Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്ണുങ്ങളുടെ ദിവസം!!
പെൺയുഗം രചനാമത്സരം സമത്വം സ്ത്രീ

പെണ്ണുങ്ങളുടെ ദിവസം!!

By Akhilesh ParameswarMarch 7, 2024Updated:March 9, 20242 Comments3 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് പെണ്ണുങ്ങളുടെ ദിവസമാണത്രേ.. പെണ്ണുങ്ങൾക്ക് മാത്രമൊരു ദിവസമോ, അതോ ഒരു ദിവസം മാത്രം പെണ്ണുങ്ങൾക്ക് എന്നോ? ഇതിലേതാണ് ഇന്നത്തെ ദിവസം കൊണ്ട് അർത്ഥമാക്കുന്നത്?

എന്ത് തന്നെയായാലും വനിതാദിനത്തിനൊരു ചരിത്രമുണ്ട്, അതിങ്ങനെയാണ്.

1909 ല്‍ ന്യൂയോര്‍ക്കില്‍ 15,000-ത്തോളം സ്ത്രീകള്‍, മെച്ചപ്പെട്ട വേതനത്തിനും വോട്ടവകാശത്തിനും ജോലി സമയം കുറയ്ക്കുന്നതിനുമായി നടത്തിയ മാർച്ചിൽ നിന്നാണ് വനിതാദിനമെന്ന ആശയം ഉരുത്തിരിഞ്ഞത്.

ചരിത്രം പൊടി പിടിച്ച് പോയെങ്കിലും പെണ്ണുങ്ങൾക്കൊരു ദിനമുണ്ടെന്ന് കലണ്ടറിൽ വരച്ച് വച്ചു, എന്നിട്ടോ കാലമിത്ര കഴിഞ്ഞിട്ടും ആണധികാരത്തെ മാത്രം അംഗീകരിക്കാൻ ശീലിച്ച സമൂഹം പെണ്ണിന് നേരെ വിരൽ ചൂണ്ടുന്നു.

അവൻ ആൺകുട്ടിയാണ് നീ മാറി നിൽക്ക്, അരുത്, പറയരുത്, തൊടരുത്, ചോദിക്കരുത്, എടുക്കരുത്, പോകരുത് അങ്ങനെ അരുതുകളുടെ മഹാസാഗരത്തിന്റെ ഒത്ത നടുക്ക് മാറ്റി നിർത്തപ്പെട്ട പെണ്ണിനോട് പറയുകയാണ് ഇന്ന് നിന്റെ ദിവസമാണെന്ന്.

സ്ത്രീ അഗ്നിയാണ്, അമ്മയാണ് ദേവിയാണെന്നൊക്കെ ഘോരഘോരം പ്രസംഗിക്കുകയും സോഷ്യൽ മീഡിയകളിലും ആനുകാലികങ്ങളിലും എഴുതി തള്ളുകയും ചെയ്തിട്ട് സ്വന്തം വീട്ടിലെ പെണ്ണിന്റെ ഉടുപ്പിൽ കുറച്ചു പൊടി കണ്ടാൽ, അവളൊന്ന് അണിഞ്ഞൊരുങ്ങിയാൽ, ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങിയാൽ പൊട്ടിത്തെറിക്കുന്ന സദാചാരത്തിന്റെ അഗ്നിപർവ്വതം വഹിക്കുന്നവരാണ് പെണ്ണിനോട് പറയുന്നത് ഇന്ന് നിന്റെ ദിവസമെന്ന്.

അവനെന്നും അവളെന്നുമുള്ള വേർതിരിവിലൂന്നി അവന് മാത്രമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നവരോട് എനിക്ക് കൂടിയെന്ന അവകാശം പറഞ്ഞാൽ അഹങ്കാരിയെന്ന് മുദ്ര കുത്തി പെണ്ണിന് കുറച്ചു കൂടുന്നുണ്ടെന്ന പല്ലവിയോടെ തള്ളി മാറ്റപ്പെടുന്നവർ.

വീട് വിട്ട് സ്കൂളിലോ കോളേജിലോ എത്തിയാൽ അവിടേയും അവഗണനയുടെ, മുനവച്ച വാക്കുകളുടെ, ദ്വയാർത്ഥ പ്രയോഗങ്ങളുടെ, കടന്ന് പിടിക്കലുകളുടെ മുദ്രകൾ ഏറ്റു വാങ്ങുന്നവർ.

പരാതിപ്പെട്ടാൽ നീയൊരു പെണ്ണല്ലേ? നീ വേണ്ടേ സൂക്ഷിക്കാൻ? അവനൊരു ആൺകുട്ടിയല്ലേ? ആൺകുട്ടികളായാൽ അങ്ങനെയാണ്, എന്നുള്ള പതിവ് പ്രഖ്യാപനങ്ങൾക്ക് മുൻപിൽ പകച്ച് പോകുന്നവർ.

കൂടെ പഠിക്കുന്നവന്റെ / പഠിച്ചവന്റെ / പരിചയക്കാരന്റെ തോളിലൊന്ന് തൊട്ടാൽ, ഒന്നടുത്തിരുന്നാൽ, ഒന്നിച്ചൊരു കോഫി കുടിച്ചാൽ, ഇളക്കക്കാരി, പോക്ക് കേസ്, കൊടുപ്പുകാരി എന്നിങ്ങനെയുള്ള പട്ടങ്ങൾ ചാർത്തപ്പെടുന്നവർ.

തുടർന്ന് പഠിക്കണമെന്ന് പറയുമ്പോൾ നീ പെണ്ണാണ് മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവളാണ് ഇത്രയൊക്കെ മതിയെന്ന് പറഞ്ഞ് തന്റെ സ്വപ്നങ്ങൾക്ക് മീതെ മണ്ണ് വെട്ടിയിട്ടവർ നീ എത്ര വേണേ പഠിച്ചോടാ എന്ന് അനിയനോട് / ജേഷ്ഠനോട്‌ പറയുന്നത് നോക്കി നിൽക്കേണ്ടി വന്നവർ.

പതിനെട്ട് തികഞ്ഞ പാടെ വീട്ടുകാരുടെ ഇഷ്ടത്തിന് ഏതോ ഒരുത്തന് മുൻപിൽ തല കുനിച്ച് താലിയണിയാൻ വിധിക്കപ്പെട്ടവർ.

ആദ്യരാത്രി കരാളരാത്രിയായി മാറി ക്രൂരമായ റേപ്പിന് അടിമപ്പെടുന്നവർ. ഇരുപതാം വയസ്സിനുള്ളിൽ ഒരു കുഞ്ഞിന്റെ അമ്മയാകുന്നവർ.

ചെന്ന് കയറിയ വീട്ടിൽ വേലക്കാരിയാകുന്നവർ, ഭർത്താവിന്റെ കൈത്തരിപ്പും കാമത്തരിപ്പും തീർക്കാനുള്ള ഉപകരണമാകുന്നവർ.

കാര്യം കഴിഞ്ഞു തിരിഞ്ഞു കിടക്കുന്ന ഭർത്താവിനോട് എന്നെയൊന്ന് കെട്ടിപ്പിടിക്കുമോ എന്ന് ചോദിച്ചാൽ കഴപ്പിയാകുന്നവർ.

ഒന്നൂടെ ചെയ്യോ ചോദിച്ചാൽ കാമഭ്രാന്തിയാകുന്നവർ.

ആർത്തവമാണെന്ന് പറഞ്ഞതിന് താലി കെട്ടിയവന്റെ തെറിവിളികൾക്കും അടികൾക്കും ഇരയാകുന്നവർ.

എനിക്കിപ്പോ വേണം നീ ഇങ്ങനെ ചെയ്യെന്ന് പറഞ്ഞ് നിർബന്ധം പിടിച്ചും പോൺ വീഡിയോകൾ അനുകരിച്ചും വരുന്ന ഭർത്താവിനോട് ഇഷ്ടമില്ലാത്തത് ചെയ്യില്ലെന്ന് പറഞ്ഞാൽ തെറി കേൾക്കുന്നവർ.

കഥയെഴുതിയാൽ, ഒരു സിനിമയിൽ / സീരിയലിൽ അഭിനയിച്ചാൽ, പാട്ട് പാടിയാൽ, നൃത്തം ചെയ്‌താൽ കൊടുപ്പുകാരിയാകുന്നവർ.

ഷോട്ട്സ് ഇട്ടാൽ, ബ്രായുടെ വള്ളി പുറത്ത് കണ്ടാൽ, മുലകൾക്ക് അല്പം വലിപ്പം വച്ചാൽ, ചുണ്ടോന്ന് കടിച്ചാൽ, വലിയ പൊട്ട് തൊട്ടാൽ, കണ്ണെഴുതിയാൽ, കുപ്പിവളയിട്ടാൽ, മൈലാഞ്ചിയണിഞ്ഞാൽ, മുടിയഴിച്ചിട്ടാൽ, സന്ധ്യയ്ക്ക് ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങിയാൽ, ഒരു സിനിമയ്ക്ക് പോയാൽ അഴിഞ്ഞാടി നടക്കുന്നവളെന്ന് വീട്ടുകാരും സെറ്റപ്പെന്ന് കാഴ്ചക്കാരും കുത്തിക്കഴപ്പെന്ന് നാട്ടുകാരും മുദ്രകുത്തി ചൂളം വിളിക്കുന്നത് കേൾക്കേണ്ടി വരുന്നവർ.

ഭാരത സ്ത്രീ തൻ ഭാവശുദ്ധിയെന്ന് മുദ്രാവാക്യം മുഴക്കിയ, ഏറ്റവും കൂടുതൽ സ്ത്രീ ദൈവങ്ങളുള്ള, ഈയടുത്ത് നാരീ ശക്തി വിളിച്ചോതിയ നമ്മുടെ മഹാരാജ്യത്ത് എത്ര സ്ത്രീകൾക്ക് അർഹിച്ച പരിഗണന ലഭിക്കുന്നുണ്ട്?

നദികൾക്കും, പുഴകൾക്കും സ്ത്രീ നാമമിട്ട നമ്മുടെ നാടിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ എത്ര സ്ത്രീരത്നങ്ങളെ അവരോധിച്ചിട്ടുണ്ട്?

അഭിമാനം പണയം വയ്ക്കാതെ അഗ്നിയിൽ മറഞ്ഞ രജപുത്ര റാണിമാരും, കൈക്കുഞ്ഞിനേയും കൊണ്ട് പടക്കളത്തിലിറങ്ങി പൊരുതി വീണ ഝാൻസി റാണിയും, കിത്തൂർ ചെന്നമ്മയുമടക്കം അനേകം ധീരവനിതകൾ ജീവിച്ച് മരിച്ച നമ്മുടെ രാജ്യം ഇന്ത്യയുടെ ഉരുക്ക് വനിതയെന്ന് ലോകം വിശേഷിപ്പിച്ച ഇന്ദിരയ്ക്ക് ശേഷം എത്ര സ്ത്രീകൾ ഭരിച്ചു?

കേരം തിങ്ങും കേരള നാട് കെ. ആർ ഗൗരി ഭരിച്ചീടുമെന്ന മുദ്രാവാക്യം കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്ത കേരള മക്കൾ ഇന്നേ വരെയും ഒരു വനിതാ മുഖ്യമന്ത്രിയുടെ ഭരണത്തിൽ ജീവിച്ച ചരിത്രമുണ്ടോ?

നാരീശക്തിയും വനിതാസംവരണവും നടപ്പിലാക്കി മാസങ്ങൾക്കുള്ളിലാണ് കോസ്റ്റ് ഗാഡിലെ ഓഫീസർ പോസ്റ്റിലുള്ള വനിതകൾക്ക് കോടതിയിൽ പോകേണ്ടി വന്നത്, എന്തിന് സ്വന്തം ജോലിയിൽ നിന്ന് പുറത്താക്കരുതെന്ന അപേക്ഷയുമായി.

കണക്കുകൾ അവസാനിക്കില്ല. എഴുതി നിരത്തിയാൽ അച്ചടിക്കാൻ മഷിയോ പേപ്പറോ തികയാതെ വരും. അങ്ങനെയുള്ള സ്ത്രീജീവിതങ്ങൾക്ക് മുൻപിലേക്ക് 365 ദിവസത്തിലെ ഒരു ദിവസം മാത്രം നീക്കി വച്ച് ഇന്ന് നിന്റെ ദിവസമെന്ന് പറഞ്ഞ് ആശംസകൾ അറിയിക്കുന്ന മഹാമനസുകൾക്ക് നമോവാകം.

ഒരു ദിവസമല്ല എല്ലാദിവസവും എല്ലാവർഷവും അവൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറയാൻ സാധിക്കുന്ന കാലത്ത് ആണെന്നും പെണ്ണെന്നുമുള്ള വേർതിരിവ് അവസാനിക്കുന്ന കാലത്ത്, അരുതുകളുടെ മഹാസാഗരത്തിന്റെ നടുവിൽ നിന്നും അംഗീകാരങ്ങളുടെ ചേർത്തുപിടിക്കലുകളുടെ,തുല്യതയുടെ പൂന്തോട്ടത്തിലേക്ക് അവളെ ആനയിക്കുന്ന കാലത്ത് അന്ന് മാത്രം നിവർന്ന് നിന്ന് പറയാം പെണ്ണെ നിനക്കെന്റെ ആശംസകൾ.

ഞാനടങ്ങുന്ന ആൺസമൂഹത്തോട് –

നമ്മൾ ആണുങ്ങൾ ചെയ്യുന്നതൊക്കെ പെണ്ണുങ്ങൾ ചെയ്യുമ്പോൾ മോശമാകുന്നതെങ്ങനെ?ആണ് പോൺ കണ്ടാലോ ഒറ്റയ്ക്ക് സിനിമയ്ക്ക് പോയാലോ രാത്രി രണ്ടെണ്ണം അടിച്ചാലോ ആകാശം ഇടിഞ്ഞു വീഴില്ല എന്നാൽ ഇതൊക്കെ പെണ്ണ് ചെയ്യുമ്പോ ആകാശം മൂക്ക് കുത്തുമോ?

ആണധികാരത്തിന്റെ അഹങ്കാരം മാറ്റി വച്ചിട്ട് അംഗീകരിക്കാനുള്ള മനസ്സ് കാണിക്കാൻ പഠിക്കണം ഹേ… നമുക്ക് ഹിതമായതൊക്കെ പെണ്ണുങ്ങൾക്കും ഹിതമാണ് അവരുടെ ഇഷ്ടങ്ങൾക്ക് വിലക്ക് പറയാതിരിക്കുക അതാണ് അന്തസ്സ്.

എന്റെ പെണ്ണുങ്ങളെ നിങ്ങളോട് –

പെണ്ണ് തന്നെ പെണ്ണിന് പാര വയ്ക്കാറുണ്ട്..പരസ്പരം കുത്തിയും കുറ്റം പറഞ്ഞും ജീവിക്കാതെ വർഗ്ഗ സ്നേഹം കാണിക്കാൻ കൂടി ശീലിക്കൂ.

സ്വന്തം സ്വത്വം തിരിച്ചറിയുക. തലയുയർത്തി ജീവിക്കുക. അരുതെന്ന് പറയുന്നവരോട് അങ്ങോട്ട് പറയുക ഇതെന്റെ ജീവിതം എന്റെ തീരുമാനം.

Post Views: 43
3
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

2 Comments

  1. Nafs nafs on March 8, 2024 6:31 PM

    👍👍👏

    Reply
  2. Jayasree John on March 7, 2024 1:23 PM

    Well Said

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.