Author: Vimitha

എല്ലാ വർഷവും കണി കണ്ടു കഴിഞ്ഞ് അമ്മയുടെയോ ഏട്ടന്റെയോ  ഒരു വിളി ഉണ്ട്. അച്ഛന്റെ ബെഡ് റൂമിൽ നിന്ന്. അച്ഛൻ കൈയിൽ അൻപത് രൂപയുടെ കുറച്ചു നോട്ടുകൾ വിടർത്തി പിടിച്ചിട്ടുണ്ടാകും. ഓരോരുത്തരായി പോയി വാങ്ങിക്കണം. അച്ഛൻ കട്ടിലിൽ ഇരിക്കും, അമ്മ അടുത്തുണ്ടാകും. അമ്മ, ചേച്ചി, ഏട്ടൻ അവസാനം ഞാൻ. പ്രായക്കണക്കിനാണ് വിഷു കൈനീട്ടം.. അച്ഛന്റെ അൻപതു രൂപ വർഷാവർഷം ഉള്ളതാണ്. ചിലപ്പോൾ തരാൻ വൈകിയാൽ അച്ഛൻ എന്താ വിളിക്കാത്തെ എന്നൊരു ചോദ്യം ഉണ്ട് ഏട്ടന്റെ. ഒരു ഏപ്രിൽ നാലിന് ഞാൻ സർക്കാർ സർവീസിൽ  ജോയിൻ ചെയ്തു. അപ്രാവശ്യത്തെ വിഷുവിനു അച്ഛന്റെ വക 100  രൂപ ആയിരുന്നു എല്ലാവർക്കും. നിനക്ക് ജോലി കിട്ടിയത് അച്ഛന് അത്രേം സന്തോഷം ഉണ്ടാക്കി എന്നാണ് പതിവുള്ള  അമ്പതിനു വിപരീതമായി കിട്ടിയ നൂറ് രൂപയും നോക്കിയിരുന്ന എന്നോട് ഏട്ടൻ പറഞ്ഞത്. ആയിരിക്കും. എനിക്ക് ജോലി കിട്ടിയ വിവരം രണ്ട് ദിവസത്തിനുള്ളിൽ തന്നെ അച്ഛന്റെ സുഹൃത്തുകൾക്ക് ഇടയിൽ അറിയാൻ ബാക്കി…

Read More

വാ, ഒരു കഥ പറയാം. ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് മുൻപൊരു പെൺകുട്ടി യൂട്യൂബിൽ ഒരമ്മൂമ്മയുടെയും മകളുടെയും അവരുടെ കുട്ടികളുടെയും  വീഡിയോകൾ സ്ഥിരമായി കാണുമായിരുന്നു. അവളെ സംബന്ധിച്ച് യാത്ര ചെയ്താൽ എത്താത്ത അത്രയും ദൂരെ ആയിരുന്നു ആ സ്ഥലം.  പിന്നീട് അവൾ ദുബൈയിൽ എത്തി. സ്ഥിരമായി അവളുടെ ഫീഡിൽ വന്നുകൊണ്ടിരുന്ന വീഡിയോകൾ അവൾ കാണുന്നത് തുടർന്നു. പച്ചപ്പുല്ല് നിറഞ്ഞ, നിറയെ കൃഷി ചെയ്ത് ഒതുക്കി നിർത്തിയ ആ നാടിന്റെ ഭംഗി ആയിരുന്നു അവളെ ആകർഷിച്ചത്. പിന്നീട് ആണ് അവൾ ആ നാടിന്റെ പേര് ശ്രദ്ധിച്ചത് – അസർബൈജാൻ. ആ പേര് പോലും അവൾക്ക് പുതുമ ആയിരുന്നു. ദുബായ് ജീവിതത്തിൽ അവൾ ഒരു കാര്യം മനസിലാക്കി. അസർബൈജാൻ എന്നത് കൈ എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തിലുള്ള രാജ്യം അല്ല എന്നുള്ളത്. പക്ഷെ എന്തുകൊണ്ടോ അങ്ങോട്ടേക്ക് യാത്ര ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല. കാലാവസ്ഥ കൊണ്ടും രുചി വൈവിദ്ധ്യം കൊണ്ടും സംസ്കാരം കൊണ്ടും മനോഹരമാണ് അസർബൈജാൻ.  എന്തൊക്കെയോ…

Read More

ആരുടെ കോൾ ആയിരുന്നു ഏട്ടാ?” ഫോൺ വിളി കഴിഞ്ഞ് വരുന്ന  ഭർത്താവിനെ നോക്കി ശാലിനി ചോദിച്ചു. “അമ്മയുടെ” “ആഹാ.. അവിടെ എന്താ വിശേഷം? ഓണം ഒക്കെ ആവാറായില്ലേ” “ആഹ് അത് പറയാൻ തന്നെയാ വിളിച്ചത്.”സുമേഷ് സോഫയിൽ ശാലിനിയുടെ അടുത്ത് വന്നിരുന്നു. “പപ്പേടെ അമ്മ മരിച്ചിരുന്നില്ലേ, അതുകൊണ്ട് ഓണം ആഘോഷിക്കണ്ട എന്ന് പറഞ്ഞു. പിന്നെ നിന്റെ അച്ഛനും മരിച്ചിട്ട് ആറ് മാസം ആയതല്ലേ ഉള്ളു എന്നും” ശാലിനി മൗനം പൂണ്ടു. “നമ്മൾ ഇവിടെ അല്ലെ എന്ന് ചോദിച്ചതാ ഞാൻ.  രണ്ടു വീട്ടിലും മരണം നടന്നത് കൊണ്ട് ലോകത്ത്  എവിടെ ആണെങ്കിലും ആഘോഷിക്കണ്ട എന്നാണ് പറഞ്ഞത്.  എന്ത് ചെയ്യാൻ ആണ്.  നമുക്ക് ഒന്നും വേണ്ടടാ. ഇനി ഓണം ആഘോഷിച്ചു എന്നറിഞ്ഞിട്ട് വേണം അടുത്ത പുകിലും കൊണ്ട് വരൻ.“ ശാലിനി ചായ ഇടാനായി അടുക്കളയിലേക്ക് പോയി. കഴിഞ്ഞു വന്ന ഓണങ്ങൾ ആയിരുന്നു മനസ് നിറയെ. കല്യാണ ശേഷം ഒരൊറ്റ ഓണം പോലും മനസമാധാനത്തോടെ ആഘോഷിക്കാൻ ആയിട്ടില്ല.…

Read More

അന്നാട്ടിലേക്ക് കൊങ്കമ്മാർ (നാടോടികൾ) വന്നത് ആദ്യം എന്നാണെന്ന് ആർക്കും ഓർമായില്ല. ചിലപ്പോൾ കാപ്പാട്ടേ വീട്ടിലെ പപ്പാതിഅമ്മക്ക് ഓർമകാണും. അവരുടെ വീട്ടിലേക്കാണ് ആദ്യത്തെ കൊങ്കൻ വിറക് കീറാനായി വന്നത്. നാലും കൂടുന്ന മുക്കിൽ ഔട്ടോസ്റ്റാൻഡിന്റെ പിറകിലെ ഒഴിഞ്ഞ വളപ്പിൽ അയാളോരു കുഞ്ഞു ചാപ്പ കെട്ടി. രാത്രി ആകുമ്പോ അനന്തേട്ടന്റെ പീട്യകോലായിൽ ഉറങ്ങും. മഴക്കാലം ആയപ്പം നാട്ടിലേക്ക് പോയ കൊങ്കൻ മഴ മാറിയേരം വന്നത് കൊങ്കന്റെ ഓളേം പിള്ളേരേം കൊണ്ടായിരുന്നു. കൊങ്കൻ വിറക് കീറാൻ പോകുമ്പോൾ കൊങ്കത്തി അയാൾക്കുള്ള ഭക്ഷണവുമായി കൂടെ ചെല്ലും. ഏത് കാലത്തും അവളുടെ ഒക്കത് ഒരു കുഞ്ഞും വയറ്റിൽ ഒരു കെർപ്പവും ഉണ്ടാകും. കൊങ്കമ്മാരെ മക്കൾ അവിടെ തന്നെ ഉള്ള ബാലവാടിയിൽ പോയി തുടങ്ങി. അവര് അന്നാട്ടിലെ കുട്ടികളെ പോലെ മലയാളം പറഞ്ഞു തുടങ്ങി. ബാലവാടി കഴിഞ്ഞേരം കൊങ്കമ്മാർ മക്കളെ അവിടുത്തെ സർക്കാർ സ്കൂളിൽ ചേർത്തു. നീലയും വെള്ളയും യൂണിഫോം ധരിച്ചുകൊണ്ട് അവര് അന്നാട്ടിലെ കുട്ടികളെ പോലെ വളർന്നു. കൊങ്കന്റെ…

Read More

നിങ്ങളോട് മരിക്കാൻ പറയുന്ന ആൾക്കാരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ. അന്ന് വരെ കണ്ടിട്ടില്ലാത്ത വിധം അയാളുടെ മുഖം മനസിലാക്കാൻ പറ്റാത്ത വികാരങ്ങൾ കൊണ്ട് വലിഞ്ഞു മുറുകും. പല്ല് കടിച്ചു പിടിച്ച് പേശികൾ മുറുക്കി അയാൾ നിങ്ങളോട് മരിക്ക് എന്ന് പുലമ്പിക്കൊണ്ടേയിരിക്കും. അയാളെക്കൊണ്ട് ആവുന്നതിന്റെ പരമാവധി നിങ്ങളുടെ മനസിനെ തകർക്കും. നിങ്ങൾ ആർക്കും ഉപകാരപ്പെട്ടയാൾ അല്ലെന്നും ജീവിക്കുന്നത് കൊണ്ട് ഒരു കാര്യവും ഇല്ലന്ന് നിങ്ങൾ കേൾക്കാനായി ആയിരം തവണ  പുലമ്പും. മരിക്കാൻ ഉള്ള വഴികൾ ഓരോന്നായി പറഞ്ഞു തരും. വേദന ഏറ്റവും കുറഞ്ഞ വഴികൾ ആയിരിക്കും അവ ഒക്കെയും. അന്ന് വരെ നിങ്ങൾ ചെയ്ത നന്മകൾ ഒക്കെയും മറന്നത് പോലെ നിങ്ങളുടെ കുറ്റങ്ങൾ മാത്രം എടുത്ത് പറഞ്ഞു കൊണ്ടേയിരിക്കും. അയാളുടെ ദേഹം മുഴുവൻ വിറക്കുന്നത് ഏത് വികാരത്താൽ ആണെന്ന് നിങ്ങൾ അതിശപ്പെട്ടേക്കാം.  നിങ്ങൾ മരിക്കുകയാണെങ്കിൽ അയാൾക്ക് രക്ഷപെടാൻ ഉള്ള പഴുത് പോലും വികാരത്തള്ളിച്ചയിൽ അയാൾ പുലമ്പിയേക്കാം. ചിലപ്പോൾ നമ്മുടെ തന്നെ ഡയറി എടുത്ത് കയ്യിൽ തന്ന്…

Read More

മൂന്ന് വയസുകാരിയെ അച്ഛന്റെ അനിയൻ ലൈംഗികമായി പീഡിപ്പിച്ചെന്ന്. കേരളത്തിൽ തന്നെയാണ് സംഭവം. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കേട്ട മാത്രയിൽ മണ്ണെണ്ണ ഒഴിച്ച് അയാളെ കത്തിച്ചു കളയാൻ മാത്രമാണ് തോന്നിയത്. അല്പനേരത്തേക്ക് തോന്നുന്ന ലൈംഗിക ആസക്തിയോ അതല്ലെങ്കിൽ മാനസിക വൈകല്യമോ മൂലം ഉണ്ടാകുന്ന പെരുമാറ്റപ്പിഴവിന് കൊടുക്കേണ്ടുന്ന വില എന്തെന്ന് അറിയുമോ. എതിർഭാഗം നിൽക്കുന്ന ആളുടെ ജീവിതം. കുഞ്ഞല്ലേ, അതിന് എന്ത് അറിയാം, വലുതാകുമ്പോൾ ഓർമ പോലും കാണില്ല എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഒരിക്കലും അങ്ങനെ ആവരുത്. കാരണം എന്തെന്നാൽ കുഞ്ഞുന്നാളിൽ എന്നോ നേരിടേണ്ടി വന്ന ഒരു സ്പർശം കാരണം അവിടുന്ന് തൊട്ട് ഇന്നോളം ആൾക്കാരെ ഭയന്ന് ജീവിക്കുന്ന ഒരു മുപ്പത്തുകാരിയെ എനിക്ക് അറിയാം. വീട്ടിനകത്തു നിന്ന് നേരിട്ട അനുഭവത്താൽ വ്യക്തിത്വം വികൃതമാക്കപ്പെട്ട മറ്റൊരു യുവതിയെ എനിക്ക് അറിയാം. കാണുമ്പോൾ ഒക്കെയും മാറിൽ വന്ന് ചേരുന്ന കൈകളാൽ ബാല്യം ഭയത്തിന്റെ നിഴല് കൊണ്ടു കറുത്ത് പോയ പെൺകുഞ്ഞ്, അവളിന്ന് ഒറ്റപെട്ട് ജീവിക്കുന്നു. അവളുടെ…

Read More

നിന്റെ കൂടെ ഞാൻ ഇരിക്കുന്ന ഓരോ നിമിഷവും എന്റെ ഔദാര്യം ആണെന്ന് കരുതുക. നിന്നോട് ഞാൻ സംസാരിക്കുന്ന ഓരോ വാക്കും എന്റെ സൗജന്യം മാത്രമെന്ന് നീ അറിയുക. എന്തെന്നാൽ അത്രമേൽ എന്റെ കണ്ണീരിനു നീ കാരണമാണ്

Read More

ആമുഖങ്ങൾ ഏതുമില്ലാതെ നീ സന്തോഷമായി ഇരിക്കുന്നുവോ എന്ന് ചോദിക്കുന്ന മനുഷ്യർ എന്ത് മനോഹരം ആണല്ലേ

Read More

അന്നത്തെ കാലത്തെ ഏറ്റവും വലിയ മോഹനവാഗ്ദാനം. വർഷങ്ങൾക്ക് മുന്നേയുള്ള കാര്യങ്ങൾ ആണ്. അമ്മാമേടെ വീടിന്റെ തെക്ക് ഭാഗത്തെ മതിലിലോ നെല്ലിമരത്തിന്റെ ചോട്ടിലോ ഇഷ്ടം പോലെ വെള്ളാങ്കുടിചെടികൾ കാണാം. സ്ലേറ്റിൽ എഴുതുന്ന കാലത്തല്ലേ. കുടയും പിടിച്ച് ചാറ്റൽമഴയിൽ ഓരോന്നായി പൊട്ടിച്ചെടുത്തു ഇലകൾ കളഞ്ഞു തണ്ട് മാത്രമാക്കി ബോക്സിൽ സൂക്ഷിച്ച് വെക്കും. ഭദ്രമായി തന്നെ വെക്കണം. ഇല്ലെങ്കിൽ ആവശ്യത്തിന് എടുക്കുമ്പോഴേക്കും തണ്ടിനുള്ളിലെ നീരൊക്കെ പോകും. വെള്ളാങ്കുടിത്തണ്ട് വെക്കുന്ന ബോക്സിനൊരു മണം ഉണ്ടാകും. അന്ന് എനിക്ക് ആ മണം ഇഷ്ടം അല്ലായിരുന്നു, ഇന്നും. വെള്ളാങ്കുടി തണ്ട് കൊണ്ട് മായ്ക്കുന്ന സ്ലേറ്റ്നും അതെ മണമാണ്, ബേഗിനും. ഈ മണം ഇഷ്ടം ഇല്ലാത്തത് കാരണം പലപ്പോഴും കുഞ്ഞു കുപ്പിയിൽ നിറച്ച വെള്ളവും ആയിട്ടായിരുന്നു എന്റെ യാത്ര. വെളുത്ത ഹോമിയോ ഗുളികയുടെ കുപ്പിയിൽ സേഫ്റ്റി പിന്നോ സൂചിയോ വെച്ച് ഒരു കുഞ്ഞ് ദ്വാരമിടും. ചുവന്ന അടപ്പിലൂടെ പിന്നിൽ നിന്നും ഞെക്കുമ്പോൾ സ്ലെറ്റിലേക്ക് വെള്ളം സൂചി വണ്ണത്തിൽ ചീറ്റിത്തെറിക്കും. ഈ കുപ്പിയും…

Read More

അമ്മാമ്മേടെ വീടിന്റെ അരമതിലിന്മേൽ പെരുമഴ പെയ്യുമ്പോൾ എന്തൊരു ഭംഗി ആണെന്നോ, രാത്രികളിൽ. കൊങ്ങിണി വീടിന്റെ മുറ്റത്ത് കത്തുന്ന മഞ്ഞബൾബിന്റെ പ്രകാശത്തിൽ ഓട്ടിലൂടെ നൂണ് ഇറങ്ങുന്ന മഴച്ചാലുകൾ മിന്നും. അരപ്പാവാടക്ക് താഴേ മെല്ലിച്ച കാലുകളിലെ രോമങ്ങൾക്ക് മുകളിൽ മഴച്ചാറലുകൾ കുഞ്ഞു കുഞ്ഞു വജ്രഗോളങ്ങൾ പോലെ ചിമ്മിണിവിളക്കിലെ തിരിക്കൊത്ത് തിളങ്ങിക്കൊണ്ടേയിരിക്കും. അമ്മമ്മക്കഥകൾക്ക് എന്ത് മഴയും തണുപ്പും. കർക്കിടകം തുടങ്ങിയാൽ…. കർക്കിടങ്ങൾക്ക് എന്തെന്ത് കഥകൾ ഉണ്ടെന്ന് അറിയുമോ. കാക്ക കണ്ണു തുറക്കാത്ത കർക്കിടകത്തിൽ ആണ് കുഞ്ഞുങ്ങളുടെ കനം നോക്കാൻ കൂളി വരുന്നത്. ആത്മാക്കൾ പിണ്ഡച്ചോറ് ഉണ്ണുവാനായി കാകന്മാരായി പറന്നു വരുന്നതും കർക്കിടകത്തിൽ തന്നെ. കറുകറുത്ത കർക്കിടകം വലിയ ശബ്ദത്തോടെ കൊങ്ങിണി വീടിന്റെ ടെറസിന് മുകളിലൂടെ ആഞ്ഞടിക്കും. കനത്തിൽ, കാറ്റിൽ, കരിമേഘത്തിൽ അതിങ്ങനെ നമ്മുടെ ഓടും കടന്ന് മമ്മിയുടെ വീട്ടിലൂടെ കിഴക്കോട്ടു പറന്നു പോകും. ഉമ്മട്ടന്റെ വീടിന്റെ മോളിൽ മേഘം കറുത്താൽ പെയ്യുന്ന മഴയും, കാറ്റടിച്ചാൽ പോകുന്ന കറന്റും, അമ്മാമയുടെ വീടിന്റെ അടുക്കളപുറത്തെ ഒടിഞ്ഞ പോലെ ആടുന്ന…

Read More