Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെള്ളാങ്കുടിത്തണ്ട്
ഓർമ്മകൾ ജീവിതം നര്‍മം

വെള്ളാങ്കുടിത്തണ്ട്

By VimithaJuly 31, 2024Updated:August 25, 20248 Comments3 Mins Read293 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നത്തെ കാലത്തെ ഏറ്റവും വലിയ മോഹനവാഗ്ദാനം.

വർഷങ്ങൾക്ക് മുന്നേയുള്ള കാര്യങ്ങൾ ആണ്.

അമ്മാമേടെ വീടിന്റെ തെക്ക് ഭാഗത്തെ മതിലിലോ നെല്ലിമരത്തിന്റെ ചോട്ടിലോ ഇഷ്ടം പോലെ വെള്ളാങ്കുടിചെടികൾ കാണാം. സ്ലേറ്റിൽ എഴുതുന്ന കാലത്തല്ലേ. കുടയും പിടിച്ച് ചാറ്റൽമഴയിൽ ഓരോന്നായി പൊട്ടിച്ചെടുത്തു ഇലകൾ കളഞ്ഞു തണ്ട് മാത്രമാക്കി ബോക്സിൽ സൂക്ഷിച്ച് വെക്കും. ഭദ്രമായി തന്നെ വെക്കണം. ഇല്ലെങ്കിൽ ആവശ്യത്തിന് എടുക്കുമ്പോഴേക്കും തണ്ടിനുള്ളിലെ നീരൊക്കെ പോകും.

വെള്ളാങ്കുടിത്തണ്ട് വെക്കുന്ന ബോക്സിനൊരു മണം ഉണ്ടാകും. അന്ന് എനിക്ക് ആ മണം ഇഷ്ടം അല്ലായിരുന്നു, ഇന്നും. വെള്ളാങ്കുടി തണ്ട് കൊണ്ട് മായ്ക്കുന്ന സ്ലേറ്റ്നും അതെ മണമാണ്, ബേഗിനും.

ഈ മണം ഇഷ്ടം ഇല്ലാത്തത് കാരണം പലപ്പോഴും കുഞ്ഞു കുപ്പിയിൽ നിറച്ച വെള്ളവും ആയിട്ടായിരുന്നു എന്റെ യാത്ര. വെളുത്ത ഹോമിയോ ഗുളികയുടെ കുപ്പിയിൽ സേഫ്റ്റി പിന്നോ സൂചിയോ വെച്ച് ഒരു കുഞ്ഞ് ദ്വാരമിടും. ചുവന്ന അടപ്പിലൂടെ പിന്നിൽ നിന്നും ഞെക്കുമ്പോൾ സ്ലെറ്റിലേക്ക് വെള്ളം സൂചി വണ്ണത്തിൽ ചീറ്റിത്തെറിക്കും. ഈ കുപ്പിയും സൂക്ഷിച്ചു വെക്കണം. അശ്രദ്ധ സംഭവിച്ചാൽ കുപ്പിയിലെ വെള്ളം ബാഗിൽ ആവില്ലേ.

വെള്ളാങ്കുടി തണ്ട്മായി താരതമ്യം ചെയ്യുമ്പോൾ ഹോമിയോ ഗുളികയുടെ കുപ്പി അത്യാവശ്യം ഹയർ ക്ലാസ്സ്‌ ആയിരുന്നു അന്ന്. കുപ്പിയിൽ വെള്ളം കൊണ്ടു വരുന്ന ആൾക്ക് ചുറ്റിലും ആരാധകർ കൂടും. ചിത്രപണികൾ പോലെ സ്ലെറ്റിലേക്ക് വെള്ളം ചീറ്റി കൊടുക്കണം. വട്ടത്തിൽ, നീളത്തിൽ, ചറപറാന്ന്…

ചിലപ്പോൾ ഹയർ ക്ലാസ് കുപ്പി അല്പം അധികം ആർഭാടം കൂടി കാണിക്കും. വർണകടലാസ് ഇല്ലേ, അത് കുഞ്ഞു കഷ്ണങ്ങളാക്കി കുപ്പിയിലേക്ക് ഇടും. അപ്പോൾ കുപ്പിയിലെ വെള്ളത്തിനു നിറവും കിട്ടും. സ്വാതന്ത്ര്യദിനം പോലുള്ള സ്കൂൾ ആഘോഷങ്ങൾ കഴിഞ്ഞു വരുന്ന ദിവസങ്ങളിലോ വീട്ടിൽ കല്യാണം, നൂലുകെട്ട് പോലുള്ള ചടങ്ങുകളോ കഴിഞ്ഞു വരുന്ന ദിവസങ്ങളിലോ ആയിരിക്കും കുപ്പിയിലെ വെള്ളത്തിനു നിറമാറ്റം സംഭവിക്കുന്നത്.

എനിക്കാണേൽ കൈയിൽ വർണക്കടലാസ് കിട്ടാത്ത വിഷമത്തിൽ കുത്തിയിരിക്കുമ്പോൾ ആണ് തലയിൽ ബൾബ് കത്തുന്നത്.

അമ്മാമയുടെ വീട്ടിലേക്കുള്ള ഇടവഴി ആയിരുന്നു അന്നേരത്തെ ഒരു കുരുത്തക്കേട് കേന്ദ്രം. വിലാസിനിയേച്ചിയുടെ വീടിന്റെ, എന്നേക്കാൾ ഉയരമുള്ള മതിലിലേക്ക് വലിഞ്ഞു കയറി രണ്ട് കാലിൽ തന്നെ താഴേ എത്തും വിധം ചാടണം. മറ്റുള്ളവരുടെ കൂടെ ചാടുമ്പോൾ ജയിക്കാൻ വേണ്ടി ഒറ്റക് ആണെങ്കിലും ചാടുന്നത് പ്രാക്റ്റിസ് ചെയുന്നത് ശീലം ആണ്. ഇടവഴിയിലേക്ക് ചെറുതായി ചെരിഞ്ഞു നിൽക്കുന്ന മതിൽ ഒന്നാകെ ദേഹത്തു വീണു ചാവണ്ട കുഞ്ഞിയെ എന്ന അശരീരി സ്ഥിരമായി കേൾക്കുന്നത് കൊണ്ട് ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച ശേഷമേ ഈ കലാപരിപാടികൾ ചെയ്യാൻ പാടുള്ളു. അതിനു പറ്റിയ സമയം അമ്മ ഉറങ്ങുന്ന ഉച്ചസമയങ്ങളിൽ ആണ്.

അങ്ങനെ ഒരു ദിവസം എതിർവശത്തെ കുഞ്ഞു മതിലിന്മേൽ ഇരുന്നും നടന്നും വിലാസിനിയേച്ചിയുടെ മതിലിലേക്ക് വലിഞ്ഞു കയറാൻ ഉള്ള എളുപ്പവഴി ആലോചിക്കുമ്പോൾ ആണ് അമ്മാമയുടെ വീട്ടിലെ കടലാസുംപൂവ് (ബോഗൻ വില്ല) കണ്ണിൽ പെടുന്നത്.

അടിപൊളി നിറം, ഏത്.. നമ്മളെ ജ്വല്ലറിയിൽ നിന്ന് കിട്ടുന്ന വെള്ളത്തിൽ കലക്കുന്ന വർണക്കാടലാസിന്റെ അതെ നിറം. ഒന്നും നോക്കിയില്ല. ഒരു വലിയ കുല പൂവ് പൊട്ടിച്ചെടുത്തു ( അതിന്റെ മുള്ള് കൊണ്ടാൽ പൊയ്സൻ ആണ്, ആശുപത്രി കൊണ്ട് പോയാൽ സൂചി വെക്കും, എന്നെകൊണ്ട് ആവൂല കെട്ടി വലിച്ചു കൊണ്ട് പോകാൻ, മുള്ള് തറച്ചാൽ പഴുക്കും, ആശുപത്രി കൊണ്ട് പോയാൽ കത്രിക വെച്ച് തുടച്ച് വൃത്തിയാക്കി ബാണ്ടേജ് കെട്ടി നടക്കണം, സ്കൂളിൽ പോകാൻ ആകില്ല… ഹോ! അശരീരി ഇല്ലാത്ത സമയങ്ങളിലെ ഇതൊക്കെ നടക്കൂ)

പൊട്ടിച്ചെടുത്ത പൂവ് ബക്കറ്റിലെ വെള്ളത്തിൽ പിഴിഞ്ഞിട്ട് നോക്കി. താളി പിഴിയുന്നത് പോലെ നന്നായി പിഴിഞ്ഞു. ശരിക്കും വർണക്കടലാസ് കലക്കിയ പോലെ, അതെ നിറം.

വെറുതെ അല്ല ഇതിനു കടലാസ്പൂവ് എന്ന് പേര് വന്നത്.

അമ്മ കാണാതെ വേണം ഇനി ഇത് കലക്കി സ്കൂളിൽ കൊണ്ട് പോകാൻ. തലേന്ന് തന്നെ കുപ്പിയിൽ വെള്ളം എടുത്ത് പൂവ് നന്നായി ഞരടി സൂക്ഷിച്ചു വെച്ചു. ഇനി ഇടയ്ക്കിടെ അമ്മ കാണാതെ ഇത് ചെയ്തോണ്ട് ഇരിക്കാൻ ആകില്ല. അതുകൊണ്ട് അല്പം വലിയൊരു കുപ്പിയിൽ വെള്ളം എടുത്ത് അതിൽ അത്യാവശ്യം അധികം പൂക്കൾ കൂടി ഞരടി ഇട്ടു. കളർ നന്നായി കിട്ടാൻ വേണ്ടി പൂക്കൾ അതിൽ തന്നെ വെച്ചു. സൂക്ഷിക്കാൻ നമുക്ക് അന്ന് സ്വാന്തമായി സ്ഥലം ഒന്നും ഇല്ലാത്തത് കൊണ്ട് ബാഗിൽ തന്നെ വെച്ചു.

അന്നത്തെ കാലതത് എന്റെ ലോകം എന്ന് പറയുന്നത് കാറ്റിന്റെ ദിശക്ക് ഒപ്പം ആയിരുന്നു. ബാഗിൽ സൂക്ഷിച്ചു വെച്ച കുപ്പി മറന്നു പോയി. കുറച്ചു ദിവസം കഴിഞ്ഞ് കുപ്പി കണ്ട അമ്മ ഞെട്ടിപ്പോയി. ആകെ ചീഞ്ഞളിഞ്ഞ കടലാസ്പൂ ബാഗിൽ കിടക്കുന്നു. അന്നൊക്കെ പിന്നെ കുരുത്തക്കേട് ഒന്നിന് പത്ത് പതിനഞ്ച് ഇരുപത്തഞ്ച് കണക്കിന് ആയിരുന്നു അമ്മേടെ കയീന്ന് കിട്ടിക്കൊണ്ട് ഇരുന്നത്. വടിയൊക്കെ വീട്ടിൽ സ്റ്റോക്ക് ആണ്. ഒന്ന് പൊട്ടിയാൽ പുതിയത് സ്റ്റോക്ക്ചെയ്യും.

പക്ഷെ ഈ അനുഭവത്തിൽ നിന്നും ഒരുകാര്യം മനസിലായി. തലമുറകളായി കൈമാറി വന്ന സ്ലെറ്റ് മായ്ക്കുന്ന വെള്ളാങ്കുടി തണ്ട് ഇല്ലേ. അത് തന്നെയാ നല്ലത്. അല്പം ഒരു മണം ഉണ്ടെങ്കിലും അടിയേക്കാൾ ഭേദം ആണ്. പിന്നെ ആ മണം ഒക്കെ കുറേക്കാലം കഴിയുമ്പോൾ നൊസ്റ്റാൾജിയ എന്നും പറഞ്ഞു ഇത്പോലെ എഴുതിക്കൂട്ടാൻ ഉള്ളതാ.

#വെള്ളാങ്കുടിത്തണ്ട്

**ഫോട്ടോ അയച്ച് നൊസ്റ്റാൾജിയ അടിപ്പിച്ചത് പ്രജിത രാജേഷ്

Post Views: 32
4
Vimitha

8 Comments

  1. മിനി സുന്ദരേശൻ on August 1, 2025 10:27 PM

    മഷിപ്പച്ച ഇപ്പോഴും പുരയിടത്തിലുണ്ട്……. എത്ര മധുരമീ ഓർമ്മകൾ…… നന്നായെഴുതി👍❤️

    Reply
  2. Nishiba M on August 1, 2025 12:33 PM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ

    Reply
  3. Neethi Balagopal on August 1, 2025 9:45 AM

    മഷിത്തണ്ട്വെ ച്ച് പൊക്ല ( കുമിള ) പൊട്ടിക്കാറുണ്ട് നമ്മൾ.. നല്ലോർമ്മകൾ

    Reply
  4. Reetha Jose on August 2, 2024 9:54 AM

    നന്നായിരിക്കൂന്നൂഇനിയൂം എഴൂതൂക. അഭിനന്ദനങ്ങൾ. അമ്മായീയെ നേരിൽ കണ്ടപോലെ.

    Reply
  5. Reetha Jose on August 2, 2024 9:53 AM

    നന്നായിരിക്കൂന്നൂഇനിയൂം എഴൂതൂക. അഭിനന്ദനങ്ങൾ. അമ്മായീയെ നേരിൽ കണ്ടപോലെ

    Reply
    • Suma Jayamohan on August 2, 2024 7:52 PM

      നന്നായി എഴുതി. ഞങ്ങളിതിനെ മഷിത്തണ്ട് എന്നാണു പറഞ്ഞിരുന്നത്.

      Reply
  6. Joyce Varghese on July 31, 2024 6:54 PM

    ഈ മഷിത്തണ്ട് ചെടി, കല്ലുസ്ലേറ്റ് കാലത്തെ ആർഭാടം ആയിരുന്നു. മാധവികുട്ടിയുടെ ബാല്യകാലഓർമകളിൽ എന്തോ ഒരു കായ കുപ്പിയിൽ വെള്ളത്തിൽ ഇട്ടു, ചേട്ടൻ scientist ആകുന്നതുണ്ട്. ഇതുപോലെയുള്ള രസികൻ അനുഭവങ്ങൾ, ഇപ്പോൾ എഴുതി ചിരിക്കാമല്ലോ. 😄
    നല്ലെഴുത്ത് 👌👏😍

    Reply
  7. sabira latheefi on July 31, 2024 4:05 PM

    വെള്ളത്തണ്ടിനു വേണ്ടി അടികൂടിയ കാലമോർത്തു. ഒരു ചെറിയ വെള്ള തണ്ടിന് ചുറ്റും വരെ ഓർമകളുടെ മരപെയ്ത്ത് ഉണ്ട്. നല്ല എഴുത്ത്. ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.