Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മുറാകാമിയുടെ ആവർത്തനം
  • കൂകൂ കൂകൂ തീവണ്ടി
  • ജനാലയ്ക്കരികിലെ മഴയും അവിചാരിതമായൊരു വിളിയും
  • നാക്കും വാക്കും
  • അപമാനം
  • നാഗനന്ദിനി അധ്യായം 3
  • ഒരു പോസ്റ്റ്‌
  • അദൃശ്യം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, November 26
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂകൂ കൂകൂ തീവണ്ടി
അനുഭവം യാത്ര

കൂകൂ കൂകൂ തീവണ്ടി

By Prabhaja JayaNovember 25, 2026No Comments3 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണല്ലോ ‘കൂകൂ കൂകു തീവണ്ടി

കൂകിപ്പായും തീവണ്ടി

കൽക്കരി തിന്നും തീവണ്ടി

വെള്ളം മോന്തും തീവണ്ടി” .

 

കുഞ്ഞു മനസ്സിൽ അപ്പോൾ മുതൽ കൂകിപ്പാഞ്ഞു പോകുന്ന തീവണ്ടിയുടെ രൂപം പതിയും പിന്നെ അതു കാണാനുള്ള വ്യഗ്രതയാണ്. 

തീവണ്ടി ആദ്യമായി കണ്ടെതെന്നാണെന്ന് ഓർമ്മയില്ല. പക്ഷേ മദ്രാസ്സിലേക്കുള്ള ആദ്യ തീവണ്ടി യാത്ര മങ്ങാത്ത ഓർമ്മയായി ഇന്നുമുണ്ട്. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും ഞാനും അനിയന്മാരും അടങ്ങുന്ന കുടുംബം മദ്രാസിലേയ്ക്ക് അച്ഛൻ്റെ LTC യിൽ യാത്ര പോയത്. യാത്രയിലെ മറ്റു കാര്യങ്ങളൊന്നും ഓർമ്മയില്ലെങ്കിലും അന്ന് അമ്മ കൊണ്ടു വന്ന പൊതിച്ചോറിൻ്റെയും പൊരിച്ചമീനിൻ്റേയും രുചി ഇന്നും നാവിലുണ്ട്.

അച്ഛൻ്റെ അനുജൻ്റെ വീട്ടിൽ എന്നെയും അനിയനേയും വിട്ടിട്ട് അച്ഛനും അമ്മയും ഇളയവനായ ഉണ്ണിയും ഒറീസ്സയിലേയ്ക്ക് പോയി. ഞങ്ങൾ കൊച്ചിച്ചനൊപ്പം ഇലട്രിക് ട്രെയിനിൽ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. അവിടെ ബസ്സിനേക്കാൾ പ്രചാരം ഇലട്രിക് ട്രെയിനുകൾക്ക് ആയിരുന്നു.

എം എ പഠനകാലത്ത് മദ്രാസ്സിലെത്തിയപ്പോഴാണ് വീണ്ടും ഇലട്രിക് ട്രെയിനിൽ കയറിയത്. ആ കാലഘട്ടത്തിൽ തിരുവനന്തപുരത്തു നിന്ന് മദ്രാസ്സിൽ എത്തിയിരുന്നത് ബസ്സിലാണെങ്കിലും കോളേജിലേയ്ക്കുള്ള യാത്ര ട്രെയിനിൽ ആയിരുന്നു. ഇലക്ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിലെ യാത്ര വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്. കോമ്പട്ടിൽ നിന്ന് എഗ്മോറുവരെ ഒരു മണിക്കൂർ യാത്രയുണ്ട് . കയറുമ്പോൾ തന്നെ ഇരിക്കാൻ സ്ഥലം ഉണ്ടോ എന്ന് തപ്പി സ്ഥലം കണ്ടെത്തും. റോജാപ്പൂവേ, മല്ലിപ്പൂവേ എന്ന വിളിയാണ് പിന്നെ കേൾക്കുന്നത്. മിക്ക സ്ത്രീകളും പൂവ് വാങ്ങി തലയിൽ വയ്ക്കും. പൂവും പൊട്ടും തമിഴർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണല്ലോ…

ഒന്നുരണ്ടാഴ്ചത്തെ യാത്ര കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തുകാരിയായ ഒരു ആൻ്റിയെ പരിചയപ്പെട്ടു. അവരെന്നെ മകളെപ്പോലെ സംരക്ഷിച്ച് കൊണ്ടുപോകുമായിരുന്നു. എനിക്കിരിക്കാൻ സ്ഥലം നൽകുകയും, പൂവ് വാങ്ങിത്തരുകയും അത് വയ്ക്കാൻ സ്ലൈഡ് തരുകയും ഒക്കെ ചെയ്തിരുന്നു. ഇതു മാത്രമല്ല ആ യാത്രയിലെ പ്രത്യേകത , സ്ത്രീ യാത്രക്കാരെല്ലാം ചേർന്ന് ലളിതാ സഹസ്രനാമവവും സ്കന്ദഷഷ്ഠികവചവുമെല്ലാം ഉറക്കെ ചൊല്ലുമായിരുന്നു. ഭക്തിയുടെ മായികലോകത്തേക്ക് കൊണ്ടുപോകുമായിരുന്നു ഈ ചൊല്ലൽ. ഇതിനിടയിൽ ചിലർ ഇറങ്ങുന്നു മറ്റു ചിലർ കയറുന്നു, ചിലർ പാട്ടിൽ കൂടെ ചേരുന്നു മറ്റു ചിലർ ശ്രദ്ധിച്ചിരിക്കുന്നു ഇങ്ങനെ നീളുന്നു ട്രെയിനിലെ കാഴ്ചകൾ . അന്ന് കേട്ടുപഠിച്ച സ്കന്ദ ഷഷ്ഠികവചം ഇന്നും ഞാൻ മറന്നിട്ടില്ല.

രാവിലത്തെ യാത്ര ഭക്തിനിർഭരമാണെങ്കിൽ വൈകുന്നേരം കൊയ്യാപ്പഴവും സാത്തുകൊടിയും പലാപ്പഴവും സപ്പോട്ടയും വിൽക്കാനെത്തുന്നവരുടെ കച്ചവടതന്ത്രത്താൽ മുഖരിതമായിരിക്കും. നമ്മുടെ പേരക്കയും ചക്കയും ആണ് കൊയ്യാപ്പഴവും പലാപ്പഴവും. ഇങ്ങനെ വ്യത്യസ്തമായ പല കാഴ്ചകൾ കണ്ടും അറിഞ്ഞും അനുഭവിച്ചും രണ്ടു വർഷത്തെ മദിരാശി ജീവിതം കടന്നുപോയി.

ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണ്.

2014 ൽ തൃശ്ശൂര് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ജനശതാബ്ദിയിലെ സ്ഥിരം യാത്രികയായി മാറശതാബ്ദി യാത്രാ വിശേഷങ്ങൾ

കൊടുങ്ങല്ലൂര് ജോലി കിട്ടി കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്ഥിരം തീവണ്ടി യാത്രക്കാരിയായി മാറി. തിങ്കളാഴ്ച രാവിലെ 5.55 ൻ്റെ ജനശതാബ്ദിയിൽ ആലുവയിലേയ്ക്കും വെള്ളിയാഴ്ച വൈകുന്നേരത്തെ ശതാബ്ദിയിൽ തിരുവനന്തപുരത്തേക്കും ഇതായിരുന്നു എൻ്റെ ഷെഡ്യൂൾ. ആദ്യ ദിവസങ്ങളിൽ രാവിലെ കണവൻ ട്രെയിൻ കയറ്റി വിടുമായിരുന്നു. മിക്കവാറും കണ്ണു നിറഞ്ഞു കൊണ്ടുള്ള യാത്രയായിരുന്നു. 5.30 യ്ക്കു തന്നെ ഞാൻ എൻ്റെ സീറ്റ് പിടിച്ചിട്ടുണ്ടാവും. അപ്പോൾ മുതൽ ഓരോരുത്തരേയും നിരീക്ഷിക്കുക എന്നതാണ് പ്രധാന വിനോദം. വളരെ സാവധാനം നടന്നു വന്ന് സ്ഥിരം യാത്രക്കാരായ കൂട്ടുകാരുമായി വിശേഷം പങ്കുവച്ച് സീറ്റിൽ വന്നിരിക്കുന്ന ചിലർ, മറ്റു ചിലർ ട്രെയിൻ വിടാറാകുമ്പോൾ ഓടി വന്ന് കയറുന്നു ഇങ്ങനെ യാത്രയുടെ തുടക്കത്തിൽ തന്നെ രസകരമായ കാഴ്ചകളാണ് കാണാൻ കഴിയുന്നത്.

ഭയാശങ്കയോടെയാണ് ആദ്യകാലത്തെ എൻ്റെ യാത്രകൾ. ഉറക്കം വന്നാലും ഉറങ്ങാതെ കണ്ണും മിഴിച്ചു തന്നെയിരിക്കും, ഉറങ്ങിപ്പോയാൽ സ്റ്റേഷൻ കഴിഞ്ഞു പോയാലോ എന്ന പേടി . ‘ ഒരു വേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായ് വരും ‘ എന്ന കവിവാക്യം പോലെ നാളുകൾ പോകെപ്പോകെ കായംകുളം വരെയൊക്കെ സുഖമായി ഉറങ്ങാൻ തുടങ്ങി ഞാൻ. സുഖമായി എന്ന് പറയാമോ എന്നറിയില്ല, വർക്കല സ്റ്റേഷൻ കാണില്ലെങ്കിലും കൊല്ലം കാണുമായിരുന്നു.ചായ, കാപ്പി, ഇഡ്ഡലി വട, പൂരി മസാല ഈ വിളികൾ കേൾക്കുമ്പോൾ എങ്ങനെയാണ് ഉറങ്ങുക. ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ പുറത്തേയ്ക്ക് നോക്കിയിരിക്കും

വീണ്ടും കൂകൂ കൂകിക്കൊണ്ട് വണ്ടി ഓടിത്തുടങ്ങും. സ്കൂളിൽ പോകാൻ തയ്യറായി നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ എൻ്റെ പാറുക്കുട്ടനെ ഓർമ്മ വരും , അറിയാതെ കണ്ണു നിറഞ്ഞു പോകും. അവളെ ഒരുക്കിവിടാനോ പഠിത്തത്തിൽ സഹായിക്കാനോ ഒന്നും കഴിയാതെ ഞാൻ ………, എന്നെ ചിന്തയിൽ നിന്ന് ഉണർത്തിക്കൊണ്ട് തീവണ്ടി അടുത്ത സ്റ്റേഷനിൽ നിറുത്തി. ചിലർ ഇറങ്ങുകയും പുതിയ യാത്രക്കാർ കയറുകയും ചെയ്യുന്നു.

കായംകുളം കഴിയുമ്പോൾ പല യാത്രക്കാരും പ്രഭാത ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആകും. സ്ഥിരം യാത്രക്കാർ വീട്ടിൽ നിന്ന് കൊണ്ടു വന്ന ഭക്ഷണപ്പൊതി തുറക്കുമ്പോൾ, ചിലർ ട്രെയിനിലെ ഭക്ഷണം കഴിക്കാൻ തുടങ്ങും.

ഇനിയും ഉണ്ട് രസകരമായ ട്രെയിൻ കാഴ്ചകൾ. ആദ്യമായി ട്രെയിനിൽ കയറുന്നവരുടെ ആകാംക്ഷയും, അത്ഭുതവും, അങ്കലാപ്പുമെല്ലാം കണ്ടിരിക്കാൻ വളരെ രസമാണ്. കുട്ടികൾ സീറ്റിൽ കയറി നിന്ന് മുന്നിലെ സീറ്റിലേക്ക് നോക്കുന്നതും, ചായയും വടയും വിളികേൾക്കുമ്പോൾ കൂടെ വിളിക്കുന്നതും , അത് കേട്ട് കച്ചവടം കിട്ടിയ സന്തോഷത്തിൽ ചായക്കാരൻ തിരിഞ്ഞു നോക്കുന്നതും വേണ്ട എന്ന് പറയുമ്പോൾ നിരാശയോടെ നടന്ന് നീങ്ങുന്നതുമെല്ലാം രസക്കാഴ്ചകൾ തന്നെ. ഇതിനിടയിൽ കളിപ്പാട്ടവും ഐസ്ക്രീമും ചോക്ലേറ്റുകളുമായി കുട്ടികളെ ആകർഷിച്ച് കച്ചവടതന്ത്രം പയറ്റുന്നവരെയും കാണാം.

വിഷമിപ്പിക്കുന്ന കാഴ്ചകളും ഇവയ്ക്കിടയിൽ കാണാറുണ്ട്, വണ്ടിയ്ക്കുകത്തും പുറത്തും . ഓടിപ്പാഞ്ഞു വരുമ്പോൾ ട്രെയിൻ വിട്ടുപോകുന്നത് കണ്ട് നിരാശരായി നിൽക്കുന്നവർ പുറത്തെക്കാഴ്ചയാകുമ്പോൾ, ടിക്കറ്റില്ലാതെ TTയെ കാണുമ്പോൾ പരിഭ്രമത്തോടെ നിൽക്കുന്നവർ അകത്തെക്കാഴ്ചയാകുന്നു.

എത്ര എത്ര വിചിത്രമായ, രസകരമായ, വിഷമിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്. ട്രെയിനിൽ ഇരുന്നു കൊണ്ട് എഴുതുന്ന ഈ കുറിപ്പ് തത്കാലം നിറുത്തുന്നു..

1
Prabhaja Jaya

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.