Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാലം
ഓർമ്മകൾ ജീവിതം പ്രചോദനം മാനസികാരോഗ്യം വനിതാദിനം2025 സ്ത്രീ

കാലം

By VimithaMarch 3, 2025Updated:April 16, 202523 Comments5 Mins Read308 Views
Bookmark Now
Please login to bookmark Close

No account yet? Register

നിങ്ങളോട് മരിക്കാൻ പറയുന്ന ആൾക്കാരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ.

അന്ന് വരെ കണ്ടിട്ടില്ലാത്ത വിധം അയാളുടെ മുഖം മനസിലാക്കാൻ പറ്റാത്ത വികാരങ്ങൾ കൊണ്ട് വലിഞ്ഞു മുറുകും. പല്ല് കടിച്ചു പിടിച്ച് പേശികൾ മുറുക്കി അയാൾ നിങ്ങളോട് മരിക്ക് എന്ന് പുലമ്പിക്കൊണ്ടേയിരിക്കും.

അയാളെക്കൊണ്ട് ആവുന്നതിന്റെ പരമാവധി നിങ്ങളുടെ മനസിനെ തകർക്കും. നിങ്ങൾ ആർക്കും ഉപകാരപ്പെട്ടയാൾ അല്ലെന്നും ജീവിക്കുന്നത് കൊണ്ട് ഒരു കാര്യവും ഇല്ലന്ന് നിങ്ങൾ കേൾക്കാനായി ആയിരം തവണ  പുലമ്പും.

മരിക്കാൻ ഉള്ള വഴികൾ ഓരോന്നായി പറഞ്ഞു തരും. വേദന ഏറ്റവും കുറഞ്ഞ വഴികൾ ആയിരിക്കും അവ ഒക്കെയും. അന്ന് വരെ നിങ്ങൾ ചെയ്ത നന്മകൾ ഒക്കെയും മറന്നത് പോലെ നിങ്ങളുടെ കുറ്റങ്ങൾ മാത്രം എടുത്ത് പറഞ്ഞു കൊണ്ടേയിരിക്കും.

അയാളുടെ ദേഹം മുഴുവൻ വിറക്കുന്നത് ഏത് വികാരത്താൽ ആണെന്ന് നിങ്ങൾ അതിശപ്പെട്ടേക്കാം.  നിങ്ങൾ മരിക്കുകയാണെങ്കിൽ അയാൾക്ക് രക്ഷപെടാൻ ഉള്ള പഴുത് പോലും വികാരത്തള്ളിച്ചയിൽ അയാൾ പുലമ്പിയേക്കാം.

ചിലപ്പോൾ നമ്മുടെ തന്നെ ഡയറി എടുത്ത് കയ്യിൽ തന്ന് മരണകാരണം അയാൾ പറയും പ്രകാരം നിങ്ങളെക്കൊണ്ട് എഴുതിപ്പിക്കാം. നിങ്ങളുടെ ഫോൺ അയാൾ കൈവശപ്പെടുത്തുകയും പറ്റാവുന്നത് ഒക്കെയും മായ്ച്ചു കളയുകയും ചെയ്തേക്കാം.

എത്രതന്നെ ദേഷ്യം വന്നാലും അയാൾ നിങ്ങളുടെ ദേഹത്തെ വേദനിപ്പിക്കില്ല. മനസിനെ വാക്കുകളുടെ കത്തി കൊണ്ട് ആയിരം തവണ കുത്തി വേദനിപ്പിക്കും.  ഒരു നിമിഷത്തിന്റെ പകുതിയിൽ ചിലപ്പോൾ നിങ്ങൾ അയാൾക്ക് വഴങ്ങിപ്പോയേക്കാം.

ഇതൊന്നും സ്നേഹം കൊണ്ടല്ല. അവർക്ക് വേണേൽ മാറിപ്പോകാം എന്നൊരു വഴി ഇരിക്കെ എന്തിനാണ് നമ്മുടെ മരണം കൊണ്ട് അയാൾ രക്ഷപ്പെടാൻ നോക്കുന്നത്. ഒഴിഞ്ഞു കൊടുക്കൽ അല്ല ജീവിച്ചു കാണിക്കൽ തന്നെ ആണ് ജീവിതം എന്ന ബോധം നമുക്ക് വരുമ്പോഴേക്കും ദിവസങ്ങൾ നന്നേ ഉയരമുള്ള കൊടുമുടിയിൽ നിന്ന് താഴേക്ക് പതിക്കുന്ന വേഗതയിൽ മുന്നോട്ട് പോയിട്ടുണ്ടാകും.

ഞാൻ ആയിരുന്നു ഒരിക്കൽ നിസ്സഹായതയുടെ മുഖാവരണത്തോടെ ജീവിതത്തോട് മല്ലിട്ടവൾ. എനിക്ക് മറ്റൊരു വഴി ഇല്ലെന്ന മൂഢബോധ്യത്തോടെ ജീവിതം മടുത്ത് ജീവിച്ചവൾ .

കുറ്റപ്പെടുത്തലുകളാൽ നേരം പുലരുകയും അതിന്റെ കയ്പ്പോടെ ഉറങ്ങാൻ കിടക്കുകയും ഉറക്കം പോലും മാറി സഞ്ചരിക്കുകയും ചെയ്ത നാളുകൾ.

ഞാൻ ജോലി ചെയ്തു കിട്ടുന്ന വരുമാനത്തെ അവരുടെ അവകാശം ആയി കരുതുകയും പൈസ വാങ്ങി തിരിഞ്ഞു നടക്കുന്ന നേരം കൊണ്ട്  നന്ദി പോലും ഇല്ലാത്ത വിധം മുഖത്ത് നോക്കി ആട്ടുകയും ചെയ്ത ഭർതൃവീട്ടുകാർ.

ഭർത്താവിന്റെ ആരോഗ്യ പ്രശ്നങ്ങളാൽ കുട്ടികൾ ഉണ്ടാവാതെ ഇരിക്കുകയും അയാൾ അതത്ര വലിയ കാര്യം അല്ലെന്ന് നടിച്ചു ജീവിക്കുകയും എന്നാൽ എന്റെ വീട്ടുകാരിൽ പലർക്കും ഗർഭധാരണം വൈകിഎന്നും പാരമ്പര്യമായി നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാൻ ബുദ്ധിമുട്ട് ഉള്ള കുടുംബം ആണെന്നും പ്രഖ്യാപിച്ച ഒരു അമ്മായിഅമ്മ.  ഒരിക്കലും നീ പ്രസവിക്കരുതേ എന്നത് മാത്രമാണ് എന്റെ പ്രാർത്ഥന എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ ‘സ്ത്രീ’.

വീട്ടുജോലി ചെയുന്ന പണിക്കാരിക്കൾക്ക് വരെ ഗൃഹനാഥ അത്യാവശ്യം കുഴപ്പം ഇല്ലാത്ത സ്ഥാനം നൽകും. വീട്ടു ചെലവ് നോക്കി വീടും നോക്കി ബന്ധുക്കളോട് നന്നായി ഇടപെടുന്ന മരുമകളെ പുണ്ണ് പിടിച്ച കറുത്ത പട്ടിയെന്നു മുഖത്ത് നോക്കാതെ വിളിച്ചു പറഞ്ഞവർ. അവസരം കിട്ടുമ്പോൾ ഒക്കെയും അറിയാത്തത് പോലെ തുണി പൊക്കി കാണിക്കുന്ന പകൽ മാന്യനായ സഹോദരൻ. പൈസക്ക് വേണ്ടി കൂടപ്പിറപ്പുകളെയും മരണം കാത്ത് കിടന്ന അച്ഛനെ തള്ളി പറഞ്ഞ, ആരെയും ഭയം ഇല്ലാത്ത വിധം അന്യന്റെ സ്വാതന്ത്രം മൂർച്ചയുള്ള നാവിനാൽ കണ്ടിച്ചു കളയുന്ന സഹോദരി.

നീ എങ്ങനെ ആ വീട്ടില് കഴിയുന്നു എന്ന് എന്നെ നോക്കി നെടുവീർപ്പിടുന്ന അയൽവക്കങ്ങൾ

എത്രത്തോളം ഭീകരം ആയിരുന്നു കഴിഞ്ഞു വന്ന നാളുകൾ. പിന്നീട് എപ്പോഴോ വിധിയെന്ന പോലെ പ്രവാസത്തിന്റെ മരുഭൂകാഴ്ചകൾ. ഒരാൾക്ക് നേരെയും ഒരിക്കലും ജീവിതം എല്ലായ്‌പ്പോഴും കൂർത്ത ദംഷ്ട്രം ഇറക്കില്ല.
ഒരിക്കൽ കഷ്ടപ്പെട്ടത്തിന്റേത് കൂടി ആയിരിക്കണം. ദൈവദൂതനെ പോലെ കൂടെ പഠിച്ചവൻ അവന്റെ കമ്പനിയിൽ ആളേ വേണം എന്ന് പറഞ്ഞൊരു ജോലി വാഗ്ദാനം ചെയ്തത്.

എത്ര ദൂരെ ആണെങ്കിലും അവിടെയും ഉറക്കം ഞെട്ടിയിട്ടും പിന്തുടരുന്ന ദു:സ്വപ്നം പോലെ ഭർതൃവീട്ടുകാർ.

‘ദുബൈക്കാരിക്ക് പൈസ ഇല്ലാണ്ട് ആയിപോയാ… ദിർഹം കുറച് അയച്ചു തരു… എന്ന രീതിയിൽ ഉള്ള അഭ്യർത്ഥനകൾ. സഹോദരിയുടെ വീട്പണിയുടെയും പൈസക്ക് ബുദ്ധിമുട്ടുന്നത്തിന്റെയും പായാരം പറച്ചിലുകൾ, സഹോദരന്റെ ബിസിനസ് നഷ്ടത്തിലേക്ക് പോകുന്ന പ്രാരാബ്ധകഥകൾ.

ആരും തന്നെ ഒരിക്കൽ പോലും എന്റെ സുഖം അന്വേഷിച്ചില്ല. പനി പിടിച്ചു കിടന്നപ്പോൾ സഹോദരഭാര്യ ദുബൈയിൽ കൊറോണ വന്ന് മരിച്ചവരുടെ കണക്കുകൾ നിരത്തി ഖേദം പ്രകടിപ്പിച്ചു.

കടലാസ് പണത്തിന്റെ മുന്നിൽ സ്നേഹത്തിനു വില ഇടാൻ പ്രവാസിക്ക് എന്ത് ബന്ധങ്ങൾ. മെല്ലെ വിളികൾ കുറഞ്ഞു. പക്ഷെ നാട് നീളെ അപവാദകഥകൾ പറഞ്ഞൂ നടക്കുന്നത് പലരും വഴി ഞാൻ ഇവിടെ ഇരുന്നു അറിയുന്നുണ്ടായിരുന്നു.

കാത്തിരിക്കുകയായിരുന്നു. എനിക്ക് മുന്നിലേക്ക് തിരിയുന്ന സമയത്തിന്റെ സുവർണ്ണ സൂചിക്ക് വേണ്ടി.

കഞ്ചാവിനാൽ സ്വബോധം നഷ്ടപ്പെട്ട ഭർത്താവിനു പെണ്ണ് എന്നത് അവന്റെ സുഖം തീർക്കാൻ മാത്രമുള്ള വസ്തു ആയി മാറിയെന്നും ഭോഗിച്ചു തീർത്ത പെണ്ണുങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്നതും കേട്ട് ചെവി പഴുത്തു വന്നു.

ഓർക്കാനോ പിടിച്ചു വെക്കാനോ കടമകളുടെ കണക്ക് ഒന്നും തന്നെ ഭൂതകാലത്തിൽ ആരുമായും ഇല്ല.

ഒഴിയാൻ തീരുമാനിച്ചു, ഒഴിഞ്ഞു.

നീയില്ലാതെ എനിക്ക് പറ്റില്ലെന്ന നാടകത്തെയും വെല്ലുന്ന അഭിനയം.

‘ഓള് പോയാ തന്നെ എന്റെ മോന്റെ ജീവിതം നന്നാകും’ എന്ന അമ്മായി അമ്മയുടെ വർഷങ്ങൾക്ക് മുന്നേയുള്ള വാക്കുകൾ വീണ്ടും അലയടിച്ച വായുവിന് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

നിങ്ങളുടെ മകൻ പെണ്ണുകേസിൽ ജയിലിൽ കിടക്കേണ്ടി വരുമ്പോൾ, കഞ്ചാവുമായി പിടിക്കപ്പെട്ടു ജയിലിൽ കിടക്കേണ്ടി വരുമ്പോൾ അയാളുടെ ഭാര്യ എന്ന പേരിൽ അറിയപ്പെടാൻ എനിക്ക് താല്പര്യം ഇല്ല.”

ഇന്ന് ഞാൻ വിവാഹമോചനത്തിന് മുന്നോട്ട് വന്നില്ലെങ്കിൽ പെണ്ണ് എന്ന നിലയിൽ, എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ആയിരിക്കും ഏറ്റവും വലിയ പരാജയം.

ആ തീരുമാനത്തിന് പിന്നാലെ വന്നത് അപവാദങ്ങളുടെ കടൽ ആയിരുന്നു. സുനാമിത്തിര പോലെ അങ്ങേയറ്റം ശക്തമായ കടൽ.

ഒറ്റക്ക് ജീവിക്കുന്ന പെണ്ണിനെ തോല്പിക്കാൻ ഉള്ള ഏറ്റവും നല്ല ആയുധം.

പക്ഷെ അതൊക്കെയും ഭീരുവിന്റെ കൈയിലെ ആയുധങ്ങൾ മാത്രമാവും.

ജീവിതത്തിലെ ഏറ്റവും പ്രതികൂലമായ ആരോഗ്യപ്രശ്നങ്ങൾ നിലനിന്ന സമയം കൂടി ആയിരുന്നു അത് എനിക്ക്. മനസും ശരീരവും കയിൽ ഒതുങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ഒരു രാത്രീ ചേച്ചിക്ക് മേസ്സേജ് അയച്ചു.

“ഇവിടെ ഇനി തനിച്ചു നിന്നാൽ ഞാൻ  വല്ലതും  ചെയ്ത് പോകും. ”

“കേറി വാ. ഇവിടെ നിൽക്കാം.”

അവളുടെ മറുപടി കണ്ട് രണ്ടാമത്തെ ദിവസം വിമാനം കേറി. ഇന്ന് ഞാൻ  ജീവനോടെ ഈ ഭൂമിയിൽ ബാക്കി ഉണ്ടെങ്കിൽ അതിനു കാരണം അവൾ മാത്രമാണ്. അവൾക്ക് മാത്രമേ മറ്റാരെയുംകാൾ മുകളിൽ എന്നെ മനസിലാക്കാൻ ആവൂ എന്ന് എനിക്ക് അറിയാം

കഴിഞ്ഞ കാലം ഇടയ്ക്കിടെ വന്ന് എത്തി നോക്കുമെങ്കിലും ഇന്ന് ഞാൻ സന്തോഷമായി ഇരിക്കുന്നു. എന്നെ ഞാൻ ആയി മനസിലാക്കുന്ന ഒരാളോടൊപ്പം ജീവിക്കുന്നു. സ്വന്തം മോളെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു അമ്മയുണ്ട്. സ്വന്തം അനിയത്തിയെ പോലെ കരുതുന്ന ഒരു ചേച്ചിയും

ഇപ്പോൾ ഞാൻ വർഷങ്ങൾക്ക് മുൻപേ ഒരുപാട്ആഗ്രഹിച്ച കോഴ്സിനു ചേർന്ന് പഠിക്കുന്നു. ദുബയിലെ ജോലി മതിയാക്കി. പഠനത്തിനായി എന്റെ മുഴുവൻ സമയം ഞാൻ മാറ്റി വെച്ചു.

വ്യക്തിപരമായ കാര്യങ്ങൾ ഇതുപോലൊരിടത്തു ഒരിക്കലും എഴുതരുത് എന്ന് തീരുമാനിച്ചതാണ്. പക്ഷെ, ആർക്കെങ്കിലും ഒരാൾക്ക് എങ്കിലും ഇതു വായിക്കുന്നതിന്നാൽ സ്വന്തം ജീവിതത്തിനു വേണ്ടി തീരുമാനം എടുക്കാൻ ആയിരുന്നെങ്കിൽ ആയിക്കോട്ടെ എന്ന് കരുതുന്നു.. എന്നെകൊണ്ട് ഒറ്റക്ക്സാധിക്കുമോ എന്ന സംശയം കൊണ്ട്, ഇത് കഴിഞ്ഞാൽ ഇനി എങ്ങോട്ട് എന്ന പേടികൊണ്ട് നശിപ്പിച്ചു കളഞ്ഞ വർഷങ്ങൾ ഏഴ് ആണ്. ഒരു സ്ത്രീയുടെ/ മനുഷ്യന്റെ ഏറ്റവും നല്ല പ്രായം, കാലം.

എന്നെ ഏറ്റവും സ്വാധീനിച്ച സ്ത്രീ ആരെന്ന് ചോദിച്ചാൽ ഇനിയും ഞാൻ എന്റെ പേര് മാത്രമേ പറയു. പ്രതികൂലമായ ബാല്യത്തിൽ നിന്ന് പഠിക്കാനായുള്ള ഒരു സാഹചര്യം പോലും ഇല്ലാത്ത ഒരിടത്ത് നിന്നും രണ്ട് മാസ്റ്റേഴ്‌സ് ഡിഗ്രി ഞാൻ എടുത്തിട്ടുണ്ട്. ഇപ്പോഴും പഠനം തുടരുന്നു.

ഇഷ്ടപെട്ട ജോലികൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. ജീവിതത്തോട് പട വെട്ടിയിട്ടുണ്ട്. മരണത്തെ അടുത്ത് നിന്ന് കണ്ടു മൂന്ന് തവണ തിരികെ വന്നിട്ടുണ്ട്. ജീവിക്കാൻ  മുൻപോട്ട് നയിക്കാൻ ഒന്നും തന്നെ ഇല്ലാതിരുന്ന  ഈ ശരീരം ജീവനോടെ ഉണ്ടല്ലോ കയിൽ കുറച്ചു സർട്ടിഫിക്കേട്ടും ഉണ്ട് എന്ന ധൈര്യത്തിൽ മാത്രം ആയിരുന്നു ജീവിതം. ആരുടെ ഔദാര്യത്തിന് വേണ്ടിയും കാത്തിരുന്നിട്ടില്ല. ആർക്ക് മുന്നിലും കൈ നീട്ടിയിട്ടില്ല.

ജീവിക്കാൻ വാശി ആണ് വേണ്ടത്. ഇടക്ക് ഒന്ന് പിന്നോട്ട് പോയെങ്കിലും ഞാൻ വീണ്ടും വാശിയോടെ തന്നെ ട്രാക്കിൽ നിൽപ്പുണ്ട്. നമ്മുടേ ജീവിതം അല്ലേ, നമ്മള് അല്ലേ ജീവിക്കേണ്ടത്.

Post Views: 126
19
Vimitha

23 Comments

  1. Joyce Varghese on February 21, 2026 1:12 AM

    Salute dear. കൂട്ടത്തിൽ ഒരു hug ഉം. പൊരുതി ജയിക്കാനും ജീവിച്ചു കാണിക്കാനുമുള്ള ആർജവം എന്നുമുണ്ടാകട്ടെ.👏❤️🫂

    Reply
  2. Vappala Jayaraj on March 7, 2025 9:44 AM

    ഇതുവരെയുള്ള കയ്പുനീർക്കാലം കഴിഞ്ഞു ഇനിയെങ്കിലും ആശിച്ച ജീവിതം സന്തോഷത്തോടെ ജീവിക്കാനാവട്ടെയെന്ന പ്രാർത്ഥനകൾ മാത്രം

    Reply
    • Joyce Varghese on February 21, 2026 1:14 AM

      Salute dear. കൂട്ടത്തിൽ ഒരു hug ഉം. പൊരുതി ജയിക്കാനും ജീവിച്ചു കാണിക്കാനുമുള്ള ആർജവം എന്നുമുണ്ടാകട്ടെ.👏❤️🫂

      Reply
  3. Pranab Dilse on March 6, 2025 7:48 PM

    വിമിയേച്ചീ..❤️

    Reply
  4. Seenath on March 6, 2025 7:08 PM

    വായിച്ചു. അടിപൊളി 🤲🏼🫂❤‍🩹

    Reply
  5. Vijina on March 6, 2025 6:43 PM

    🥰🥰🥰🥰

    Reply
  6. sabira latheefi on March 6, 2025 12:21 PM

    വിമി.. എന്ത് പറഞ്ഞാലും മതിയാകില്ല ഡിയർ. ഇനി എന്നും സുഖമായി ഇരിക്കട്ടെ 🫂🫂🫂🫂

    Reply
  7. Shiju KP on March 5, 2025 2:21 PM

    അഭിമാനമുള്ള പെണ്ണായി തലയുയർത്തി ജീവിക്കാൻ പറയുന്നതിനേക്കാൾ ആയിരം മടങ്ങ് ശക്തി വേണം അത് ചെയ്തു കാണിക്കാൻ. മിടുക്കി മിടുമിടുക്കി.💞💞

    Reply
  8. മിനി സുന്ദരേശൻ on March 5, 2025 12:21 AM

    തോറ്റു കൊണ്ടിരിക്കുന്ന സ്ത്രീജന്മങ്ങൾക്ക് പ്രചോദനമാകുന്ന ജീവിതം…. ഇനിയുള്ള നാളുകൾ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയുമാകട്ടെ ……ആശംസകൾ❤️🌹

    Reply
  9. Bindu S nair on March 4, 2025 11:02 PM

    അപൂർവം ചിലർക്ക് മാത്രമേ ഈ ധൈര്യം ഉണ്ടാകു… Good.. വിജയം നേടാൻ പ്രോത്സാഹിപ്പിക്കുന്ന രചന…. സ്നേഹം ❤❤🌹🌹🌹🌹🌹

    Reply
  10. Anju Ajish on March 4, 2025 9:54 PM

    ♥️

    Reply
  11. Rathi Ramesh on March 4, 2025 7:43 PM

    സ്നേഹം 🫂

    Reply
    • Shreeja R on March 5, 2025 7:45 AM

      അതിജീവനത്തിന്റെ കഥ ❤️

      Reply
  12. Divya Sreekumar on March 4, 2025 4:17 PM

    സ്നേഹം വിമീ 🥰

    Reply
  13. Silvy Michael on March 4, 2025 3:08 PM

    എന്റെ വിമിക്കുട്ടി ❤️❤️❤️❤️

    Reply
  14. Neethi Balagopal on March 4, 2025 2:28 PM

    Love you 🥰

    Reply
  15. Sunandha Mahesh on March 4, 2025 1:45 PM

    Love You Dear ❤️

    Reply
  16. Lekha on March 4, 2025 1:43 PM

    സ്നേഹം വിമീ … പൊരുതി നേടുന്ന ജീവിതത്തിന് മൂല്യമേറെയാണ് 💞💞. മുന്നോട്ട് വിജയം മാത്രമാകട്ടെ 👍

    Reply
  17. Neethu. V. R on March 4, 2025 1:09 PM

    Proud of you dear🫂

    Reply
  18. പവിത്ര ഉണ്ണി on March 4, 2025 11:55 AM

    Proud of you my girl!

    Reply
    • Suma Jayamohan on March 4, 2025 2:13 PM

      തീരുമാനങ്ങൾ വേണ്ട സമയത്ത് എടുക്കാൻ കഴിഞ്ഞല്ലോ. ഇനി എല്ലാം ശരിയാവും. നല്ലതുവരട്ടെ❤️🌹👌

      Reply
    • Meena Kumari on March 6, 2025 10:34 PM

      Proud of you❣️❣️❣️Way more to go!! More strength to you, my Dear🥰 CHEERS!!

      Reply
  19. Anju Ranjima on March 4, 2025 9:41 AM

    അവനവന്റെ ജീവിതം നാട്ടുകാരല്ല, പങ്കാളിയും അല്ല തീരുമാനിക്കുന്നതെന്ന് ജീവിച്ച് കൊണ്ട് കാണിച്ചു തന്ന human idol!
    ബഹുമാനമാണ്… പാഠമാണ് നിന്റെ ജീവിതം!
    ❤️🫂🫂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.