്തിലാണ്
കഥ ജീവിതം സ്ത്രീ

ശ്രദ്ധിക്കുക :താങ്കൾ നീരീക്ഷണത്തിലാണ്

By sabira latheefiAugust 21, 2023Updated:December 4, 202314 Comments4 Mins Read816 Views
Bookmark Now
Please login to bookmark Close

No account yet? Register

മീൻ മസാലയുടെ മുകളിൽ നല്ല കയമ അരിയുടെ നെയ്‌ച്ചോറ് കുറച്ചു ഇട്ടു അതിനു മേലെ കുറച്ചു അണ്ടിയും മുന്തിരിയും മല്ലിയിലയും പൊരിച്ച ഉള്ളിയും വിതറി, എന്നിട്ട് വീണ്ടും കുറച്ചു ചോറിട്ടു മേലെ വീണ്ടും എല്ലാം വിതറി അതിനു മേലെ മാറ്റി വെച്ച വലിയ മീൻകഷ്ണങ്ങൾ വെച്ച് അതിന് മേലെ ബിരിയാണി മസാലപ്പൊടി ചെറുതായി തൂവി, അടപ്പ് കൊണ്ടു അടച്ചു മേലെ ചെറിയ അമ്മിക്കല്ല് എടുത്തു വെച്ചു. ഇനി 10മിനുട്ട് ചെറിയ തീയിൽ ഒന്ന് വെക്കണം.

ഇന്നലെ വൈകിട്ട് പുറത്തു പോയപ്പോ അയക്കൂറ കൊണ്ടു വന്നപ്പോളെ മോൻ പറഞ്ഞിട്ടുണ്ട്. അതോണ്ട് ബിരിയാണി ഉണ്ടാക്കി കൊടുക്കാൻ.എത്രയോ ദിവസത്തിന് ശേഷമാണു ഒന്ന് മീൻ വാങ്ങാൻ മാർക്കറ്റിൽ പോയത്. കുട്ടികളുടെ പൂതി ഓർത്തപ്പോ കുറച്ചു ബിരിയാണി ഉണ്ടാക്കാൻ മാത്രം വാങ്ങിയതാ.അതു തിന്നുന്ന മോന്റെ മുഖത്തെ സന്തോഷം ആലോചിച്ചപ്പോൾ തന്നെ ചുണ്ടിലൊരു ചിരി വന്നു നിന്നു. അടുക്കളയൊക്കെ ഒതുക്കി സ്റ്റവ് ഓഫാക്കി കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറാൻ നിക്കുമ്പോള കാളിങ് ബെൽ അടിഞ്ഞത്.

ജനലിന്റെ കർട്ടൻ മാറ്റി മെല്ലെ നോക്കി. പടച്ചോനെ…. ഉമ്മ. അവൾ അടുക്കളയിക്ക് ഓടി.. ഈ ചോറും ചെമ്പ് ഞാൻ എങ്ങോട്ട് ഒളിപ്പിക്കും റബ്ബേ… പെട്ടന്ന് തുറന്ന് കൊടുത്തില്ലേൽ ഇപ്പൊ ഇക്ക വിളിക്കും.ഇവിടെ ബെൽ അടിച്ചാൽ മൂപ്പർക്ക് അവിടെ കാണാലോ. വല്ലാത്തൊരു cctv തന്നെ.അപ്പോളേക്കും രണ്ടാമത്തെ ബെല്ലും അടിഞ്ഞു. അവൾ മനസില്ലാ മനസോടെ ഡോർ തുറക്കാൻ പോയി.

“ഓഹ് ഉമ്മയിനോ… ഞാൻ കുളിക്കാൻ കയറുവയിനും… അതാ..

“അന്റെ കുളിയും നിസ്കാരവും ഒന്നും ഇത് വരെ കൈഞ്ഞിലെ…”

അവൾ ക്ലോക്കിലേക്ക് നോക്കി ഒന്നര കഴിഞ്ഞിട്ടുണ്ട്.തറവാട്ടിൽ എല്ലാവരും 12മണി കഴിയുമ്പോഴേക്കും വൈകുന്നേരത്തെ ചായ വരെ ഫ്ലാസ്കിൽ ഉണ്ടാക്കി വച്ചു കുളിച്ചു കഴിഞ്ഞിരിക്കണം. കുട്ടികൾ കരഞ്ഞു നിലവിളിച്ചാലും, അവർക്ക് അസുഖം വന്നാലും ഒന്നിനും ഇതിന് മാറ്റം ഉണ്ടാവാൻ പാടില്ല. തറവാടിന്റെ തൊട്ടടുത്തു തന്നെ വിടെടുക്കാൻ അവൾക്ക് ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നില്ല. ഭാഗം കിട്ടിയ ആ സ്‌ഥലം വിറ്റു വേറെ വാങ്ങാൻ പറയാൻ അവൾക്ക് ഭയം ആയിരുന്നു. കല്യാണം കഴിഞ്ഞിട്ട് വ്യാഴവട്ടം ആയി. എന്നാലും ഇപ്പോളും ഉമ്മന്റേയും മോന്റെയും മുമ്പിൽ ഭയം കൊണ്ടു മുട്ടിടിക്കും.

“എന്തെ അന്റെ നാക്കിറങ്ങിപ്പോയോ… ഞാൻ ചോദിച്ചൊന്നും യ്യ് കേട്ടില്ലേ…”

“അതുമ്മാ ഞാൻ… കുറച്ചു പണിയുണ്ടായിനും…. അതാ…

“അനക്കൊക്കെ ഇപ്പൊ എല്ലാറ്റിനും മെഷീൻ ഉണ്ടായിട്ടും പണി തീർക്കാൻ വയ്യ ലെ…

കേട്ടാൽ വിചാരിക്കും ഈ മെഷീനൊക്കെ മോൻ വാങ്ങിത്തന്നതാണെന്നു.ഈ വീട്ടിലെ cctv ഒഴിച്ച് സകല സാധനവും എന്റെ വീട്ടിന്നു കൊണ്ടൊന്നതല്ലേ… എന്ന അവളുടെ ആത്മഗതം അവളല്ലാതെ വേറെ ആരും കേട്ടില്ല.

“യ്യ് ബിരിയാണി ആണോ വെച്ചത് നല്ല മണം വരുന്നുണ്ടല്ലോ…”

പറയലുംഅടുക്കളയിലേക്ക് നടക്കലും കഴിഞ്ഞു. അവള് പിന്നാലെ ചെന്നു. അമ്മിക്കുട്ടി എടുത്തു മാറ്റി ഉമ്മ അടപ്പ് പൊക്കി നോക്കുന്നത് കണ്ടു അവളിൽ പരിഭ്രാന്തി നിറഞ്ഞു.

“അതുശരി അയക്കൂറ ഒക്കെ ബിരിയാണി വെച്ചു നേരം പോക്കിയതാണ് ലെ… അനക്കിപ്പോ എന്താ…. ന്റെ മോന്റെ പൈസ മുഴുവൻ അങ്ങട്ട് ധൂർത്തടിച്ചു തീർത്താള്…”

“അതുമ്മാ…. ന്റെ മോൻ ഒരു പൂതി പറഞ്ഞപ്പോ.. കുറച്ചേ വാങ്ങിട്ടുള്ളു ഉമ്മാ…”

“കുട്ടികള് അങ്ങനെ പല പൂതിയും പറയും ഐനൊക്കെ പൈസയും ചിലവാക്കി വാങ്ങി കൊടുക്കാൻ നിക്കുവാ ഒരുമ്പെറ്റോൾ…”

അവളുടെ കണ്ണ് നിറഞ്ഞു. കഴിഞ്ഞ വർഷമാണ് വീട് വെച്ച് മാറിയത്. തറവാട്ടിൽ അടുക്കള ഭരണം മൊത്തം ഉമ്മയുടെ കയ്യിലാണ്. എല്ലാം കണക്കു നോക്കിയേ ചിലവാക്കു. പാൽചായ ഒക്കെ കുടിക്കണേൽ ആരെങ്കിലും വരണം. അതും അവര് കുടിച്ചു ബാക്കി വന്നാൽ. ബിസ്ക്കറ്റ് പോലും എണ്ണിയാണ് കൊടുക്കുക.. കുട്ടികളു കരഞ്ഞിട്ടും കാര്യമില്ല.. ഇപ്പൊ ഇവിടെ മാറി താമസിച്ചതിൽ പിന്നെ ഞാൻ എന്ത് നല്ലത് ഉണ്ടാക്കിയാലും പകുതിയും മുക്കാലും ഉമ്മ കൊണ്ടു പോകും.. എന്നാ എന്തെങ്കിലും പറയാൻ പറ്റുമോ. അവർക്ക് കൂടി കൊടുക്കാന്നു വിചാരിച്ചു കുറച്ചധികം ഉണ്ടാക്കിയാലോ പൊതിരെ ചീത്തയും കിട്ടും. മോനോട് പറഞ്ഞാൽ പറയും. “ന്റെ ഉമ്മാനെ നിക്ക് അറിയാം.. ന്റെ പൈസ പോണതിൽ അന്നേക്കാളും ബേജാറ് ന്റെ ഉമ്മക്ക്‌ തെന്നെയാ… അനക് ന്റെ പൈസ പോയാൽ എന്താ…..”

സ്വന്തം ഉമ്മനോട് എന്തേലും പറഞ്ഞാലോ “എന്തായാലും അടിയും കുത്തും ഒന്നും ഇല്ലാലോ മോളെ.. അതന്നെ വല്യ ഹൈറ്.. മാത്രല്ല കുടിയും വലിയും ഇല്ല..ഗൾഫിലു നല്ല ജോലിയും പിന്നെ ഉമ്മാന്റെ ഭരണം അതു ഒരു വീട് വെച്ചു മാറുന്നത് വരെ ഉണ്ടാവു… അതു വരെ യ്യ് സഹിക്ക്..”

ഉമ്മാ വീട് വെച്ച് മാറീട്ടും എന്റെ അവസ്‌ഥ ഇങ്ങനെ ആണ് അവൾ ഒറ്റക്ക് പിറുപിറുത്തു…

ഉമ്മ ഒരു വലിയ വട്ട പാത്രം എടുത്ത് കുറെ ചോറും മസാലയും മീൻകഷ്ണങ്ങളും എടുത്ത് വെച്ചു. അവളുടെ വിവർണമായ മുഖത്തു നോക്കി പറഞ്ഞു.

“അന്റെ മോനിക്ക് ഉള്ളത് ബാക്കി വെച്ചിക്ക്.. ഇന്ന് റസിയയും പുതിയാപ്പിളയും വരുന്നുണ്ട്.. ഇനിപ്പോ ഞാൻ വേറെ ഉണ്ടാക്കണ്ടല്ലോ. ഓൾക് ആണേൽ അന്റെ ബിരിയാണി ഭയങ്കര ഇഷ്ട്ടാ…”

തൊണ്ടകുഴിയോളം എത്തിയ തേങ്ങലു അവള് പണിപ്പെട്ടു ഇറക്കി. ഒന്നും പറയാനില്ല.. ഇനി കഞ്ഞിവെച്ചു കുടിക്കാം… വട്ട പാത്രവുമായി ഉമ്മ തറവാട്ടിലേക്കു പോണത് നോക്കി അവളിരുന്നു.

ആ സമയം അവളുടെ മൊബൈൽ റിങ് ചെയ്തത്. നോക്കിയപ്പോ ഇക്കയാണ്. വീഡിയോ കാൾ ആണ്.. മുഖം വെടക്കാകിയാൽ അതിനു വേറെ കിട്ടും.. അവള് ഒരു ചിരി വരുത്തി കൊണ്ടു ഫോൺ എടുത്തു.

“കുറച്ചു നേരായല്ലോ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കുന്നത്. ന്റെ ഉമ്മവന്നത് അനക് പറ്റിയിട്ടില്ല ലെ….”

അപ്പോഴാണ് cctv എന്ന കുന്തത്തെ പറ്റി ഓർത്തത്. ഉമ്മാന്റെ വരവും പോക്കും ന്റെ ഇരുത്തവും ഒക്കെ കണ്ടു കഴിഞ്ഞു. ഇനി ഒന്നും അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല. വിളിക്കുന്ന തെറിയൊക്കെ കേട്ട് നിക്കുവന്നെ.

കുറെ തെറി വിളിച്ചു മതിയായപ്പോ അയാൾ ഫോൺ വെച്ച് പോയി. അയാളോട് ഒരക്ഷരം എതിർത്തു പറയാനാവാത്ത നാവിനെ അവള് വെറുത്തു.

എന്തും ഏതും ഇക്കാക്ക് കാണിച്ചു കൊടുക്കുന്ന cctv യെ വെറുത്തു. ഒന്നു പുറത്തു പൊയ്ക്കൂട. മുറ്റത്തേക്കിറങ്ങിയത് എന്തിനാണെന്ന് ചോദ്യം വരും. ആര് വന്നാലും എന്തിനാണ് വന്നത്, എന്താണ് ചായക്ക് ഒക്കെ അറിയണം.അദൃശ്യമായ ഈ തടങ്കലിൽ നിന്നും എങ്ങോട്ടെങ്കിലും ഓടിയോളിക്കാൻ അവളുടെ മനം തുടിച്ചു…

Post Views: 27
18
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

14 Comments

  1. Sayara Fathima KARU KUNNATH on May 14, 2025 6:59 PM

    🫂❤️🤲

    Reply
    • sabira latheefi on May 15, 2025 7:00 PM

      ❤️❤️

      Reply
  2. Anuja V S on May 19, 2024 2:53 AM

    എത്ര കാലം ഇങ്ങനെ ജീവിക്കും

    Reply
    • Joyce on May 15, 2025 5:00 AM

      വീർപ്പുമുട്ടുന്ന സ്ത്രീകൾ അല്ലെ?
      നന്നായി എഴുതി.👍

      Reply
  3. Manasi on May 17, 2024 1:27 PM

    🥺🥺

    Reply
  4. Yesoda Sreedharan Sreedharan on October 24, 2023 10:21 PM

    ബിരിയാണി അതും ഫിഷ് ബിരിയാണി ഉണ്ടാക്കുന്നത് ഓർത്ത് നാക്കിൽ വെള്ളം ഊറിയിരുന്നു. ഉമ്മാന്റെ വരവോടെ എന്റെ തൊണ്ട വറ്റിപ്പോയി. എല്ലാത്തിനും കാരണം ആ cctv.

    Reply
    • Sabira latheefi on October 24, 2023 10:36 PM

      ❤️😆

      Reply
  5. അനാമിക s on October 24, 2023 4:59 PM

    എന്തൊക്കെയാല്ലേ കഷ്ടം

    Reply
  6. Sunandha Mahesh on August 31, 2023 4:10 PM

    അയ്യോ കഷ്ടമാണ് ഈ അവസ്ഥ 😔

    Reply
    • sabira on September 2, 2023 4:51 PM

      🫶🫶

      Reply
  7. Shreeja R on August 29, 2023 2:40 PM

    പാവം 😭

    Reply
    • sabira on August 29, 2023 7:16 PM

      😍😍

      Reply
    • Suma Jayamohan on May 14, 2025 8:01 PM

      മോൻ്റെ കാര്യമോർത്തിട്ട് കണ്ണുനിറഞ്ഞു. അവനു രുചി നോക്കാൻ കിട്ടിക്കാണുമോ എന്തോ
      നല്ലെഴുത്ത് സാബീ❤️👌🌹

      Reply
      • sabira latheefi on May 15, 2025 7:00 PM

        ❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.