Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ചാച്ചന്റെ സൈക്കിൾ
ഓർമ്മകൾ

അച്ചാച്ചന്റെ സൈക്കിൾ

By VimithaFebruary 26, 2024Updated:March 1, 20242 Comments3 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

അച്ചാച്ചന് പണ്ടൊരു സൈക്കിൾ ഉണ്ടായിരുന്നു. സെക്കന്റ്‌ ഹാന്റ് ഒരെണ്ണം. അച്ചാച്ചൻ ഡ്രൈവർ ആയിരുന്നു. മദ്രാസിൽ ആയിരുന്നു. നാട്ടിൽ സ്ഥിരം ആയ ശേഷം ആദ്യകാലങ്ങളിൽ ബസ് ഓടിച്ചിരുന്നു. അന്നൊന്നും ഞങ്ങൾ ഇല്ല. എന്റെ സ്കൂൾ കാലത്ത് ഒക്കെ അച്ഛാച്ചൻ പയ്യന്നൂര് ചിന്മയ വിദ്യാലയയുടെ ബസ് ഓടിക്കുകയായിരുന്നു. ശ്വാസം മുട്ടൽ കൂടിയ ശേഷം കുട്ടികളേയും കൊണ്ട് പോകുന്നതല്ലേ എന്ന് പറഞ്ഞു ആ പണി നിർത്തി.

ആദ്യം ചുമ ആയിട്ട് ആയിരിക്കും തുടങ്ങുക. അത് നിൽക്കാൻ കുറച്ചു അധികം സമയം എടുക്കും. ചിലപ്പോ മണിക്കൂറുകൾ. ആ ചുമയുടെ അവസാനം ശ്വാസം മുട്ടലിലും ശ്വാസം മുട്ടൽ ഇൻഹേയ്ലറിലും ആണ് അവസാനിക്കുക. സ്കൂൾ കുട്ടികളെ വണ്ടിയിൽ ഇരുത്തി അവരുടെ ജീവൻ പണയപ്പെടുത്താൻ കഴിയില്ല എന്ന ചിന്ത കൊണ്ടാണ് ജോലി മതിയാക്കിയത്. ശേഷം അച്ഛാച്ചന്റെ യാത്രകൾ മുഴുവൻ ഈ സൈക്കിളിൽ ആയിരുന്നു.

അമ്മാമ്മയും അമ്മയും കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. അച്ഛാച്ചൻ സ്വന്തം മക്കളെ പോലും ഇങ്ങനെ ശ്രദ്ധിച്ചു കാണില്ലെന്ന്.

എല്ലാ ഞായറാഴ്ചയും സൈക്കിൾ റിപ്പെയറിങ് ആണ്. അഴിക്കാൻ പറ്റുന്ന ഓരോ ഭാഗവും അഴിച്ചെടുത്തു കഴുകി തുടച്ച് വെക്കും. വെയിലത്തു വെച്ച് ഉണക്കും. അഴിച്ച ശേഷം അസ്ഥികൂടം പോലെ ഉള്ള സൈക്കിളിന്റെ ബോഡി വീടിന്റെ മുന്നിലുള്ള ഗോമാവിന്റെ താഴ്ന്ന ചില്ലയിൽ കെട്ടിയ കയറിൽ തൂക്കും. എന്നിട്ട് അതും കഴുകി തുടച്ച് നന്നാക്കി വെക്കും. ഒരുപാട് ടൂൾസും കാണും കയിൽ. അതൊരു ലെദർ ബാഗ് പോലത്തെ ഒരെണ്ണത്തിൽ പൊതിഞ്ഞു ആണ് വെക്കുക.

സെക്കന്റ്‌ ഹാൻഡ് ആണെന്നോ പഴക്കം ഉള്ളത് ആണെന്നോ ആ സൈക്കിൾ കണ്ടാൽ ആരും പറയില്ല. ഒരു പൊടി പോലും കാണാൻ ആകില്ല. എവിടേലും പോയി വന്നാൽ തുണി എടുത്ത് പൊടി തട്ടണം. ടയർ വരെ വൃത്തിയാക്കും. സൈക്കിൾ ഏതു നേരവും വെട്ടി തിളങ്ങും. രാത്രി ആകുമ്പോൾ ഇറയത്ത് എടുത്ത് വെച്ച് താക്കോൽ ഇട്ടു പൂട്ടും. ഇടക്കൊക്കെ എഴുന്നേറ്റാൽ അതിനെ തൊട്ട് തലോടുകയും ചെയ്യും. നമ്മൾ എങ്ങാനും സൈക്കിൾ തൊട്ടാൽ തീർന്നു. എനിക്കാണേൽ ഈ സൈക്കിൾ കണ്ടാൽ അപ്പോൾ പെഡൽ തിരിച്ചു ടയർ കറക്കണം. കാലും കയ്യുമൊക്കെ ഇതിനായി ഉപയോഗിക്കും. ഒരു മനസുഖം. ചെയിൻ മോശം ആകും, പെഡലിൽ ചവിട്ടി മണ്ണ് ആക്കി എന്നൊക്കെ പറഞ്ഞു കേൾക്കാം.

അച്ചാച്ചൻ സൈക്കിൾ ചവിട്ടുന്നത് സൈക്കിൾ പോലും അറിയാറില്ല, അത്ര പതുക്കെ ആണ്. സൈക്കിളിന് നോവും എന്നത് പോലെ. ശരിക്കും ഒരു പിഞ്ച് കുഞ്ഞിനെ നോക്കുന്നത് പോലേ തന്നെ.

എല്ലാ ദിവസവും അച്ചാച്ചൻ സൈക്കിൾ ചവിട്ടി കുറുക്കന്റെ പീട്യേൽ പോയി ഇരിക്കും. (കുറുക്കൻ എ അത് വീട്ടുപേരുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തോനുന്നു. കടയുടമയെ അങ്ങനെ ആണ് പറയാറ്). എവിടേക്ക് എങ്കിലും ഇറങ്ങുന്ന നമ്മൾ അച്ഛച്ച

ന്റെ സാനിധ്യം മനസ്സിലാക്കുന്നത് ഈ സൈക്കിൾ റോഡരികിൽ വെച്ചത് കണ്ടിട്ട് ആയിരിക്കും. കടയിൽ സംസ്കാരത്തിന്റെ ഇടയിൽ ആണെങ്കിലും സൈക്കിളിന് വെയിൽ കൊള്ളുമ്പോൾ കൃത്യമായി അത് തണൽ ഉള്ളിടത്തേക്ക് നോക്കി മാറ്റി വെക്കും.

അച്ഛാച്ചന്റെ മരണ ശേഷം വീടിന്റെ ചേതിക്ക് (ചുമരിനോട് ചേർന്ന്) തെക്കു വശത്തു ഇറവെള്ളം വീഴാതെ കുറച്ചു നാള് അത് കിടന്നു. ജൂൺ മാസം ആണ് അച്ഛാച്ചൻ മരിക്കുന്നത്. ഞാൻ ബികോം ചെയുന്ന സമയത്ത്.

ഇപ്പോഴും ഓർക്കുന്നുണ്ട്. പനി കൂടി ശ്വാസം മുട്ടൽ അധികം ആയി ഇരുട്ട് പിടിച്ചു മഴ പെയ്യുന്ന ഒരു വൈകുന്നേരം ഞാൻ കോളേജിൽ നിന്ന് വരുമ്പോൾ ഒട്ടും വയ്യാതെ അച്ഛാച്ചൻ ചുമക്കുന്നത്. കമ്പിളി പുതച്ചിട്ടുണ്ട്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് അരമതിലിന്മേൽ കൈ അമർത്തി വെച്ച കുനിഞ്ഞു നിന്നാണ് ചുമക്കുന്നത്. അടുത്ത് അമ്മ കഞ്ഞി സ്പൂണിൽ ആക്കി കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്.

സങ്കടം പോലെ ഞാൻ നോക്കിയപ്പോൾ ‘അച്ഛാച്ചനു ഒന്നുല്ല വാവേ’ എന്ന് പറഞ്ഞു. ഉള്ളില് സ്നേഹം ഉണ്ടെങ്കിലും അച്ചാച്ചൻ എന്നെ കുട്ടിച്ചാത്തൻ എന്നാണ് പറയുക. എന്റെ അടങ്ങി ഇരിക്കാത്ത സ്വഭാവം കാരണം വഴക്ക് പറയാൻ അല്ലാതെ എനിക്ക് നേരെ വായ തുറക്കാറില്ല.

അകത്തേക്ക് വന്ന അമ്മയാണ് പറഞ്ഞത് അച്ഛാച്ചൻ രാവിലെ സൈക്കിൾ ചവിട്ടി ആശുപത്രിയിലേക്ക് ഒറ്റക്ക് പോയിട്ട് മരുന്ന് ഒക്കെ വാങ്ങി വന്നെന്ന്. പേടിക്കാൻ ഒന്നുല്ല. അത്രക്ക് ശ്വാസം മുട്ടൽ ആണേൽ സൈക്കിൾ ചവിട്ടാൻ ആകില്ലല്ലോ എന്നൊക്കെ. അന്ന് രാത്രി ശ്വാസംമുട്ടൽ കൂടി നമ്മുടെ മുന്നിൽ വെച്ച തന്നെ അച്ഛാച്ചൻ പോയി. കിടന്ന് നരകിക്കാണ്ട്, ആരെയും ബുദ്ധിമുട്ടിക്കാണ്ട്.

അച്ഛാച്ചനു ശേഷം കടയിൽ പോകാനായി അനിയനാണ് ആ സൈക്കിൾ എടുത്ത് തുടങ്ങിങ്ങിയത്. പിന്നീട് അവൻ അത് താഴെ വെക്കാതെ ആയി. വളരെ കുറച്ചു കാലം കൊണ്ട് തന്നെ അതിനെ പരിപ്പ് ഇളക്കി.

അമ്മാമയുടെ ഏറ്റവും വലിയ പരാതി ആയിരുന്നു, കുഞ്ഞിനെ പോലെ അച്ഛാച്ചൻ കൊണ്ട് നടന്ന സൈക്കിൾ എടുത്ത് നശിപ്പിച്ചെന്ന്. പൊടി എങ്കിലും തട്ടി വെച്ചൂടെ എന്നൊക്കെ. ചളി ഉണങ്ങി പിടിച്ച് നല്ല വൃത്തികേട് ആയിരുന്നു പിന്നീട് ആ സൈക്കിൾ. അൽപകാലം കൊണ്ട് തന്നെ തുരുമ്പെടുക്കാനും തുടങ്ങി.

അത്രയും മോശം ആയപ്പോ മുന്നിൽ നിന്ന് നശിക്കുന്നത് കാണാൻ പറ്റാഞ്ഞിട്ടോ എന്തോ അമ്മാമ ആ സൈക്കിൾ എടുത്തു വിറ്റു. ബൗസിന്റെ ഒരു സൈക്കിൾ” എന്നായിരുന്നു അമ്മാമ അച്ഛാച്ചനോട്‌ പറഞ്ഞോണ്ട് ഇരുന്നത്. (ബൗസ് :ഭാഗ്യം. ഇവിടെ sarcasm)

ഇന്നും പലപ്പോഴും ഹീറോ സൈക്കിൾ കാണുമ്പോൾ അച്ചാച്ചനെ ഓർമ വരും.

Post Views: 53
5
Vimitha

2 Comments

  1. Joyce Varghese on February 27, 2024 1:10 AM

    നല്ല രസമുണ്ട്. അചാച്ഛൻ പൊന്നുപോലെ നോക്കുന്ന ഹീറോ സൈക്കിൾ… ശരിക്കും മനകണ്ണിൽ കണ്ടു.
    😍👌

    Reply
  2. Vallolis Punyalan on February 26, 2024 2:07 PM

    😍😍🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.