Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വില്പനക്ക്
അനുഭവം ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ

വില്പനക്ക്

By VimithaFebruary 24, 2024Updated:February 29, 20246 Comments3 Mins Read219 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറുകുന്നത്തച്ചീന്റെ അവസാന നാളുകളിൽ അടുപ്പിച്ചു കുറച്ചു നാള് അച്ചിയെ നോക്കാൻ പോയി നിന്നപ്പോൾ ആണ് കുഞ്ഞാപ്പു പറഞ്ഞത് മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ മരിക്കാൻ പോകുന്ന വ്യക്തിക്ക് വല്ലാത്ത ശക്തി ആയിരിക്കുമെന്ന്. അപ്പോൾ അടുത്ത് നിൽക്കുന്ന ആളെയും കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ശേഷി ഉണ്ടാകും പോലും. ( അച്ചി =മുത്തശ്ശി)

പ്രായം അല്ല, മരണം ആണ് ആ ശക്തിക്ക് കാരണം.

കുഞ്ഞാപ്പു ഓർമപ്പെടുത്തും അച്ചിയുടെ മുറിയിൽ കിടക്കുന്നുണ്ടേൽ അകലം പാലിച്ചു കിടക്കാൻ. ചാണകം മെഴുകിയ നിലത്തു അച്ചിക്ക് കൂട്ടുകിടക്കുമ്പോൾ ആ മുറിയുടെ വലുപ്പമോ അവിടെ തങ്ങി നിൽക്കുന്ന ഇരുട്ടിനെയോ വകവെച്ചില്ല. അച്ചിക്ക് ഒരാൾ, അത്രയേ ഓർത്തുള്ളു. ഓർമയുള്ള കാലങ്ങളിൽ അച്ചി എന്നെ എന്തോരം സ്നേഹിച്ചിട്ടുണ്ട്.

ഒരു വൈകുന്നേരം ആയിരുന്നു, അച്ചി അന്ത്യശ്വാസം വലിച്ചത്. അന്നേരം ചെറുകുന്ന് സ്കൂളിലെ വൈകിട്ടത്തെ മണി അടിക്കുന്നുണ്ടായിരുന്നു. മാട്ടൂൽ പുഴയിൽ നിന്നും മീനും പിടിച് റാവുത്തർ അടുക്കളവശത്തെ തെങ്ങിന്റെ ചുവട്ടിലൂടെ വീട്ടിലേക്ക് പോയതേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കട്ടൻ ചായയിൽ പൊടി ഇടുകയായിരുന്നു.

വലിയ ശബ്ദത്തിൽ ഒരു ശ്വാസമെടുപ്പ്. അച്ചിയുടെ നെഞ്ചും വയറും ഒന്നിച്ചു മുകളിലേക്ക് പൊങ്ങി. കണ്ണ് മുകളിലേക്കു തുറിച്ചു നോക്കി. കൃഷ്ണമണി എവിടെയോ മാറി നിന്നു. അടുത്ത നിമിഷം അച്ചി തളർന്നത് പോലെ കിടന്ന് പായിൽ അമർന്നു.

കഴിഞ്ഞു. ഒരു ജന്മം അവസാനിച്ചു.

നന്നേ കറുത്ത നിറയെ ചുളിവ് വീണ ശരീരത്തിൽ നിന്നും ജീവൻ വഴിമാറിപ്പോയി. അല്ലെങ്കിലും കുറച്ചധികം കാലങ്ങൾ ആയി ആ ശരീരത്തിൽ ജീവൻ മാത്രമല്ലെ ഉള്ളൂ. ഇടക്ക് വരണ്ട ഒരു നോട്ടം നോക്കും. ഒരുപാട് ചോദ്യങ്ങൾ പോലൊരു നോട്ടം. ഉത്തരം ഉണ്ടാകില്ല എന്നറിഞ്ഞിട്ടും ഉത്തരങ്ങൾക്ക് വേണ്ടി.

അച്ചിയുടെ പതിമൂന്ന് കഴിഞ്ഞ രാത്രി വല്യേട്ടന്റെ കൂടെ ഓട്ടോയിൽ കയറി വീട്ടിൽ വന്നതാണ്. രണ്ട് മൂന്നു മാസം ആയിക്കാണണം അവിടെ.

‘കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ, ആരെ കാക്കണ്ടത്. ആട നിന്നാ എനക്കൊരു ഉപകാരം ആകും.’ എന്ന് പറഞ്ഞാണ് മൂത്തമ്മ എന്നെ അങ്ങോട്ട് കൊണ്ടു പോകുന്നത്. അല്ലെങ്കിലും എനിക്കൊരു മാറ്റം വേണമായിരുന്നു.

എന്റെ നിയോഗം ആയിരിക്കാം. അച്ചിയുടെ മരണത്തിനു കാവലാൾ.

ഇനി എന്റെ മുറി, വീട്, എന്റെ പഴയ ജീവിതം. വീണ്ടും പഴയ ഞാൻ.

രാവിലെ എണീറ്റ് വീട്ടുപണി തീർക്കണം, കാലികളെ നോക്കണം, പുല്ലരിയണം, ചെത്തുകാരൻ കുഞ്ഞമ്പുവിന്റെ വീട്ടിൽ പോയി പിറ്റേന്നത്തെ ദോശക്ക് ചേർക്കാനുള്ള കള്ള് വാങ്ങണം. രാത്രി എല്ലാരും ഉറങ്ങികിടക്കുമ്പോൾ നാല് കാലിൽ വരുന്ന വല്ല്യേട്ടന്റെ പുളിച്ച വാക്കുകളിലെ ഓക്കാനം വിഴുങ്ങണം.

അച്ചിയുടെ അടുത്തായിരുന്നപ്പോൾ വല്ലവരുമൊക്കെ വരുമ്പോൾ ചിരിക്കാൻ പറ്റുമായിരുന്നു. വരുന്നവർക്ക് ചായ വെച്ചു കൊടുത്താൽ അൽപസമയം അവര് എന്നോട് സംസാരിക്കുമായിരുന്നു. വല്ല്യേട്ടന്റെ വഴുതി പോകുന്ന വാക്കുകളിലെ വിഷം ചെവിയിൽ തീണ്ടാതേ ഉറങ്ങാൻ കഴിയുമായിരുന്നു.

“നീയിന്നു ആരെ കൂടെയ?”

വല്യേട്ടന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നെന്നെ ഉണർത്തിയത്.

കള്ളുകലർന്ന വിയർപ്പു നാറ്റം അടുത്ത് വന്നു കവിളിൽ ഒരു അടിപ്പാടായി അത് ഉയർന്നു താണു.

വിധി.

വല്യേട്ടൻ വിവാഹിതൻ ആണ്. കല്യാണപ്രായം കഴിയാൻ തയാറായി നിൽക്കുന്ന കുഞ്ഞുപെങ്ങൾ എന്ന ബാധ്യത അവർക്കൊക്കെയും എടുത്താൽ പൊങ്ങാത്ത അത്രയും ആയപ്പോൾ വല്യേട്ടൻ തന്നെ സ്വയം എനിക്ക് വരുന്ന ആലോചനകൾ മുടക്കി തുടങ്ങി. ഏടത്തിയമ്മ പറ്റാവുന്നത് പോലെ എന്നെപ്പറ്റി അപവാദങ്ങൾ പറഞ്ഞു നടന്നു.

വിധി…

ഒരിക്കൽ വിധിയെ തിരുത്താൻ ഒന്ന് ശ്രമിച്ചു നോക്കി. അടുപ്പിന്റെ മൂലയിൽ നിന്നും കരിപുരണ്ട മണ്ണെണ്ണ കുപ്പി എടുത്ത് വായിലേക്ക് കമിഴ്ത്തി കട്ടിലിൽ വന്നു കിടന്നതേ ഓർമയുള്ളു. ഇല്ലാത്ത കാമുകന്റെ പേരിൽ നടുപ്പുറത്ത് വീണ അടിയിൽ പുളഞ്ഞു പോയി. മരണവും കൈവെടിഞ്ഞു.

പറമ്പിലെ പറങ്കിമാവുകൾ പൂത്തും തളിർത്തും കരിഞ്ഞും കാലം മുന്നോട്ടു പോയി. വയൽ നിറഞ്ഞും വരണ്ടും പുഴ നിറഞ്ഞൊഴുകിയും ചളി മണം പരത്തിയും പിന്നെയും മുന്നോട്ട്.

“ഇറങ്ങണം, ഇതെന്റെ വീടാണ്.”

അലർച്ചയുടെ അലകൾ ചെവിയുടെ ഭിത്തി തുരന്ന് നെഞ്ചിലേക്ക് കഠാര പോലെ ആഴത്തിൽ ഇറങ്ങി.

വളർത്തുകയും ഇല്ല, കൊല്ലുകയും ഇല്ല. കൊല്ലാതെ കൊല്ലും. രക്തത്തിനും മുകളിൽ പണത്തിന്റെ മൂല്യം വികാരങ്ങളെ മറച്ചുവെക്കും.

“നീ ഏതവനെ ഓർത്തുകൊണ്ടാണ് ഇരിക്കുന്നത് ”

വിധി…

വല്യേട്ടൻ ഒടുവിൽ ശല്യം തീർക്കാൻ നടത്തിതന്ന കല്യാണം. ഭർത്താവ്.. മുഴുക്കുടിയൻ.

“വൈകിയാണെങ്കിലും കുട്ടിക്ക് നല്ലകാലം വന്നല്ലോ..”

കല്യാണത്തിന് വന്നവർ എല്ലാവരും സന്തോഷത്തോടെ പറഞ്ഞു. വലിയ വീട്.

വീട്ടിൽ അദ്ദേഹം അല്ലാതെ മറ്റാരും തന്നെ ഇല്ല. സുഖജീവിതം.

വീടിന്റെ അകത്തെ ജീവിതം ആരും കാണില്ലല്ലോ. ഓരോ മുറിക്കുള്ളിലും ഓരോ ജനൽ അഴികളിലും ഓരോ കഥ ഒളിഞ്ഞിരിപ്പുണ്ട്. മുൻവാതിലിനു പുറത്ത് ഇറങ്ങാൻ മടിച്ചു നിൽക്കുന്ന കുഞ്ഞു കുഞ്ഞു കഥകൾ.

വിധിയെ പഴിച്ച് ഇനിയും എത്ര നാളുകൾ. ചിലരുടെ ജന്മം അങ്ങനെയാണ്, അനുഭവിച്ചത് തന്നെ വീണ്ടും വീണ്ടും അനുഭവിക്കേണ്ടി വരും.

ആരോടെങ്കിലും ഞാൻ പറയട്ടെ, എനിക്കൊരു വീട് വിൽക്കാൻ ഉണ്ട്. ആവർത്തനത്താൽ ഞാൻ തന്നെ മടുത്തുപോയൊരു വീട്. സ്വപ്നങ്ങളും ചിരിയും ഉള്ള മറ്റൊരു വീട് വാങ്ങിക്കുവാൻ വേണ്ടിയാണ്.

#വീട്

Post Views: 36
7
Vimitha

6 Comments

  1. Seenanavaz on February 27, 2024 4:45 PM

    വിമീ….. തീക്ഷ്ണം🔥

    Reply
  2. Sunandha Mahesh on February 27, 2024 4:28 PM

    സൂപ്പർ എഴുത്ത് വിമി.
    വായിക്കുമ്പോൾ കഥാപാത്രത്തിൽ ഇഴകിച്ചേർന്നു വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.
    അതാണ് എഴുത്തുകാരിയുടെ വിജയം.

    Reply
  3. sabira latheefi on February 25, 2024 11:40 AM

    വിമിയെ.. ഒറ്റപെട്ടു പോയവരുടെ വാർത്തമാനവും ആയിട്ടാണല്ലോ വീടിനെ കൊണ്ട് വെന്നത്. സ്നേഹം നിറയുന്ന പൊട്ടിച്ചിരികൾ വിടരുന്ന വീടാക്കാൻ നല്ല ശ്രമം വേണം.

    Reply
  4. Faisal Mc on February 25, 2024 1:23 AM

    Aavarthan

    Reply
    • Faisal Mc on February 25, 2024 1:27 AM

      ആവർത്തന വിരസത ഇല്ലാത്ത വൃത്തിയുള്ള അവതരണം.. എഴുത്തിലെ അടുക്കും ചിട്ടയും 🥰👍…..
      അടുക്കളയിലും ആളനക്കമില്ലാത്ത ഇത്തരം വീടുകളിലും ഹോമിക്കപെടുന്ന ജീവിതങ്ങൾ………

      Reply
      • Vimitha on February 25, 2024 10:10 AM

        നന്ദി 🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.